Posts

Showing posts from July, 2023

രാമായണ മാഹാത്മ്യം/RAAMAYANA MAHALMYA

Image
രാമപാദം ചേരണേ മുകന്ദരാമ പാഹിമാം...’ എന്ന പ്രാർഥന എന്റെ മനസ്സിൽ ആദ്യം തറയ്ക്കുന്നത് എന്റെ അനുജത്തി മരിച്ച ദിവസമാണ്. അന്ന് ഞാനും കുട്ടിയായിരുന്നു. അനുജത്തിയുടെ മൃതശരീരത്തിനരികിലിരുന്ന്‌ മുതിർന്നസ്ത്രീകൾ ഈ പ്രാർഥന ഈണത്തിൽ ചൊല്ലുന്നുണ്ടായിരുന്നു. ആ പ്രാർഥനയുടെ അർഥം എനിക്ക് അന്നു മനസ്സിലായില്ല. മരിച്ചവർക്ക് ആ പ്രാർഥനകൊണ്ട് എന്തെങ്കിലും ഗുണംലഭിക്കും എന്നുമാത്രമാണ് ഞാൻ അന്നു കരുതിയിരുന്നത്. പിന്നീട് എന്റെ നാലുസഹോദരങ്ങൾകൂടി തുടർച്ചയായി മരിച്ചു. പിന്നെ, അമ്മൂമ്മ, അച്ഛൻ, അച്ഛന്റെ സഹോദരങ്ങൾ, അമ്മ എന്നിങ്ങനെ മരണം തുടർച്ചയായി വന്നുകൊണ്ടിരുന്നു. മരിച്ചവരെല്ലാം രാമപാദത്തിൽ ചേരണമെന്ന പ്രാർഥനയും തുടർന്നു. അതോടെ ജീവിതത്തിലും മരണത്തിലും രാമന്റെ സാന്നിധ്യം ഞാൻ അറിയുകയായിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമായിരുന്നു എന്റെ വീട്ടിലെ രാമായണം. അച്ഛൻ മരിക്കുന്നതുവരെ നിരന്തരം അത് പാരായണം ചെയ്യുമായിരുന്നു. അക്കാലങ്ങളിൽ രാമായണമാസ ആഘോഷം തുടങ്ങിയിരുന്നില്ല. എങ്കിലും കർക്കടകത്തിലെ ത്രിസന്ധ്യകളിലെല്ലാം കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിലിരുന്ന് അച്ഛൻ രാമായണം പാരായണംചെയ്യും. രാമായണത്തിന്റെ ഈണം എന്റെ മനസ്സി