ഒരു ദിവസം ഈ 'അമ്മ' (താഴെ ചിത്രത്തിൽ കാണുന്ന )  കാലത്തു അലിൻഡ്   ബാല    വാടിക്ക് മൂന്നിലൂടെ നടന്നു , മകളുടെ (നിർമല/നിമ്മി )  വീട്ടിലേക്കു പോകുമ്പോൾ ഒരു കുട്ടി കൂളിംഗ് ഗ്ലാസും ഒക്കെ വെച്ച് സഞ്ചിയും തൂക്കി അല്പം  ഗൗരവത്തിൽ അലിൻഡ് ബാലവാടിയിലേക്കു ഒറ്റയ്ക്ക്  നടന്നു പോകുന്നത് ശ്രദ്ധിച്ചു.  അടുത്തു വന്നപ്പോൾ  ആണ് മായയുടെ മകൻ  വിഷ്ണു അല്ലേ എന്ന് തോന്നിയത് .  വിഷ്ണു വല്ലേ ? എന്ന് ചോദ്യം.  അവനൊന്നു നോക്കി മൂളി  നടന്നകന്നു . തിരിഞ്ഞു നിന്ന് ബാല   വാടിയിൽ കയറുന്നതുവരെ നോക്കി നിന്നു.  സംശയം വീട്ടിൽച്ചെന്നു  തീർത്തു . കൂളിംഗ്  ഗ്ലാസ്സുമൊക്കെ വെച്ച് അവൻ്റെ   പോക്കു  ഈ അമ്മക്ക്  വലിയ തമാശയായിത്തോന്നി. ഗ്ലാസ് ഇളമ്പലൂർ ഉത്സവ സമയത്തു ബലൂൺ വില്പനക്കാരനിൽനിന്നു വാങ്ങിയത്. ഈ   അമ്മ  പലപ്പോഴും ഇതു പറഞ്ഞു    ചിരിച്ചിട്ടുണ്ട്. ..... അല്പം പിറകോട്ടു ഒരു  എത്തിനോട്ടം  ....   അലിൻഡ് നമ്പർ ഒന്നു ക്വാർട്ടേസിൽ വിശ്വനാഥൻ സ്വാമിയുടെ (കമ്പനി സെക്രട്ടറി ) വീടിനു മുന്നിലായിരുന്നു ഒരുനാട്ടുമാവ് ഉണ്ടായിരുന്നത് . എല്ലാവർഷവും കായ്ക്കും.  പൊഴിഞ്ഞു വീഴുന്ന പഴുത്ത  മാങ്ങാ ഞാനും പിറക്കിയിരുന്നു എന്റെ  കുട്ടിക്കാലത്തു....
Posts
Showing posts from December, 2020