ഒരു ദിവസം ഈ 'അമ്മ' (താഴെ ചിത്രത്തിൽ കാണുന്ന ) കാലത്തു അലിൻഡ് ബാല വാടിക്ക് മൂന്നിലൂടെ നടന്നു , മകളുടെ (നിർമല/നിമ്മി ) വീട്ടിലേക്കു പോകുമ്പോൾ ഒരു കുട്ടി കൂളിംഗ് ഗ്ലാസും ഒക്കെ വെച്ച് സഞ്ചിയും തൂക്കി അല്പം ഗൗരവത്തിൽ അലിൻഡ് ബാലവാടിയിലേക്കു ഒറ്റയ്ക്ക് നടന്നു പോകുന്നത് ശ്രദ്ധിച്ചു. അടുത്തു വന്നപ്പോൾ ആണ് മായയുടെ മകൻ വിഷ്ണു അല്ലേ എന്ന് തോന്നിയത് . വിഷ്ണു വല്ലേ ? എന്ന് ചോദ്യം. അവനൊന്നു നോക്കി മൂളി നടന്നകന്നു . തിരിഞ്ഞു നിന്ന് ബാല വാടിയിൽ കയറുന്നതുവരെ നോക്കി നിന്നു. സംശയം വീട്ടിൽച്ചെന്നു തീർത്തു . കൂളിംഗ് ഗ്ലാസ്സുമൊക്കെ വെച്ച് അവൻ്റെ പോക്കു ഈ അമ്മക്ക് വലിയ തമാശയായിത്തോന്നി. ഗ്ലാസ് ഇളമ്പലൂർ ഉത്സവ സമയത്തു ബലൂൺ വില്പനക്കാരനിൽനിന്നു വാങ്ങിയത്. ഈ അമ്മ പലപ്പോഴും ഇതു പറഞ്ഞു ചിരിച്ചിട്ടുണ്ട്. .....
അല്പം പിറകോട്ടു ഒരു എത്തിനോട്ടം ....
അലിൻഡ് നമ്പർ ഒന്നു ക്വാർട്ടേസിൽ വിശ്വനാഥൻ സ്വാമിയുടെ (കമ്പനി സെക്രട്ടറി ) വീടിനു മുന്നിലായിരുന്നു ഒരുനാട്ടുമാവ് ഉണ്ടായിരുന്നത് . എല്ലാവർഷവും കായ്ക്കും. പൊഴിഞ്ഞു വീഴുന്ന പഴുത്ത മാങ്ങാ ഞാനും പിറക്കിയിരുന്നു എന്റെ കുട്ടിക്കാലത്തു. വിശ്വനാഥൻ സ്വാമിക്കും മുമ്പ് ശങ്കര നാരായണൻ സ്വാമിയായിരുന്നു അവിടെ താമസിച്ചിരുന്നത്. വിശ്വനാഥൻ സ്വാമി വന്നേപ്പിന്നെയാണ് എന്റെ പിറക്കലും എന്റെ നാട്ടു മാങ്ങയോടുള്ള പ്രിയം കൂടിയതും. ചോറിൽ പിഴിയുന്നത് ഇന്നും ഇഷ്ടം അല്ല . പകൽ സമയത്തു ചിലപ്പോൾ കല്ലും കൊഴിയും (വടി) ഏറിയും. വീട്ടിൽ കല്ലു കൊള്ളുന്നതു കാരണം സ്വാമിയുള്ളപ്പോൾ ഞങ്ങളെ ഓടിക്കും. സ്വാമി വാച്ച് മാനേ വിളിക്കും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തുകയും, ചിലപ്പോൾ ഗാർഡ്സ് എത്തുകയും ഞങ്ങളെ വിരട്ടിയോടിക്കുകയും ചെയ്യുമായിരുന്നു. ഏറിൽ വിദക്തൻ സണ്ണിയായിരുന്നു. മണി ,കൊച്ചനിയന്മാരുടെ നേതൃത്വത്തിൽ നമ്പർ ടു ക്വാർട്ടേഴ്സിൽനിന്നും കുട്ടികൾ മാവിലെറിയാൻ വരുമായിരുന്നത് , ഞങ്ങൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഇവരുമായി കശപിശ ഉണ്ടാകും. ഞാൻ, ഷാജി, സണ്ണി , കരുണൻ, അനിയൻ എന്നിവർ ഇവരെ എതിരിട്ടിട്ടുണ്ട് . നമ്പർ ടു ക്വാർട്ടേഴ്സിലെ നാട്ടുമാവ് ഒന്നിരാകോന്നിരാടം ( ഒന്നിടവിട്ട വർഷങ്ങളിൽ ) ആണ് കായ്ക്കുന്നത് എന്ന് ഇവരിൽ നിന്നാണ് അറിയുന്നത്. അതുകൊണ്ടാണ് അവിടെ നിന്നും പിള്ളേർ എത്തുന്നതും. പ്രീഡിഗ്രി ഒക്കെ എത്തിയപ്പോൾ ഏറു നിർത്തി. പകൽ പെറുക്കലും നിർത്തി. അല്പം അഭിമാനപ്രശ്നം. വെളുപ്പിന് ആറു മണിക്കായി പെറുക്കൽ. ടി ആർ സി എന്നു ചുരുക്കപ്പേരിൽ വിളിക്കുന്ന SALES DEPARTMENT ലെ ചന്ദ്രൻ ചേട്ടൻ ഒരു നാട്ടു മാങ്ങ ഭ്രാന്തൻ ആയിരുന്നു . ചേട്ടന് ചോറിൽ പിഴിഞ്ഞു ഉണ്ണാൻ നാലഞ്ചു എണ്ണം വേണം. എൻ്റെ അയൽക്കാരനും ആയിരുന്നു. ആറു മണിക്കും മാങ്ങ കിട്ടാതായപ്പോൾ അഞ്ചരക്ക് ആക്കി . ആരോ എന്നെക്കാൾ മുന്നെ വന്നു കൊണ്ടുപോകുന്നു . അഞ്ചരക്കും കിട്ടാതായപ്പോൾ അഞ്ചുമണിക്കാക്കി. പിന്നെ അത് നാലുമണിക്ക് ആയി. അപ്പോഴും കിട്ടാതായപ്പോൾ മൂന്നു മണിക്ക് ആക്കി. മാങ്ങാ സീസണിൽ അലാറം വെച്ചു വെളുപ്പിന് മൂന്നുമണിക്കു പെറുക്കി എന്നോർക്കുമ്പോൾ ഇന്ന് ഇതൊക്കെ ഒരു തമാശ ആയിത്തോന്നുവെങ്കിലും അന്ന് ഒരു വാശി ആയിരുന്നു. എഴുപത്തെട്ടിൽ (1978) അച്ഛൻ കേശവ പിള്ള റിട്ടയർ ചെയുന്നതിനു മുമ്പേ അമ്മ (ഇന്ദിരാദേവി/പൊന്നമ്മ ) ഒരു ചട്ടിയിൽ ഈ നാട്ടുമാവിൻ തൈ പിടിപ്പിച്ചിരുന്നു. അത് ഏലൂരിൽ (ഉയ്ദയോഗമണ്ഡൽ) "പ്രശാന്തി " വീടിനു മുന്നിൽ നട്ടതും ഞാൻ തന്നെ. അങ്ങനെ രണ്ടായിരത്തി പതിനേഴിന് (2017)വരെ ഈ കുണ്ടറ നാട്ടുമാങ്ങ കഴിച്ചിരുന്നു ... . അലിൻഡിൽ പിന്നെയൊരു ജീവനക്കാരനായി എത്തുകയും നമ്പർ ടു ക്വാർട്ടേസിൽ ഒരു വീട് കിട്ടുകയും, അതിനു പിന്നിൽ ഒരു അമ്മച്ചി നാട്ടുമാവ് ഉണ്ടാവുകയും ചെയ്തത് യാദൃശ്ചികം ആകാം. ഒന്നരാടം വർഷങ്ങളിൽ കായ്ക്കും. ഇവിടെ വെച്ചാണ് ചോറിൽ പിഴിഞ്ഞു ഉണ്ണാൻ അതിയായ ആഗ്രഹം ഉള്ള മറ്റൊരാളെ കാണുന്നത് . അത് എൻ്റെ പ്രിയ സുഹൃത്ത് മാധവ ദാസിന്റെ ഭാര്യയുടെ (പ്രമീള) അച്ഛൻ.
മേല്പറഞ്ഞ 'അമ്മ ഇദ്ദേഹത്തിന്റെ ഭാര്യ ആണ്. ചന്ദ്രൻ ചേട്ടനെ പോലെ മറ്റൊരു മാങ്ങ പ്രിയൻ, മാങ്ങ മകൾ നിമ്മി കൊണ്ടുകൊടുക്കും. അച്ഛനും വല്ലപ്പോഴും വീട്ടിലും വരുമായിരുന്നു. ഇന്ന് ഏലൂരിലെ വീടു ഇല്ല...... ചന്ദ്രൻ ചേട്ടനില്ല ....അമ്മയില്ല... ഈ അച്ഛനും ഇല്ല..... ചിത്രം 1. മേല്പറഞ്ഞ അച്ഛനും അമ്മയും (In laws of Rajagopal(Raju) Madhava Das (Dasappan)ദാസും ,ഞാനും ,സോജനും ,പ്രദീപും ,ജയന്തും, കണ്ണൻ സ്വാമിയുടെ വീടിനു മുന്നിലെ പുളിഞ്ചോട്ടിൽ ബി.കോം COMBINE STUDY നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. 2. ചന്ദ്രൻ ചേട്ടനും തങ്കമണി ചേച്ചിയും , 3. ഏലൂരിലെ വീട് ഒപ്പം മാവും
കാണാം Image 4.mango tree left side of " Prasanthi '.... my brother SHAJI( ELOOR GOPINATH) AND my son VISHNU...right side mango tree MALGOVA brought by my elder brother Jayan from Tamilnadu
P.S.എന്റെ കല്ലേറ് വിലക്കാൻ ഗാർഡ്സിനെ എത്തിച്ച ജനറൽ മാനേജർ ഫിനാൻസും കമ്പനി സെക്രെട്ടറിയും ആയിരുന്ന വിശ്വനാഥൻ സ്വാമിക്കാണ് പിന്നീട് ഞാൻ ഇന്റെര്ണല് ഓഡിറ്റിൽ എത്തിയപ്പോൾ റിപ്പോര്ട ചെയ്തത് . സ്വാമിയും ആയി അഭിപ്രായ വ്യതാസങ്ങൾ ഉണ്ടായിട്ടുണ്ട്, ചിലപ്പോൾ വഷളയിട്ടും ഉണ്ടെങ്കിലും സ്വാമിയുടെ കീഴിൽ ജോലിചെയ്യുന്നത് ആനന്ദകരമായിരുന്നു. ഭംഗിയായി ചെയ്യുന്ന ജോലികൾ അംഗീകരിക്കാൻ സ്വാമിക്ക് മടി ഇല്ലായിരുന്നു . അതിലൊന്നാണ് സോമാനി ഗ്രൂപ്പ് പ്രൊമോട്ടേഴ്സ് ആയി എത്തിയപ്പോൾ PROVIDENT ഫണ്ടിലേക്കു തരാനുള്ള തുകക്ക് (കമ്പനീസ് കോണ്ട്രിബൂഷൻ ) സ്വാമി ഒരു കണക്കു കൊടുത്തു. അവർ അത് പി എഫി ലേക്കു തന്നു. ഫണ്ടു കിട്ടി കഴിഞ്ഞപ്പോൾ ആണ് ഇത് എങ്ങനെ ഓരോ യൂണിറ്റിലേക്കും അലോക്കേറ്റു ചെയ്യണം എന്ന് ചിന്തിക്കുന്നത് .പതിനഞ്ചു വർഷത്തെ പി എഫ് ഫൈനൽ അക്കൗണ്ട്സ് പെന്റിങ് ആയിരുന്നു ...CWK ,SPD ,RELAYS , CORPORATE OFFICE , MADRAS , ഡൽഹി ,CALCUTTA ,KOCHI ,ബോംബെ ,SECUNDRABAD ഇവയാണ് യൂണിറ്റുകൾ . മാന്നാർ , ഹിരാക്കുഡ് ഹൈദരാബാദ് യൂണിറ്റുകൾക്ക് വേറെ ഫണ്ട് കൊടുത്തിരുന്നു .PROVIDENT ഫൻഡ് അക്കൗണ്ടന്റിനൊ ഗാങിനോ അലോക്കേറ്റു ചെയ്യാൻ കഴിഞ്ഞില്ല. ഇതിനു സ്വാമി അക്കൗണ്ട്സിലെ എം കോം കാരനായ ചാണ്ടപ്പിള്ളയെ വിളിച്ചു വിശദമായിപറഞ്ഞു. എല്ലാം കേട്ടശേഷം ചാണ്ടപ്പിള്ള ഒഴിഞ്ഞു .മറ്റുപലരെയും സമീപിച്ചു .അവരുമൊഴിഞ്ഞു. ഈ സമയം ഞാൻ SALES DEPARTMENTഇൽ .ഈ ജോലി തീർക്കേണ്ടത് അഞ്ചുമണി കഴിഞ്ഞുള്ള ഓവർ ടൈം ഇൽ .ഡബിൾ പേയ്മെന്റ് .അവസാനമാണ് എന്നെ സമീപിക്കുന്നത് .വിശദമായ പഠന ശേഷം പ്രൊവിഡൻഫണ്ടിലേ മുൻപരിചയം കൊണ്ട് ഈ
ജോലി തീർത്തു കൊടുത്തു , എത്ര സമയം എടുത്തു എന്നു ഇപ്പോൾ ഓർക്കുന്നില്ല . അഭിനന്ദിക്കാൻ സ്വാമി ലുബ്‌ദ് കാണിച്ചില്ല ..മറ്റൊന്നാണ് പതിനഞ്ചു വർഷത്തെ പ്രോവിഡന്റ് ഫണ്ടിന്റെ ഫൈനൽ അകൗണ്ട് / കണക്കുകൾ രണ്ടു വർഷം കൊണ്ട് രണ്ടു ആക്ട് അപ്പ്രെന്റിക്‌സുകളുടെ സഹായത്താൽ മാനുവൽ ആയി ചെയ്തു തീർത്തു (1995 വരെ ) CHAIRMAN മാനേജിങ് ഡയറക്ടർ സെക്രട്ടറി .പി എഫ് ട്രസ്റ്റ് ചെയർമാനായ ജി എം എന്നിവരെ പ്രോസിക്യൂഷനിൽ നിന്നും രക്ഷിക്കാനായത് .ഇതിനും സ്വാമി ലുബ്‌ദ് കാണിച്ചില്ല എന്ന് സന്തോഷോത്തോടെ ഒർക്കുന്നു. അതിബുദ്ധിമാനും മൂന്നു പ്രൊഫഷണൽ ഡിഗ്രിയും ഡബിൾ/ത്രിബിൾ എം എ യു മുള്ള സാമിയുടെ ഓർമ ശക്തി അപാരമാണ് . ഇതെക്കെ സെൽഫ് ഗ്ലോറിഫിക്കേഷൻ ആണെന്ന് തോന്നുമെങ്കിലും എൻ്റെ ഈ കൊച്ചു ജീവിതത്തിലെ കൊച്ചു കൊച്ചു അവിസ്മരണീയമായ നിമിഷങ്ങൾ ആണ് .എങ്ങനെ മറക്കും !!!!!!..
1989 ആദ്യ മാസങ്ങളിൽ ആണ് ഞാൻ ഫാക്‌ട് ക്വാർട്ടേഴ്സിൽ എത്തുന്നത് . ആദ്യ താമസം PGD PANICKER 'S വീടിനു സമീപം .പിന്നെ എസ് പി ഡി യിലെ പ്രഭാകരൻനായർ ഒഴിഞ്ഞ വീട്ടിൽ . ഇവിടുത്തെ ചേച്ചി (ഇപ്പോൾ പേര് മറന്നുപോയി ) T R C നായർ ഇന്റെ ഭാര്യ തങ്കമണി ചേച്ചിക്ക് ഒപ്പം NSS SCHOOL പേരയത്തു ആണ് പഠിപ്പിച്ചിരുന്നത് . ഇവർ രണ്ടുപേരും ഞങ്ങളുടെ സ്കൂളിന് മുന്നിലൂടെ നടന്നുപോകുമ്പോൾ ചിലകുട്ടികളുടെ വികൃതികളെ ചോദ്യം ചെയ്യുകയും ചിലപ്പോൾ കയ്യാങ്കളിയിൽ എത്തുകയും ചെയ്തിട്ടുണ്ട് ...ഇതിന്റെ പിറകിലായിരുന്നു നാട്ടുമാവ് . പിന്നെ കണ്ണൻ സ്വാമിതാമസിച്ചിടത്തു (THREE STORIED ബിൽഡിംഗ് )ശിവദാസൻപിള്ള ചേട്ടൻവരുകയും , പുള്ളി മാറിയപ്പോൾ ഞാൻ എത്തുകയും CHEYTHU ...കമ്പനി നാശോന്മുഖം ആയതുകൊണ്ടാണ് ഈ വീട് കിട്ടിയത് ...2001 അവസാനം കുണ്ടറയോട് യാത്ര പറഞ്ഞു ...23 YEARS IN no 1quarters +4 YRS IN dormitory +4 YEARS in rented HOUSES+13 yrs in FACTquarters .ടോട്ടൽ 44 years in kundara/alind
Still remember the taste of that nattu manga.
George Mathew
The taste of this native mango is found only in Kundara because it is the uniqueness of the soil /earth of kundara,... although there is a shortage of water in Kundara, the water has a special taste. It was Rao
Swamy
who pointed this out to me.
Ningal mathramalla njanum manga parakkan varumayirunnu kooduthalum kochammini aunty udae veettilae Mavi aayirunnu
അന്നും കൊച്ചമ്മണി ചേച്ചിയുടെ വീട്ടിലെ മാവു ഉണ്ടായിരുന്നെങ്കിലും മാങ്ങ കുറവായിരുന്നു .കൂടാതെ ചേച്ചിയും ബി വി ബി മേനോൻ സാറും ,പിള്ളേരെ ഓടിച്ചുവിടും . ഇരുട്ടത്ത് അവിടെ മാങ്ങ പെറുക്കാൻ കഴിയില്ല ,.. പോസ്റ്റ് വെളിച്ചം തീരെ ഇല്ല . മാത്രമല്ല പാമ്പു ശല്യം കൂടുതലും ..വിശ്വനാഥൻ സ്വാമിക്ക് മുൻപ് താമസിച്ചിരുന്ന ശങ്കര നാരായണൻ സ്വാമിക്ക് എരുമ ഉണ്ടയായിരുന്നു പകൽ ഈമാവിൽ കെട്ടും .ചാണകവും മൂത്രവും ഒക്കെ വീണു ഈ മാവിനുകായ്‌ഫലം കൂടുതൽ ഉണ്ടായിരുന്നു കാർഷെഡിനു സമീപം തന്നെ വലിയ ഒരു ചാണകക്കുഴിയും ഉണ്ടായിരുന്നു (ഞാൻ ഈ ചാണക കുഴിയിൽ ഇരുട്ടത്ത് വീണിട്ടുണ്ട് )ഇത് പിന്നെ മൂടിയപ്പോഴും മാവിന് വളം കിട്ടിയിരുക്കുമല്ലോ . ഇപ്പോൾ ഈമാവ് ഉണ്ടോ എന്നറിയില്ല ... അവിടെ പോയപ്പോഴൊക്കെ കാട് കാരണം അങ്ങോട്ട് അടുക്കാൻ കഴിഞ്ഞില്ല. നാലഞ്ചു വർഷം മുൻപ് ഇടപ്പള്ളിയിലെ തെങ്ങിൽ നിന്നും സമീപത്തേ ചെളികുഴിയിൽ ഉരുണ്ടു കെട്ടി വീണിട്ടു ഒന്നും സംഭവിക്കാതെ (ഏണി തലക്കുമുകളിൽ ആണ്
വീണതെങ്കിലും കുഴിയിൽകൂനികൂടി കിടന്നു പോയതുകൊണ്ട് ക്ഷതങ്ങൾ ഉണ്ടായില്ല )ചെളിയുംവെള്ളവും സഹായിച്ചപോലെ അന്ന് ചാണകവും എരുമ മൂത്രവും വലിയ ക്ഷതം ഏല്പിച്ചില്ല . ഡ്രെസ്സ് മുഴുക്കെ ചെളിയും വെള്ളവും ആയി കൂനി നിൽക്കുന്ന എന്നെ കണ്ടു മായയും ലക്ഷ്മിയും ചിരിച്ചുകുഴഞ്ഞുവീണതുപോലെ ,ചാണക കുഴിയിൽ നിന്നുവരുന്ന എൻ്റെ രൂപം ആരുംകണ്ടില്ല ,ചിരിച്ചുമില്ല .ഇരുട്ടും വീടിനു പുറത്തു ടാപ്പും ഉള്ളത് സഹായകരമായി.
തെങ്ങിൻ മൂട്ടിലെ കുഴി ...ഈ കുഴി ഞാൻ എടുത്തതാണ് .പറമ്പിലെ വെള്ളം പുറത്തു കാനയിലേക്ക് പോകാനുള്ള ദ്വാരം ഇവിടെയാണ് .മണ്ണും ഒഴുകി പോകും . ആയതിനാൽ വലിയ ഒരുകുഴി കുഴിച്ചു . ഒഴുകിവരുന്ന മണ്ണ് വീണു കുഴി മുക്കാൽ ഭാഗം മൂടുമ്പോൾ വീണ്ടും മണ്ണ് നീക്കും ...ഇങ്ങനെ മണ്ണുനീക്കിയ ആഴത്തിലുള്ള കുഴിയിലാണ് ഞാൻ വീണതു .കുഴിയിലേപ്പോഴും വെള്ളവും കാണും പണ്ട് ഇതുവഴിയൊരു തോട് പോയിരുന്നതാണ്. രണ്ടടി കുഴിച്ചാൽവെള്ളമൂറിവരും.
Comments
Post a Comment