രാമായണ മാഹാത്മ്യം/RAAMAYANA MAHALMYA

രാമപാദം ചേരണേ മുകന്ദരാമ പാഹിമാം...’ എന്ന പ്രാർഥന എന്റെ മനസ്സിൽ ആദ്യം തറയ്ക്കുന്നത് എന്റെ അനുജത്തി മരിച്ച ദിവസമാണ്. അന്ന് ഞാനും കുട്ടിയായിരുന്നു. അനുജത്തിയുടെ മൃതശരീരത്തിനരികിലിരുന്ന്‌ മുതിർന്നസ്ത്രീകൾ ഈ പ്രാർഥന ഈണത്തിൽ ചൊല്ലുന്നുണ്ടായിരുന്നു. ആ പ്രാർഥനയുടെ അർഥം എനിക്ക് അന്നു മനസ്സിലായില്ല. മരിച്ചവർക്ക് ആ പ്രാർഥനകൊണ്ട് എന്തെങ്കിലും ഗുണംലഭിക്കും എന്നുമാത്രമാണ് ഞാൻ അന്നു കരുതിയിരുന്നത്. പിന്നീട് എന്റെ നാലുസഹോദരങ്ങൾകൂടി തുടർച്ചയായി മരിച്ചു. പിന്നെ, അമ്മൂമ്മ, അച്ഛൻ, അച്ഛന്റെ സഹോദരങ്ങൾ, അമ്മ എന്നിങ്ങനെ മരണം തുടർച്ചയായി വന്നുകൊണ്ടിരുന്നു. മരിച്ചവരെല്ലാം രാമപാദത്തിൽ ചേരണമെന്ന പ്രാർഥനയും തുടർന്നു. അതോടെ ജീവിതത്തിലും മരണത്തിലും രാമന്റെ സാന്നിധ്യം ഞാൻ അറിയുകയായിരുന്നു. തുഞ്ചത്ത് എഴുത്തച്ഛന്റെ അധ്യാത്മരാമായണമായിരുന്നു എന്റെ വീട്ടിലെ രാമായണം. അച്ഛൻ മരിക്കുന്നതുവരെ നിരന്തരം അത് പാരായണം ചെയ്യുമായിരുന്നു. അക്കാലങ്ങളിൽ രാമായണമാസ ആഘോഷം തുടങ്ങിയിരുന്നില്ല. എങ്കിലും കർക്കടകത്തിലെ ത്രിസന്ധ്യകളിലെല്ലാം കത്തിച്ചുവെച്ച നിലവിളക്കിന്റെ മുന്നിലിരുന്ന് അച്ഛൻ രാമായണം പാരായണംചെയ്യും. രാമായണത്തിന്റെ ഈണം എന്റെ മനസ്സിലുറച്ചത് അങ്ങനെയാണ്.  കാറും കോളും പേമാരിയും ദാരിദ്ര്യവും ദുരിതവുംനിറഞ്ഞ കർക്കടകരാത്രികളെ രാമായണപാരായണത്തിലൂടെയാണ് എന്റെ കുടുംബം തള്ളിനീക്കിയിരുന്നത്. സ്വാഭാവികമായും രാമൻ  എനിക്കന്യനല്ലാതായി.  ക്രമേണ, എഴുത്തച്ഛന്റെ രാമായണം അർഥമറിഞ്ഞ് ഞാനും വായിച്ചുതുടങ്ങി. അപ്പോഴാണ്, അനേകർ, അനേകഭാവ വൈവിധ്യങ്ങളിൽ പാടിപ്പുകഴ്ത്തിയ രാമകഥയെ പുനരാഖ്യാനം ചെയ്യലല്ല എഴുത്തച്ഛന്റെ കാവ്യലക്ഷ്യം എന്ന് ഞാൻ മനസ്സിലാക്കിയത്. അദ്വൈതവേദാന്തദർശനത്തെ, .ഒരു ന്യൂനതയുംവരുത്താതെ, എല്ലാ സാങ്കേതികപദങ്ങളെയും നിർവചിച്ചുറപ്പിച്ചുകൊണ്ട്, മലയാളിക്ക് അവന്റെ ഹൃദയതാളത്തിൽ ചൊല്ലിക്കൊടുക്കലായിരുന്നു രാമായണകഥ പറയുമ്പോൾ തുഞ്ചന്റെ കാവ്യലക്ഷ്യം എന്നും ഞാൻ മനസ്സിലാക്കിയത്‌ അതോടെയാണ്. പൂർണാനുഭവ സാക്ഷാത്കാരം ആവിഷ്‌കരിക്കാൻ മലയാളഭാഷ കരുത്തുനേടിയത് അതോടെയാണ് എന്നും ഞാൻ അറിഞ്ഞു. അങ്ങനെയാണ് മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പൈതൃകം എഴുത്തച്ഛനിൽ നിക്ഷിപ്തമായത്‌ എന്നും ഞാൻ കരുതി. ജീവിതത്തിലും മരണത്തിലും മനുഷ്യനൊപ്പം വരുന്ന കവി എന്ന അപൂർവബഹുമതി എഴുത്തച്ഛന് കൈവന്നതും അതുകൊണ്ടുതന്നെ. ഇരുപതാം നൂറ്റാണ്ടിൽ, രാമായണത്തിലെ രാമന്റെ അനന്തസാധ്യതകൾ കണ്ടെത്തിയവരിൽ പ്രമുഖൻ  മഹാത്മാഗാന്ധിയാണ്. ഭൂമിയിൽ രാമരാജ്യം സ്ഥാപിക്കലായിരുന്നു സനാതനഹിന്ദുവായിരുന്ന ഗാന്ധിജിയുടെ കർമലക്ഷ്യം. രാമായണത്തിലെ ആധ്യാത്മിക ഔന്നത്യം മാത്രമല്ല  അതിലൂടെ ആവിഷ്‌കൃതമായ രാഷ്ട്രീയ, സാമൂഹിക മാനങ്ങളും ഗാന്ധിജി ഗ്രഹിച്ചിരുന്നു. ആയിരത്താണ്ടുകാലം അനുഭവിച്ച അടിമത്തംമൂലം ആത്മവിശ്വാസമറ്റ് മൃതപ്രായരായി 
ക്കഴിഞ്ഞ ഇന്ത്യക്കാരെ ഊർജസ്വലരാക്കി ഒരുമിപ്പിക്കാൻ ഗാന്ധിജി കണ്ടെത്തിയ ശക്തികേന്ദ്രം രാമനായിരുന്നു; ഇന്ത്യക്കാരുടെ മനസ്സുമായി സംവദിക്കാനുള്ള  ഭാഷാരൂപവും ഗാന്ധിജിക്ക് രാമനായിരുന്നു. ഗാന്ധിജിക്ക് രാമൻ ഈശ്വരനായിരുന്നു. ഈശ്വരന്റെ നിത്യസാമ്രാജ്യത്തിനാണ് ഗാന്ധിജി രാമരാജ്യം എന്നു പേരുനൽകിയത്.  ഈശ്വരചൈതന്യം, അതായത്, രാമചൈതന്യം പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്നു എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാകാം രാമനാമത്തിന്റെ ഔഷധവീര്യത്തെക്കുറിച്ചു  ഗാന്ധിജി ഗവേഷണം നടത്തിയത്. ഗാന്ധിജിക്കു മുൻപോ പിൻപോ, രാമനാമത്തിന്റെ ഔഷധവീര്യത്തെക്കുറിച്ച് ആരെങ്കിലും പ്രായോഗികപരീക്ഷണം നടത്തിയതായും അറിയില്ല. താൻ  നടത്തിയ രാമനാമ ഔഷധ പരീക്ഷണ നിരീക്ഷണങ്ങളെക്കുറിച്ച് വിസ്തരിച്ചുതന്നെ ഗാന്ധിജി എഴുതിയിട്ടുമുണ്ട്. തന്റെ രാമൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്ന മഹാചൈതന്യമാണെന്നു ഗാന്ധിജി പറഞ്ഞതും ഓർക്കണം. ആ രാമൻ ഭാരതീയരുടെ മനസ്സിൽ നിത്യം വിഹരിക്കുന്നുണ്ട് എന്നും ഗാന്ധിജി കരുതി. രാമവിഹാരരംഗമായ ഭാരതഭൂമി ധർമാചരണത്തിലൂടെ സ്വാതന്ത്ര്യം നേടുമെന്നു ഗാന്ധിജി വിശ്വസിച്ചതും അതുകൊണ്ടുതന്നെ. വാല്‌മീകി ധർമവിഗ്രഹമായിട്ടാണ് രാമായണത്തിൽ രാമനെ  പ്രതിഷ്ഠിച്ചിരിക്കുന്നത്. അതായത്, ധർമം എന്ന മഹാസങ്കല്പത്തെ സാധാരണമനുഷ്യന് ഗ്രഹിക്കാനുള്ള ഉപാധിയാണ് രാമകഥ എന്നു സാരം. അതുകൊണ്ട്, ഈശ്വരന്റെ  മനുഷ്യാവതാര കഥയല്ല മനുഷ്യന്റെ ഈശ്വരാരോഹണ ചരിതമാണ് രാമായണം എന്നു പറയാം. രാമനിലൂടെ ധർമത്തിന്റെ അവതാരകഥ ആഖ്യാനംചെയ്യുമ്പോൾ മനുഷ്യന് അനുഭവിക്കേണ്ടിവരുന്ന  ദുരിതവും ദുഃഖവുമെല്ലാം ഈ കഥയിൽ ആലേഖനംചെയ്യപ്പെട്ടിരിക്കുന്നു. വിശ്വാമിത്രന്റെ ആജ്ഞയനുസരിച്ച് ബാല്യം വിട്ടുമാറിയയുടനെ തോളിലേന്തിയ കോദണ്ഡം  മഹാപ്രസ്ഥാനയാത്ര തുടങ്ങുന്നതിനുമുൻപാണ് രാമൻ ഊരിവെക്കുന്നത്‌. ഇക്കാലയളവിൽ ഒരു നിമിഷംപോലും രാമൻ രാമനുവേണ്ടി ജീവിച്ചിട്ടില്ല. രാമൻ അന്യജീവനുതകി സ്വജീവിതം ധന്യമാക്കുകയായിരുന്നു. നാടുവാഴുന്നതിനുള്ള ഒരുക്കം നടന്നുകൊണ്ടിരിക്കേയാണ് കാടുവാഴാനുള്ള നിയോഗം രാമൻ ഏറ്റെടുത്തത്. രാമന്റെ വിശ്രുതമായ രാജ്യത്യാഗമായിരുന്നു  അതിന്റെ ഫലം. ത്യാഗസുരഭിലം എന്നു വിശേഷിപ്പിക്കപ്പെടുന്ന രാമജീവിതത്തിലെ ത്യാഗപരമ്പരയിൽ സീതാപരിത്യാഗവും ലക്ഷ്മണപരിത്യാഗവുമാണ് രാമനിൽ കഠിനദുഃഖം ഏല്പിച്ചത്  തനിക്ക് പ്രിയംകരം എന്നു മറ്റുള്ളവർ കരുതുന്നതെല്ലാം കേവലധർമം അനുഷ്ഠിക്കുന്നതിനായി ത്യജിച്ച രാമന്റെ കൈയിൽ, മഹാപ്രസ്ഥാനയാത്രയ്ക്കായി കൊട്ടാരം  വിട്ടിറങ്ങുമ്പോൾ അവശേഷിച്ചിരുന്നത് ദർഭപ്പുല്ലുകൾ മാത്രം. ധർമാചരണത്തിന്റെ പരമലക്ഷ്യം ഭയരഹിതമായ ജീവിതമാണ്. ഭയങ്ങളിൽ ദുസ്സഹം മരണഭയം തന്നെ. സീതയെ  അന്വേഷിക്കുന്നതിനിടയിൽ, ബന്ധനസ്ഥനാക്കപ്പെട്ട്, രാവണസന്നിധിയിൽ എത്തപ്പെട്ട ഹനുമാൻ രാവണനോടു പറയുന്നുണ്ട്: മരണഭയവിമുക്തനായ തന്നെ മറ്റൊന്നിനും  ഭയപ്പെടുത്താനാകില്ലെന്ന്. മനുഷ്യമനസ്സിൽനിന്ന് മരണഭയത്തെ മാറ്റി ജീവിതത്തെ ഓജസ്സുറ്റതാക്കിത്തീർക്കുക എന്നതാണ് രാമായണകഥാനുഗാനത്തിന്റെ ലക്ഷ്യം. 
ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാല മുൻ വി.സി.യും പി.എസ്.സി. മുൻചെയർമാനുമാണ് ലേഖകൻ  കെ.സ് രാധാകൃഷ്ണൻ 16 .07 .2024 
രാമ കഥാമൃതം-1
യു. കെ. കുമാരൻ
ആദികവി പഠിപ്പിക്കുന്നത്
ലോകത്തെ ഇതിഹാസങ്ങളേറെയും പോരാട്ടങ്ങളുടെ ജൈത്രയാത്രയെ മഹത്വവത്കരിക്കുന്നതിൽ കേന്ദ്രികരിച്ചപ്പോൾ ആദികവി വാത്മീകി അതിനപ്പുറം ജീവിതത്തിന്റെ പൂർണതയെ സാക്ഷ്യപ്പെടുത്താനാണ് ശ്രമിച്ചത്. കർമഫലം താൻ തന്നെ അനുഭവിക്കേണ്ടിവരുമെന്ന അറിവില്നിന്നും പുതിയ ജ്ഞാനമാർഗ്ഗത്തിലേക്കു എത്തിയ വാല്മികി , ഹിംസക്കു എതിരെ അരുത് എന്ന് ഉച്ചൈസ്ഥരം പ്രഖ്യാപിക്കുന്നതോടെ നവീനമായ സര്ഗാല്മകമണ്ഡലം പിറവി എടുക്കുകയായിരുന്നു. രത്‌നാകരൻ എന്ന നിഷാദനിൽനിന്നും വാൽമീകി എന്ന കവിയിലേക്കുള്ള ദൂരം അത്ര ലഘുവല്ല.
ഹിംസയ്ക്കെതിരേ വാല്മീകി നടത്തിയ ആഹ്വാനത്തിൽനിന്ന്‌ ഒരു മഹാകാവ്യം പിറക്കുകയായിരുന്നു. ലോക കാവ്യ ചരിത്രത്തിൽതന്നെ ഇത്തരത്തിൽ ഒരു കവിക്ക്‌ മാതൃകയില്ല. ആദികാവ്യമായ രാമായണത്തിൽ അവതരിപ്പിക്കപ്പെടുന്നത് ഇതിഹാസതുല്യമായ കേവലമൊരു പുരാവൃത്തത്തെയല്ല. ഹിംസാത്മകമായ ജീവിതകാമനയ്ക്കെതിരേ പിറന്നുവീണ ഒരു ഇതിഹാസകാവ്യം ചില ആചാരമൂല്യങ്ങളെ അംഗീകരിച്ചുകൊണ്ടുതന്നെ ചില പ്രതിമൂല്യങ്ങളെ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങൾകൊണ്ടാകാം രാമായണമെന്ന ഇതിഹാസകാവ്യം ഭാരതമൊട്ടാകെ ജനമനസ്സുകളിൽ ഇടംപിടിച്ചത്. ഭാരതത്തിന് പുറത്ത് പല ദേശങ്ങളിലും പലഭാഷകളിലും രാമായണം പലരൂപത്തിൽ പിറവിയെടുക്കുകയും ചെയ്തു.
രാമനും ലക്ഷ്മണനും ഉൾപ്പെടെ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളിൽ പലരും ദൈവങ്ങളായിത്തീർന്നു എന്ന അദ്‌ഭുതവും വാല്മീകിയുടെ കാര്യത്തിൽ സംഭവിച്ചു. ആന്തരികമായി ധാരാളം സങ്കീർണതകൾ ഉണ്ടെങ്കിലും ഭാരതീയമായ ഒരേകതാനത വളർത്തുന്നതിൽ രാമായണംവഹിച്ച പങ്ക് നിസ്തൂലമാണ്. രാമനെ ഉത്തമപുരുഷന്റെ പ്രതീകമായിട്ടാണ് ഇന്നും ജനകോടികൾ ആരാധിക്കുന്നത്. ഹിംസ വ്യാപകമായിക്കൊണ്ടിരിക്കുമ്പോഴും ഹിംസയ്ക്കെതിരേ ശബ്ദിക്കാനുള്ള ഊർജം ‘‘മാനിഷാദ (അരുത്‌ കാട്ടാള) എന്നുതുടങ്ങുന്ന വാല്മീകിയുടെ പ്രതിരോധത്തിൽനിന്ന്‌ സമൂഹത്തിന് ലഭിക്കുന്നു. അജ്ഞതയുടെ തമോഗർത്തത്തിൽനിന്ന്‌ ജ്ഞാനത്തിലേക്ക് പ്രവേശിക്കാൻ നിരന്തരമായ ഉപാസനയിലൂടെ ഏത് നിഷാദനും കഴിയുമെന്നും വാല്മീകിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ആദികാവ്യത്തെ അടിസ്ഥാനമാക്കി തെലുഗുഭാഷയിൽ എഴുതപ്പെട്ട അദ്ധ്യാത്മരാമായണത്തിന്റെ പുനഃസൃഷ്ടിയിലൂടെ എഴുത്തച്ഛൻ രാമകഥ മലയാളികൾക്ക്‌ സുപരിചിതമാക്കി. കർക്കടകമാസം രാമായണമാസമായി മാറി.(മലയാള ഭാഷയുടെ പിതാവായ എഴുത്തച്ഛൻ രാമാനുജത്തിന് തെലുങ്കു അറിയാമോ എന്ന് രാജീവ് കേശവ പിള്ളക്ക് അറിയില്ല. സംസ്‌കൃതത്തിൽ നിന്നല്ലേ എന്ന സംശയവും ഉണ്ട്.)
എൻ്റെ ഇഷ്ട കഥാപാത്രം -1---------------------------------------------------------------------------------------------
പ്രൊഫ . എം കെ സാനു
രാമായണത്തിലെ ഇഷ്ടകഥാപാത്രത്തെക്കുറിച്ച്‌ ആലോചിക്കുമ്പോൾ മനസ്സിൽ ആദ്യംവരുന്നത് ഹനുമാന്റെ ചിത്രമാണ്. ഹനുമാൻ ശ്രീരാമഭക്തനും പാദദാസനുമാണ്. ഹനുമാൻ എന്നും പൂജിക്കുന്നത് ശ്രീരാമനെത്തന്നെയാണ്. ഇങ്ങനെ ഒറ്റദേവനെമാത്രം തിരഞ്ഞെടുത്ത്, ആ ദേവനിൽമാത്രം ഏകാഗ്രമായി അർപ്പിച്ചുകഴിയുന്ന മറ്റേതെങ്കിലും കഥാപാത്രം ഏതെങ്കിലും ഇതിഹാസങ്ങളിലുണ്ടോ എന്ന് സംശയമാണ്. ഹനുമാനിൽ പലസിദ്ധികൾ ഒരുമിച്ചുചേരുന്നു. കാറ്റിന്റെ പുത്രനും സാഹസികനുമായ ഹനുമാനാണ് സീതയ്ക്ക് അഭിജ്ഞാനമെത്തിച്ചുകൊടുക്കുന്നത്. ആ ദൗത്യത്തിൽ ഹനുമാൻ കാണിക്കുന്ന പാടവവും നിരീക്ഷണശക്തിയും അതുല്യമാണ്. ലങ്കയിലേക്ക് പോകാൻ സാഗരം ചാടിക്കടന്നപ്പോഴും ആ പാടവമാണ്‌ കണ്ടത്‌. അവിടെയെത്തിക്കഴിഞ്ഞപ്പോൾ ഹനുമാന്റെ മനോധർമങ്ങളിലൊന്നാണ് ലങ്കാദഹനം. രാവണനെ ദർശിക്കുക, നിർഭയമായി സംസാരിക്കുക, വെല്ലുവിളിക്കുക ഒടുവിൽ ലങ്കയെത്തന്നെ വിറകൊള്ളിച്ചുകൊണ്ടും ദഹിപ്പിച്ചുകൊണ്ടും മടങ്ങിവരുക. ഇതെല്ലാം ഹനുമാൻ എന്ന കഥാപാത്രത്തിന്റെ അതുല്യവും വിസ്മയകരവുമായ സ്വഭാവഗഹനതയെ വിളംബരംചെയ്യുന്നു. എത്രയേറെ ധ്യാനിച്ചാലും നമുക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിയാത്ത യോഗിയാണ് ഹനുമാൻ. ‘വടു’ എന്ന് ഹനുമാനെപ്പറ്റി ഇതിഹാസകാരൻ പറയുന്നുണ്ട്. സാഹസികകർമങ്ങൾകൊണ്ടും മനസ്സിന്റെ അദ്ഭുതകരമായ സിദ്ധികൾ കൊണ്ടും ഹനുമാൻ വടുവായി, യോഗിയായി എന്നും മനോമണ്ഡലങ്ങളിൽ ശോഭിക്കുന്നു.
(കർക്കിടകം ഒന്നിന് മാതൃഭൂമിയിൽ 16.07.2024 വന്നത് )
All reaction

രാമ കഥാമൃതം-2
പരാക്രമിയായ ദശരഥൻ
സി.രാധാകൃഷ്‌ണൻ
തിളങ്ങുന്ന മുഖങ്ങളുള്ള രത്നക്കല്ലാണ് എഴുത്തച്ഛന്റെ രാമായണകൃതി. ഏത് നല്ല സാഹിത്യകൃതിയിലും എന്നപോലെ ഇതിലും പാത്രങ്ങളുടെ സ്വഭാവംകൊണ്ടാണ് കഥാഗതി രൂപപ്പെടുന്നത്. ദശരഥനിൽനിന്നാണല്ലോ ഇതിവൃത്തം മുളപൊട്ടുന്നത്, അവിടന്നുതന്നെ തുടങ്ങാം. പരാക്രമിയായ ചക്രവർത്തിയാണെങ്കിലും ദശരഥൻ പക്വമതിയല്ല. സ്ത്രീവിഷയത്തിൽ ആത്മനിയന്ത്രണം പോരാ, നീതിയിലും ന്യായത്തിലും നിഷ്ഠയും കഷ്ടി. ദേവാസുരയുദ്ധവേളയിൽ കൈകേയിക്ക് നൽകിയ വാക്ക് ചിരപുരാതനമായ പിന്തുടർച്ചാരീതി തെറ്റിച്ചാലേ പാലിക്കാനാവൂ എന്നുവന്നപ്പോൾ പറ്റില്ല എന്നല്ലേ പറയേണ്ടിയിരുന്നത്? പക്ഷേ, പിഴവ് അതിനുമുൻപേതന്നെ പറ്റി.
പ്രാണപ്രിയേ നീ എന്തിനാണ് ഇങ്ങനെ ദുഃഖിക്കുന്നത് എന്ന ചോദ്യത്തിന് കൈകേയി മറുപടിപറയാൻ മടിച്ചല്ലോ. ഒരു കീഴ്‌വഴക്കത്തിനും നിരക്കാത്ത കാര്യമാണ് താൻ പറയാൻ പോകുന്നത് എന്ന് അവർക്ക് അറിയാമായിരുന്നു. എന്തുപറഞ്ഞാലും തരാം എന്ന വാക്ക് രാജാവിന്റെ വായിൽനിന്ന് വീഴുവോളം കണ്ണീരിൽ കുതിർന്ന സമൃദ്ധമാറിടം നെടുവീർപ്പിട്ട് അവർ രാജാവിനെ പീഡിപ്പിക്കുന്നു. അവസാനം രാജാവ് പറയുന്ന വാക്കുകൾ ശ്രദ്ധിക്കുക: ‘‘നിനക്കുവേണ്ടി ഞാൻ എന്തുംചെയ്യാം. വധ്യനെ അവധ്യനാക്കാം, അവധ്യനെ വധ്യനും ആക്കാം, ഏത്‌ കോടീശ്വരനെയും പിച്ചക്കാരനോ മറിച്ചോ ആക്കാം. ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ഉപേക്ഷിക്കാം.’’ ഈ പറയുന്നതൊന്നും നീതിയല്ല ന്യായവുമല്ല എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. ഒരു ഭരണാധികാരിയും അവലംബിച്ചുകൂടാത്ത നിലപാടല്ലേ ഇത്. ആർക്ക് എന്ത് തോന്നും എന്നുപോലും അദ്ദേഹം ചിന്തിക്കുന്നില്ല. പ്രജകൾക്ക് മാതൃകയായിരിക്കേണ്ട ആളാണ്. ഉവ്വ്, ഇതെല്ലാം ധർമസംസ്ഥാപനം എന്ന അവതാരലക്ഷ്യത്തിന്റെ നിർവഹണത്തിനായി നിയതി നടത്തുന്ന നാടകമാണെന്ന് പറഞ്ഞുവെക്കുന്നു എഴുത്തച്ഛൻ. പക്ഷേ, ഒരു ഭരണാധികാരി എങ്ങനെ ആകരുത് എന്ന സൂചന പകൽവെളിച്ചംപോലെ വ്യക്തം. എന്തിന്റെ പ്രേരണയാലാണ് ഇതൊക്കെ പറയുന്നത് എന്നുകൂടി ആലോചിച്ചു നോക്കൂ, കാമം. ജ്ഞാനവിജ്ഞാനനാശനമായ അതിനെ കൊല്ലുകതന്നെവേണം അർജുനാ എന്ന് ഭഗവാൻ ഗീതയിൽ പറയുന്നതാണ് ഈ വിഷയം.
എൻ്റെ ഇഷ്ട കഥാപാത്രം -2 ---------------------------------------------------------------------------------------------
മുനിപുത്രൻ ശ്രാവണൻ
ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നായാട്ടിനായി വനത്തിൽ പോയ ദശരഥന്റെ അമ്പേറ്റ്‌ മരിച്ച മുനികുമാരനാണ്‌ ശ്രാവണൻ. അർധരാത്രി നദിയിൽ നിന്ന്‌ കുടത്തിനുള്ളിലേക്ക്‌ ജലം പ്ര​േവശിച്ചപ്പോഴുണ്ടായ മുഴക്കം കേട്ട്‌ ആന തുമ്പിക്കരംകൊണ്ട്‌ ജലംകോരുകയാണെന്ന്‌ ധരിച്ച്‌ ദശരഥൻ നാദഭേദിയായ അമ്പ്‌ വില്ലിൽ തൊടുത്ത്‌ വലിച്ചയച്ചു. “ഹാ ഹാ ഞാൻ കൊല്ലപ്പെട്ടവനായി, കൊല്ലപ്പെട്ടവനായി. ആരാലാണാവോ ഞാൻ കൊല്ലപ്പെട്ടത്‌. ദാഹപരവശരായി മാതാപിതാക്കൾ എന്നെയും കാത്ത്‌ പർണ്ണശാലയിലിരിക്കുന്നു'’ എന്നുപറഞ്ഞുകൊണ്ട്‌ കരഞ്ഞു. അത്‌ കേട്ട്‌ ഭയന്നുവിറച്ച്‌ ദശരഥൻ മുനികുമാരന്റെ അടുത്തെത്തി പാദങ്ങളിൽ വീണ്‌ താൻ ആരെന്നും അപരാധിയായ താൻ പ്രാണൻ ത്യജിക്കുമെന്നും പറഞ്ഞു. മുനി കുമാരൻ ഇങ്ങനെ പ്രതിവചിച്ചു: “എല്ലാം കർമഫലമാണ്‌. അതു തടുക്കാനാവില്ല. എത്രയും പെട്ടെന്ന്‌ ചെന്ന്‌ എന്റെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കുക. വെള്ളം നൽകി അവരുടെ ദാഹമകറ്റുക. സംഭവിച്ചതെല്ലാം അവരോട്‌ പറയുക. സത്യമറിഞ്ഞാൽ നിന്നെ അവർ രക്ഷിക്കും. എന്റെ താതനു കോപം വന്നാൽ നിന്നെ ശപിച്ചു വെണ്ണീറാക്കാൻ മടിക്കില്ല. എന്നിൽ തറഞ്ഞിരിക്കുന്ന ബാണം വലിച്ചൂരുക. ” ദശരഥൻ വൃദ്ധദമ്പതികളുടെ അടുത്തെത്തി. സംഭവിച്ചതെല്ലാം പറഞ്ഞു. മാപ്പിരന്നു. അത്‌ കേട്ട്‌ കരഞ്ഞുകൊണ്ട്‌ അവർ പറഞ്ഞു. . “ഞങ്ങളുടെ പുത്രന്റെ അടുത്തേക്ക്‌ ഞങ്ങളെ കൊണ്ടുപോകുക.” മകന്റെ ശരീരം തലോടി അവർ വിതുമ്പിക്കരഞ്ഞു. മുനി കുമാരന്റെ ദേഹം ചിതയിൽ വെച്ച്‌ അഗ്നിയെ ജ്വലിപ്പിച്ചപ്പോൾ ആ വൃദ്ധദമ്പതികളും ആ ചിതയിൽ പ്രവേശിച്ച്‌ ദേഹത്യാഗം ചെയ്തു. “പുത്രശോകത്താൽ നീയും മരിക്കുക” എന്ന ശാപവചനം നൽകിയിട്ടാണ്‌ അവർ അഗ്നിപ്രവേശം ചെയ്തത്‌. ആ മുനികുമാരനോളം പാവനാത്മാവായി മറ്റൊരു കഥാപാത്രം രാമായണത്തിലുണ്ടെന്നു തോന്നുന്നില്ല.
(കർക്കിടകം രണ്ടിന് മാതൃഭൂമിയിൽ 17 .07.2024 വന്നത് )
രാമകഥാമൃതം -3
സുന്ദരിയായ കൈകേയി
മേലാറ്റൂർ രാധാകൃഷ്‌ണൻ
കേകയരാജാവായ അശ്വപതിയുടെ മകൾ കൈകേയി സുന്ദരിയും ബുദ്ധിമതിയും ആയിരുന്നു. ദശരഥന് ഏറ്റവും പ്രിയവും കൈകേയിയോടായിരുന്നു. രാമനെ യുവരാജാവായി വാഴിക്കാനുള്ള ദശരഥന്റെ തീരുമാനം മന്ഥരയാണ്‌ കൈകേയിയെ അറിയിച്ചത്‌. രണ്ടുവരങ്ങളുടെ കാര്യവും മന്ഥര ഓർമ്മിപ്പിക്കുന്നു. പണ്ട് ദേവാസുരയുദ്ധത്തിൽ ദശരഥന്റെ തേർചക്രത്തിന്റെ നടുവിലെ ആണിഇളകിയപ്പോൾ ചൂണ്ടാണിവിരൽവെച്ച് വേദന സഹിച്ചുകൊണ്ട് രഥത്തകർച്ച തടഞ്ഞത് കൈകേയിയാണ്‌. യുദ്ധത്തിൽ വിജയിച്ച രാജാവ് പാരിതോഷികമായി രണ്ടുവരങ്ങൾ നൽകാമെന്ന് പറഞ്ഞപ്പോൾ, സന്ദർഭം വരുമ്പോൾ ആവശ്യപ്പെട്ടു കൊള്ളാമെന്നു കൈകേയി പ്രസ്താവിക്കുന്നു. മന്ഥരയുടെ വാക്കു കേട്ട കൈകേയി വരങ്ങളിൽ മുറുകെപ്പിടിക്കുന്നു . ഭരതനെ യുവരാജാവാക്കണം , രാമനെ പതിന്നാലു വർഷത്തേക്ക് കാനനത്തിൽ അയക്കണം . കൈകെയുടെ അഭ്യർഥന ദശരഥനെ അസ്തപ്രജ്ഞൻ ആക്കുന്നു.
കൈകെയുടെ വീണ്ടുവിചാരമില്ലാത്ത എടുത്തുചാട്ടത്തെ വസിഷ്ഠ് മഹഋഷിയും മന്ത്രി സുമന്ത്രരും വിമർശിക്കുന്നുണ്ട്.
കേകയത്തിൽ നിന്നും തിരിച്ചെത്തിയ ഭരതൻ പിതാവിന്റെ വിയോഗ വാർത്ത അറിഞ്ഞു കോപ ക്രാന്തനായി പൊട്ടിത്തെറിക്കുന്നു," ഭർത്താവിനെ കൊന്ന പാപേ !മഹാ ഘോരേ !നിസ്ത്രപേ! നിർദയേ! ദുേഷ്ട! നിശാചരി!’’ എന്നാണ്‌ അമ്മയെ വിളിക്കുന്നത്‌. ക്രൂരഭർത്സനങ്ങളേറ്റു ആ അമ്മ വിങ്ങിവിങ്ങിക്കരയുന്നു. കുട്ടിക്കാലത്ത്‌ കൈകേയി ബ്രാഹ്മണരെ അറിയാതെ നിന്ദിക്കാൻ ഇടയായി. ദുഷ്‌ക്കീർത്തിയുണ്ടാവട്ടെ എന്ന ശാപം അവരിൽനിന്ന്‌ ഏറ്റിരുന്നു. യാഗാദികർമങ്ങളിൽ ദശരഥൻ പട്ടമഹിഷിയായ കൗസല്യയെ പങ്കെടുപ്പിച്ചിരുന്നെങ്കിലും യുദ്ധരംഗങ്ങളിലും മറ്റും ഭരതമാതാവിനാണ് ഇടംനൽകിയത്. രാമാദികളെ അയോധ്യയിലേക്കു മടക്കിക്കൊണ്ടുവരാൻ വനയാത്രയ്ക്ക്‌ ഒരുമ്പെടുമ്പോൾ ‘‘കൈകേയി ഒഴിച്ചുള്ള മാതൃജനങ്ങളുമായിട്ടു പോകണം’’ എന്നായിരുന്നു ഭരതന്റെ നിശ്ചയം. എങ്കിലും കൈകേയി പോകുകതന്നെ ചെയ്തു. അവിടെവെച്ച് രാമൻ ‘‘പൂജ്യയായ മാതാവേ ഞാൻ പ്രേരിപ്പിച്ച വാക്കുകളാണ് അമ്മ പറഞ്ഞത്’’ -എന്നു പറയുന്നുണ്ട്‌.
July 18 thursday 3rd karkkidakam മാതൃഭൂമി
Melatoor sir has concluded the article at this point. It appears that his writings are not published in their original form. I believe editing has taken place. The writer's true intentions are not disclosed, leaving us to our own interpretations. The Mathrubhumi editor seems to have overshadowed the writer's opinion. Shouldn't his evaluation be documented here? This trend should not be allowed
എന്റെ ഇഷ്ട കഥാപാത്രം -3
ഡോ. ജെ പ്രമീളാദേവി
ഭരതനെയാണ് എനിക്ക് ഇഷ്ട്ടം
സുന്ദരമായ പൂന്തോട്ടത്തിലെ പൂക്കൾക്കിടയിൽ ഏറ്റവും സുന്ദരമായ പൂവ് തിരഞ്ഞെടുക്കുന്നത്തിനു തുല്യമാണ് രാമായണത്തിലെ ഇഷ്ട കഥാപാത്രത്തെ തിരഞ്ഞെടുക്കുന്നത് . ശ്രീരാമന്റെ ഇളയ സഹോദരനായ ഭരതനോടാണ് എനിക്ക് ഏറെ ഇഷ്ട്ടം .കാരണം മനുഷ്യ ജന്മത്തിന്റെ എല്ലാത്തരം പോരായ്മകളെയും അതിജീവിക്കാൻ കഴിഞ്ഞതാണ് ഭരതന്റെ വലിയ നേട്ടം .
മാതൃസഹോദരന്റെ വീട്ടിൽ പോയ സമയം അച്ഛൻ മൂത്ത സഹോദരൻ ശ്രീരാമനെ രാജാവായി വാഴിക്കാൻ തീരുമാനിക്കുമ്പോൾ ഏതൊരു മകനും വിദ്വേഷം തോന്നാം . എന്നാൽ അച്ഛന്റെ തീരുമാനത്തെ എതിർത്ത അമ്മയോടുപോലും ഭരതൻ വിയോജിപ്പ് പ്രകടിപ്പിച്ചു.
അമ്മയുടെ ആഗ്രഹപ്രകാരം രാജാവാകാൻ തയ്യാറായില്ലെന്നു മാത്രമല്ല വനത്തിൽ പോയി സഹോദരനെ തിരികെ കൊണ്ടുവരാൻ ശ്രമിച്ചു. രാജാധികാരം കൈവന്നിട്ടുപോലും അത് വേണ്ടന്നുവെക്കാൻ തയ്യാറാകുന്ന ഭരതന്റെ അസാമാന്യ ധീരതയും മനക്കരുത്തും ഇന്നത്തെ ലോകത്തിനു മുന്നിൽ മാതൃകാപരമാണ്. വനത്തിൽ പോയി സഹോദരന്റെ പാദുകങ്ങളുമായി മടങ്ങിവന്നു 14 വർഷവും രാജ സിംഹാസനത്തിൽ വെച്ച് പരിചാരകനെപോലെ ഭരണം നിർവഹിക്കാൻ ഭരതന് അല്ലാതെ മറ്റാർക്കാണ് കഴിയുക. വേണമെങ്കിൽ തുടക്കത്തിലേ വൈകാരിക പ്രകടനമായി മാറാവുന്ന അവസ്ഥയായിരുന്നു അത് .14 വർഷവും ഭരതൻ ഒരേ രീതിയിൽ തുടർന്നു . മാത്രമല്ല ശ്രീരാമൻ മടങ്ങി വന്നപ്പോൾ സന്തോഷത്തോടെ ആ രാജ സിംഹാസനം വിട്ടു നൽകാനും ഭരതന് കഴിഞ്ഞു. ഇത്രയും സ്വഭാവ ഗുണമുള്ള ഭരതനെയാണ് എനിക്കിഷ്ട്ടം
രാമകഥാമൃതം -4
കൗസല്യ മാതാവിന്റെ ധർമദീപ്തി
കെ പി സുധീര
രാമായണത്തിലെ ധർമദീപ്തിയുള്ള കഥാപാത്രമാണ് കൗസല്യ . സപത്നിമാരായസുമിത്രയെയും കൈകേയിയെയും കൗസല്യ സ്വന്തം സഹോദരിമാരെ പോലെ സ്നേഹിച്ചു . ദശരഥന് കൗസല്യയിൽ ജനിച്ച പ്രഥമപുത്രിയാണ് ശാന്ത . പിന്നീട് അനപത്യ ദുഃഖം അനുഭവിക്കുന്ന ആത്മസുഹൃത്തായ അംഗ രാജാവ് ലോമപാദനു ദത്തു പുത്രിയായി അവളെ നൽകുന്നു.അംഗരാജാവ് പിന്നീട് ശാന്തയെ ഋഷ്യ ശൃംഗ മഹർഷിക്ക് വിവാഹം കഴിച്ചു കൊടുക്കുന്നു.
ഋഷ്യശൃംഗൻ നടത്തിയ യാഗത്തിൽ ദേവന്മാർ തയ്യാറാക്കിയ പായസം നിറച്ച സ്വർണകുംഭം നൽകിയപ്പോൾ , രാജാവ് ഈ ദിവ്യ പ്രസാദം പാതി നൽകിയത് കൗസല്യക്ക് ആണ് പാതി കൈകേയിക്കും. മകന്റെ പട്ടാഭിഷേകത്തിനു അയോദ്ധ്യ ഒരുങ്ങുമ്പോൾ മാതാവിനരികിൽ രാമൻ വന്നെത്തി . ആഹ്ലാദത്തോടെ വരവേറ്റപ്പോൾ ആണ് പിതാവിന്റ സത്യാ പരിപാലനത്തിനായി താൻ കാട്ടിലേക്ക് പോകുന്നു എന്ന അകം പൊള്ളിക്കുന്ന സത്യം അവർ അറിയുന്നത്. പുത്രന് രാജ്യം നഷ്ട്ടപെട്ടതിലല്ല ആ മാതാവ് ദുഃഖിച്ചത് . രാജ്യം ഭരതൻ ഭരിക്കട്ടെ മകനേ , നീ എന്തിനു കാട്ടിൽ പോകണം എന്നാണ് ആ 'അമ്മ അന്വേഷിച്ചത്.
കാനനത്തിലേക്കു നാടുകടത്തപ്പെട്ട പ്രിയ പുത്രനേയും സീതാദേവിയേയും ലക്ഷ്മണനേയും ആത്മ വ്യഥ യോടെ അവർ യാത്ര ആക്കി . എന്നാൽ പിന്നീട് സ്ത്രീ സഹജമായ കോപം, നിരാശ, ദുഃഖം ഇവക്കു കീഴ്പെട്ടു ഒരു സാധാരണ അമ്മയെപ്പോലെ , രാജാവിന് നേരെ കൗസല്യ കുത്തുവാക്കുകൾ പറഞ്ഞു. ഭർത്തൃ വിയോഗത്തിലും സപത്നിമാരോടൊപ്പം ഒരുമയോടെ കഴിയുകയും അവർക്കൊപ്പം കാനന വാസം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കാൻ ചിത്രകൂട പർവതത്തിൽ പോയി രാമനെ കാണുകയും ചെയ്തു. രാമൻ രാജ ധർമം വെടിയാൻ വിസമ്മതിച്ചു.
ഒരു സ്ത്രീക്ക് അനുവദിച്ച പ്രജ്ഞയുടെയും സഹന ശക്തിയുടെയും പരിമിതിക്കപ്പുറം മരണത്തേക്കാൾ വലിയ ദുരന്തങ്ങൾ വന്നപ്പോഴും നിർഭയമായി നേരിട്ടവളാണ് കൗസല്യ ദേവി.
മാതൃഭൂമി ജൂലൈ 19 .കർക്കിടകം -4
രാമകഥാമൃതം -4
എന്റെ ഇഷ്ടകഥാപാത്രം-4
ശ്രീരാമചന്ദ്രൻ തന്നെ
അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്
ഈകാലഘട്ടത്തിലും വളരെ പ്രസക്തമാണ് ശ്രീരാമന്റെ മൂല്യങ്ങൾ. ഭരണാധികാരി എങ്ങനെയായിരിക്കണമെന്ന് കൃത്യമായി രാമന്റെ ജീവിതം വരച്ചിടുന്നു. ജീവിതത്തിൽ പുലർത്തേണ്ട ധാർമികത, അനുസരണ എന്നിവ രാമന്റെ ജീവിതത്തിലുണ്ട്. ആയോധനകലയിൽ അഗ്രഗണ്യനാണ്‌. ഒപ്പം ഒരു ഭരണാധികാരി ധാർമികതയെ എങ്ങനെ മുറുകെപ്പിടിക്കണം എന്ന് താതനിയോഗത്താൽ രാജ്യം ഉപേക്ഷിച്ച് വനവാസത്തിന് പോകുന്നതിലൂടെ രാമൻ കാണിച്ചുതരുന്നു. പ്രപഞ്ചം മുഴുവൻ നിയന്ത്രിക്കുന്നയാളാണ് ഭഗവാൻ. മന്ഥരയുടെ വളഞ്ഞവഴിയും കൈകേയിയുടെ സ്വാർഥതയും ഭഗവാൻ തിരിച്ചറിയുന്നുണ്ട്. ധർമത്തിനു വേണ്ടിയേ നിൽക്കാവൂ, രക്ഷിതാക്കളുടെ നിർദേശം പാലിക്കണം എന്നിവ സമൂഹത്തിന് കാട്ടിക്കൊടുക്കാനാണ് രാമൻ വനവാസത്തിനു പോകുന്നത്. ഏതു മേഖലയിലുള്ള ഭരണാധികാരികൾക്കും അത് സർക്കാർ ആയാലും മാനേജ്മെൻറ് ആയാലും ഈ ധാർമികബോധം മുറുകെ പിടിക്കുക എന്നത് പ്രധാനമാണ്. ഇപ്പോഴത്തെ ഭരണാധികാരികളുടെ ധാർഷ്ഠ്യത്തിനുള്ള മുൻകാല മറുപടിയാണ് രാമന്റെ പക്വതയാർന്ന ജീവിതം. രാമനെ പഠിക്കൽ ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാന ആവശ്യമാണ്.
രാമകഥാമൃതം -5
സപ്തർഷി വിശ്വാമിത്രൻ
പി പി ശ്രീധരനുണ്ണി
സപ്തർഷിമാരിൽ ഒരാളായി പ്രകീർത്തിതനായ വിശ്വാമിത്ര മഹർഷി ഒരുദിവസം ദശരഥരാജസന്നിധിയിലെത്തി. യാഗം മുടക്കുന്ന രാക്ഷസരെ നിഗ്രഹിക്കാൻ രാമലക്ഷ്മണന്മാരെ അയക്കണമെന്ന്‌ ആവശ്യപ്പെടാനാണ്‌ വന്നത്‌. ദശരഥൻ ധർമസങ്കടത്തിലായി. പുത്രകാമേഷ്ടിയൊക്കെക്കഴിച്ച് ആറ്റുനോറ്റുണ്ടായ അരുമസന്താനങ്ങളെ രാക്ഷസർക്ക്‌ ബലികൊടുക്കണോ. അപ്പോഴാണ്‌ രാജഗുരു വസിഷ്ഠൻ രാമസീതാരഹസ്യം ദശരഥനോട്‌ വെളിപ്പെടുത്തിയത്‌. ‘‘മാനുഷനല്ല രാമൻ മാനവശിഖാമണേ...’’
സംശയംതീർന്ന ദശരഥൻ പുത്രന്മാരെ വിശ്വാമിത്രന്റെകൂടെ അയക്കുന്നു. തന്നോടൊപ്പംവരുന്ന രാമലക്ഷ്മണന്മാർക്ക് ബല, അതിബല എന്നിങ്ങനെ രണ്ടുമന്ത്രങ്ങൾ ഉപദേശിക്കുന്നുണ്ട്. താടകാവധമായിരുന്നു ആദ്യം. ശാപഗ്രസ്തയായി അനേകമാണ്ടുകൾ ശിലയായിക്കിടന്ന അഹല്യക്ക്‌ മോക്ഷം നൽകിയതും മഹർഷിയുടെ നിർദേശാനുസരണംതന്നെ. തുടർന്ന്, മിഥിലാപുരിയിലെത്തിയതും ശൈവചാപഭഞ്ജനം നടത്തിയതും രാമായണകഥയിലെ വഴിത്തിരിവുകൾ. ശൈവചാപത്തെ വണങ്ങിയശേഷം ശ്രീരാമചന്ദ്രൻ വിശ്വാമിത്രനോട് ചോദിക്കുന്നുണ്ട്. ‘‘വില്ല...‘‘വില്ലെടുക്കാമോ കുലച്ചീടാമോ വലിക്കാമോ’’ എന്ന്. ‘‘എല്ലാമാ,മാകുന്നത് ചെയ്താലും മടിക്കേണ്ടാ കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ’’ എന്ന് വിശ്വാമിത്രൻ. അതെ, ...രാമലക്ഷ്മണന്മാരുടെ ശക്തി ദിവ്യദൃഷ്ട്യാ അറിഞ്ഞ മഹർഷിതന്നെയാണല്ലോ വിശ്വാമിത്രൻ. മഹോദയപുരത്തെ രാജാവിന്റെ മകനായ വിശ്വാമിത്രനും വസിഷ്ഠനും പരസ്പരവിരോധികളാ...ളായിരുന്നു എന്ന്‌ പുരാണങ്ങളിൽ പറയുന്നുണ്ട്‌. സീതയ്ക്കുതുല്യയായി സീതമാത്രംലോകേതിഹാസങ്ങളിലെ സമാനതയില്ലാത്ത കഥാപാത്രം. ശ്രീരാമൻ വില്ലുമുറിച്ചപ്പോൾ മൈഥിലി...മൈഥിലി മയിൽപ്പേടപ്പോലെ സന്തോഷംപൂണ്ടാൾ എന്ന്‌ കവി പ്രസ്താവിക്കുന്നു. ഇതേ സീത ശ്രീരാമനോടൊപ്പം വനവാസത്തിന്‌ പുറപ്പെട്ടപ്പോൾ രാമൻ ആവർത്തിച്ചു വിലക്കിയിട്ട...ക്കിയിട്ടും പിൻമാറിയില്ല. ‘എന്നാത്മരാമൻ വനത്തിന്നു പോയാൽ പിന്നെപ്പുരോവാസമെന്തിന്നു വേണ്ടി’ എന്നാണ് സീത ചോദിച്ചത്. സീതയില്ലാതെ രാമനെന്തു വനവാസം എന്നും ...സീത ചോദിക്കുന്നു. മായാവിയായ മാരീചൻ മാനായിവന്നപ്പോ ൾ അതിനെ പിടിക്കാൻ ശ്രീരാമൻ പോയി.അപ്പോൾ രാവണൻ വേഷംമാറി തട്ടിക്കൊണ്ടുപോയതിനെത്തുടർന്നു രാവണവധവും രാക്ഷസകുലനാശവും വരുത്തി. അയോധ്യയിൽ സസുഖം വാഴവേ, പൗരജനങ്ങളുടെ പാഴ്വാക്കുകൾ കേട്ട് അഗ്നിശുദ്ധി വരുത്തിയിട്ടും തൃപ്തിയാകാതെ ശ്രീരാമൻ ഗർഭിണിയായ സീതയെ കൊടു...കൊടുങ്കാട്ടിൽ തള്ളി. അപ്പോഴും സീത ശ്രീരാമനെ സ്നേഹിക്കുകയും ലവകുശൻമാരായ മക്കളെ ധീരൻമാരായി വളർത്തുകയും ചെയ്തു. ഒടുവിൽ ഭൂമി മാതാവിന്റെ മാറുപിളർന്ന് അന്തർധാനം ചെയ്യുകയും ചെയ്ത...ചെയ്തു. സൗന്ദര്യം, സൗമനസ്യം, ഹൃദയവിശാലത, ഭർത്തൃസ്നേഹം, പുത്രസ്നേഹം, ശ്രീരാമനിലുള്ള അചഞ്ചലമായ വിശ്വാസം, അധർമത്തോടു വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ്, പ്രകൃ...പ്രകൃതിയിലെ നിതാന്ത വിശ്വാസം, രാവണന്റെ ലങ്കയിൽ രാക്ഷസസ്ത്രീകളാൽ പരിസേവിതയായി വിഷാദരൂപിയായി കഴിഞ്ഞപ്പോഴും രാവണൻ തോൽക്കുമെന്ന ഉറച്ചവിശ്വാസം ഇവയെല്ലാം സീ...സീതയുടെ മഹനീയ ഗുണങ്ങളാണ്. ഭാരതസ്ത്രീകൾതൻ ഭാവശുദ്ധിക്ക്‌ മകുടോദാഹരണം.
20 .07 .2024 മാതൃഭൂമി കർക്കിടകം -5
രാമനും രാവണനും എല്ലാവരിലും ഉണ്ടല്ലോ. അതായതു നന്മയും തിന്മയും. ഹിന്ദുക്കളിൽ രാമന്റെ അംശം കൂടുതലായി നിൽക്കുന്നു. ഭാരതത്തിൽ ഹിന്ദുക്കൾ മതം മാറി കെട്ടിപ്പിടിച്ച വിദേശ മതങ്ങൾ ആയ ഇസ്ലാമിലും ക്രിസ്താനിറ്റിയിലും ഉള്ളവരിൽ നല്ലൊരു ഭാഗത്തിനും രാവണന്റെ അംശം മുന്നിട്ടു നിൽക്കുന്നില്ലെ എന്ന് എനിക്കൊരു സംശയം. ഭാരതീയ മുസ്ലിങ്ങളെ കാളും ക്രിസ്താനികളെ കാളും രാമന്റെ അംശം വിദേശികളിൽ മുന്നിട്ടു നിക്കുന്നു. അവർ നബി തിരുമേനിയെ മാത്രമേ വിശ്വസിക്കുന്നുള്ളു. നബി പറഞ്ഞു / അള്ളാ പറഞ്ഞു എന്നൊക്കെ കള്ളം എഴുതികൂട്ടിയിരിക്കുന്ന പുസ്തകങ്ങളേയും, എഴുതിയവരേയും അംഗീകരിക്കുന്നില്ല. അതുകൊണ്ടു ഇന്ത്യ /പാകിസ്ഥാൻ ബംഗ്ലാദേശ് / ശ്രീലങ്ക/ മൈനാമർ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന പോലെ യുള്ള പ്രവർത്തികൾ അവിടങ്ങളിൽ കാണാനില്ല. വിശാല മനസ്ക്കർ. മാനവികത ഉണ്ട്. യു എ ഇ / സൗദി യിൽ ക്ഷേത്രങ്ങളും പള്ളികളും (ക്രിസ്ത്യൻ ) പണിയാൻ സ്ഥലം പോലും തന്നു. സുരക്ഷാ ഒരുക്കുന്നു. എന്നാൽ ഇപ്പോൾ അടുത്തകാലത്തായി തീപിടുത്തങ്ങൾ കണ്ടുവരുന്നു. ഇതിന്റെ പിന്നിൽ ഹിന്ദുക്കൾ മതം മാറിചെന്നവർ എന്ന് കരുതുന്നു.
എല്ലാവരിലും രാമന്റെ അംശം മുന്നിട്ടു നിൽക്കട്ടെ.
യുടെ ആഖ്യാതാവും കഥാപാത്രവുമായി പകർന്നാടുന്നു. ധർമം എന്ന മഹത്വത്തിന് വിഗ്രഹരൂപം നൽകിയ എഴുത്തുകാരൻ. ജനനത്തിലും മരണത്തിലും ജീവിതത്തിലും കൂട്ടുവരുന്ന കവി എന്നിങ്ങനെ വാല്മീകിക്ക് വിശേഷണങ്ങൾ ഏറെയാണ്. താൻ പിടിച്ചുപറിക്കാരനായിരുന്നു എന്നാണ് കവി തന്നെ പറയുന്നത് . അന്യന്റെ മുതൽ ബലപ്രയോഗത്തിലൂടെ കൈയടക്കുന്ന രാവണ ശീലത്തെ ആണ് പിടിച്ചുപറി എന്നുപറയുന്നത് . അത് തന്റെ ജന്മാന്തര വൈകല്യം ആയിരുന്നു എന്നും കവി അനുസ്മരിക്കുന്നു. പിടിച്ചുപറി കാട്ടാളത്തമാണ് . ആ പിടിച്ചു പറിക്കാരനാണ് "അരുത് കാട്ടാള " എന്നാജ്ഞാപിച്ചതും. അപ്പോഴാണ് ര്തനകരൻ എന്ന പിടിച്ചുപറിക്കാരൻ മഹർഷിയും കവിയും ആയി മാറിയത് . ആ മാറ്റത്തിന്റ കഥയാണ് രാമായണം . അധികാരം, പണം, പദവി, പ്രശസ്തി, എന്നി ലോകഭോഗങ്ങൾ എന്ത് ചെയ്തും കൈയടക്കാൻ ശ്രമിക്കുന്ന രാവണ ശീലത്തോട് അരുത് എന്നാജ്ഞാപിക്കാൻ ആത്‌മ ബലം നേടിയ എഴുത്തുകാരനെ കഴിയൂ . വാൽമീകി നേടിയ ഈ ആത്‌മ ബലമാണ് വാല്‌മീകിയെയും രാമായണത്തെയും മഹത്തരമാകുന്നത്. രാവണ ജന്മം ര്തനാകരന്റെ ജീവിതം തന്നെ ആണ് . അതിൽ നിന്നും രാമനിലേക്കുള്ള ദൂരം ഒരു എഴുത്തുകാരൻ എന്ന നിലയിൽ താണ്ടി കയറിയപ്പോഴാണ് രാമായണകാവ്യം ജന്മം കൊണ്ടത് . ഈ അർഥത്തിൽ രാമായണം വാൽമീകിയുടെ രണ്ടാം ജന്മം തന്നെ. ഈ രണ്ടാം ജന്മത്തിൽ എത്രയെത്ര ദേവതകളെയാണ് മണ്ണിലും മനസ്സിലും അദ്ദേഹം പ്രതിഷ്ഠിച്ചത് . രാമൻ , ലക്ഷ്മണൻ, ഭരതൻ ,ശത്രുഘ്നൻ, സീത, ഊർമിള, ലവൻ, കുശൻ, ഹനുമാൻ എന്നിങ്ങനെ ഒരു കവി സൃഷിടിച്ച കഥാപാത്രങ്ങളിൽ മഹാഭൂരിപക്ഷവും ദൈവങ്ങളായി തീരുന്നതു അദ്‌ഭുതംതന്നെ . ഈ കവിയേയും കാവ്യത്തേയും കഥാപാത്രങ്ങളേയും ഓർക്കാതെ ഒരു നിമിഷംപോലും ഭാരതം ജീവിക്കുന്നില്ല. ഏതു എഴുത്തുകാരനും അസൂയ തോന്നാവുന്ന കവിജന്മത്തിന്റെ പേരാണ് വാൽമീകി . രാമായണ മാഹാത്മ്യം --2 മേലാറ്റൂർ രാധാകൃഷ്ണൻ . പ്രസിദ്ധീകരിച്ചത് മാതൃഭൂമി ..മഹാധർമിഷ്ഠൻ ദശരഥൻ ദശാദിശയിൽ രഥവേഗം നടത്തി യുദ്ധം ചെയ്ത മഹാരാജാവായിരുന്നു ദശരഥൻ . രഘുവംശ പരമ്പരയിലെ 36 മത്തെ ചക്രവർത്തി . അജൻറെ പുത്രനാണ് മഹാധർമ്മിഷ്ഠനായ ദശരഥൻ . ബ്രഹ്മാവ് ആണ് ആ പേര് നൽകിയത് . അയോധ്യ ആസ്ഥാനമായ ദക്ഷിണ കോസല രാജാവായിരുന്നു അദ്ദേഹം . കൗസല്യ , കൈകേയി, സുമിത്ര എന്നിവർ ധര്മപത്‌നിമാരായിരുന്നു . സരയൂനദിതീരത്തു നായാട്ടിൽ ഏർപ്പെട്ടിരുന്ന സമയം വെള്ളം ഇളകുന്ന ശബ്ദം കേട്ടു ആന വെള്ളം കുടിക്കുകയാണെന്നു തെറ്റായി ധരിച്ച ദശരഥൻ നാദഭേദിയായ അസ്ത്രം അയച്ചു . അത് ഏറ്റത് മഹര്ഷികുമാരനായിരുന്നു. കുമാരൻ മരിച്ചു . ദശരഥനും പുത്രദുഃഖത്താൽ മരിക്കട്ടെ എന്ന് അവന്റെ അച്ഛൻ ശപിച്ചു. ബാല , അയോധ്യ കാണ്ഡങ്ങളിൽ ആണ് ദശരഥന്റെ നിറഞ്ഞ സാന്നിധ്യം . അനപത്യ ദുഃഖമനുഭവിക്കുന്ന ദശരഥൻ അശ്വമേധയാഗവും പുത്രകാമേഷ്ടിയാഗവും നടത്തുന്നു. ആദ്യ പത്‌നി കൗസല്യയിൽ ദശരഥന് പിറന്ന കുട്ടി ശാന്ത യുടെ ഭർത്താവും വിഭാണ്ഡക മഹർഷിയുടെ പുത്രനും ആയ ഋശ്യശൃംഗനായിരുന്നു യാഗത്തിന്റെ ആചാര്യൻ . യാഗപരിസമാപ്തിയിൽ സൂര്യ തേജസ്സി യായ ഒരു ബ്രഹ്മസത്വം പ്രത്യക്ഷപെട്ടു . സ്വർണ പാത്രത്തിൽ പായസം നൽകി . ദശരഥൻ പായസത്തിന്റെ പകുതി കൗസല്യക്കും പകുതി കൈകേയിക്കും നൽകി. അവർ തങ്ങളുടേതിൽ നിന്നും പാതി വീതം സുമിത്രക്കും നൽകി അങ്ങനെ കൗസല്യയിൽ ശ്രീരാമചന്ദ്രനും കൈകേയി ൽ ഭരതനും സുമിത്രയിൽ ലക്ഷ്മണനും ശത്രുഘ്‌നനും ജനിക്കുന്നു കുട്ടിത്തം വിടാത്ത രാമലക്ഷ്മണന്മാരെ യാഗരക്ഷാർഥം വനത്തിൽ കൊണ്ടുപോകണമെന്ന് വിശ്വാമിത്രന്റെ അഭ്യർഥന ചഞ്ചലചിത്തനായ രാജാവിനെ ഭയചികിതനാക്കുന്നു. കുല ഗുരു വസിഷ്ഠന്റെ ഉപദേശപ്രകാരം ദശരഥന് അനുമതി നൽകേണ്ടിവന്നു . ജനകപുത്രി സീതയെ ശ്രീരാമൻ പാണിഗ്രഹണം ചെയ്യുന്നു . മറ്റു പുത്രന്മാരും വിവാഹിതരാകുന്നു .ശ്രീരാമനെ രാജാവാകുന്നതിനുള്ള ഒരുക്കങ്ങൾ ദാസി മന്ഥരയുടെ തന്ത്രത്തിൽ കൈകേയി തടയുന്നു. മുമ്പ് ദേവേന്ദ്രനുവേണ്ടി ദേവലോകത്തു ചെന്ന് ശംബരൻ എന്ന അസുരനെ ദശരഥൻ നേരിട്ടപ്പോൾ രഥത്തിന്റെ ആണി ഊരി വീണു . ആണിക്കു പകരം കൈകേയി തന്റെ വിരലുകൾ വെച്ച് രക്ഷിച്ചു . ആ സമയത്തു രാജാവ് കൈകേയിക്ക് രണ്ടു വരങ്ങൾ വാഗ്ദാനം ചെയ്തിരുന്നു . അഭിഷേകം അടുത്തപ്പോൾ ആ വരങ്ങൾ കൈകേയി ആവശ്യപ്പെടുന്നു . ശ്രീരാമനെ കാട്ടിലേക്ക് അയക്കണമെന്നും തന്റെ പുത്രനെ രാജാവായി വഴക്കണമെന്നും ആയിരുന്നു അത് . ഭാര്യയുടെ ആവശ്യം രാജാവിനെ ഛിന്നഭിന്നമാക്കുന്നു . പുത്ര വിരഹ ദുഃഖത്തിൽ ദശരഥൻ കാലഗതി പ്രാപിക്കുന്നു . രാമായണ മാഹാത്മ്യം --3 DR. ഒ . രാജേഷ്. പ്രസിദ്ധീകരിച്ചത് മാതൃഭൂമി ...കൈകേയി: കേകേയ രാജാവിന്റെ മകളും വില്ലാളിവീരനുമായ യുധാജിത്തിന്റെയും സഹോദരിയായിരുന്നു അതി സുന്ദരിയായ കൈകേയി. മൂന്നു ഭാര്യമാരിൽ ദശരഥന് ഏറ്റവും പ്രിയപ്പെട്ടവൾ. മായ യുദ്ധം കൊണ്ട് ദേവന്മാരെ പൊരുതി മുട്ടിച്ച ശംബരാസുരനോടും അനുയായികളോടും ഒരേസമയം പത്തു ദിക്കിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് ദശരഥൻ പോരാടുന്ന സമയം. തേർ ചക്രത്തിന്റെ ഊരിത്തെറിച്ച ആണി ക്കുപകരം സ്വന്തം വിരൽ ഉറപ്പിച്ചു നിർത്തി ഭർത്താവിന്റെ വിജയം ഉറപ്പാക്കി. അതാണ് അവരെ ഇഷ്ടവരലബ്ധിക്കു അർഹയാക്കിയത്. മന്ഥരയുടെ ഉപദേശം കേട്ടു സ്വ പുത്രനായ ഭരതനെ രാജാവായി വാഴിക്കണമെന്നും രാമനെ കാട്ടിലേക്ക് അയക്കണമെന്നും ഉള്ള രണ്ടുവരങ്ങൾ ആണ് ശ്രീരാമപട്ടാഭിഷേകത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയസമയത് അവർ ദശരഥനോടു ആവശ്യപ്പെട്ടത്. വലിയ ഒരു വഴിത്തിരിവാണ് ഇതിഹാസ കഥയിൽ അത് ഉണ്ടാക്കിയത്. പ്രതി നായികയായും ദുരന്ത കഥാപാത്രമായും തിന്മകളുടെ വിളനിലമായും മനുഷ്യത്വം ഇല്ലായ്മയുടെ ദൃഷ്ടാന്തമായുമൊക്കെ ലോകം അവരെ വിലയിരുത്തി . ആർക്കുവേണ്ടിയാണോ തൻ ലോകത്തിന്റെ മുഴുവൻ വെറുപ്പും ഏറ്റുവാങ്ങിയത് , ആ മകൻ തന്നെ "നീചേ " എന്ന് വിളിച്ചതും കൈകേയി സഹിച്ചു . തന്നോട് ഏറ്റവും സ്നേഹവാത്സല്യങ്ങലുള്ള കൈകേയി മാതാവിന്റെ തീരുമാനംപക്വവും സുചിന്തിതവുമല്ലെന്നു ശ്രീരാമൻ തിരിച്ചറിയുന്നുണ്ട് . പക്ഷെ രാമൻ അവരെ കുറ്റപെടുത്തിയില്ല . തന്റെ രണ്ടു കണ്ണുകളാണ് ശ്രീരാമനും ഭരതനും എന്നും താൻ അവരിൽ വ്യത്യാസം ഒന്നും കാണുന്നില്ല എന്നും കൈകേകി പറയുന്നുണ്ടങ്കിലും നിര്ണായകമായ സന്ദർഭത്തിൽ അവരുടെ പുത്രവാത്സല്യം മറനീക്കി വന്നു. മാത്രമല്ല സ്വപുത്രന്റെ അധികാര പരിധിയിൽനിന്നും പരമാവധി ദൂരത്തിൽ രാമാദികളെ എത്തിക്കുന്നതിലും വിജയിച്ചു . വനവാസത്തിനു പോകുന്ന രാമ ലക്ഷ്മണന്മാരോടൊപ്പം സീതക്കും മരവുരി നൽകി സംതൃപ്തി പെടുന്ന കൈകേയി യെ തുടർന്ന് കാണാം. ആത്മ പരിശോധനക്കും സ്വയം സംസ്കരണത്തിനും വിധേയമാകുന്ന അവർ രാജാധികാരത്തിനും വിഭവസമൃദ്ധിക്കും യശോധാവള്യത്തിനും ഉപരിയാണ് സാഹോദര്യവും ഹൃദയബന്ധവുമെന്നു ഒടുവിൽ തിരിച്ചറിയുന്നുണ്ട് . അയോധ്യയിൽ തിരിച്ചു എത്തിയ സീതാരാമലക്ഷ്മണന്മാരെ അവർ തുറന്ന മനസ്സോടെയാണ് ചേർത്തുപിടിക്കുന്നത് . കൈകേയി സരസ്വതിയുടെ അവതാരമെന്നും രാമാവതാരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ് അവർ ശ്രമിച്ചതെന്നും പുരാണങ്ങളിൽ വായിക്കാം രാമായണ മാഹാത്മ്യം 4 മേലാറ്റൂർ രാധാകൃഷ്ണൻ മാതൃഭൂമി മനസ്വിനി കൗസല്യ ദശരഥ മഹാരാജാവിന്റെ പ്രഥമ പത്‌നിയായ കൗസല്യ ഉത്തര കോസല രാജാവിന്റെ മകളാണ് . ഭർത്താവിനോട് സാന്ദ്രമായ വിനയം . പുത്രനോട് അളവറ്റ സ്നേഹം എന്നിവയുള്ള കൗസല്യ ധര്മസങ്കടത്തിന്റെ പ്രതീകമായിരുന്നു . പതിയുടെ ഇഷ്ടാനിഷ്ടങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ചു . ബാല, അയോധ്യ , യുദ്ധ കാണ്ഡങ്ങളിൽ ആണ് കൗസല്യ മിഴിവോടെ പ്രത്യക്ഷപ്പെടുന്നത് . ശ്രീരാമ കഥ സമാപനം വരെ അവരുടെ സാന്നിധ്യം ഉണ്ട്. കൈകേയി ആയിരുന്നു ദശരഥന്റെ ഇഷ്ട പത്‌നി . ( ഈ അഭിപ്രായം വായനക്കാർക്ക് അവരവരുടെ ചിന്തകൾ അനുസരിച്ചാണ് ) യാഗാദി കർമങ്ങളിൽ പട്ടമഹിഷി കൗസല്യയെ ആണ് രാജാവ് കൂട്ടിയിരുന്നത് . പുത്രകാമേഷ്ടി യാഗാനന്തരം ദശരഥൻ പായസം ആദ്യം നൽകുന്നത് കൗസല്യക്ക് ആണ് . ( ഇത് നീതി . അതുകൊണ്ടു ഇഷ്ട കൂടുതൽ /കുറവ് പറയാനാകില്ല ) അവർ സപത്‌നി മാരുടെ നേർക്ക് സൗമനസ്യം കാണിച്ചു.(സൗമനസ്യം എന്ന് എനിക്ക് പറയാനാകില്ല . നീതി യാണ് ചെയ്തത് സ്വാർത്ഥത /കാപട്യം ഇല്ലാത്ത നീതി . ശ്രീരാമജനന മുഹൂർത്തത്തിലെ കൗസല്യാസ്തുതി ചേതസ്സമാകർഷകമാണ്. മഹാവിഷ്ണുവിനെ പുത്രനായി ലഭിക്കണമെന്ന തപസ്സു സഫലമാകുന്നു . വിച്ഛിന്ന ന്നാഭിഷേകത്തെത്തുടർന്നുള്ള വനയാത്ര മാറ്റിവെക്കാൻ അവർ ആവശ്യപ്പെട്ടെങ്കിലും സല്പുത്രനായ ശ്രീരാമൻ വഴങ്ങുന്നില്ല . രാമന്റെ യാത്ര മംഗളമാകട്ടെയെന്നു കൗസല്യ പ്രാർഥിക്കുന്നു . തന്റെ മകന് രക്ഷാകവചം സൃഷ്ടിക്കാൻ ദേവതകളോട് ആ മാതാവ് സാദരം അപേക്ഷിക്കുന്നു . ത്യാഗസ്വരൂപിണി സീത ദേവിയെ കെട്ടിപിടിച്ചു യാത്രയാക്കുന്ന വിചിത്ര രംഗം ആരുടേയും കരൾ പിളർക്കും . സൽപുത്രപത്‌നിയെ ധർമ്മോപദേശങ്ങളാൽ അനുഗ്രഹിക്കുന്നു . വനവാസാരംഭത്തിൽ കുടുംബ സഹിതം രാമാശ്രത്തിൽ ചെന്ന് കൗസല്യ രാമാദികളെ ആശ്വസിപ്പിക്കുന്നുണ്ട് . ശ്രീരാമപട്ടാഭിഷേകശേഷം അവർ ശ്രീരാമനെ ഭരണ കാര്യങ്ങളിൽ സഹായിച്ചു . ("വിചിത്ര" മലയാള വ്യാഖ്യാനം, അര്‍ഥം. ... . വി. ഭംഗിയുള്ള; വി. പലനിറമുള്ള; വി. പുള്ളിയുള്ള; വി. അദ്ഭുതകരമായ ·) രാമായണ മാഹാത്മ്യം..5 പി ആർ നാഥൻ മാതൃഭൂമി വിശ്വാമിത്രന്റെ സന്ദേശം രാമായണത്തിൽ ബാല കാണ്ഡത്തിലൂടെയാണ് വിശ്വാമിത്ര മഹർഷി നമ്മുടെ ബോധ മണ്ഡലത്തിൽ തെളിയുന്നത് . വിശ്വ എന്നാൽ ഭൂത, ഭാവി, വർത്തമാന കാലങ്ങൾക്കു അതീതമായ കാലാതീതമായ സത്യമാണ് . അദ്ദേഹം നമ്മുടെ എല്ലാം മിത്രമാണ് . സാർവത്രിക ചൈതന്യത്തെ സുഹൃത്താക്കി മാറ്റുകയാണ് ആ ബ്രഹ്മർഷി . ഗായത്രി മന്ത്രം അദ്ദേഹത്തിലൂടെ ഉരുത്തിരിഞ്ഞു വന്നു . താൻ ലോകക്ഷേമത്തിനായി നടത്തുന്ന യജ്ഞത്തിന് വിഘ്നം വന്നതോടെയാണ് അയോധ്യാപ്രവേശം . യാഗ ദീക്ഷ സ്വീകരിച്ചതിനാൽ അദ്ദേഹത്തിന് അസുരന്മാരുടെ യുദ്ധം ചെയ്യാൻ നിവൃത്തിയില്ല. രാമലക്ഷ്മണന്മാരെ കൂടെ അയയ്ക്കാൻ ദശരഥന് വിഷമം തോന്നിയെങ്കിലും ശിക്ഷയും ദീക്ഷയും ഗുരുനാഥന്മാരിൽനിന്നു കുട്ടികൾക്ക് കിട്ടണമെന്നു അദ്ദേഹത്തിന് അറിയാം. രാമലക്ഷ്മണന്മാർക്കു വസിഷ്ഠനിൽനിന്നും ശിക്ഷയും വിശ്വാമിത്രനിൽനിന്നും ദീക്ഷയും കിട്ടി. തത്വചിന്തയും പ്രാവർത്തിക ബുദ്ധിയും ഒത്തിണങ്ങണം. വിശ്വാമിത്രൻ ആദ്യം കാണിച്ചുകൊടുത്തത് മന്മഥനെ ശിവൻ ഭസ്മീകരിച്ച കാമാശ്രമമാണ് . വികാരങ്ങളെ നിയന്ത്രിച്ചു ഉത്ക്കർഷമായ ഭഗത് പ്രാപ്തിയിൽ എത്തണം . അസുരന്മാരെ നിഗ്രഹിക്കാൻ രാമലക്ഷ്മണമാർക്കു സാധിച്ചതിന്റെ പിറകിൽ സൂഷ്മമായ ഒരു തത്വം ഉണ്ട് . മുമ്പിലെ ഗുരുത്വം . രണ്ടാമതായി രാമൻ എന്ന പ്രതിഫലം ഇച്ഛിക്കാത്ത കർമം . ഏറ്റവും പിറകിൽ വാത്സല്യത്തിന്റെ പ്രതീകമായ ലക്ഷ്മണൻ. മൂന്ന് ശക്തികൾ ഒരുമിച്ചു ചേർന്ന് ഈ സംവിധാനത്തിന് അപാരമായ ശക്തിയുണ്ടെന്ന് ഈ കഥ നമുക്ക് പറഞ്ഞു തരുന്നു . മിഥിലയിലേക്കു പോകുന്ന അവസരത്തിൽ ആശ്രമത്തിലെ നടപടിക്രമങ്ങൾക്കു ഭംഗം വരില്ലേ എന്ന ശിഷ്യരുടെ സംശയത്തിന് വിശ്വാമിത്രൻ മറുപടി പറഞ്ഞു ആശ്രമനിവാസികൾക്കാണ് ഉന്നത ഗുണങ്ങൾ ഉണ്ടാകേണ്ടത് . അത് ഏതു സാഹചര്യത്തിലും നമുക്ക് നിലനിർത്താൻ കഴിയണം വിശ്വാമിത്രൻ ആദ്യം രാജാവായിരുന്നു. കാമധേനുവിനെ സ്വന്തമാക്കാൻ ചെയ്ത ശ്രമങ്ങളുടെ പരാജയം അദ്ദേഹത്തിന്റെ അകക്കണ്ണു തുറപ്പിച്ചു. അതിനു മസ്തിഷ്കത്തിന്റെ ഉദാത്തമായ വാതായനങ്ങൾ തുറക്കണം. വിശ്വാമിത്രൻ ഹിമാലയത്തിലെ മലിനീ തീരത്തു ചെന്ന് കൊടും തപസ്സനുഷ്ഠി ച്ചു. ശ്രീകൃഷ്ണന്റെ ഗുരുവായ ഗാർഗ മഹർഷി വിശ്വാമിത്രന്റെ മകനാണെന്ന് ഓർമിക്കണം. ആന്തരികമായ കഴിവുകളെ ഉദ്ദീപിപ്പിക്കുക . ഭൂമി മാതാവിനെ സ്നേഹിക്കുക . ഒന്നിനെയും നിസ്സാരമായി കരുത്താതിരിക്കുക പുതിയ ഊർജങ്ങളെ സഹിഷ്ണുതയോടെ സ്വീകരിക്കുക . അർഥശൂന്യമായ സംവാദം, വിദ്വേഷം, സ്വാർഥത, അലസത എന്നിവ ഒഴിവാക്കുക. ഈ ഗുണങ്ങളാണ് വിശ്വാമിത്രൻ മാനവരാശിക്ക് നൽകുന്ന സന്ദേശം . രാമായണ മാഹാത്മ്യം -- 6 മാതൃഭൂമി Dr . അനില ജി നായർ താടക എന്ന രാക്ഷസി രാമായണത്തിലെ ബാലകാണ്ഡത്തിൽ പ്രതിപാദിക്കുന്ന രാക്ഷസിയാണ് താടക . രാമ - രാവണ യുദ്ധത്തിന് കാരണക്കാരിയാണവൾ. മക്കളുണ്ടാവാൻ ബ്രഹ്മദേവനെ തപസ്സു ചെയ്തതിന്റെ ഫലമായി സുകേതു എന്ന യക്ഷനുണ്ടായ മകളാണ് താടക. ബ്രമാവിന്റെ അനുഗ്രഹത്താൽ താടകയ്ക്ക് ആയിരം ആനകളുടെ ശക്തിയും അനേകം മായാവിദ്യകളും ലഭിച്ചിരുന്നു . ഝർഝരന്റെ പുത്രനായ സുന്ദനായിരുന്നു താടകയുടെ ഭർത്താവു. ഒരിക്കൽ അഗസ്ത്യ മുനിയുടെ ആശ്രമം ആക്രമിച്ചതിന് കോപാകുലനായ മഹർഷി സുന്ദനെ ശപിച്ചു ഭസ്മമാക്കി . ഇതറിഞ്ഞ താ ട കയും മക്കളായ മാരീചനും സുബാഹുവും അഗസ്ത്യആശ്രമം ആക്രമിച്ചു . കോപിഷ്ഠനായ മഹർഷി അവരെ ശപിച്ചു രാക്ഷസന്മാരാക്കി . പാതാളത്തിലും ലങ്കയിലും താമസമാക്കിയതിനുശേഷം അയോധ്യ ക്കു അടുത്തുള്ള കുരൂഷമെന്ന കാട്ടിൽ താമസമാക്കി . "കാടിതു കണ്ടായോ നീ ? കാമരൂപിണിയായ താടക ഭയങ്കരി വാണീടും ദേശമല്ലോ . അവളെ പേടിച്ചാരും ഈവഴി നടപ്പീല " എന്നാണ് എഴുത്തച്ഛൻ എഴുതിയത് . അവളുടെ ക്രൂരത കാരണം ആരും കാട്ടിലൂടെ യാത്ര ചെയ്യാതെ ആയി. ആ സമയത്താണ് വിശ്വാമിത്ര മഹർഷി താൻ നടത്തുന്ന യാഗത്തിന്റെ സുരക്ഷക്കായി "ബല' "അതിബല "എന്ന ദിവ്യ മന്ത്രം ഉപദേശിച്ചുകൊടുത്തു രാമലക്ഷ്മണന്മാരുമായി ആ വനത്തിലൂടെ വരാനിടയായത് . അവരെ ആക്രമിച്ച താടകയെ ശ്രീരാമൻ വധിച്ചു . താടകക്കു മോക്ഷം ലഭിച്ചു . മോക്ഷാർഥം സർവ്വ ചരാചരങ്ങളും ഈശ്വരനിൽ ലയിക്കുന്നു. ശ്രീരാമവതരത്തിന്റെ മുഖ്യ ലക്‌ഷ്യം രാക്ഷസവംശനായകനായരാവണ നിഗ്രഹമാണ് . ലോകോപദ്രവകാരികളായി രാവണന്റെ തണലിൽ കഴിയുന്ന രാക്ഷസന്മാർ വേറെയുമുണ്ട്. അവരെയും കൊന്നേ പറ്റൂ. രാക്ഷസനിഗ്രഹത്തിനു ശ്രീരാമൻ ഹരീശ്രീ കുറിച്ചത് താടക എന്ന രാക്ഷസിയുടെ മാറിൽ അമ്പു എയ്തുകൊണ്ടാണ്. വാൽകഷ്ണം : 1 . ബി എസ് പ്രദീപ് കുമാറിന്റെ താടക വര മനോഹരം 2 . മോക്ഷാർഥം സർവ്വ ചരാചരങ്ങളും ഈശ്വരനിൽ ലയിക്കുന്നു. എന്നാണ് അനില ജി നായർ എഴുതിയിരിക്കുന്നതെങ്കിലും , ഏതു ജീവി യുടേതായാലും ആത്മാവ് /ശക്തി /ജീവൻ / ചൈതന്യം ശരീരത്തിൽ നിന്നും പറിഞ്ഞു / വേർപെട്ടു പോകുന്നു എന്നും അത് ഈശ്വരൻ /ദൈവം (വിശ്വാസികൾക്ക് ) മറ്റെന്തിലോ (അവിശ്വാസികൾക്കു ) ചെന്നുചേരുന്നുണ്ട് എന്നത് വാസ്തവം . ഉദാഹരണം ഞാൻ തന്നെ . ഡെന്റൽ ക്ലിനിക്കിൽ ചോര കണ്ടു ബോധക്ഷയം വന്ന ഞാൻ ലാഘവ വസ്തു ആയി അവാച്യ മായാ സൗന്ദര്യ പ്രകൃതിയുടെ സുന്ദര സംഗീതം ആസ്വദിച്ചുകൊണ്ട് തെന്നി നീങ്ങി പോകുന്നുണ്ടായിരുന്നു എങ്ങോട്ടേക്കോ . കാണാം ,കേൾക്കാം . എന്നാൽ രൂപം ഉണ്ടായിരുന്നില്ല . പ്രകൃതി വെള്ളവിരിച്ചതായിരുന്നു . നീണ്ട/ നീട്ടിപ്പടുന്ന അല്പം ദുഃഖ സൂചകമായ സംഗീതമാണ് കേട്ടത് . യാത്ര പൂർണമാകുന്നതിനു മുൻപേ തിരിച്ചു വന്നു. അപ്പോൾ കണ്ടത് ഡോക്ടർ രണ്ടു കാലും ഉയർത്തിപ്പിടിച്ചു തല കീഴായി നിർത്തിയിരിക്കുന്നത് . ശരീരത്തിലേക്ക് രക്തം ഇരച്ചുകയറി വന്നു . കാലിലും കൈയ്യിലും മരവിപ്പ് വിട്ടു അനക്കാൻ ആയതു അര മണിക്കൂറോളം ഒരു ബെഞ്ചിൽ കിടന്നു കഴിഞ്ഞു . മറ്റൊരു വസ്തു അല്ലെങ്കിൽ ഈശ്വരനിൽ നമ്മുടെ ആത്മാവ് എത്തിച്ചേരും എന്ന് തന്നെ വിശ്വസിക്കാം . അവിടം വരെ എത്തി ജീവിതത്തിലേക്ക് തിരിച്ചുവരുന്നവർക്കു മാത്രമേ ഉറപ്പിച്ചു പറയാനാവൂ. അങ്ങനെ ആരും ഉണ്ടെന്നു തോന്നുന്നില്ല . വാൽമീകി മഹാമുനി തൻ്റെ കാവ്യത്തിലൂടെ ആയിരക്കണക്കിന് വർഷങ്ങൾ മുന്നേ ഇത് അവതരിപ്പിക്കുന്നു ഭാരതം ഒഴിച്ചുള്ള ലോകം അന്ധകാരത്തിൽ കഴിയുമ്പോൾ (ഇന്നത്തെ ഡെവലപ്പ്ഡ് കൺട്രിസ് ) രാമായണ മാഹാത്മ്യം 7 പി ആർ നാഥൻ പരശുരാമന്റെ തപശ്ശക്തി ആയിരം അർഥതലത്തിലുള്ള ഒരു കവിതയാണ് പരശുരാമന്റെ അവതാരത്തിൽ നാം കാണുന്നത്. പ്രതീകാത്മമായാ ഒട്ടേറെ മുഹൂർത്തങ്ങൾക്കു അദ്ദേഹം സാക്ഷിയാണ്. തികഞ്ഞ ശിവ ഭക്തൻ. ശിവ ഭഗവൻ തന്നെയാണ് അദ്ദേഹത്തിന് പരശു സമ്മാനിച്ചത് . മഹാബലിയുടെ കാല ശേഷം കേരളം വെള്ളത്തിൽ മൂടിക്കിടെന്നെന്നും പരശുരാമനാണ് കേരളത്തെ സമുദ്രത്തിൽനിന്നും വീണ്ടെടുത്തത് എന്നുമാണ് വിശ്വാസം . സ്വന്തം ആജ്ഞായചക്രംതന്നെയായിരുന്നു അദ്ദേഹത്തിന്റെ മഴു ആയി രൂപപ്പെട്ടത് (ഇതേതരം കൈമഴു തന്നെയാണ് ഇരു ചങ്ക്ൻ, രാമകൃഷ്‌ണനെ --വാടിക്കൽ -- ഗളച്ഛേദം ചെയ്യാനുപയോഗിച്ചതെന്നും ഇതിഹാസം പറയുന്നു ) തപശ്ശക്തിയാണു പരശുരാമനെ ഇതിഹാസ കഥാപാത്രമാക്കിയത് . മനുഷ്യരിൽ അത്യാവശ്യമായ ക്ഷാത്ര വീര്യം വർധിക്കുമ്പോൾ അതിനെ ലഘൂകരിച്ചു ബ്രാഹ്മണ വീര്യമാക്കി മാറ്റുക എന്ന പ്രക്രിയയാണ് പരശുരാമചരിതം . ഭൂമിദേവിയുടെ അപേക്ഷ സ്വീകരിച്ചുകൊണ്ടാണ് പരശുരാമൻ അവതാരമെടുക്കുന്നത് . സീതാസ്വയംവര പരീക്ഷണത്തിൽ ശ്രീരാമൻ ശിവ ചാപം കുലച്ചതിൽ ക്ഷുഭിതനായ പരശുരാമൻ വഴി തടഞ്ഞതോടെയാണ് രാമായണകഥയിൽ അദ്ദേഹം തിളങ്ങി നിൽക്കുന്നത് . അത് തികച്ചും നാടകീയമായ ഒരു മുഹൂർത്തമായിരുന്നു. തൻ്റെ അവതാര ദൗത്യം നിർവഹിച്ചശേഷം ആ ശക്തി വിഷ്ണുചൈതന്യമായ രാമനിൽ ലയിച്ചു . ഇത് ശക്തിപാതം എന്ന പേരിൽ അറിയപ്പെടുന്നു. ഏറ്റുമുട്ടുന്ന അവസരത്തിൽ സംഭവിച്ചത് മഹാദിവ്യദൃഷ്ടി സംയോഗമാണ് . ജമദഗ്നി മഹർഷിയുടെയും രേണുകയുടെയും പുത്രൻ . രേണുക ഒരിക്കൽ ഗന്ധർവന്മാരെ കണ്ട് ഭ്രമിക്കുകയും സ്വന്തം കഴിവുകൾ നഷ്ടപ്പെടുത്തുകയും ചെയ്തു . ജമദഗ്നി മഹർഷി പരശുരാമനോട് മാതാവിന്റെ ശിരസ്സറുക്കാൻ ആജ്ഞാപിച്ചു . മാതാവിന്റെ ശിരസ്സ് മഹർഷിയുടെ തപശ്ശക്തിമൂലം വീണ്ടും സ്വസ്ഥാനത്തു എത്തിച്ചേർന്നു. തുരീയാതീയ ദീക്ഷ എന്ന സൂഷ്മ സംവിധാനമാണ് ഇതിന്റെ പിറകിൽ പ്രവർത്തിക്കുന്നത് . ഈ ദീക്ഷയെകുറിച്ചു അറിയുന്നവർക്ക് പരശുരാമനോടുള്ള ബഹുമാനം ശതഗുണീഭവിക്കുന്നു . വീണ്ടെടുത്ത സ്ഥലം ബ്രഹ്മത്തെ അറിയുന്ന ബ്രാഹ്മണർക്കു ദാനം ചെയ്തു . നമ്മിലെ ക്ഷാത്ര വീര്യം വർധിക്കുമ്പോൾ വിവേകത്തിൻ്റെ പക്വതയുടെയും മാർഗ്ഗത്തിലേക്കു മാറണമെന്ന തത്വ ചിന്തയാണ് ഇതിൽ ഒളിഞ്ഞിരിക്കുന്നത് . ഭീമൻ ദ്രോണർ കർണൻ എന്നിവരുടെ ഗുരുനാഥൻ . കളരിപ്പയറ്റിന്റെ ഉപജ്ഞാതാവ് . എട്ടു ചിരഞ്ജിവികളിൽ ഒരാളാണ് പരശുരാമൻ എന്നതിന്റെ അർഥം ഈ വികാരങ്ങൾ ആ ചന്ദ്രതാരം നിലനിൽക്കുമെന്നതാണ് . രുദ്രാംശ ദീക്ഷ കിട്ടിയ പരശുരാമൻ ഇന്നും മഹേന്ദ്രഗിരിയിൽ തപസ്സു ചെയ്യുന്നുവെന്നു പുരാണങ്ങൾ പറയുന്നു രാമായണ മാഹാത്മ്യം 8 Dr അനില ജി നായർ മാതൃഭൂമി മാരീചൻ " ഭർത്താവേ കണ്ടീലയോ കനകമയ മൃഗമെത്രയും ചിത്രം ചിത്രം ! ര്തനഭൂഷിതമിദം ." മാരീചന്റെ മായയാൽ മദിച്ചുവന്ന മാനിനെ കണ്ട് സീത ദേവി ശ്രീ രാമചന്ദ്രനോട് പറയുന്ന വാക്കുകളാണിത് . സീതാപഹരണത്തിനായി സഹായിക്കണമെന്ന രാവണന്റെ നിർബന്ധം അനുസരിച്ചാണ് രാക്ഷസിയായ താടകയുടെ മകൻ മാരീചൻ എത്തുന്നത് .സുബാഹുവിന്റെ സഹോദരനാണ് അയാൾ . രാക്ഷസ വംശത്തിൻ്റെ നാശം വരുത്താൻ പ്രാപ്തനാണ് രാമനെന്നും അതുകൊണ്ടു സീതാപഹരണചിന്ത മനസ്സിൽനിന്ന് കളയുന്നതാണ് നല്ലതെന്നും മാരീചൻ ഉപദേശിക്കുന്നുണ്ട് . പക്ഷെ ശൂർപ്പണഖയുടെ പരാതി കേട്ടപ്പോൾ വീണ്ടും രാവണൻ മാരീചനെ സമീപിച്ചപ്പോൾ ആണ് അയാൾ പുറപ്പെടുന്നത് . സീതാപഹരത്തിനായി രാവണൻ എത്തുമെന്നും അഗ്നിമണ്ഡലത്തിൽ സീത മറഞ്ഞതിന്ശേഷം മായാസീതയെ ആശ്രമത്തിൽ നിർത്തണമെന്നുമുള്ള രാമ വാക്യം സീത അനുസരിച്ചിരുന്നു.പറഞ്ഞ പ്രകാരം മാരീചൻ മാനിന്റെ രൂപത്തിൽ എത്തുകയും തനിക്കു അതിനെ പിടിച്ചു തരണമെന്ന് രാമനോട് സീത ആവശ്യപ്പെടുകയും ചെയ്യുന്നു. സീതയുടെ വാക്കുകൾ കേട്ട രാമൻ മായപൊന്മാനിനെ പിടിക്കാൻ പോയി. അടുത്തുചെല്ലുമ്പോൾ പിടികൊടുക്കാതെ അകന്നുമാറിയ മാരീചന്റെ നേർക്ക് രാമൻ ശരം തൊടുക്കുന്നു . രാമശരം ഏറ്റപ്പോൾ രാക്ഷസ വേഷം പൂണ്ട മാരീചൻ , രാമ ശബ്ദത്തിൽ വിലപിക്കുന്നു . ഈ വിലാപം കേട്ട സീത തൻ്റെ ഭർത്താവിന് എന്തോ അപകടം പിണഞ്ഞുവെന്ന വിശ്വാസത്താൽ അനുജനായ ലക്ഷ്മണനോട് എത്രയും പെട്ടെന്ന് രാമസവിധത്തിൽ എത്താൻ ആവശ്യപ്പെടുന്നു. ജേഷ്ഠൻ ബലവാൻ ആണെന്നും ഒരാപത്തും സംഭവിക്കില്ലെന്നും പറഞ്ഞ ലക്ഷ്മണനെ സീതാദേവി കൊള്ളിവാക്കുകൾ പറഞ്ഞു അപമാനിക്കുന്നു. ജേഷ്ഠഭാര്യയെ തട്ടിയെടുക്കുവാനുള്ള നിന്റെ ചപലമോഹം വ്യര്ഥമാണെന്നും കുറ്റപ്പെടുത്തുന്നു .സീതയുടെ വാക്കുകൾ അസഹനീയമായി തോന്നിയ ലക്ഷ്മണൻ, നിന്റെ നാശം അടുത്തിരിക്കുന്നു എന്നു പറഞ്ഞു കോപാകുലനാകുന്നു. സീതയുടെ സംരക്ഷണം വനദേവതമാരെ ഏൽപ്പിച്ചു രാമാന്വേഷണത്തിനു പുറപ്പടുന്നു . ആ സമയം ഭിഷു വേഷം അണിഞ്ഞ രാവണൻ സീതയെ അപഹരിക്കുന്നു. കാമനകളെ തകർത്തെറിഞ്ഞു ഈശ്വരസമർപ്പണത്തോടെ ജീവിച്ചാൽ മാത്രമേ ലൗകീക ജീവിതത്തിൽ മോക്ഷം സിദ്ധിക്കൂ വെന്നു മാരീചനിലൂടെ രാമകഥ നമ്മെ ഓർമിപ്പിക്കുന്നു. രമായണമാഹാത്മ്യം 9 Dr O.Rajesh-- mathrubhumi.VASISHTAN ബ്രഹ്‌മാവിന്റെ മാനസപുത്രനാണ് സപ്തർഷികളിൽ ഒരാളായ വസിഷ്ഠൻ . ഒട്ടേറെ ദൈവീകസൂക്തങ്ങളുടെ പ്രണേതാവും ഋഗ്വേദം ഏഴാം ഖണ്ഡത്തിന്റെ സമാഹർത്താവുമായ അദ്ദേഹം ഇക്ഷ്വാകു മുതൽ അറുപത്തൊന്നു തലമുറയോളം സൂര്യവംശം രാജാക്കന്മാരുടെ കുലപുരോഹിതനായിരുന്നു .' പുരോഹിതരാകട്ടെ , ഋത്വി ക്കുകളും ബ്രഹ്മർഷി സത്തമ ന്മാരുമായ വസിഷ്ഠനും വാമദേവനും ആയിരുന്നു' എന്നാണ് വാൽമീകി രാമായണം ദശരഥന്റെ രാജസദസ്സിലെ മന്ത്രിവർണനയിൽ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് . വസിഷ്ഠന്റെ സമയോചിതമാ ഉപദേശനിർദേശങ്ങൾ കൈകൊണ്ടായിരുന്നു ദശരഥനുൾപ്പെടെയുള്ളവർ പ്രവർത്തിച്ചുപോന്നത് . സന്താന ലബ്ദിക്ക് അശ്വമേധവും പുത്രകാമേഷ്ടിയും നടത്തുന്നതിന് ഋഷ്യശൃംഗനെ കൊണ്ടുവന്നത് വസിഷ്ഠന്റെ നിർദേശപ്രകാരമായിരുന്നു . ചോരയും മാംസവും എല്ലുകളും വീഴ്ത്തി യാഗം മുടക്കുന്ന മാരീചൻ ,സുബാഹു താടക തുടങ്ങിയവരുടെ അതിക്രമം തടയുന്നതിന് രാമലക്ഷ്മണന്മാരുടെ സഹായം ആവശ്യപ്പെട്ടു വിശ്വാമിത്ര മഹർഷി അയോധ്യയിൽ എത്തുന്നുണ്ട് കരുത്തരും മായാവികളുമായ അസുരന്മാരെ നേരിടാൻ ബാല്യം വിട്ടുമാറാത്ത സ്വന്തം മക്കളെ അയയ്ക്കാൻ തുടക്കത്തിൽ ദശരഥൻ വൈമുഖ്യം പ്രകടിപ്പിച്ചു. അതുസംബന്ധിച്ചു ഉന്നയിക്കുന്ന സന്ദേഹ ങ്ങൾക്ക് മറുപടിയേകുന്നത് വസിഷ്ഠനാണ്. ധർമം രൂപമെടുത്തതുപോലെയാകണം ഇക്ഷ്വാകു കുലത്തിൽ ജനിച്ച ഒരാളുടെ ജീവിതമെന്നും മൂന്നുലോകത്തിലും ധർമാത്മാവെന്നു പുകഴ്ത്തപ്പെട്ട ദശരഥൻ അധർമ്മത്തെ സ്മരിക്കാതെ സ്വധർമം ചെയ്യണമെന്നായിരുന്നു വസിഷ്ഠൻ ഉപദേശിച്ചത് . ബ്രഹ്മർഷിയായ വിശ്വാമിത്രൻ അതിവീര്യമിയന്ന തപോനിധിയാണെന്നും മൂന്നു ലോകത്തിലും അദ്വതീയനായ വില്ലാളിയാണെന്നും അസ്ത്രശസ്ത്രാ പ്രയോഗങ്ങളിൽ ഇത്രയും വിദക്തനായ ഒരാൾ ഇനിയുണ്ടാകുകയില്ലെന്നും കുലഗുരു ഓർമപ്പെടുത്തുന്നു . ഇതുൾകൊണ്ടാണ് ദശരഥൻ രാമലക്ഷ്മണന്മാരെ വിശ്വാമിത്രന് വിട്ടുകൊടുക്കുന്നത് . മിഥിലയിൽ വെച്ചാണ് ദശരഥ പുത്രന്മാരുടെയെല്ലാം വിവാഹത്തിന് നേതൃത്വം കൊടുക്കുന്നതും വസിഷ്ഠനാണ്. വനവാസത്തിനു രാമലക്ഷ്മണന്മാരോടൊപ്പം ഇറങ്ങുന്ന സീതക്കു സ്വന്തം കൈകൾകൊണ്ട് മരവുരി നൽകുന്നതുകണ്ടു വംശത്തെത്തന്നെ കെടുത്തുന്ന കൈകേയി, 'നെറികെട്ട ദുഷ്‌ട്ടെ മഹാരാജാവിനെ ചതിച്ചിട്ടു മതിയായില്ല അല്ലേ ' എന്നൊക്കെ അദ്ദേഹം ആക്രോശിക്കുന്നുണ്ട് . വനവാസത്തിൽനിന്ന് രാമാദികളെ പിന്തിരിപ്പിക്കാൻ ജാബാലി ഉന്നയിക്കുന്ന യുകിതിവാദങ്ങൾ കേട്ട് പ്രകോപിതനായ ശ്രീരാമനെ സ്വാന്തനിപ്പിക്കുന്നതും വസിഷ്ഠനാണ്. ശ്രീരാമന്റെ ആശങ്കകൾക്കും വ്യാകുലതകൾക്കും ചിന്താപരമായ സമാധാനം നൽകാൻ ലളിതവും പ്രസന്നമധുരവുമായി വസിഷ്ഠ മഹർഷി ഉപദേശിക്കുന്ന യോഗവാസിഷ്ഠം തത്ത്വദര്ശനത്തിന്റെ അനന്യതയ്ക്കു മകുടോദാഹരണമാണ് രാമായണ മാഹാത്മ്യം 10 വി കെ ഭാമ . മാതൃഭൂമി ശാപമുക്തയായി അഹല്യ ആയിരം സുന്ദരികളുടെ സൗന്ദര്യം മുഴുവനും ചേർത്ത് ബ്രഹ്മാവ് അഹല്യയെ സൃഷ്ടിച്ചു . പഞ്ചാശ്വരൻ എന്ന പുരുവംശരാജാവിനു നൽകി .രാജകൊട്ടാരത്തിൽ സുഖസമൃദ്ധിയിൽ വളർന്ന കുമാരിയെ തപസ്വി ആയ ഗൗതമന്റെ താത്പര്യ പ്രകാരം വിവാഹം കഴിച്ചു കൊടുത്തു. ഇതൊരുകഥ. വിശ്വസുന്ദരിയായ അഹല്യക്ക് വിവാഹപ്രായമായപ്പോൾ ദേവേന്ദ്രൻ്റെ അഭ്യർഥന നിരസിച്ച ബ്രഹ്മാവ് ഭൂമിയിൽ വന്നു ഗൗതമ മഹർഷിയെ കണ്ടെത്തി വിവാഹം കഴിച്ചുകൊടുത്തു എന്ന് മറ്റൊരുകഥ . അഹല്യ എന്ന പേരിനു കലപ്പ തട്ടിയിട്ടില്ലാത്ത ഭൂമി എന്ന അർഥവും ഉണ്ട് . അഹല്യയെ ഗൗതമമഹർഷി വിവാഹം കഴിച്ചു ഗംഗാതീരത്തുള്ള ആശ്രമത്തിൽ താമസിക്കുന്ന കാലം . ദേവേന്ദ്രൻ തൻ്റെ ആഗ്രഹപൂർത്തിക്കായി തക്കംപാർത്തിരുന്നു . അധ്യാത്മ രാമായണത്തിൽ എഴുത്തച്ഛൻ അഹല്യയിൽ ആരോപണങ്ങൾ ഒന്നും ഉയർത്തുന്നില്ല .പ്രഭാതസന്ധ്യാ വന്ദനത്തിനു ഗൗതമമഹർഷി പോയപ്പോൾ വിശ്വമോഹിനി ആയ അഹല്യയിൽ ആക്രഷ്ടനായി ദേവേന്ദ്രൻ ആശ്രമത്തിൽ പ്രവേശിച്ചു. പാരവശ്യത്തോടെ അഹല്യയെ പ്രാപിച്ചു.സൂര്യോദയ സമയം ആയില്ലന്നറിഞ്ഞ മഹർഷി സന്ദേഹത്തോടെ ആശ്രമത്തിൽ തിരിച്ചുഎത്തുമ്പോൾ സ്വന്തം രൂപം ധരിച്ച മറ്റൊരാളെ കാണുന്നു . വിവശനായി മുന്നിൽ നിൽക്കുന്ന വ്യക്തിയോട് ആ രൂപം സ്വീകരിക്കാനുള്ള കാരണം പറയാഞ്ഞാൽ ഭസ്മമാക്കുമെന്നു മഹർഷി ഭയപ്പെടുത്തി . ദേവേന്ദ്രൻ കുറ്റസമ്മതം നടത്തി മാപ്പപേക്ഷിച്ചു . കോപാന്ധനായ മഹർഷി ദേവേന്ദ്രനെ സഹസ്രഭഗനാകട്ടെ എന്നുശപിച്ചു . മഹർഷിയുടെ രൂപത്തിൽ വന്ന ഇന്ദ്രനെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന ഭാവത്തിലാണ് അഹല്യയെ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അഹല്യ തെറ്റുകാരിയാകുന്നില്ല. പക്ഷേ , ഭാര്യയുമായി സഹശയനം നടത്തിയ പുരുഷനെ ശപിച്ച മഹർഷി അഹല്യയേയും ശപിക്കുന്നു .പ്രകൃതിയിലെ മഞ്ഞും മഴയും കാറ്റും വെയിലും സഹിച്ചു അഹോരാത്രം ആഹാരാദികൾ ഒന്നുമില്ലാതെ ശിലാരൂപിയായി ഈശ്വര പ്രാർഥന നടത്തണം. ശ്രീരാമന്റെ പാദസ്പർശമേൽക്കും വരെ കാത്തിരിക്കണം. ശിലാരൂപിയായ അഹല്യയെയാണ് വിശ്വാമിത്ര മഹർഷിയോടൊപ്പം യാത്രാമധ്യേ ശ്രീരാമൻ കാണുന്നതും പാദസ്പര്ശത്താൽ ശാപവിമുക്തയായി ആദരിക്കുന്നതും. തന്നെ നിര്മലയാക്കിയ ശ്രീരാമനെ സ്തുതിക്കാനും അഹല്യയിലൂടെ എഴുത്തച്ഛൻ ശ്രമിക്കുന്നുണ്ട് . തന്നെ സ്വീകരിക്കാൻ എത്തിയ ഭർത്താവിനോടൊപ്പം പുതിയ ജീവിതം നയിക്കാനൊരുങ്ങുന്ന അഹല്യ സർവപാപവിനാശിനിയായ പഞ്ചകന്യാസ്‌മരണയിൽ ആദ്യത്തെ സ്ഥാനമലങ്കരിക്കുന്നവളാണ് . രാമായണ മാഹാത്മ്യം 11 പി ആർ നാഥൻ .മാതൃഭൂമി സുമന്ത്രർ രാമായണത്തിൽ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് സുമന്ത്രർ . സകലതിനും സാക്ഷിയാണ് അദ്ദേഹം . ദശരഥ കുടുംബത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളുടെ പിറകിലും മന്ത്രിയായ സുമന്ത്രർ ഉണ്ട്. ദശരഥന്റെ വലംകൈ എന്നുതന്നെ പറയാം. ദശരഥന് സന്താനങ്ങൾ ഇല്ലാതെ വന്നപ്പോൾ പരിഹാര യജ്ഞത്തിന് ഋശ്യ ശൃംഗൻ എന്ന മുനിയെ കൂട്ടികൊണ്ടുവന്നത് സുമന്ത്രർ ആണ്. ദശരഥ സാരഥി കൂടിയായ ഇദ്ദേഹം സുഖദുഃഖങ്ങളെ ഒരുപോലെകണ്ടു എല്ലാവർക്കും സഹായി ആയി മാറി. രാമായണ കഥയിലെ രഥകല്പന പ്രസിദ്ധമാണ്. അഞ്ചുകർമ ത്രയങ്ങളെയും അഞ്ചു ജ്ഞാന ത്രയങ്ങളെയും അന്തർമുഖമാക്കി നയിക്കാൻ പ്രാപ്തിയുള്ള മഹാനാണ് ദശരഥൻ. ശബ്ദവേദിയായ ദശരഥന്റെ കാതിൽ നല്ലകാര്യങ്ങൾ ഉപദേശിക്കുന്ന അന്തഃകരണത്തിന്റെ പ്രതീകമാണ് സുമന്ത്രർ. മന്ത്രിമാരിൽ മുഖ്യൻ . ജയന്തൻ (ചിന്തിക്കുന്നവർ ) ദൃഷ്ടി (കാണുന്നവൻ ) ,വിജയൻ (വിജയിക്കുന്നവൻ ) അർഥ സാധകൻ (സാമ്പത്തികം ), അശോകൻ (ശോകമില്ലാത്തവൻ ), മന്ത്രപാലൻ ( രഹസ്യം സൂക്ഷിപ്പുകാരൻ ) തുടങ്ങിയവർ മറ്റു മന്ത്രിമാരാണ് . ഇതിന്റെ ആകത്തുക എന്ന ശക്തിവിശേഷത്തെ സുമന്ത്രർ പ്രതിനിധാനം ചെയ്യുന്നു . നമ്മുടെയെല്ലാം മസ്തിഷ്കത്തിൽ നടക്കുന്ന ഈ സംവിധാനങ്ങളെ രാമായണകഥയിലൂടെ വാല്‌മീകി ഭംഗിയായി വിശദീകരിക്കുന്നു. ശ്രീരാമൻ ഭരതനിൽനിന്നു രാജാധികാരം വാങ്ങിയശേഷം സുമന്ത്രരോട് ചോദിച്ചു " ജനങ്ങൾ സുഖമായിരിക്കുന്നുവോ ?" പെട്ടെന്ന് സുമന്ത്രർ ഈ ചോദ്യം പ്രതീക്ഷിച്ചില്ല ." കുറേ ജനങ്ങൾ ഇപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്നു " എന്നുമറുപടി . സമ്പന്നർ നികുതി നൽകുന്നില്ല. ജേഷ്ഠഭക്തിയാൽ ഒരുനികുതിയും വേണ്ട എന്ന് ഭരതൻ പറഞ്ഞിരുന്നു. രാമൻ ഉടൻ നികുതിപിരിക്കാൻ കൽപ്പിച്ചു. രാമരാജ്യം എന്നതിന് നികുതി ഇല്ലാത്ത രാജ്യം എന്നർഥമില്ല . വേണ്ടുന്ന സമയങ്ങളിൽ നല്ലകാര്യങ്ങൾ ഉപദേശിച്ചുകൊടുക്കാൻ സുമന്ത്രർ മിടുക്കനായിരുന്നു. ദശരഥന് സുമന്ത്രരെ ജീവനായിരുന്നു .അയോധ്യയിൽ ശാന്തിയുണ്ടാക്കുക എന്നത് സുമന്ത്രരെ സംബന്ധിച്ചിടത്തോളം ഒരു വൃതം ആയിരുന്നു. നമ്മുടെയെല്ലാം അന്തഃകരണത്തിൽ നല്ലതുപറഞ്ഞുതരുന്ന ഒരു സുമന്ത്രർ ഉണ്ട് എന്നസന്ദേശം അദ്ദേഹം നൽകുന്നു. രാമായണ മാഹാത്മ്യം 12 വി കെ ഭാമ -- മാതൃഭൂമി മന്ഥരയുടെ ചതി കേകയ രാജ്യത്തിൽ അശ്വപതി രാജാവിന്റെ പത്‌നി തൻ്റെ ഇരട്ടക്കുട്ടികളുടെ ഇളം പ്രായത്തിൽ തന്നെ ഇഹലോകവാസം വെടിഞ്ഞു . അവരുടെ അന്തഃപുരത്തിലെ ദാസിയായിരുന്നു മന്ഥര എന്ന കുബ്ജ . ദശരഥ മഹാരാജാവ് കേകയ പുത്രിയെ വിവാഹം കഴിച്ചു കൊണ്ടുപോയപ്പോൾ അവരെയും കൂടെ അയച്ചു. തൻ്റെ അവകാശിയായി ശ്രീരാമനെ അവരോധിക്കാൻ ദശരഥൻ തീരുമാനിച്ചു. ആ തീരുമാനത്തിന് വിഘാതമായി എത്തിയത് മന്ഥരയാണ്. ശ്രീരാമ പട്ടാഭിഷേകത്തിൻ്റെ വാർത്ത അറിഞ്ഞ ഇവർ കൈകേയിയോട് വിവരം പറഞ്ഞു. സ്വന്തം മകനെക്കാളേറെ സ്നേഹവും പരിഗണയും നൽകുന്ന ശ്രീരാമന്റെ പട്ടാഭിഷേക വാർത്ത കേട്ട കൈകേയി ഏറെ സന്തോഷിച്ചു സമ്മാനമായി ആഭരണം നൽകാനൊരുങ്ങി . ഭരതനെ രാജാവാകണമെന്ന ആഗ്രഹത്തോടെ അയോധ്യയിൽ വന്നു താമസിക്കുന്ന ധാത്രിക്കു താങ്ങാനാവുന്നതിലുമേറെ അസ്വസ്ഥതയാണ് നൽകിയത്. എങ്ങനെയും അത് നേടിയെടുക്കുക മാത്രമാണ് അവരുടെ ജീവിത ലക്ഷ്യം . ദേവാസുരയുദ്ധത്തിൽ ദേവേന്ദ്രനെ സഹായിക്കാൻ പോയപ്പോൾ ദശരഥൻ കൈകേയിയെയും കൂടെ കൊണ്ടുപോയിരുന്നു. യുദ്ധത്തിനിടെ രഥ ചക്രത്തിലെ ആണി അഴിഞ്ഞത്‌ രാജാവറിഞ്ഞില്ല. ആപത്തു മനസ്സിലാക്കിയ രാജ പത്‌നി തൻ്റെ ചൂണ്ടുവിരൽ ആണിയാക്കി രാജാവിനെ രക്ഷിച്ചു . യുദ്ധത്തിൽ വിജയശ്രീലാളിതനായി രാജാവ് കണ്ടത് തൻ്റെ ജീവൻ രക്ഷിച്ച പത്‌നിയെയാണ്. സന്തുഷ്ടനായ അദ്ദേഹം രണ്ടു വരം നൽകാൻ തയ്യാറായി. അവ പിന്നീട് ചോദിക്കാം എന്ന് കൈകേയി പറഞ്ഞു. അന്ന് വാങ്ങാത്ത ആ വരങ്ങൾ ഇപ്പോൾ ശ്രീരാമപട്ടാഭിഷേകത്തിനുമുമ്പ് ആവശ്യപ്പെടാൻ മന്ഥര കൈകേയിയോട് ആവശ്യപ്പെട്ടു. ഒന്ന് ഭരതനെ രാജാവാക്കുക . രണ്ടു ശ്രീരാമൻ പതിന്നാലു സംവത്സരം വനവാസത്തിനു പോകുക. അതിനു അദ്ദേഹം തയ്യാറായില്ലെങ്കിലോ എന്ന സംശയത്തിനും മന്ഥരപരിഹാരം കണ്ടു. പത്‌നിയുടെ കണ്ണു നീ രിനോളം സ്നേഹിക്കുന്ന പുരുഷനെ തളർത്തുന്ന മറ്റൊന്നില്ലെന്നു കൈകേയിക്ക് മനസ്സിലാക്കിക്കൊടുക്കാൻ മന്ഥരക്കു കഴിഞ്ഞു. മാത്രവുമല്ല രാജാവ് അനുകൂലിച്ചില്ലെങ്കിൽ താൻ ജീവൻ ഉപേഷിക്കുമെന്നു പറയാനുള്ള ധൈര്യം രാജപത്‌നി ക്കുണ്ടാക്കുന്നതിലും മന്ഥര വിജയിച്ചു . ഭരതന്റെ പട്ടാഭിഷേകം നടന്നാൽ നൂറു ദേശങ്ങൾ മന്ഥരക്കു നൽകാമെന്ന് കൈകേയി വാഗ്ദാനം ചെയ്യുന്നുമുണ്ട് . രാമായണ കഥയിലെ ഏറ്റവും പ്രധാന കഥാപാത്രമാണ് മന്ഥര. രാവണനിഗ്രഹാർഥം അവതരിച്ച ശ്രീരാമൻ അയോധ്യാധിപതിയായാൽ ലക്ഷ്യം നിർവഹിക്കപ്പെടില്ല. അതിനാൽ ദേവാദികൾ സരസ്വതിദേവിയെ സമീപിച്ചു മന്ഥരയിലൂടെ അഭിഷേകം മുടക്കാൻ ശ്രമിക്കുകയാണുണ്ടായതെന്നു പറയുന്നു . ഏതായാലും മന്ഥരയുടെ വാക്കുകൾ കൈകേയിയുടെ മനസ്സിൽ ഉണ്ടാക്കിയ മാറ്റം രാമായണത്തിലെ പ്രധാന വഴിത്തിരിവാണ് . രാമായണ മാഹാത്മ്യം 13 Dr ബിന്ദു. ഡി-- മാതൃഭൂമി നീതിമാനായ ഭരതൻ ധർമ്മത്തിനും നീതിക്കും വണ്ടി നിലകൊണ്ട ഉജ്ജ്വല കഥാപാത്രമാണ് രാമായണത്തിലെ ഭരതൻ . നിഷ്പ്രയാസം കൈയ്യിൽവന്ന രാജാധികാരത്തെ , ധര്മദീക്ഷയും സഹോദര സ്നേഹവും നീതിബോധവും മുൻനിർത്തി ത്യജിക്കുകയാണ് അദ്ദേഹം ചെയ്തത് . ദശരഥമഹാരാജാവിന്റെ നാലുമക്കളിൽ ഒരാൾ . അച്ഛന്റെ വാക്കുപാലിക്കാനാണ് ശ്രീരാമൻ രാജ്യാധികാരം ഉപേഷിച്ചതെങ്കിൽ തനിക്കുകിട്ടിയ രാജ്യത്തെ നീതിബോധത്തെ മുൻനിർത്തി ഉപേക്ഷിച്ച ഭരതന്റെ ത്യാഗമാണ് ശ്രദ്ധേയം . ഭരതൻ അയോധ്യയിൽ ഇല്ലാതിരുന്ന സമയത്തു വളരെ തിടുക്കപെട്ടാണ് ദശരഥൻ രാമന്റെ അഭിഷേകം നിശ്ചയിച്ചത്. കൈകേയിയിൽ ജനിക്കുന്ന പുത്രനെ അനന്തരാവകാശി യാക്കാം എന്ന് വിവാഹസമയത്തു ദശരഥൻ വാക്കുകൊടുത്തിരുന്നു . അതനുസരിച്ചു രാജ്യം ഭരതന് അവകാശപ്പെട്ടതാണ് . മന്ഥരയുടെ ഗൂഢ നീക്കങ്ങളിലൂടെയാണെങ്കിലും കൈകേയി അവകാശവാദങ്ങൾ ഉയർത്തുകതന്നെ ചെയ്തു . ദശരഥൻ ഹൃദയം പൊട്ടി മരിച്ചതും ശ്രീരാമന്റെ വനവാസവും ആയിരുന്നു അതിന്റെ ഫലം . അയോധ്യയിൽ തിരിച്ചെത്തിയ ഭരതൻ അച്ഛന്റെ മരണവാർത്തയും ജേഷ്‌ഠൻ്റെ വനവാസവിവരവും അറിഞ്ഞു നടുങ്ങി .തൻ്റെ 'അമ്മ തനിക്കുവേണ്ടി നടത്തിയ ദുഷ്പ്രവർത്തികളുടെ ബലമാണല്ലോ ഇതെല്ലം എന്നോർത്ത് പാപബോധവും പ്രതിഷേധവും രോഷവും കൊണ്ട് നീറിയ ഭരതൻ , കൈകേയിയെ കടുത്ത ഭാഷയിൽ ശകാരിച്ചു. ഭരതൻ അയോധ്യയിൽ ഉള്ള സമയത്തായിരുന്നു കൈകേയിയുടെ ഈ പ്രവൃത്തിയെങ്കിൽ അത് മുളയിലേ നുള്ളി , മഹാരാജാവിന്റെ സിംഹാസനത്തിലേക്കു ശ്രീരാമനെ പിടിച്ചിരുത്തിയേനേ ആ കുമാരൻ . ശ്രീരാമനെ തിരിച്ചുവിളിച്ചു രാജ്യം ഏൽപ്പിക്കാൻ വേണ്ടി , അയോധ്യയുടെ ചതുരംഗ സേനയും ആയി ദണ്ഡകാരണ്യത്തിൽ എത്തിയ ഭരതൻ തങ്ങളെക്കൊന്നു ആധിപത്യം ഉറപ്പിക്കാൻ വരുന്നതാണ് എന്ന് ലക്ഷ്മണനും തെറ്റിദ്ധരിച്ചു. അയോധ്യയിലേക്കു തിരിച്ചു വന്നു രാജ്യഭാരം ഏൽക്കണമെന്ന അപേക്ഷ ശ്രീരാമൻ നിരസിച്ചപ്പോൾ ഭരതൻ ആത്‍മഹത്യ ഭീഷണി മുഴക്കി . പക്ഷെ , അച്ഛന്റെ വാക്ക് എന്ന ഒറ്റ കാര്യത്തിൽ ശ്രീരാമൻ ഉറച്ചുനിന്നപ്പോൾ ശ്രീരാമന്റെ മെതിയടികൾക്കു അഭിഷേകം നടത്തി അദ്ദേഹത്തിന്റെ പ്രതിനിധിയായി 14 വർഷം മുനിയെപോലെ ജീവിച്ചു അയോധ്യ പരിപാലിച്ചു . 14 വർഷത്തിനുശേഷം തിരിച്ചെത്തിയ രാമനെ രാജ്യം തിരിച്ചേല്പിക്കുകയും ചെയ്തു . രാമൻ ഭരതനെ യുവരാജാവാക്കി . പക്ഷെ പിന്നീടുള്ള രാമന്റെ പല നിലപാടുകളെയും ഭരതൻ നിഷ്കരുണം വിമർശിച്ചു . രാമൻ തിരിച്ചുവന്നു രാജ്യഭാരം ഏറ്റെടുക്കുകയില്ല എന്ന് പറഞ്ഞപ്പോൾ വാവിട്ടു നിലവിളിച്ച ഭരതന്റെ നിഷ്കളങ്കതയും പൂർണ ഗർഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിച്ച രാമന്റെ നടപടിയിൽ പ്രതിഷേധിച്ചു , യുവരാജ പദവി വലിച്ചെറിഞ്ഞു കേകേയത്തേക്കു പോയ ഭരതന്റെ ധർമബോധവും നമ്മുടെ ഉള്ളിൽ തീവ്രമായി തൊടുന്നു. ഏതാധികാരത്തെക്കാളും വലുതാണ് പ്രാണനു തുല്യനായ ജ്യേഷ്‌ഠന്‍ എന്നുകരുതുന്നതാണ് ഭരതന്റെ മനസ്സ് . അതിൽ നിറഞ്ഞുനിന്നത് നീതി ബോധവും . രാമായണ മാഹാത്മ്യം 14 വിരഹപുത്രിയായ ഊർമിള ഡോ . എം പി പവിത്ര -മാതൃഭൂമി വളർത്തു മകളായ സീതയുടെ പ്രഭാവത്തിനു മുന്നിൽ നിഴൽ പോലെ ഓതുങ്ങേണ്ടി വന്നു ജനകൻറെ രക്തത്തിൽ പിറന്നവളായിട്ടും ഉർമിളക്കു . സീതാരാമന്മാരുടെ വിവാഹം ആഘോഷപൂർവം നടത്തിയ ജനകൻ , തന്റെ മകളായ ഊർമി ളയെ ലക്ഷ്മണനും അനുജനായ കുശധ്വജന്റെ പത്‌നി ചന്ദ്രഭാഗയുടെയും മക്കളായ മാണ്ഡവി യെ ഭരതനും ശ്രുതകീർത്തിയെ ശത്രുഘനനും വിവാഹം ചെയ്തുകൊടുക്കുന്നുണ്ട് . അഭിഷേകവിഘ്‌നം നേരിട്ട് രാമൻ വനത്തിലേക്ക് പോകാൻ ഒരുങ്ങവെ സഹായത്തിനായി കൂടെ പോകാൻ ലക്ഷ്മണനും തീരുമാനിക്കുമ്പോൾ സീത അനുയാത്രക്കായി നിർബന്ധം പിടിച്ചപ്പോൾ ഊർമിളക്കു കൊട്ടാരത്തിൽത്തന്നെ കഴിയാനായിരുന്നു വിധി. രാമനെ ദശരഥനായും സീതയെ അമ്മയായും കാടിനെ അയോധ്യയായും കാണണമെന്നുഉപദേശിച്ച സുമിത്ര പോലും ലക്ഷ്മണ പത്‌നി യായ ഉർമിളയെ കുറിച്ച് ഒന്നും പറയുന്നില്ല . ഒരുമിച്ചു വിവാഹിതരായ സീതയും ശ്രുതകീർത്തിയും മാണ്ഡവിയും ഭർത്താവിനെ വേർപിരിയാതെ ജീവിക്കുമ്പോൾ പതിന്നാലുവർഷത്തെ വിരഹം ഉർമ്മിളയുടേത് മാത്രമാകുന്നു . രാമായണത്തിന്റെ പാഠഭേദങ്ങളിൽ പെട്ട കഥകളൊന്നിൽ നിദ്രാദേവി എന്താണ് വരം വേണ്ടതെന്നു ആവശ്യപ്പെടുമ്പോൾ , ആ വരം ഉർമിളക്കു നൽകാൻ ലക്ഷ്മണനാ വശ്യപ്പെടുന്നുണ്ട് . അതനുസരിച്ചു അവളെ സമീപിച്ച നിദ്രാദേവിയോട് "വനവാസക്കാലത്തു ലക്ഷ്മണൻ തന്നെ ഓർക്കാതിരിക്കണമെന്നും അല്ലാത്തപക്ഷം സീതയെയും രാമനെയും ശുശ്രു ഷിക്കുന്നതിൽ വീഴ്ച വരുമെന്നും" അവൾ പറയുന്നു. വേറൊരു കഥ, വനവാസം കഴിഞ്ഞു തിരിച്ചെത്തിയ രാമൻ "ജന്മം കൊണ്ട് ഇളയതാണെങ്കിലും കർമം കൊണ്ട് നീ എത്രയോ ഉയരെയാണെന്നു" പ്രശംസിച്ചുകൊണ്ടു ഊര്മിളയുടെ ത്യാഗത്തെ വാഴ്ത്തുന്നതാണ് . സഹന ശീലത്തിന്റേയും കർത്തവ്യ നിർവഹണത്തിന്റെയും ദീപ്തിയാണ് ഊർമിളയിൽ പ്രതിഫലിക്കുന്നത് . പതിയുടെ അസാന്നിധ്യത്തിലും വൃദ്ധ ജനങ്ങളെ ശുശ്രുഷിച്ചുകൊണ്ടു പരിഭവങ്ങൾ ഇല്ലാതെ അവൾ അയോധ്യയിൽ കഴിഞ്ഞു . കാട്ടുചോലതെളിനീർപോലെ തികവാർന്ന, തണുപ്പുള്ള , ഒറ്റ ഓർമയായി ഒരുതവണയെങ്കിലും ഊര്മിളയെ കുറിച്ചോർത്തു ലക്ഷ്മണന്റെ ഹൃദയം പിടഞ്ഞിരിക്കുമോ ? ഉണ്ടെങ്കിലും ഇല്ലെങ്കിലും മിഥിലയിലെ രാജർഷിയായ ജനകന്റെയും സുനയനയുടെയും ഏകപുത്രിയും അംഗദന്റെയും ചന്ദ്രകേതുവിന്റെയും അമ്മയുമായ ഊര്മിളയുടെ സ്നേഹ മുദ്രകളും കണ്ണീർ മൗനങ്ങളും "ലക്ഷ്മണായന"ത്തിൽ കലർന്നിട്ടുണ്ട്. രാമായണ മാഹാത്മ്യം 15 ജടായുവിന്റെ ആത്മബലി ഡോ . ഡി . ബിന്ദു -മാതൃഭൂമി മനുഷ്യനും ഇതര ജീവജാലങ്ങളും ഉൾപ്പെട്ട കഥാപാത്രങ്ങളുടെ വൈവിധ്യവും വൈചിത്ര്യവും കൊണ്ട് സമ്പന്നമാണ് രാമായണം. അ വർക്കോ രോ രു ത്തർക്കും അതിൽ വ്യക്തമായ ഇടവും വ്യക്തിത്വവും ഉണ്ട് . സീതയെ അപഹരിച്ചു ലങ്കയിലേക്ക് കൊണ്ടുപോകുന്ന രാവണനെ വഴിയിൽ തടയാൻ ധൈര്യം കാട്ടിയ ജടായു. അത്തരത്തിൽ വ്യക്തിത്വമുള്ള കഥാപാത്രമാണ് . സൂര്യ സാരഥിയായ അരുണന്റെയും ശ്യേ നിയുടെയും മക്കളായ സ മ്പാ തിയും ജടായുവും രാമായണത്തിൽ ചെറുതല്ലാത്ത പ്രാധാന്യമുള്ളവരാണ് . ദശരഥന്റെ സുഹൃത്തായിരുന്നു ജടായു . രാവണനെപ്പോലെ ഒരു അസുരശക്തിയോടെതിർക്കാനുള്ള ശേഷി തനിക്കുണ്ടോ എന്ന വീണ്ടുവിചാരത്തിനൊന്നും നിൽക്കാതെ , അധർമത്തിനെതിരെ ചിറകുയർ ത്തുകയായിരുന്നു ജടായു . ചിറ കാർന്ന പർവതം പോലെ എന്നാണ് എഴുത്തച്ഛൻ ജടായുവിനെ വിശേഷിപ്പിച്ചത് . ആ യുദ്ധം കുറേസമയത്തേക്കു നീണ്ടു. പത്തുതലയുടെ ബുദ്ധിയും ഇരുപതു കൈകളുടെ ശക്തിയുമുള്ള രാവണനെ തടഞ്ഞുനിർത്താൻ ജടായു കാണിച്ച ആത്മവിശ്വാസം ചെറുതല്ല. പക്ഷെ. ത്രിലോകത്തെയും ജയിച്ച രാക്ഷസ രാജാവിന്റെ രഥം ഉടച്ചുകളയാനും വില്ലു ഒടിച്ചുകളയാനും പ്രാപ്തിയുള്ള ജടായുവിന്റെ ചിറകുകൾ രാവണൻ ചന്ദ്രഹാസം കൊണ്ട് അരിഞ്ഞുവീഴ്ത്തി . പ്രാണൻ കളയേണ്ടിവന്നാലും രാക്ഷസീയതയുടെ ധാർഷ്‌ട്യത്തെ എതിർക്കുകതന്നെ ചെയ്യുമെന്ന , നൈസർഗീകമായ നീതിബോധമാണ് ജടായുവിന്റെ ഊർജം . സീതാപഹരത്തിന്റെ ഏക സാക്ഷി എന്നനിലയിൽ , വിവരം രാമനെ അറിയിക്കാതെ മരിച്ചുപോകാതിരിക്കാനുള്ള വരം ജടായു ആവശ്യപെട്ടതനുസരിച്ചു സീത അദ്ദേഹത്തിന് കൊടുത്തു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ചു വരുമ്പോൾ ആണ് മരിക്കാറായ അവസ്ഥയിൽ ജടായുവിനെ കണ്ടത് . "സീതയേയും വൃദ്ധനായ എൻ്റെ പ്രാണനേയും രാവണൻ അപഹരിച്ചുകൊണ്ടുപോയി " എന്നാണ് ജടായു അവരോടു പറഞ്ഞത് . ആകാശ മാർഗത്തിലാണ് രാവണൻ സീതയെ കൊണ്ടുപോയതെന്നും പറഞ്ഞു. പിതാവിന്റെ പ്രിയസുഹൃത്തു തൻ്റെ നിർഭാഗ്യം മൂലം മരണാസന്നനായത് രാമനെ വളരെ പ്രയാസത്തിൽ ആക്കി.വെറുമൊരു പക്ഷിയായിരുന്നിട്ടും ഭക്തിയും ധാർമികതയും നീതിബോധവുംകൊണ്ട് സൂര്യതുല്യമായ ശോഭയോടെ ജടായു വിഷ്ണുപാദം പൂകി .രാമൻ ഗോദാവരി തീരത്തു ചിതയൊരുക്കി ജടായുവിനെ സംസ്കരിക്കുകയും ഉദരക്രിയകൾ ചെയ്യുകയും ചെയ്തു . അധർമത്തിന്റെ ധിക്കാരത്തിനു എതിരെ പ്രാണൻ കളഞ്ഞു പോരാടിയ ജടായു ആത്മബലിയുടെ അഗ്നിജ്വാല ആണ് . രാമായണമാഹാത്മ്യം -16 കെ പി സുധീര - മാതൃഭൂമി ശൂർപ്പണഖ പ്രതിനായികയോ? യഥാർഥത്തിൽ ആരാണ് ശൂർപ്പണഖ? രാമായണത്തിലെ വിലക്ഷണ കഥാപാത്രമോ ,ശ്രീരാമന്റെ ജന്മ ദൈത്യം പൂർത്തീകരിച്ച പെൺസത്തയോ ? മുറം പോലെ നഖമുള്ളവൾ എന്നർഥമുള്ള പേരും ചെമ്പൻ മുടിയും ശോഷിച്ച ദേഹവും സ്തൂല സ്തനങ്ങളും അപ്രിയഭാഷിണിയും ദുഷ്ടയും വഞ്ചകിയും എല്ലാമായ ഒരു അപരിഷ്‌കൃത . അവളെ വിരൂപയായി സൃഷിടിച്ചശേഷം വാല്‌മീകി രണ്ട് ഉത്തമ പുരുഷന്മാരാൽ അവളെ അപമാനിതയാക്കുകയും ചെയ്തു സ്വന്തം ഇഷ്ടപ്രകാരം വിദ്യുജ്ജഹൻ എന്ന രാക്ഷസനയെയാണ് ശൂർപ്പണഖ വരിച്ചത് . എന്നാൽ സഹോദരനായ രാവണന് അത് രുചിച്ചില്ല . വിദ്യുജ്ജഹനെ രാവണൻ വധിച്ചു . ഭർത്താവിന്റെ വിയോഗ വാർത്ത അറിഞ്ഞു അവൾ രാവണനരികിലേക്കു ഓടിച്ചെന്നു നിലവിളിച്ചു; ശകാരിച്ചു . ഒടുവിൽ രാവണൻ ഇങ്ങനെ സമാധാനിപ്പിച്ചു :"ത്രിലോകങ്ങളിലും സഞ്ചരിച്ചു ഇഷ്ടമുള്ള മറ്റൊരാളെ കണ്ടെത്തൂ , വിവാഹം ഞാൻ നടത്തിത്തരും." അപ്പോഴാണ് വനവാസത്തിനായി രാമലക്ഷ്മണന്മാരും സീതാദേവിയും പഞ്ചവടിയിലെത്തിയത് .പ്രഥമ ദൃഷ്ട്യാ ശൂർപ്പണഖ ശ്രീരാമനിൽ അനുരക്തയായി. അവൾ ഒരു മോഹിനിയുടെ രൂപം സ്വീകരിച്ചു രാമനെ വശീകരിക്കാൻ ശ്രമിച്ചു .തന്നെ സ്വീകരിക്കാൻ യാചിച്ചു . എന്നാൽ താൻ ഏകപത്നി വൃതക്കാരനാണെന്നു പറഞ്ഞു രാമൻ ഒഴിഞ്ഞു.അപ്പോൾ ലക്ഷ്മണനെ ആകർഷിക്കാൻ ശ്രമിച്ചു. ജേഷ്ഠനല്ലേ ആദ്യം ഞാൻ രണ്ടാമനാണ് എന്നുപറഞ്ഞു ലക്ഷ്മണനും രക്ഷപെട്ടു . അവൾ ക്രൂദ്ധയും അപമാനിതയുംമായി മോഹിനിവേഷം വെടിഞ്ഞു സാക്ഷാൽ രൂപം കൈവരിച്ചു . വീണ്ടും ശ്രീരാമനോട് പ്രണയം അഭ്യർഥിച്ചു .അപ്പോൾ ഇരുവരും അവളെ തെല്ലു പരിഹസിച്ചു. ആസമയത്താണ് സീതാദേവി പ്രവേശിക്കുന്നത് . ആഉജ്ജ്വല സൗന്ദര്യം കണ്ടു കണ്ണഞ്ചി അസൂയ മൂത്ത അവൾ സീതാദേവിയെ ആക്രമിക്കാൻ ഒരുമ്പെട്ടു . ശ്രീരാമൻ ലക്ഷ്മണനോട് ഒരു ആംഗ്യം കാണിച്ചു . ലക്ഷ്മണൻ അവളുടെ ചെവി മൂക്കു സ്തനങ്ങൾ ഇവ അരിഞ്ഞുവീഴ്ത്തി ചോരയൊലിക്കുന്ന ദേഹവുമായി അവൾ ആദ്യം ചെന്നത്‌ തൻ്റെ മറ്റൊരു സഹോദരനായ ഖരനടുത്തേക്കാണ് . പതിന്നാലായിരം രാക്ഷസന്മാരുടെ സൈന്യവുമായി അദ്ദേഹം രാമലക്ഷ്മണന്മാരോട് ഏറ്റുമുട്ടി പരാജയം രുചിച്ചു.അപ്പോൾ അവൾ രാവണന്റെ അടുത്തുചെന്നു സങ്കടമുണർത്തിച്ചു . പിന്നെ സീതാദേവിയുടെ അഭൗമ സൗന്ദര്യത്തെ വർണിച്ചു. ജേഷ്ഠനായികൊണ്ടു സീതയെ കടത്തികൊണ്ടുവരുവാൻ ശ്രമിച്ചപ്പോഴാണ് തനിക്കീ ദുർവിധി വന്നതെന്നും ഉണർത്തിച്ചു . അങ്ങനെ സഹോദരിയെ അപമാനിച്ചതിന് പകരം ചോദിക്കാനും, താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സൗന്ദര്യധാമത്തെ സ്വന്തമാക്കാനുമായാണ് രാവണൻ വേഷം മാറിവന്നു സീതയെ തട്ടികൊണ്ടുപോയത് . രാമ -രാവണ യുദ്ധത്തിനും രാവണ വധത്തിനും ഹേതുവാകുന്നത് ശൂർപ്പണഖയാണ് . മഹാഭാരത യുദ്ധത്തിന് ഹേതുവാകുന്നത് ഒരു സ്ത്രീ ആണെങ്കിൽ രാമായണത്തിലെ യുദ്ധങ്ങൾക്കും കഥയിലെ പല വഴിത്തിരുവുകൾക്കും കാരണമാകുന്നത് രണ്ടു സ്ത്രീകൾ ആണ് - ശൂർപ്പണഖയും കൈകേയിയും . അപ്പോൾ ശൂർപ്പണഖ നായികയോ പ്രതിനായികയോ? രാമായണമാഹാത്മ്യം -17 കെ പി സുധീര , മാതൃഭൂമി നിത്യ യോഗിനി, ശബരി രാമായണകഥയിലെ ശബരിയുടെ ജീവിതം ഒരു പ്രാർഥനയായിരുന്നു. ഒരു വേടന്റെ മകളായിരുന്നു ശബരി . തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടപ്പോൾആയിരം ആടുകളെ ബലികൊടുക്കണമെന്നത് അവളെ വേദനിപ്പിച്ചു . ആ സാധു മൃഗങ്ങളുടെ രക്തംചിന്തിയ വിവാഹം തനിക്കു വേണ്ടന്നുറപ്പിച്ചു അവൾ കാട്ടിലേക്കോടിപ്പോയി . പല ഋഷി മാരെയും സമീപിച്ചു തനിക്കു ബ്രഹ്മ ജ്ഞാനം നൽകണമെന്ന് അവൾ പ്രാർഥിച്ചു . താഴ്ന്ന ജാതിക്കാരിയായിരുന്നതിനാൽ പലരും ഒഴിവാക്കിയെങ്കിലും മാതംഗമഹർഷി സ്വീകരിച്ചു.കുറച്ചുകഴിഞ്ഞപ്പോൾ മഹർഷിക്ക് വാർധക്യമായി . അദ്ദേഹം അവളെ അരുകിൽ വിളിച്ചു പറഞ്ഞു " മകളെ ഞാൻ എന്റെ ശരീരം ത്യജിക്കാൻ പോകുന്നു . നിക്കായി ഞാൻ എന്താണ് ചെയ്യേണ്ടത് ?" അവൾ സങ്കടത്തോടെ പറഞ്ഞു "മഹാനായ ഗുരു - അങ്ങ് പോകുന്ന അത്യുന്നത മായ സ്ഥലത്തേക്ക് എന്നെയും കൊണ്ടുപോകുക ;അങ്ങില്ലാതെ ഞാൻ എങ്ങനെ ജീവിക്കും? " സംപ്രീതനായ ഗുരു പറഞ്ഞു: " പ്രിയേ , ഒരുനാൾ ശ്രീരാമൻ നിന്നെ കാണാൻ വരും. അതിൽപ്പിന്നീട് നിനക്ക് എന്നരുകിലേക്കു വരാം ". ശ്രീരാമനെ പ്രതീഷിച്ചുള്ളതായി, പിന്നീടുള്ള ശബരിയുടെ ജീവിതം. അവൾ പുലർകാലത്തു എഴുന്നേറ്റു കുളിച്ചു രാമനെ എതിരേൽക്കാനായി കായ്കൾ ശേഖരിക്കാൻ നിത്യവും കാട്ടിലേക്ക് പോകും . പൂക്കൾകൊണ്ട് ആശ്രമം അലങ്കരിക്കും . രാമൻ എപ്പോൾ വരുമെന്ന് അവക്കറിയില്ലല്ലോ . ഒരുനാൾ രാമലഷ്മണന്മാർ അതുവഴിവന്നു . ശബരി ശ്രീരാമനെ നമസ്കരിച്ചു.കുടിലിലേക്ക് ക്ഷണിച്ചു . അവൾ മരത്തിന്റെ ഇലകൾ കോട്ടി ഉണ്ടാക്കിയ ഒരു പാത്രത്തിൽ മധുരഫലങ്ങൾ കൊണ്ടുവന്നു. "ഭഗവാനേ , ഞാൻ അങ്ങേക്കായി മധുരമുള്ള സരസ ഫലങ്ങൾ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ ,മധുരമുണ്ടെന്നുറപ്പാക്കാൻ ഞാൻ അവ ഓരോന്നും രുചിച്ചുനോക്കും . അങ്ങ് കഴിച്ചുനോക്കുക." രാമൻ ഒരുഫലം എടുക്കാൻ ഒരുങ്ങിയപ്പോൾ ലക്ഷ്മണൻ പറഞ്ഞു "സഹോദരാ, ഇവ പകുതി കടിച്ചതാണല്ലോ, തിന്നാൻ കൊള്ളില്ല . " അത് ശ്രദ്ധിക്കാതെ രാമൻ ഒരു പഴം എടുത്തു ഭക്ഷിച്ചു, എന്നിട്ടു ലക്ഷ്മണനോട് പറഞ്ഞു "സഹോദരാ ഈ പഴങ്ങൾ വളരെ മധുരമുള്ളതാണ് , ശബരിയുടെ കായ്കളോളം മധുരമുള്ള പഴങ്ങൾ ഞാൻ ഇതുവരെ രുചിച്ചിട്ടില്ല . ആരാണ് ശുദ്ധമനസ്സോടെ ഒരു പഴമോ ഇലയോ പൂവോ ജലമോ സ്നേഹത്തോടെ സമർപ്പിക്കുന്നത് , ഞാനത് സസന്തോഷം സ്വീകരിക്കും . അതായിരുന്നു ശബരി. അവൾ ജാതിയല്ല ,പ്രവർത്തിയിലാണ് വിശ്വസിച്ചത് . ആത്മജ്ഞാനത്തിന്റെ പടവുകൾ ചവിട്ടിക്കയറാനായി അവളുടെ ഹൃദയം ദാഹിച്ചു. പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള മമതയും കരുണയും അവളിൽ തുളുമ്പിനിന്നു . കൂടാതെ രാമനിൽ അങ്ങേയറ്റം ശ്രദ്ധാലുവാകുകയും തീവ്രമായ ഭക്തിയോടെ രാമനായി കാത്തിരിക്കുകയും ചെയ്തു . അങ്ങനെയുള്ള ശബരി ഒരുത്തമസ്ത്രീയും നിത്യയോഗിനിയുമായി എന്നും സ്മരിക്കപ്പെടുന്നു . രാമായണമാഹാത്മ്യം -18 ഡോ . കെ എസ് രാധാകൃഷ്ണൻ രാമഭക്തരിൽ മുമ്പൻ ഹനുമാൻ . ആദ്യം കണ്ട സന്ദർഭത്തിൽ ഹനുമാന്റെ ഭാഷാശുദ്ധിയാണ് രാമനെ ആകർഷിച്ചത് . ബാലികേറാമലയിൽവെച്ചായിരുന്നു ആദ്യ കൂടിക്കാഴ്‌ച . ഹനുമാനെ സംശയിക്കണം എന്നുപറഞ്ഞവരോട് വ്യാകരണതെറ്റില്ലാതെ സുവ്യക്തമായി ശുദ്ധ ഭാഷ സംസാരിക്കുന്നവൻ യോഗ്യനാണെന്നു രാമൻ വിശദീകരിക്കുകയും ചെയ്തു. മറ്റൊരാളെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സഹായിക്കുന്നഒരാളെ ഹനുമാനെപോലെ വേറേ കാണാനാകില്ല .ബാലി-സുഗ്രീവ യുദ്ധത്തിൽ ബഹിഷ്‌കൃതനാക്കപ്പെട്ടവനാണ് സുഗ്രീവൻ. ഭാര്യയും മകനും കൊട്ടാരവും നാടും അയാൾക്ക് നഷ്ടമായി . ആ സുഗ്രീവനെയാണ് ഹനുമാൻ സേവിച്ചത് . മാരുതിക്കു കാറ്റിന്റെ സ്വഭാവമാണ് . ഒരാൾക്കുംതടയാനാവില്ല . എങ്ങും കടന്നുചെല്ലും അതുപോലെ തിരിച്ചുപോരു കയും ചെയ്യും . ആരിൽനിന്നും ഒന്നും എടുക്കുകയില്ല ; രാമനിൽനിന്നുപോലും . രാമഭക്തരിൽ മുമ്പനെന്നാണ് എഴുത്തച്ഛൻ ഹനുമാനെ വിശേഷിപ്പിക്കുന്നത് . രാമ-സുഗ്രീവ സഖ്യം ഉറപ്പിച്ചത് ഹനുമാന്റെ നയപരമായ സമീപനമാണ് . ഇരുകക്ഷികൾക്കും നേട്ടമുണ്ടാക്കാൻ കഴിയുന്ന നിർദേശം മുന്നോട്ടുവെക്കാനും അത് രണ്ടുകൂട്ടരെ കൊണ്ട് അംഗീകരിപ്പിക്കനും ഹനുമാന് കഴിഞ്ഞു. സുഗ്രീവന് ബാലിയെ കൊന്നു രാജ്യം നൽകും ; സീതയെ കണ്ടെത്താൻ സുഗ്രീവൻ രാമനെ സഹായിക്കും. ഒരാൾക്ക് നഷ്ടപെട്ട രാജ്യം തിരിച്ചുകിട്ടും. അപരന് അപഹരിക്കപ്പെട്ട ഭാര്യയെ തിരിച്ചുകിട്ടും . സഖ്യത്തിൽ പെട്ട രണ്ടുപേരും തുല്യദുഃഖിതർ . പിന്നീട് രണ്ടുകൂട്ടരേയും പിരിയാതെ നിർത്തിയതും ഹനുമാൻതന്നെ . ലവണജലനിധി ശതകയോജനവിസ്‌തൃതം ലംഘിച്ചു ലങ്കയിൽ ചെല്ലാൻ ഹനുമാന് കഴിയും എന്ന് ജാമ്പവാനാണ് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത് . അതോടെ മാരുതിയിൽ ആത്‌മവിശ്വാസം ഉദീപ്തമായി . മഹേന്ദ്രപുരിക്ക് മുകളിൽ കയറിനിൽക്കുന്ന ഹനുമാന്റെ കാഴ്‌ച അപാരംതന്നെ. ഹനുമാന്റെ സമുദ്രലംഘന ദൃശ്യം മറ്റു വാനരിലും ആത്മ വിശ്വാസം ഉണ്ടാക്കി. ആകാശത്തോളം ഉയർന്ന ആകാരം കണ്ടു മറ്റു വാനരന്മാർ അമ്പരന്നു. ശിരസ്സുയർത്തി , കൈകൾ വിരിച്ചു ഹൃദയം ലങ്കയിൽ ഉറപ്പിച്ചു കുതിച്ചുപായുന്ന ഹനുമാന്റെ കാഴ്ച വിസ്മയത്തോടെ ലോകം നോക്കിനിന്നു.. ഹനുമാന്റെ സീതാദര്ശനം ,ലങ്കാമർദനം ,മൃതസഞ്‌ജീവനി തേടിയുള്ള പറക്കൽ -ഇവയൊന്നും ഇല്ലാതെ രാമായണമില്ല . ഹനുമാനെപോലെ ഒരുസേവകനെ കിട്ടണണമെങ്കിൽ പൂർവ്വജന്മപുണ്യം വേണം.ഹനുമാൻ നടത്തിയ ലങ്കാമർദനം രാക്ഷസരുടെ ഭയത്തെ വർധിപ്പിച്ചു . രാവണന്റെ മെയ്ക്കരുത്തിൽ അവർക്കു സംശയം തോന്നിയതും അപ്പോഴാണ്. അവിടെനിന്നാണ് രാമന്റെ യുദ്ധവിജയം ആരംഭിച്ചത് . രാമചരിതം നിലനിൽക്കുവോളം ഹനുമാനും നിലനിൽക്കുമെന്നസീതയുടെ അനുഗ്രഹം പാഴ്വാക്കല്ലെന്നു ഹനുമൽ ചരിതം നമ്മെ ബോധ്യപ്പെടുത്തുന്നു . രാമായണമാഹാത്മ്യം -19 പി ആർ നാഥൻ സുഗ്രീവൻ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളാണ് സുഗ്രീവൻ . നല്ല ഭാഗത്തേക്ക് കഴുത്തു നീട്ടിയവൻ എന്നാണ് സുഗ്രീവനാമത്തിനർഥം .ബുദ്ധിയുടെ പ്രതീകമായ സൂര്യനിലേക്കാണ് സുഗ്രീവൻ കഴുത്തുനീട്ടിയത് . അതുകൊണ്ടാണ് സൂര്യശിഷ്യനായ ഹനുമാനെ മന്ത്രിയായികിട്ടിയത് . അഹങ്കാരമില്ലാത്ത അവസ്ഥയെ ഹനുമാൻ ധ്വനിപ്പിക്കുന്നു . സീതാന്വേഷണത്തിനു രാമനെ സഹായിച്ചത് സുഗ്രീവനാണ്. കിഷ്കിന്ധ അധിപതിയായ സുഗ്രീവന്റെ പത്‌നി ആണ് രുമ . മായാവി എന്ന രാക്ഷസൻ ഉണ്ടാക്കിയ തെറ്റിദ്ധാരണ മൂലമാണ് സുഗ്രീവന് സഹോദരനുമായി പിണങ്ങേണ്ടിവന്നത് . ഒരിക്കൽ മായാവിയും ബാലിയും രൂക്ഷമായ ഏറ്റുമുട്ടലിൽ ഏർപ്പെട്ടു . ഇരുവരും ഒരു ഗുഹയിൽ കടന്നു. ഗുഹാകവാടത്തിൽ കാവൽ നിൽക്കാൻ ബാലി സുഗ്രീവനെ ഏൽപ്പിച്ചു. മായാവിയുടെ തന്ത്രം കാരണം ബാലി മരിച്ചു എന്നുകരുതിയ സുഗ്രീവൻ നാട്ടിൽ തിരിച്ചെത്തി രാജ്യഭരണം തുടങ്ങി . തിരിച്ചുവന്ന ബാലി സ്വാഭാവികമായും സുഗ്രീവനെ തെറ്റിദ്ധരിച്ചു . സുഗ്രീവൻ ജീവനുംകൊണ്ടോടി ഋശ്യ മൂകാചലത്തിൽ അഭയം തേടി . മായാവിയുണ്ടാക്കുന്ന പ്രശ്നങ്ങൾ ആണ് ലോകത്തിലെ സകല ദുഃഖങ്ങൾക്കും അടിസ്ഥാനം . നല്ല കരുത്തുള്ളവൻ . നല്ല കടിഞ്ഞാണുള്ളവൻ എന്നൊക്കെ സുഗ്രീവനാമത്തിനു അർഥം പറയാറുണ്ട്. വനവിഭവങ്ങൾ മാത്രം ഭക്ഷിച്ചു വനത്തിൽ ജീവിക്കുന്നതിനാൽ സുഗ്രീവനെ വാനരകുലത്തിൽ പെട്ടവനായി വിലയിരുത്തുന്നു. ബാലിയെ നിഗ്രഹിക്കാൻ രാമന് കഴിയുമോ എന്നുസംശയിച്ച സുഗ്രീവൻ ഒരു വലിയ അസ്ഥികൂടം ചൂണ്ടികാണിച്ചു ; ബാലികൊന്ന രാക്ഷസന്റെ അസ്ഥികൂടം . രാമൻ കാൽ വിരലുകൊണ്ട് അത് തട്ടി തെറിപ്പിച്ചു. എഴുസാലവൃക്ഷങ്ങൾ (കരിമ്പനകൾ )ചൂണ്ടി ഒറ്റയമ്പുകൊണ്ട് അവയെ ഛേദിക്കാൻ സുഗ്രീവൻ ആവശ്യപ്പെട്ടു. പഞ്ചേന്ദ്രിയങ്ങൾ , ബുദ്ധി , അന്തഃകരണം തുടങ്ങി ഏഴുകാര്യങ്ങളെ ആണ് മരാമരങ്ങൾ എന്നുവിളിക്കുന്നത് . രാമന്റെ കഴിവ് മനസ്സിലാക്കിയതോടെ സുഗ്രീവൻ സഖ്യത്തിൽ ഏർപ്പെട്ടു . ബാലി വധത്തിനു ശേഷം സുഗ്രീവൻ പ്രധാന ഉത്തരവാദിത്വങ്ങൾ മറന്നെങ്കിലും ലക്ഷ്മണന്റെ ആജ്ഞ കേട്ടതോടെ സീതാന്വേഷണത്തിനു പുറപ്പെട്ടു. സുഗ്രീവൻ സ്വന്തം സൈന്യത്തെ ശക്തമാക്കി . "സുഗ്രീവാജ്ഞ "എന്ന പ്രയോഗം പ്രസിദ്ധമാണ് . വനത്തിൽ സുഗ്രീവനറിയാത്ത ഊടുവഴികളില്ല . എങ്ങനെ ഈവഴികളെല്ലാം മനസ്സിലാക്കി എന്ന് അത്ഭുത ത്തോടെ ചോദിച്ചപ്പോൾ , ബാലിയെ പേടിച്ചു പരിഭ്രമത്തോടെ ഓടിയ വഴികളാണിതെന്നും പ്രാരാബ്ധങ്ങൾ വന്നുപെട്ടാൽ അറിയാത്തകാര്യങ്ങൾ എല്ലാം അറിയുമെന്നും സുഗ്രീവൻ പറഞ്ഞു. ബാലിവധത്തിനുശേഷം സുഗ്രീവന് നഷ്ട്ടപെട്ടതെല്ലാം മടക്കി കിട്ടി . പിന്നീട് ശാന്തസുന്ദരമായിരുന്നു ജീവിതം . രാമായണമാഹാത്മ്യം 20 പി ആർ നാഥൻ ബലവാനായ ബാലി പ്രലോഭനങ്ങൾ പ്രാരാബ്ധകർമങ്ങൾ എന്നിവയുടെ പ്രതീകമാണ് ബാലി . ബാലിയോട് നേർക്കുനേർ എതിരിട്ടാൽ പകുതി ശക്തി ബാലിയിൽ ചെന്ന് ചേരും. രക്ഷപെടാൻ ഒരു മാർഗ്ഗമേയുള്ളു . ഋഷിവചനങ്ങൾ ആകുന്ന ഋഷ്യമൂകാചലത്തിലേക്കു രക്ഷപ്പെടുക. തത്വചിന്തയാണ് നമ്മെ പ്രലോഭനങ്ങളിൽനിന്ന് മോചിപ്പിക്കുന്നത് . ബാലിശമനസ്സാണ് ബാലി. ബാലി-സുഗ്രീവന്മാർ കാഴ്ചയിൽ ഒരുപോലിരിക്കുന്നതുകൊണ്ടു രാമനുപോലും ബുദ്ധിമുട്ടു അനുഭവപ്പെട്ടു . രാമൻ ഒരുദിവസം മാറിനിന്നു ചിന്തിച്ചു . നന്മതിന്മകൾ തിരിച്ചറിയാൻ നാമെല്ലാം പക്വതയോടെ ധ്യാനത്തിന്റെ മാർഗത്തിലേക്ക് വരേണ്ടിവരും .ബാലിയെന്നും രാമഭക്തൻ ആയിരുന്നു.സുഗ്രീവന്റെ പുറകിൽ രാമാനുണ്ടെന്നറിഞ്ഞപ്പോൾപോലും രാമൻ ഒന്നുംചെയ്യില്ലയെന്നാണ് ബാലി കരുതിയത് .രാമഭക്തനായതുകൊണ്ടുകാര്യമില്ല . നാരദന്റെ വാക്കുകേട്ട് രാവണൻ ബാലിയുടെ സമീപത്തെത്തി . കുരങ്ങനെ പാഠം പഠിപ്പിക്കാൻ ആയുധമില്ലാതെയാണ് ദശാസ്യൻ സമുദ്രതീരത്തു ബാലി താമസിക്കുന്ന സ്ഥലത്തെത്തിയത്. ബാലി സ്വന്തം വാലിൽ കെട്ടിയിട്ടു നാലു സമുദ്രങ്ങൾ താണ്ടിയ ശേഷം ആളെ തിരിച്ചറിഞ്ഞു വിട്ടയച്ചു . മരണസമയത്തു ബാലി രാമനോട് ചോദിച്ചു . എന്തിനാണ് ഒളിയമ്പ് എയ്തത് ? രാമൻ പറഞ്ഞു . നീ ആഗ്രഹിച്ചത് സംഭവിച്ചു . സുഗ്രീവനെ എങ്ങനെ ചതിച്ചു കൊല്ലാം എന്ന് നീ പലതവണ ചിന്തിച്ചു . ഓരോവക്തിയുടെ ചിന്തകളും സഫലീകരിക്കുന്നു.നീ മനസ്സിൽ നിർമിച്ച ഒളിയമ്പ് നിന്നിൽത്തന്നെ വന്നുകൊണ്ടു . മൃഗങ്ങൾ ആണ് സഹോദരപത്നിയെ ഭാര്യ ആക്കുക. അതുകൊണ്ടു മൃഗങ്ങളെ ഒളിയമ്പ് എയ്തു കൊല്ലുക സ്വാഭാവികം. രാവണനെ വധിക്കാൻ നിനക്ക് പ്രാപ്തിയുണ്ടെങ്കിലും രാവണനിഗ്രഹശേഷം എനിക്ക് നിന്നെ വധിക്കേണ്ടിവരുമായിരുന്നു. ബാലി മരണസമയത്ത് സുഗ്രീവനോട് പറഞ്ഞു . നാം സഹോദരന്മാർ ഐക്യത്തിൽ ജീവിക്കാൻ വിധിയില്ല . പുത്രനായ അംഗതനെ ചേർത്തുപിടിച്ചു ബാലി ഉപദേശിച്ചു. ഇനിമുതൽ സുഗ്രീവൻ പറയുന്നത് അനുസരിക്കണം . ആരെയും അമിതമായി സ്നേഹിക്കരുത് . ആരെയും സ്നേഹിക്കാതിരിക്കരുത്. രണ്ടും ദോഷം ചെയ്യുമെന്ന് വാല്മികിരാമായണം . ബാലിയുടെ ജീവിതം നമുക്ക് വലിയ സന്ദേശങ്ങൾ തരുന്നുണ്ട് . പ്രലോഭനങ്ങൾ എതിരേവരുമ്പോൾ ഒഴിഞ്ഞുമാറി തത്ത്വ ചിന്തയാകുന്ന ഋഷ്യമൂകാചലത്തിൽ അഭയം തേടുക രാമായണമാഹാത്മ്യം -21 സനൽ പോറ്റി താരയെന്ന സുന്ദരി . വാനര രാജാവായ ബാലിയുടെ ഭാര്യയാണ് താര . രാമസായകമേറ്റു ബാലി മരണം വരിച്ചതോടെ താര സുഗ്രീവന്റെ ഭാര്യയായി . കുറച്ചുസന്ദർഭങ്ങളിലെ പ്രത്യക്ഷപ്പെടുന്നുള്ളുവെങ്കിലും രാമായണത്തിലെ ഉജ്ജ്വല കഥാപാത്രമാണ് താര . നിലമുഴുവുമ്പോൾ ജനകന് ലഭിച്ച സീതയെപോലെ അയോനിജയാണ് താരയും . പാലാഴിമഥനത്തിനിടയിലാണ് താരയെ ബാലിക്ക് ലഭിച്ചത് . സുഗ്രീവനുമായി വീണ്ടും യുദ്ധത്തിനൊരുങ്ങിയ ബാലിയെ തടയുന്നിടത്താണ് താരയെ നാം ആദ്യം ശ്രദ്ധിക്കുന്നത്. ധീരയായ ഒരുസ്ത്രീയായി താര മാറുന്നു. ആദ്യതവണ യുദ്ധത്തിൽ പരാജയപ്പെട്ട സുഗ്രീവൻ ഒരിക്കൽക്കൂടി യുദ്ധകാഹളം മുഴക്കുന്നുവെങ്കിൽ അത്രയും ശക്തനായഒരുപുതിയമിത്രം കൂട്ടിനുണ്ടാകുമെന്ന താരയുടെ ദീർഘ വീക്ഷണം പ്രസക്തമാണ്. ഒരിക്കൽ രാവണനെവരെ തന്റെ വാലിൽ ചുരുട്ടി ചുഴറ്റി എറിഞ്ഞിട്ടുള്ള ശക്തിമാനും ധൈര്യശാലിയുമായ തന്റെ ഭർത്താവിനെ , അതുവരെ ഒരു യുദ്ധത്തിൽ പോലും താര തടഞ്ഞിട്ടില്ല. എന്നാൽ, സുഗ്രീവനുമായി യുദ്ധത്തിനായി പോർവിളികളോടെ പുറപ്പെടുമ്പോൾ അതിൽനിന്നും പിന്തിരിയുവാൻ സ്നേഹപുരസ്സരം അപേക്ഷിക്കുന്നുണ്ട് . രാമബാണത്താൽ മരിച്ച ബാലിയുടെ സമീപത്തേക്കു ഓടിപ്പോയ അവർ ആ ശിരസ്സു മടിയിൽവെച്ചു "ആര്യനാം നിന്നാലനുഭൂതമല്ലയോ ഭാര്യാവിയോഗജദുഃഖം രഘുപതേ "! എന്ന് ചോദിച്ചു പൊട്ടിക്കരയുന്നുണ്ട് . അപ്പോൾ ധാർമിഷ്ടനായ രാമന്റെ "താരോപദേശം " നാം കേൾക്കുന്നു. ബാലിവധത്തിനു ശേഷം രാജ്യഭരണം സുഗ്രീവൻ ഏറ്റെടുത്തപ്പോൾ രാജനിയമം അനുസരിച്ചു അദ്ദേഹത്തിന്റെ പത്‌നി ആവുകയായിരുന്നു താര. സീതാന്വേഷണം മറന്ന സുഗ്രീവനോടുള്ള കടുത്ത ലക്ഷ്മണ കോപം ശമിപ്പിച്ചത് താരയുടെ നയ ചാതുര്യമാണ് . അഹല്യ , മണ്ഡോദരി , സീത ,ദ്രൗപതി , എന്നിവർക്കൊപ്പം പഞ്ചകന്യകമാരിൽ ഒരാളാണ് അതിസുന്ദരിയും തന്ത്രജ്ഞയും പക്വമതിയും ആയ താര. രാമായണമാഹാത്മ്യം 22 കെ ടി ബി കല്പത്തൂർ സമ്പാതി അയോധ്യയിൽ ദശരഥമഹാരാജാവിന്റെ മിത്രവും പക്ഷിരാജനുമായ ജടായുവിന്റെ സഹോദരനാണ് സാമ്പതി . രണ്ടു പേരും യൗവനയുക്തരായി കഴിയുന്നകാലത്തു അഹങ്കാരം മൂത്ത് ബലവും വേഗവും പരീക്ഷിക്കുന്നതിനായി ഒരുദിവസം സൂര്യമണ്ഡലത്തെ ലക്ഷ്യമാക്കി ആകാശമുകൾ പരപ്പിലേക്കു പറന്നുയർന്നു . സൂര്യതാപമേറ്റ് ജടായുവിന്റെ ചിറകിനു തീപിടിക്കുന്നതുകണ്ടു ഭയന്നു . മറവിനായി അവന്റെ തൊട്ടു മീതെ ചിറകുവിരിച്ചു പറന്നിരുന്ന സമ്പാതിയുടെ ചിറകുകൾ വെന്തെരിഞ്ഞു അവൻ താഴേക്കു പതിച്ചു .കാര്യമായ ക്ഷതംഏറ്റിരുന്നില്ലെങ്കിലും തൊട്ടുപിറകെ ജടായുവും പരിക്ഷീണനായി വീണു. വിന്ധ്യപർവ്വതത്തിനു മുകളിൽ മൂന്നു ദിനരാത്രങ്ങൾ അർധബോധാവസ്ഥയിൽ കഴിഞ്ഞതിനുശേഷം ഉണർന്നപ്പോഴാണ് തന്റെ ചിറകുകൾ പൂർണമായും നഷ്ടമായിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യം സമ്പാതി തിരിച്ചറിയുന്നത്. പിന്നീട് സ്ഥലകാലഭ്രമം വന്നതോടെ എങ്ങനെയോ അതിനടുത്തുകണ്ട നിശാകരൻ എന്ന താപസന്റെ ആശ്രമത്തിലെത്തപ്പെടുന്ന സമ്പാതി തന്റെ ദുര്യോഗത്തെപ്പറ്റി അദ്ദേഹത്തോട് വിലപിക്കുന്നു . എന്നാൽ ആ മുനി ശ്രേഷ്ഠന് പരിഹാരമായി ഏതാനും സാരോപദേശങ്ങൾ നൽകാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ . ജീവിതത്തിൽ അഹന്ത കടന്നുവന്നു വിവേകം കൈവിട്ടുപോകുന്ന സന്ദർഭങ്ങൾ ഉണ്ടാവാം . അത്തരം മാനസികാവസ്ഥകളെ സത്ബുദ്ധിയും ധ്യാനവും കൊണ്ട് മറികടക്കാൻ കഴിയണം . പക്ഷെ കഴുകാനായ നിനക്ക് തെറ്റുപറ്റി. ഇതുകേട്ട് തികച്ചും നിരാശനായിത്തീരുന്ന സമ്പാതിയോടു , പ്രതീക്ഷയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനായി ആ താപസൻ നല്കുന്ന ഉപദേശം ഇതായിരുന്നു. " ദുഃഖിക്കാതിരിക്കൂ , ദശരഥ പുത്രനായ ശ്രീരാമചന്ദ്രന്റെയും ധർമപത്‌നി സീതാദേവിയുടേയും വനവാസക്കാലത്തു രാക്ഷസനായകനായ രാവണൻ ദേവിയെ ലങ്കയിലേക്ക് കട്ടു കൊണ്ടുപോകാനിടവരും . അന്ന് സുഗ്രീവാജ്ഞ പ്രകാരം . സീതാദേവിയെ അന്വേഷിച്ചലയുന്ന വാനരസംഘം സമ്പാതിയുടെ ഗുഹാമുഖത്തു സഹായം തേടിയെത്തും. അവർക്കു സീതാദേവിയെ കണ്ടെത്താനുള്ള പോംവഴി ഉപദേശിക്കുകയെന്നത് നിന്റെ ജന്മനിയോഗം ആണ് . അതോടെ നിനക്ക് ചിറക് മുളച്ചുവരും . സീതയെ അന്വേഷിച്ചുപോയ വാനരസംഘത്തിൽനിന്ന് ജടായുവിന്റെ മരണവൃത്താന്തം സമ്പാതി അറിഞ്ഞു . രാവണൻ തട്ടികൊണ്ടുപോയ സീതയെ നൂറുയോജന അകലെയുള്ള ലങ്കയിലാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് സമ്പാതി അവരോടുപറയുന്നു . സീതയെ വീണ്ടെടുക്കാൻ ആശംസകളും നേരുന്നു. മുനി അനുഗ്രഹിച്ചപോലെ സമ്പാതിക്കു ചിറകുകൾ മുളയ്ക്കാൻ തുടങ്ങി .സന്തോഷത്തോടെ സമ്പാതി പറന്നകന്നു . രാമായണ മഹാത്മ്യം......23 വിഭീഷണൻ ഡോ വിജയരാഘവന്‍ രാവണന്റെ ഇളയ സഹോദരനാണ് വിഭീഷണന്‍. കൈകസിയുടെ മക്കളില്‍ സദ്ഗുണ സമ്പന്നനും വിഷ്ണുപ്രിയനുമാണ് അദ്ദേഹം. തപോബലംകൊണ്ട് എല്ലാ നേട്ടങ്ങളും കൈവരുത്തണമെന്ന് ലക്ഷ്യത്തോടെ രാവണനും കുംഭകര്‍ണ്ണനും വിഭീഷണനും ബ്രഹ്മാവിനെ തപസ്സുചെയ്തു. വര്‍ഷങ്ങള്‍ നീണ്ട ഘോരതപസ്സിനുശേഷം ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ട് വരങ്ങള്‍ നല്‍കാന്‍ സന്നദ്ധനായി. മനുഷ്യരൊഴികെ ആരും തന്നെ വധിക്കരുതെന്ന വരം രാവണന്‍ നേടി . നിർദേവത്വം എന്ന വരം ആവശ്യപ്പെട്ട കുംഭകർണന് സരസ്വതീദേവി വാക്ക് തെറ്റിച്ചു കളഞ്ഞതിനാൽ നിദ്രാവത്വം എന്ന വരമാണ് ലഭിച്ചത്. ഒരിക്കലും പാപകർമങ്ങൾ ചെയ്യാതിരിക്കണമെന്നും ധർമിഷ്ഠനും ഉറച്ച ഭഗവദ്ഭക്തനും ആയിരിക്കണമെന്നും വിഭീഷണൻ വരം ആവശ്യപ്പെട്ടു. ബ്രഹ്മാവ് ഈ വരങ്ങൾ നൽകി. വരബലംകൊണ്ട് കൂടുതൽ ശക്തിയാർജിച്ച രാവണൻ ശിവനെ പ്രീതിപ്പെടുത്തി ‘ചന്ദ്രഹാസം’ എന്ന വാൾ നേടി. ഭൂമിയിലെ രാജാക്കന്മാരെയും അഷ്ടദിക്പാലകന്മാർ ഉൾപ്പെടെയുള്ള ദേവന്മാരെയും തോൽപ്പിച്ചു. രാവണന്റെ അധർമം അതിന്റെ പാരമ്യത്തിലെത്തി. രാവണന്റെ ദുഷ്‌പ്രവൃത്തികളിലൊന്നും വിഭീഷണൻ ഭാഗഭാക്കായിരുന്നില്ല. യുദ്ധങ്ങൾക്കായി രാവണൻ ലങ്കവിട്ടുപോകുന്ന അവസരങ്ങളിൽ രാജ്യം പരിപാലിച്ചത് വിഭീഷണനായിരുന്നു. സരമയാണ് വിഭീഷണന്റെ പത്നി. സീതാപഹരണത്തോടെ രാമായണത്തിന്റെ കഥാഗതി നിർണായകഘട്ടത്തിലെത്തുന്നു. ആരുടെയും ഉപദേശങ്ങൾക്ക് ചെവികൊടുക്കാത്ത രാവണൻ വിഭീഷണന്റെ നിർദേശം ഒരവസരത്തിൽ സ്വീകരിക്കുന്നു. സീതാന്വേഷണത്തിനെത്തുകയും മഹാരഥന്മാരായ രാക്ഷസരെ വധിക്കുകയുംചെയ്ത രാമദൂതൻ ഹനുമാനെ വധിക്കാൻ രാവണൻ കല്പിക്കുമ്പോൾ, ദൂതനെ വധിക്കുന്നത് നീതിയല്ലെന്ന സത്യം വിഭീഷണൻ ഓർമിപ്പിക്കുന്നു. ഈ നിർദേശം സ്വീകരിച്ച രാവണൻ, ഹനുമാന്റെ വാലിൽ തീകൊളുത്തി പട്ടണപ്രദർശനം നടത്താൻ ഉത്തരവിടുന്നു. ഭാഗവതോത്തമനായ വിഭീഷണൻ ശ്രീരാമനും സീതയും മഹാവിഷ്ണുവും ലക്ഷ്മിയുമാണെന്ന് മനസ്സിലാക്കുകയും ഈശ്വരനോട് പിണങ്ങിയാൽ ഒരിക്കലും വിജയിക്കില്ലെന്ന്‌ രാവണനെ ഉപദേശിക്കുകയും ചെയ്യുന്നു. സീതയെ രാമന് തിരികെനൽകാൻ പലപ്രാവശ്യം വിഭീഷണൻ രാവണനോട് അപേക്ഷിക്കുന്നു. വിഭീഷണന്റെ അപേക്ഷകൾ രാവണൻ ചെവിക്കൊണ്ടില്ല. അപേക്ഷകൾകേട്ട് കൂടുതൽ കുപിതനായ രാവണൻ തന്റെ കൺമുമ്പിൽനിന്ന് പോയില്ലെങ്കിൽ വാളിന് ഇരയാക്കുമെന്നും പറഞ്ഞ് വിഭീഷണനെ ആട്ടിയോടിച്ചു. വിഭീഷണൻ രാമപാദങ്ങളിൽ അഭയം പ്രാപിച്ചു. യുദ്ധവിജയത്തിന് ശ്രീരാമന് വിഭീഷണന്റെ സഹായം ലഭിക്കുന്നു. നിർണായകഘട്ടങ്ങളിൽ വിഭീഷണന്റെ നിർദേശങ്ങൾ യുദ്ധത്തിന്റെ ഗതി ശ്രീരാമന് അനുകൂലമാക്കി. സഹോദരസ്നേഹത്തെക്കാൾ ധർമത്തിന് പ്രാധാന്യം നൽകിയ വിഭീഷണൻ സഹോദരൻ മരണമടയുന്നത് വേദനയോടെ കണ്ടുനിന്നു. രാവണനെ കാണാനെത്തിയ അനുജൻ വിഭീഷണൻ ശ്രീരാമനെക്കുറിച്ചറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കുന്നു:പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുകയും പരിപാലിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന മഹാവിഷ്ണുവാണ് ശ്രീരാമൻ. അദ്ദേഹത്തോടെതിരിടാൻ ആർക്കും സാധ്യമല്ല. ദുഷ്ടന്മാരെ ഇല്ലായ്മ ചെയ്യാൻ വരാഹം മുതൽ സ്വീകരിച്ച അവതാരങ്ങളെയും ബാല്യം മുതൽ ശ്രീരാമൻ നിർവഹിച്ച സാഹസികകൃത്യങ്ങളും ഓർമിപ്പിച്ച വിഭീഷണൻ, ഹനുമാൻ സീതാദേവിയെ കണ്ടു തിരിച്ചുപോകുമ്പോൾ വരുത്തിയ നാശനഷ്ടങ്ങളും ശ്രദ്ധയിൽപ്പെടുത്തി. അതുപോലുള്ള ലക്ഷങ്ങളാണ് സമുദ്രതീരത്ത്. സീതാദേവിയെ തിരിച്ചുനൽകി നഗരവും സൈന്യവും പ്രാണനും വംശവും രക്ഷിക്കുക. വിഭീഷണന്റെ ഉപദേശം രാവണനെ കുപിതനാക്കി. ബന്ധുക്കളെന്ന ഭാവത്തിൽ പെരുമാറുന്ന ശത്രുക്കളെ വധിക്കേണ്ടതാണ്. ചന്ദ്രഹാസത്തിനിരയാകാതെ ശ്രീരാമന്റെ സമീപത്തു ചെല്ലുക എന്ന് ആക്രോശിച്ചു. പിതൃതുല്യനായ ജ്യേഷ്ഠനെ അനുജൻ നമസ്കരിച്ചു. മരണമടുത്തവന് ഔഷധം ഗുണം ചെയ്യില്ല. വിധിയെ തടുക്കാൻ ആരാലും സാധ്യമല്ല. രാവണന്റെ വാളിനാൽ മരിക്കുംമുമ്പ് ശ്രീരാമനെ ശരണം പ്രാപിക്കാം. വിഭീഷണൻ തന്റെ നാലു മന്ത്രിമാരോടൊത്ത് സമുദ്രതീരത്ത് ആകാശത്തിലെത്തി. തനിക്ക് ആശ്രയം നൽകാൻ പ്രാർഥനയോടെ അപേക്ഷിച്ചു. രാവണസഹോദരൻ വിഭീഷണന് ആശ്രയം നൽകുന്നതിൽ സുഗ്രീവനും മറ്റു വാനരനായകർക്കും എതിരഭിപ്രായമുണ്ടായിട്ടും ഹനുമാന്റെ അഭിപ്രായം മാനിച്ചും ആശ്രയിച്ചവരെ സ്വീകരിക്കേണ്ടതാണെന്ന ആദർശം ഓർമിപ്പിച്ചും വിഭീഷണനെ രാമൻ സ്വീകരിച്ചു . ഇണക്കിളിയെ കൊന്ന വേടന് തീ നൽകി അതിൽ താനും സ്വയം ആഹാരമായ ആൺപക്ഷിയുടെ കഥ കേൾപ്പിച്ച ശ്രീരാമൻ മനുഷ്യർ അതിലും ഉന്നതരാകേണ്ടവരാകണമെന്ന് ഓർമിപ്പിച്ചു. ലോകം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഈശ്വരനെ അറിഞ്ഞ് പ്രാർഥിച്ച വിഭീഷണൻ നിർമലമായ ജ്ഞാനവും ഭക്തിയും നൽകാനാണ് ആവശ്യപ്പെട്ടത്. സൂര്യചന്ദ്രന്മാരും ഭൂമിയും ആകാശവും രാമകഥയും ഉള്ളിടത്തോളം ലങ്കാധിപനായി വിഭീഷണനുണ്ടാകും എന്ന് അനുഗ്രഹിച്ച് ശ്രീരാമൻ ലക്ഷ്മണനോട് അഭിഷേകം നടത്താൻ നിർദേശിച്ചു. രാമായണ മാഹാത്മ്യം......24 ഭാരതി ഹരിദാസ് കുംഭകർണൻ എന്ന പോരാളി...... വിശ്രവസ്സെന്ന യോഗിവര്യന്റെയും കൈകസി എന്ന രാക്ഷസരാജകുമാരിയുടെയും മക്കളാണ്‌ രാവണ, കുംഭകർണ, വിഭീഷണന്മാർ. അവരുടെ സഹോദരിയാണ്‌ ശൂർപ്പണഖ. കുംഭകർണൻ തപോബലത്താൽ നേടിയ വരം ദിശമാറിയത് ദേവകളുടെ സമ്മർദത്താൽ സരസ്വതീദേവി ചെയ്ത കുസൃതിയാണ്. മനുഷ്യർക്കുമാത്രമേ തന്നെ വധിക്കാൻ സാധിക്കുകയുള്ളൂ എന്ന വരം രാവണൻ നേടിയപ്പോൾത്തന്നെ ദേവന്മാർ ഞെട്ടി. നിർദേവത്വം എന്ന വരമാണ്‌ കുംഭകർണൻ ചോദിക്കാനാഗ്രഹിച്ചത്‌. സരസ്വതിയുടെ ഇടപെടലിനാൽ അത്‌ ‘നിദ്രാവത്വം’ എന്നായിപ്പോയി. ഉടനെ അതനുവദിക്കുകയുംചെയ്തു. അങ്ങനെ കുംഭകർണൻ വർഷത്തിൽ ആറുമാസം ഉറങ്ങും. കുംഭകർണന്റെ സഹായം യുദ്ധത്തിൽ അനിവാര്യമായപ്പോൾരാവണഭൃത്യന്മാർ അദ്ദേഹത്തെ ഉണർത്തുന്നു. അതിനുള്ള സാഹസം ആരിലും ചിരിയുണർത്തും. ഇഷ്ടഭക്ഷണത്തിനുശേഷം കുംഭകർണൻ രണഭൂമിയിലേക്ക് കുതിക്കാനൊരുങ്ങുന്നു. രാവണസവിധത്തിലെത്തിയ ആ നീതിമാൻ സീതയെ തിരികെനൽകി ക്ഷമയാചിക്കാനാണ് ആദ്യം പറയുന്നത്‌. ദുരുപദേശങ്ങൾ ചെവിക്കൊള്ളരുതെന്നും അപേക്ഷിക്കുന്നുണ്ട്. രാമൻ വൈഷ്ണവചൈതന്യവും സീത യോഗമായാദേവിയുമാണെന്ന് ഉദാഹരണസഹിതം ഉദ്‌ബോധിപ്പിക്കുന്നു. രാമന്റെ അവതാരരഹസ്യം അനാവരണം ചെയ്യുന്നു. ‘‘ഒന്നുകിൽ ഉറങ്ങ്; അല്ലെങ്കിൽ രണഭൂവിലേക്ക്‌’’ എന്ന ആക്രോശം അദ്ദേഹത്തെ ധർമസങ്കടത്തിലാഴ്ത്തി. രാമബാണമേറ്റു മരിച്ചാൽ മോക്ഷലബ്ധി കൈവരും. കുംഭകർണന്റെ സഹോദരഭക്തി അവർണനീയംതന്നെ. അദ്ദേഹം ജ്യേഷ്ഠന്റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നത് സ്വന്തം ജീവൻ തന്നെയാണ്. രണഭൂമിയിൽ കൊടുങ്കാറ്റുപോലെ ആ പർവതാകാരൻ പാഞ്ഞടുക്കുമ്പോൾ വാനരന്മാർ ഭയചകിതരാകുന്നു. അരക്ഷണംകൊണ്ട്‌ പത്തുനൂറായിരംപേരെ അദ്ദേഹം കൊന്നൊടുക്കി. അവരെ ഒന്നാകെ വിഴുങ്ങുന്നു. സുഗ്രീവനെ ശൂലപ്രയോഗത്താൽ പരാജയപ്പെടുത്തുന്നു. വർധിതവീര്യത്തോടെ പാഞ്ഞടുത്ത ലക്ഷ്മണനെ ഒഴിവാക്കി കുംഭകർണൻ രാമസന്നിധിയിലേക്ക് തിരിച്ചത് മോക്ഷപ്രാപ്തിക്കുവേണ്ടിയാവണം. ശത്രുപക്ഷത്തിൽ ഒരുപാട് നാശനഷ്ടങ്ങൾ വരുത്തിയ കുംഭകർണനെ രാമൻ വധിച്ചു. സ്വന്തംകുലത്തെ ആദരിക്കുന്ന അദ്ദേഹം കന്മഷരഹിതനാണ്. അനുജനെ ബലിയാടാക്കുന്ന സ്വാർഥിയായ ജ്യേഷ്ഠനോട് ഭക്തിമാത്രം. തിന്മമാത്രമുള്ള ഒരു രാക്ഷസനല്ല കുംഭകർണൻ. നന്മനിറഞ്ഞ ആ പോരാളിയുടെ വ്യക്തിത്വം പ്രകാശ പൂരിതംതന്നെയാണ്. (എഴുത്തുകാരിയും പാലക്കാട് ഗവ. ടി.ടി.ഐ. റിട്ട. പ്രധാനാധ്യാപികയുമാണ് ലേഖിക) രാമായണ മാഹാത്മ്യം -25 ഇന്ദ്രനെജയിച്ചവൻ ഇന്ദ്രജിത് മാതൃഭൂമി ഡോ . ജയശ്രീ കെ എം രാവണന്റെയും മണ്ഡോദരിയുടെയും മൂത്തമകനായ ഇന്ദ്രജിത്തിന്റെ യഥാർഥപേര് മേഘനാദൻ എന്നാണ്. നവജാതശിശുവിന്റെ കരച്ചിൽ മേഘഗർജനംപോലെ ആയതിനാൽ മേഘനാദൻ എന്ന് പേരിട്ടു. പുത്രൻ അജയ്യനാകണമെന്ന് ആഗ്രഹിച്ച രാവണൻ ഇന്ദ്രജിത്തിന്റെ ജനനസമയത്ത് നവഗ്രഹങ്ങളോട് പ്രത്യേകസ്ഥാനത്ത് നിലകൊള്ളാൻ ആജ്ഞാപിച്ചുവത്രേ. ശനി ഒഴികെയുള്ള ഗ്രഹങ്ങൾ രാവണനെ ഭയന്ന് കല്പന അനുസരിച്ചു. ശനി പന്ത്രണ്ടാം ഭാവത്തിലായതിനാൽ രാവണന്റെ ആഗ്രഹം സഫലമായില്ല. ഇന്ദ്രജിത്ത് ശുക്രാചാര്യരിൽനിന്ന് ആയോധനവിദ്യ അഭ്യസിച്ചു. ബ്രഹ്മാസ്ത്രം ഉൾപ്പെടെയുള്ള ദിവ്യാസ്ത്രങ്ങൾ വശമാക്കിയ ഇന്ദ്രജിത്ത്, മായായുദ്ധം, മാന്ത്രികപ്രയോഗങ്ങൾ, അന്തർധാനവിദ്യ, വിവിധതന്ത്രങ്ങൾ എന്നിവയിൽ നിപുണനായിരുന്നു. യുദ്ധത്തിൽ ഇന്ദ്രനെ പരാജയപ്പെടുത്തി ബന്ധനസ്ഥനാക്കി ലങ്കയിലെത്തിച്ച ഇന്ദ്രജിത്ത് ബ്രഹ്മാവിന്റെ നിർദേശപ്രകാരം ഇന്ദ്രനെ മുക്തനാക്കി. ഇതോടെ വീരനും പരാക്രമശാലിയുമായ മേഘനാദൻ ‘ഇന്ദ്രജിത്ത്’ എന്നറിയപ്പെട്ടു. പിതാവായ രാവണനെക്കാൾ ധീരനായ ഇന്ദ്രജിത്ത് സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാനെ ബന്ധിച്ചു. രാമരാവണയുദ്ധത്തിൽ ഇന്ദ്രജിത്ത് മഴപെയ്യുംപോലെ ശരങ്ങൾവർഷിച്ച് വാനരസേനയുടെ വലിയൊരുഭാഗം നശിപ്പിച്ചു. രാമലക്ഷ്മണന്മാരെ നാഗാസ്ത്രമയച്ച് ബന്ധിച്ചു. മറഞ്ഞുനിന്ന് യുദ്ധംചെയ്ത ഇന്ദ്രജിത്ത് വാനരപ്പടയെ മുഴുവനും രാമനെയും ലക്ഷ്മണനെയും വീഴ്ത്തി. ഹനുമാൻ മൃതസഞ്ജീവനി എത്തിച്ചതിനാൽ എല്ലാവർക്കും ജീവൻലഭിച്ചു. യുദ്ധസമയത്ത് ഇന്ദ്രജിത്ത് മായാസീതയെ തേരിലേറ്റിക്കൊണ്ടുവന്ന് വധിച്ച്‌ വാനരസേനയെയും രാമനെയും പരിഭ്രാന്തരാക്കി. ആരും ശല്യപ്പെടുത്താതെ രഹസ്യമായി യജ്ഞംനടത്തി യുദ്ധത്തിൽ വിജയിക്കാൻവേണ്ടിയായിരുന്നു ഇന്ദ്രജിത്തിന്റെ ഈ തന്ത്രം. വിഭീഷണനിൽനിന്ന് സത്യാവസ്ഥ മനസ്സിലാക്കിയ രാമന്റെ നിർദേശപ്രകാരം വാനരപ്രമുഖർ ഇന്ദ്രജിത്തിന്റെ യജ്ഞം മുടക്കി. തുടർന്ന് ലക്ഷ്മണനും ഇന്ദ്രജിത്തും തമ്മിൽ ഘോരയുദ്ധംനടന്നു. മൂന്ന് രാപകലുകൾ രണ്ടുപേരും ജയപരാജയങ്ങളില്ലാതെ തുല്യബലത്തിൽ പോരാടി. ഐന്ദ്രാസ്ത്രമെയ്ത് ലക്ഷ്മണൻ ഇന്ദ്രജിത്തിനെ വധിച്ചു. പിതാവിന്റെ ഏതാജ്ഞയും നിറവേറ്റാൻ ബദ്ധശ്രദ്ധനായ ഇന്ദ്രജിത്ത് അധർമത്തെയോ അനീതിയെയോകുറിച്ച് ആലോചിക്കുന്നേയില്ല. രാവണന്റെ ബലം ഇന്ദ്രജിത്തായിരുന്നു. ‘രാവണി (ഇന്ദ്രജിത്ത്) മരിച്ചാൽ രാവണനും മരിച്ചപോലെ’ എന്നായിരുന്നു സ്ഥിതി. വിജ്ഞാനവും വൈദഗ്‌ധ്യവും ഇന്ദ്രജിത്തിന്റെ ഗുണങ്ങളാണ്. ഇതോടൊപ്പം അഹങ്കാരം, ധാർഷ്ട്യം എന്നീ ദോഷങ്ങളുമുണ്ട്. വിജ്ഞാനവും വൈദഗ്ധ്യവുമെല്ലാം വിനയത്തോടു ചേർന്നാൽമാത്രമേ ആദരീണയമാവുകയുള്ളൂ എന്ന സത്യം ഇന്ദ്രജിത്ത് വിസ്മരിച്ചു. (കൊയിലാണ്ടി ഗവ. കോളേജ്‌ റിട്ട. പ്രിൻസിപ്പലാണ്‌ ലേഖിക) ...... രാമായണമാഹാത്മ്യം -26 രാക്ഷസ രാജാവ് ഡോ .കെ. എസ്. രാധാകൃഷ്ണൻ രാവണൻ അഗ്നിഹോത്രിയാണ്. അച്ഛനും അമ്മയും ബ്രാഹ്മണർ. നാലു വേദങ്ങളും ആറു ശാസ്ത്രങ്ങളും ഹൃദിസ്ഥം. പത്തുതലകൾ കൊണ്ട് നേടാവുന്ന അപാരമായ ജ്ഞാനശക്തി. ഇരുപതു കൈകളുടെ കൈ കരുത്തിനും നേടാൻ കഴിയുന്നതിനും അപ്പുറമുള്ള മെയ് കരുത്തും കരളുറപ്പും. അപാര സുന്ദരൻ. കൈലാസമെടുത്തു അമ്മാനമാടാൻ കഴിയുന്ന യുദ്ധവീര്യം. നാരദനോട് പോലും മത്‌സരിക്കാൻ കഴിയുന്ന സംഗീത വിദ്യാസിദ്ധി. അളവറ്റ സമ്പത്തിന്റെ ഉടമ. കവി, വാഗ്മി, നർത്തകൻ ഇങ്ങനെ രാവണന് വിശേഷങ്ങൾ ഏറെയാണ്. എന്നിട്ടും മാനവസംസ്കാര വിഗ്രഹമായി രാവണനെ ആരും കരുതുന്നില്ല. എന്തുകൊണ്ട്? ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമായി തീർക്കുന്ന മനുഷ്യ കർമ്മമാണ്‌ സംസ്കാരം. ആ ജീവിതം അവനവനുവേണ്ടി മാത്രമാകരുത്. പരക്ലേശ വിവേകത്തോടെ അപരനു കൂടി ഉതകുന്ന കർമ്മം ആചരിക്കുന്നവനാണ് സംസ്കാര സമ്പന്നൻ. ഒരുവനുള്ള സിദ്ധികൾ മാത്രമല്ല; ആ സിദ്ധികൾ കൊണ്ട് എന്ത് ചെയ്തു എന്നതാണ് പരമ പ്രധാനം. തനിക്ക് ലഭിച്ച സിദ്ധികളെ മുഴുവൻ രാവണൻ, രാവണന് വേണ്ടി മാത്രമാണ് വിനിയോഗിച്ചത്. അതുകൊണ്ട് നേടാൻ മാത്രമാണ് രാവണൻ പഠിച്ചത്. ത്യാഗം എന്ത് എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. തന്റെ അനന്തമായ കാമാസക്തിയൊഴികെ മറ്റെല്ലാത്തിനേയും രാവണൻ കീഴടക്കി. അങ്ങനെയാണ് രാക്ഷസ വംശത്തിന്റെ കീർത്തി ലോകമെങ്ങും രാവണൻ പരത്തിയത്. ധനാധിപനായ കുബേരനും രാവണനും വിശ്രവസ്സിന്റെ മക്കളാണ്. അച്ഛനൊന്ന്; അമ്മ രണ്ട്. വൈശ്രവണനുമായി യുദ്ധം ചെയ്താണ് രാവണൻ ലങ്കയെ നേടിയത്. അതോടൊപ്പം കുബേരന്റെ പുഷ്പക വിമാനവും രാവണൻ കൈയടക്കി. തന്റെ കാമാസക്തിയെ ആകർഷിക്കുന്നത് എന്തും രാവണൻ ബലപ്രയോഗത്തിലൂടെ നേടി. കുബേര പുത്രനായ നള കുബേരന്റെ ഭാര്യ രംഭയെ കാമിച്ചതും അങ്ങനെയാണ്. താൻ പുത്രവധുവാണെന്നും തന്നെ കാമിക്കുന്നത് പാപമാണ് എന്നും രംഭ പറഞ്ഞു. അപ്സരസ്സുകൾ വേശ്യകളാണ് എന്നും അവരെ ആർക്കും പ്രാപിക്കാമെന്നും രാവണൻ മറയുക്തിയായി പറഞ്ഞു. അവൾ വഴങ്ങാതായപ്പോൾ അവളെ ബലാത്സംഗം ചെയ്തു. ശാപഗ്രസ്തനുമായി. വിശ്വസുന്ദരിയാണ് സീത എന്നറിഞ്ഞപ്പോഴാണ് ബലപ്രയോഗത്തിലൂടെ സീതയെ മോഷ്ടിച്ചത്. മക്കളും ചെറുമക്കളുമടക്കം രാജ്യം മുഴുവൻ എരിഞ്ഞു അമരുമ്പോഴും സീതയെ ഉപേക്ഷിക്കാൻ രാവണൻ തയ്യാറായില്ല. എല്ലാം നേടുന്നതിനു വേണ്ടി മാത്രം ഒരു ജന്മം ഹോമിച്ചപ്പോൾ ത്യാഗത്തിന്റെ ശക്തി രാവണൻ അറിഞ്ഞില്ല. ആത്മാവ് വിറ്റു ലോകം നേടാൻ ഇറങ്ങിയപ്പോൾ ഒന്നും നേടാൻ കഴിഞ്ഞില്ല എന്ന സത്യം രാവണൻ അറിഞ്ഞില്ല. ആത്മാവ് വിറ്റു ലോകം നേടാൻ ഇറങ്ങുന്നവർ ഇന്നും രാവണനെ ഓർമ്മിപ്പിക്കുന്നു. (ഡോ. കെ. എസ്. രാധാകൃഷ്ണൻ) രാമായണമാഹാത്മ്യം -27 അനുജൻ ലക്ഷ്മണൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ മഹാപ്രസ്ഥാന യാത്ര തുടങ്ങുന്നതിനു മുൻപേ രാമൻ ലക്ഷ്മണനെ ത്യജിച്ചിരുന്നു. സത്യപരിപാലനത്തിനിനായി ലക്ഷ്മണനെ പോലും ത്യജിക്കാൻ താൻ മടിക്കില്ല എന്ന രാമ വാക്യം അതോടെ പരിപാലിക്കപെട്ടു. സീതാപരിത്യാഗത്തിനു ശേഷം രാമൻ വിങ്ങിക്കരഞ്ഞ സന്നർഭമായിരുന്നു അത്. യമദേവ ദൂതൻ രാമനെ കാണാനായി കൊട്ടാരത്തിലെത്തി. പറയുന്നവനും കേൾക്കുന്നവനുമല്ലാതെ മറ്റാരും കേൾക്കാൻ പാടില്ലാത്ത രഹസ്യം പറയാനാണ് എത്തിയത്. ആരെയും അകത്തേക്ക് കടത്തിവിടരുത് എന്ന ആജ്ഞയോടെ ലക്ഷ്മണനെ കാവൽ നിർത്തി രാമൻ സംഭാഷണം ആരംഭിച്ചു. ആജ്ഞ ലഘിച്ചാൽ മരണ ശിക്ഷ ഉറപ്പാണ് എന്നും പറഞ്ഞു. അപ്പോഴാണ് രാമനെ കാണാനായി കടുകോപിയായ ദുർവാസാവ് എത്തിയത്. ഉടൻ രാമനെ കാണണമെന്ന് ദുർവാസാവ് ; അല്പം കാത്തുനിൽകണമെന്നു, ആ സന്നർഭത്തിന്റെ ഗൗരവം വിശദമാക്കി, ലക്ഷ്മണൻ യാചിച്ചു. അപ്പോൾ തന്നെ രാമനെ കാണിച്ചില്ലെങ്കിൽ രഘുവംശത്തെ ശപിച്ചു ചാമ്പലാക്കുമെന്നു ദുർവാസാവ് ശഠിച്ചു. നിവ്യത്തിയില്ലാതെ ലക്ഷ്മണൻ രാമന്റെ ആജ്ഞ ലംഘിച്ചു. അങ്ങിനെ സ്വയം വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്ത്. രാമന്റെ ആജ്ഞ മാത്രം അനുസരിച്ചാണ് ലക്ഷ്മണൻ അതുവരെ ജീവിച്ചത്. ആകെ ലംഘിച്ചത് ആ ഒരു ആജ്ഞ മാത്രം. സഹോദരനും, കാവൽക്കാരനും , സഖാവും, സാക്ഷിയുമായി ലക്ഷ്മണൻ എന്നും രാമനോടൊപ്പം ഉണ്ടായിരുന്നു. ഇതിനിടയിൽ, മക്കളുടെ രാജ്യഭാരമികവ് പരിശോധിക്കാൻ പോയ രണ്ടു വർഷം മാത്രമാണ് രാമനെ പിരിഞ്ഞു ലക്ഷ്മണൻ ജീവിച്ചതും. ലക്ഷമനാണ് ഇല്ലാതെ രാമൻ നടത്തിയ ഏക യാത്ര രാമന്റെ മഹാ പ്രസ്ഥാന യാത്ര മാത്രമാണ്. ബാല്യത്തിൽ വിശ്വാമിത്രൻ പറഞ്ഞപ്പോൾ രാമനോടൊപ്പം യാത്ര തുടങ്ങി. പിന്നീട്, കാട്ടിലും മേട്ടിലും കഠിന ദുഖാനാണ് അനുഭവിച്ചു രാമൻ നീറിയപ്പോൾ ഒപ്പം ദുഖിക്കാനും സമാശ്വ്സിപ്പിക്കാനും ലക്ഷ്മണൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനിടയിൽ ഒരിക്കൽ പോലും സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ ലക്ഷ്മണൻ ആരോടും പറഞ്ഞില്ല. സീതാപരിത്യാഗത്തിനായി രാമൻ നിയോഗിച്ചതും ലക്ഷ്മണനെയാണ്. നിരപരാധിയും നിര്ദോഷയും പാപരഹിതയും ഗര്ഭിണിയുമായ ഒരു സ്ത്രീയെ കാറ്റിൽ തള്ളാനായി നിയോഗിക്കപ്പെടുന്നത് ആരാച്ചാരുടെ ജോലി ചെയ്യുന്നതിന് തുല്യമാണ്. അതും ലക്ഷ്മണൻ സഹിച്ചു. മായപൊന്മാനായി മാരീചൻ വന്നപ്പോൾ സീതയുടെ മാനമിളകി. ലക്ഷ്മണൻ സീതയെ വിലക്കി. അപ്പോൾ സീത പറഞ്ഞ പരുഷ വാക്കുകളേറ്റ് മനം നീറിയപ്പോഴും ലക്ഷ്മണൻ ആരെയും പഴിച്ചില്ല. മറ്റാരോടും, ഊര്മിളയോട് പോലും, ഒന്നും പറയാതെ ഒറ്റയ്ക്ക്, സാരയുവിലേക്കു നടക്കുമ്പോഴും ലക്ഷ്മണന് ആരോടും പരാതിയുണ്ടായിരുന്നില്ല. (ഡോ. കെ. എസ്. രാധാകൃഷ്ണൻ) രാമായണ മാഹാത്മ്യം -28 സീത പെൺകരുത്തിന്റെ പ്രതീകമാണ്. ത്രേതായുഗത്തിലെ സീത പെൺകരുത്തിന്റെ പ്രതീകമാണ്. ജനകന്റെ മകളായി ജനിച്ചതുകൊണ്ട് ജാനകിയെന്നും ഭൂമിയുടെ മകളായതുകൊണ്ട് ഭൂമിജയെന്നും മിഥിലരാജാവിന്റെ മകൾ എന്ന അർഥത്തിൽ മൈഥിലിയെന്നും ശരീരബോധത്തെ മറികടക്കാൻ കഴിവുള്ള വിദേഹന്റെ (ജനകന്റെ) മകൾ എന്നനിലയ്ക്ക് വൈദേഹിയെന്നും സീതയെ വിശേഷിപ്പിക്കാറുണ്ട്. സീതയെ സമ്പൂർണസുന്ദരിയായി, അനുപമമായ ഭർത്തൃഭക്തിയുടെ പ്രതിനിധിയായി, ധർമത്തിന്റെ പൊരുളായി കരുത്തിന്റെയും കൃപയുടെയും പാതിവൃത്യത്തിന്റെയും ആൾരൂപമായി നാം കാണുന്നു. എന്നാൽ സീതയെന്ന യോദ്ധാവിനെ എത്രപേർ ഓർക്കാറുണ്ട്? ഇക്ഷ്വാകുവംശത്തിലെ യുവരാജാവായ ശ്രീരാമൻ വരിക്കും മുമ്പുള്ള സീതയെ മാതാപിതാക്കളായ ജനകനും സുനയനയും മറ്റൊരു കൊട്ടാരത്തിലേക്ക് പട്ടമഹിഷിയായി അയക്കുവാൻ മാത്രമായല്ല വളർത്തിയത്. രാജ്യഭരണത്തിൽ സഹായിക്കാനും കുമാരിയെ പ്രാപ്തയാക്കുകയായിരുന്നു അവർ. ശ്വേതകേതുവിന്റെ ശിക്ഷണത്തിൽ ഗുരുകുലവിദ്യാഭ്യാസം നേടി. വിശ്വാമിത്രനും അവൾക്ക് ഗുരുവായിട്ടുണ്ട്. വിപരീതസാഹചര്യങ്ങളെ സുധീരമായിനേരിടുന്ന പെൺസത്തയായി വളർത്തിയെടുക്കുകയായിരുന്നു ലക്ഷ്യം. കുശാഗ്രബുദ്ധിയായ കുമാരി വിദ്യയിൽ മാത്രമല്ല, കായികകലകളിലും നിപുണയായിരുന്നു. അമ്പും വില്ലും പ്രയോഗിക്കാനും കുന്തമെറിയാനും ശബ്ദംകേട്ടദിക്കിലേക്ക് കത്തിയെറിയാനും വടിപ്പയറ്റിലും അവൾ പ്രാവീണ്യം നേടി. തർക്കശാസ്ത്രം, വൈദ്യം ഇവയും അഭ്യസിച്ചു. ശൂരയും ധീരയും വില്ലാളിവീരയുമായ ഈ കന്യകയെയാണ് ശ്രീരാമൻ പാണിഗ്രഹണംചെയ്തത്. പിന്നീട് 14 വർഷത്തേക്ക് നാടുകടത്തപ്പെട്ട ഭർത്താവിന്റെകൂടെ പോകാനൊരുങ്ങിയ സീതയെ രാമൻ തടുത്തു. പ്രിയതമന്റെ പാദപദ്‌മനിഴലിലാണ് തനിക്ക്സുഖം എന്നുപറഞ്ഞ് അവൾ കൂടെപ്പോയി. ലക്ഷ്മണൻ ശൂർപ്പണഖയെ അംഗച്ഛേദം ചെയ്യുകവഴി, തങ്ങൾ രാക്ഷസന്മാരാൽ ആക്രമിക്കപ്പെടുമെന്ന് ഭയന്ന് രാമനും കൂട്ടരും പഞ്ചവടിയിൽനിന്ന് ഖണ്ഡകവനത്തിലേക്ക് കടന്നു. രാമലക്ഷ്മണന്മാർ ഭക്ഷണം തേടിപ്പോയനേരത്ത് രാവണനും അനുജന്മാരായ കുംഭകർണനും ഖരനും പ്രതികാരത്തിനായി വനത്തിലെത്തി. ഖരനെന്ന രാക്ഷസനോട് ധീരമായി ഏറ്റുമുട്ടിയ വനിതയാണ് സീത. അസാമാന്യമായ തന്റേടവും ദൃഢചിത്തതയും അവളുടെ സ്വഭാവവൈശിഷ്ട്യമാണ്. അപഹരിക്കപ്പെട്ട്, ലങ്കയിൽ എത്തിയപ്പോഴും രാക്ഷസസ്ത്രീകൾ നിന്ദ്യമായി പെരുമാറിയപ്പോഴും രാവണൻ ഉപദ്രവിക്കാൻ ചെന്നപ്പോഴും അവൾ അചഞ്ചലയായിരുന്നു. ലോകാപവാദവും അപകീർത്തിയും നാണക്കേടും സ്വന്തം സ്വഭാവദാർഢ്യത്താൽ അവൾ നേരിട്ടു. അഗ്നിപരീക്ഷയെ അവൾ നിസ്തോഭയായി അതിജിവിച്ചു. ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ച് ഭർത്താവിന്റെ തുണയില്ലാതെ വളർത്താൻപോലും കെല്പുകാണിച്ച തന്റേടിയായ സീത സ്ത്രീത്വത്തിനെന്നും അഭിമാനമാണ്. രാമായണ മാഹാത്മ്യം -29 ഡോ . കെ എസ് രാധാകൃഷ്ണൻ ശ്രീരാമചന്ദ്രൻ രണ്ടു കൈയിലും ദർഭപ്പുല്ലുകൾ ചെവിക്കുമുകളിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് വെള്ളവസ്ത്രധാരിയായി രാമൻ മുന്നിൽ നടന്നു. ബാല്യത്തിൽതന്നെ കോദണ്ഡമേന്തി, വിശ്വാമിത്രനൊപ്പം, ധർമരക്ഷയ്ക്കായി ലോകത്തിറങ്ങിയ രാമന്റെ മഹാപ്രസ്ഥാന യാത്രയായിരുന്നു അത്. ആയുധങ്ങളും അധികാരങ്ങളും ത്യജിച്ചു, ആത്മരക്ഷകയായ സീതയെയും പ്രാണരക്ഷകനായ ലക്ഷ്മണനെയും ത്യജിച്ചു, സർവസംഗപരിത്യാഗിയായ ഒരു ചക്രവർത്തിയുടെ കൈകളിൽ അവസാനം ദർഭപ്പുല്ലുകൾ മാത്രം അവശേഷിച്ചു. രാമായണം ഇതുകൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. വിശ്വാമിത്രനൊപ്പം കൊട്ടാരംവിട്ടിറങ്ങിയ അന്നുമുതൽ രാമന്റെ ജീവിതത്തിലെ ത്യാഗവും തുടങ്ങി. ബാല്യത്തിൽ ആരും കൊതിക്കുന്ന മാതാപിതാക്കളുടെ ലാളന നഷ്ടമായി. പിന്നീട് അധികാരം ത്യജിച്ചു. സത്യത്തിനുവേണ്ടി സീതയെയും ലക്ഷ്മണനെയും മാത്രമല്ല തന്റെ ജീവൻ ത്യജിക്കാനും താൻ മടിക്കില്ല എന്ന് രാമൻ പറയുന്നുണ്ട്. സർവവും ത്യജിച്ചു, ജലസമാധിക്കായി സരയുനദിയിലേക്കുള്ള ആ യാത്രയിൽ പ്രപഞ്ചംമുഴുവൻ സൂക്ഷ്മരൂപത്തിൽ രാമനെ അനുഗമിച്ചു എന്നാണ് വാല്‌മീകി പറയുന്നത്. അതും ശരിയാകാം. വാല്‌മീകിയുടെ രാമനോളം വിമർശിക്കപ്പെട്ട ഒരുകഥാപാത്രം വേറെയുെണ്ടന്ന് തോന്നുന്നില്ല. ബാലിവധം, ശംബൂകവധം, സീതയെ കാട്ടിൽ ഉപേക്ഷിച്ചത് എന്നിങ്ങനെ ഇന്നും രാമനെതിരേ ആരോപണം ഉയർന്നുവരുന്നു. ബാലിവധം രാമന്റെ യശസ്സിന് കളങ്കം ഉണ്ടാക്കിയെന്ന് വാല്‌മീകി നിരീക്ഷിച്ചിട്ടുമുണ്ട്. രാമന്റെ പരാജയങ്ങളെയാണ് അവർ എണ്ണിപ്പറയുന്നത്. പക്ഷേ, രാമൻ പരാജയപ്പെട്ട ജീവിതസന്ദർഭങ്ങളിൽ ഭൂമിയിൽ മനുഷ്യന് വിജയം സുസാധ്യമല്ല എന്നും അറിയണം. രാമനെ ദൈവമായി കരുതിയാൽ കാര്യം എളുപ്പമാണ്. മനുഷ്യൻ ദൈവമായി പരിണമിക്കുന്നതാണ് രാമചരിതം എന്നു കരുതിയാൽ രാമനോടൊപ്പം നമുക്കും ഉരുകേണ്ടിവരും. രണ്ടു വിശേഷണങ്ങളാണ് വാല്‌മീകി രാമന് നൽകുന്നത്. മര്യാദാപുരുഷോത്തമൻ, ധർമവിഗ്രഹം. പ്രപഞ്ചനിയമമാണ് ധർമം. ധർമതത്ത്വം ഗ്രഹിക്കുന്നതിന്‌ ഉപയോഗിക്കുന്ന ഒരു സവിശേഷ ഉപകരണമാണ് ധർമവിഗ്രഹം. മര്യാദയെന്നാൽ അതിരെന്നും അർഥമുണ്ട്. ധർമത്തിന്റെ അതിരുകൾ മറികടക്കാതെ അതിനെ കാത്തുരക്ഷിച്ച മനുഷ്യരിൽ ഉത്തമനാണ് ശ്രീരാമചന്ദ്രൻ. രാമചരിതം ധർമബോധം നൽകും എന്നകാര്യത്തിൽ തർക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. രാമായണ മാഹാത്മ്യം -30 പുതുമന ഗോവിന്ദൻ നമ്പൂതിരി സാക്ഷിയായി നാരദൻ ബ്രഹ്മാവിന്റെ മകനാണ് നാരദൻ. രാമായണമടക്കമുള്ള പുരാണേതിഹാസങ്ങളിൽ ഭക്തിമാർഗത്തിലൂടെയുള്ള ജ്ഞാനത്തിനും വൈകുണ്ഠപ്രാപ്തിക്കുമുള്ള സാരോപദേശങ്ങളുമായി നാരായണകീർത്തനങ്ങൾ പാടിസഞ്ചരിക്കുന്ന വീണാധാരിയായ മുനിമുഖ്യനാണ് നാരദൻ. രാമായണം രചിക്കാൻ വാല്മീകിമഹർഷിയെ ഉദ്ബോധിപ്പിച്ചത് നാരദനാണത്രേ. രാമായണത്തിലെ പലസന്ദർഭങ്ങളിലും ഇദ്ദേഹം മൂന്നുലകങ്ങളിലെയും വൃത്താന്തമറിയിച്ചുകൊണ്ട് പ്രവേശിക്കുന്നതായും മിക്ക കഥാപാത്രങ്ങൾക്കും അദ്ദേഹം രാമന്റെ മഹത്ത്വത്തെക്കുറിച്ച് ജ്ഞാനം പകരുന്നതായും കാണാം. ജനകൻ ഉഴവുചാലിൽനിന്ന് സീതയെ കണ്ടെത്തിയെന്നറിഞ്ഞ് മിഥിലാപുരിയിലെത്തിയ നാരദൻ ‘സീതയെന്ന ഈ ദിവ്യകന്യക ലക്ഷ്മിയുടെ അവതാരമാണെന്നും ദശരഥസുതനായ ശ്രീരാമൻ ഇവളെത്തേടിവരുമെന്നും പറയുന്നുണ്ട്. ശ്രീരാമപട്ടാഭിഷേകം തീർച്ചപ്പെടുത്തിയവേളയിൽ നാരദൻ ശ്രീരാമനെ കാണാനെത്തി. രാമായണത്തിലെ യുദ്ധസന്ദർഭങ്ങളിലെല്ലാം സാക്ഷിയായി നാരദൻ ആകാശത്ത് വന്നുചേരുന്നുണ്ട്. അധർമത്തിനുമേൽ ധർമം ജയം കൈവരിച്ചപ്പോഴെല്ലാം നാരദൻ മുകളിൽ നിന്ന് രാമസ്തുതികൾ വീണമീട്ടി ആലപിക്കുന്നുണ്ട്. രാമനുമായി യുദ്ധത്തിനുപോയാൽ മൃത്യുവാണ് ഫലമെന്ന് നാരദൻ പറഞ്ഞപ്പോൾ ‘അന്തകനെയും ഞാൻ ജയിക്കു’മെന്ന് അഹന്തയോടെയാണ് രാവണൻ മറുപടിപറയുന്നത്. ഇക്കാര്യം നാരദൻ ഉടൻ അന്തകനെയറിയിക്കുന്നുണ്ട്. യുദ്ധത്തിന് സജ്ജനാവാൻ നിദ്രവിട്ടുണർന്ന കുംഭകർണൻ രാവണനോട് പറയുന്നു: ‘‘സഹോദരാ, രാമൻ വിഷ്ണുവിന്റെ അവതാരമാണെന്നകാര്യം നാരദൻ എന്നെ അറിയിച്ചിട്ടുണ്ട്. നീതിയനുസരിച്ച് സീതയെ തിരികെനൽകി രാമനെ ഭജിക്കുന്നതാണ് നിനക്കുത്തമം’’. ഇതുപോലെ വിഭീഷണനും മാരീചനുമെല്ലാം രാവണനെ ഉപദേശിക്കുന്നത് നാരദവാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ്. സഹജമായ നർമബോധവും അഹംഭാവികളോടുള്ള പരിഹാസവുമാണ് മറ്റൊരു പ്രത്യേകത. യുദ്ധകാണ്ഡത്തിൽ വാനരസേനയുടെ മുഖ്യനായ നീലൻ രാവണശിരസ്സിലും കൊടിമരത്തിന്മേലും വില്ലിന്മേലുമെല്ലാം നൃത്തംചെയ്ത്, രാവണന് പിടികൊടുക്കാതെ ചാടിയുയർന്ന് രാവണനെ പരിഹസിക്കുന്ന ഒരുരംഗമുണ്ട്. ഇതിനകമ്പടിയായി നാരദൻ വീണമീട്ടിപ്പാടി ആ രംഗം ആസ്വദിക്കുന്നു. മറ്റൊരുസന്ദർഭത്തിൽ വാനരരാജാവായ ബാലിയോട് യുദ്ധംചെയ്യാൻ രാവണനെ പ്രേരിപ്പിക്കുകയും പിന്നീട് ബാലിയുടെ വാലിൽ കുരുങ്ങിക്കിടന്ന രാവണനെ പുച്ഛിക്കുന്നുമുണ്ട് നാരദൻ. രാമായണ മാഹാത്മ്യം -31 കെ പി സുധീര രാമായണത്തിന്റെ സന്ദേശം ധർമത്തിന്റെയും കർമത്തിന്റെയും നേരായ മാർഗം പറഞ്ഞുതരുന്ന രാമായണം വർഷത്തിൽ ഒരിക്കലെങ്കിലും വായിച്ചാൽ ജീവിതവീക്ഷണത്തെ പുതുക്കിപ്പണിയാനാവും എന്നാണ്‌ എന്നാണ്‌ വിശ്വാസം. രാമായണങ്ങൾ അനേകമുണ്ട്‌. എല്ലാറ്റിനും അടിസ്ഥാനം വാല്‌മീകി എഴുതിയ ആദികാവ്യംതന്നെ. തസ്കരനായ രത്നാകരനെ മാറ്റിച്ചിന്തിപ്പിച്ചത്‌ ഭാര്യയുടെ ഉപദേശമാണ്‌. താൻ ചെയ്തുകൂട്ടുന്ന ദുഷ്‌കൃത്യങ്ങളുടെഫലം പങ്കുവെക്കുമോ എന്നചോദ്യത്തിനാണ്‌. ‘‘താൻതാൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ, താൻ താനനുഭവിച്ചീടുകെന്നേ വരൂ” എന്ന്‌ അവർ ഉത്തരം നൽകിയത്‌. ഇണ ചേരുന്ന ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെ കാട്ടാളൻ അമ്പെയ്ത് കൊല്ലുന്നത് കണ്ടപ്പോഴാണ്‌ ‘മാനിഷാദ...’ എന്നു തുടങ്ങുന്ന ശ്ലോകം വാല്‌മീകിയിൽ നിന്നുണ്ടാകുന്നത്‌. പിന്നീട് രാമകഥ എഴുതുന്നു. ഏഴ്‌ കാണ്ഡങ്ങളും 24,000 ശ്ലോകങ്ങളും ഉണ്ട് വാല്‌മീകിരാമായണത്തിൽ. ഇന്നും ഉസ്ബെക്കിസ്താൻ മുതൽ ഫിലിപ്പീൻസ് വരെയും മൗറീഷ്യസ് മുതൽ വിയറ്റ്‌നാംവരെയുമുള്ള പതിന്നാലോളം ഏഷ്യൻ രാജ്യങ്ങളിലെ സാംസ്കാരിക ജീവിതത്തിൽ രാമായണത്തിനു സ്വാധീനമുണ്ട്. പലഭാഷകളിലേക്കും രാമായണം പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌. രാമായണം കഥ പുനഃസൃഷ്ടിച്ചതാണ്‌ മലയാളത്തിൽ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്‌. സംസ്കൃത്തിൽ എഴുതപ്പെട്ട ‘അധ്യാത്മരാമായണമാണ്‌ എഴുത്തച്ഛൻ അടിസ്ഥാനമാക്കിയത്‌. എഴുത്തച്ഛനുമുമ്പു തന്നെ രാമചരിതവും രാമകഥാപ്പാട്ടും കേരളത്തിലുണ്ടായിട്ടുണ്ട്‌. തമിഴിൽ കമ്പ രാമായണമുണ്ട്‌. കൃത്തിബസിന്റെ ബംഗാളി രാമായണം, തെലുങ്കിൽ രംഗനാഥന്റെ ദ്വിപദ രാമായണം, കന്നഡത്തിൽ നരഹരി രചിച്ച തോരവേ രാമായണം തുടങ്ങിയവയുണ്ട്‌. ഹിന്ദിയിൽ തുളസീദാസ് എഴുതിയ രാമചരിതമാനസം, മൈഥിലി ശരൺഗുപ്തയുടെ സാകേത് ഇവ വിഖ്യാതമാണ്. കബീർദാസ്, മാധവ കുന്ദുളി ഇവരെല്ലാം സ്വന്തമായി രാമായണം പുനരാഖ്യാനം ചെയ്തവരാണ്. മലയാളത്തിൽ സി.എൻ. ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി, കാഞ്ചന സീത, സാകേതം എന്നീ നാടകങ്ങൾ, വയലാറിന്റെ രാവണപുത്രി, കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത തുടങ്ങിയവയും രാമായണ ഇതിവൃത്തം സ്വീകരിച്ച്‌ രചിച്ചവയാണ്‌. രാമൻ, സീത, ഹനുമാൻ ഇവരുടെയൊക്കെ പേരിൽ ലോകമെമ്പാടും ക്ഷേത്രങ്ങളുണ്ട് . നന്മതിന്മകളുടെ പോരാട്ടവും നന്മയുടെ വിജയവുമാണ് രാമായണത്തിന്റെ പ്രധാനപ്രമേയം. അസത്യത്തിന്റെ ഘോരമായ അന്ധകാരത്തിൽ പ്രത്യാശയുടെ തിരിനാളമായി സത്യം വിജയിക്കുന്നു. രാമായണം കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് എങ്ങനെ വേണമെന്നും പ്രണയത്തെക്കാൾ കർത്തവ്യമാണ് പ്രധാനമെന്നും സമ്പത്തിനും പ്രശസ്തിക്കുംമേൽ ധർമമാണ് വിജയിക്കേണ്ടതെന്നും കാണിച്ചു തരുന്നു. അതുതന്നെയാണ്‌ രാമായണത്തിന്റെ സന്ദേശവും. രാമായണ മാഹാത്മ്യം -32 വാട്സപ്പ് ഭാരതീയ പുരാണ ഇതിഹാസമായ രാമായണത്തിൽ ദശരഥപുത്രന്മാരായി നാല് പേരെ (രാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) വാല്മീകിയും തുഞ്ചനും വർണിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ എല്ലാം ജ്യേഷ്ഠത്തിയായി ഒരു പെൺകുട്ടി കൂടെ ദശരഥന് ഉണ്ടായിരുന്നു. രാമായണത്തിലെ ഒരു കഥാപാത്രമാണ് ദശരഥൻ. ദശരഥന്റെ യഥാർത്ഥ പേര് നേമി എന്നായിരുന്നു. രഥം ഒരേ സമയം പത്തു ദിക്കുകളിലേക്കും അഭിമുഖമാക്കി കൊണ്ട് സമരചാതുര്യം പ്രകടിപ്പിച്ചതു കൊണ്ട് ഇദ്ദേഹത്തിനു ബ്രഹ്മാവിൽ നിന്നു ദശരഥൻ എന്ന പേര് ലഭിച്ചു. കോസല രാജ്യത്തിന്റെ തലസ്ഥാനമായ അയോദ്ധ്യയായിരന്നു ദശരഥന്റെ രാജധാനി. വിഷ്ണുവിന്റെ അവതാരവും, രാമായണത്തിലെ പ്രധാന കഥാപാത്രവുമായ ശ്രീ രാമന്റെ പിതാവു കൂടിയാണ് ദശരഥൻ. ദശരഥന് കൗസല്യയിൽ ശാന്ത എന്നൊരു പുത്രി പിറന്നു. ആ സമയം ദശരഥന്റെ സഹോദരി വർഷിണിയും ഭർത്താവ് ലോമപാദമഹാരാജാവും കുട്ടികൾ ഇല്ലാത്ത ദുഃഖത്തിൽ കഴിയുകയായിരുന്നു. മുൻപൊരിക്കൽ വർഷിണി തമാശ രൂപത്തിൽ ദശരഥനോട് കുട്ടിയെ ചോദിച്ചിരുന്നു. അന്ന് ദശരഥൻ തനിക്കുണ്ടാകുന്ന ആദ്യത്തെ സന്താനത്തെ വർഷിണിക്കു നൽകാമെന്ന് വാഗ്ദാനം നൽകി. രഘുകുലത്തിൽ പെട്ടവർ വാക്കു പാലിക്കേണ്ടതായ തിനാൽ ശാന്തയെ വർഷിണിക്ക് ദത്തു കൊടുത്തു. അങ്ങനെ ശാന്തയെ ദത്തുപുത്രിയായി സ്വീകരിച്ചുകൊണ്ട് പോകുകയും ചെയ്തു. ഒരിക്കൽ ലോമപാദ രാജാവിന്റെ അംഗ രാജ്യത്തിൽ മഴയില്ലാതെ പ്രജകളും, രാജാവും ഒരുപോലെ വിഷമിക്കുകയായിരുന്നു. ഇതിനു പരിഹാരം കണ്ടെത്താനായി രാജാവ് ബ്രഹ്മണരെയെല്ലാം വിളിച്ചുകൂട്ടി. സ്ത്രീകളെ കണ്ടിട്ടില്ലാത്ത ഒരു തപസ്വിയെ കൊണ്ട് യാഗം നടത്തിയാൽ ഇതിനൊരു പരിഹാരമാവും എന്നവർ പറഞ്ഞു. ഇതിനു പറ്റിയ ഒരാൾ വിഭാണ്ഡക പുത്രനായ ഋശ്യശൃംഗൻ ആണെന്ന് ലോമപാദൻ അറിഞ്ഞു. വിഭാണ്ഡകൻ എന്ന ഉഗ്രതപസ്വിക്കു പുത്രനാണ് ഋശ്യശൃംഗൻ. ജന്മനാ നെറ്റിയിൽ ഒരു കൊമ്പുണ്ടായിരുന്ന ആ ബാലൻ പിതാവിനെ മാത്രമാണ് യൗവനം വരെ കണ്ടിരുന്നത്. പിതാവിനോടൊത്തു ഒരു സന്യാസ ജീവിതം പിന്തുടർന്നിരുന്ന അദ്ദേഹം സ്ത്രീകളെന്ന ഒരു വിഭാഗത്തെ കുറിച്ചു തീരെ അജ്ഞനായിരുന്നു. യാഗം നടത്താനായി ഋശ്യശൃംഗനെ കൊണ്ടു വരണം. അതിനുവേണ്ടി ലോമപാദൻ ദാസികളിൽ കളിലൊരാളായ മാലിനിയേയും, മകൾ വൈശാലിയേയും കാട്ടിലേക്ക് പറഞ്ഞയച്ചു. കൂട്ടുകാരെന്ന പോലെ മുനിയറിയാതെ അദ്ദേഹവുമായി ഇടപഴകിയ വൈശാലി മുനികുമാരനെ വശീകരിച്ചു കൊണ്ട് ലോമപാദന്റെ രാജ്യത്തു മഹർഷി അറിയാതെ കൊണ്ടുവന്ന് യാഗം നടത്തിക്കൊടുത്തു. (ഭരതൻ സംവിധാനം ചെയ്ത വൈശാലി സിനിമ കണ്ടവർ ക്ഷമിക്കണം. ചതിയൻ ചന്തുവിനെ മഹാനാക്കിയതുപോലെ വൈശാലിയെയും മുനികുമാരനെയും പ്രണയത്തിൽ പെടുത്തി . കുമാരന് കൊമ്പുണ്ടായിരുന്നില്ല ) യാഗഫലമായി അവിടെ മഴ ലഭിക്കുകയും, അതിൽ പ്രസന്നനായ ലോമപാദൻ തന്റെ ദത്തു പുത്രിയായ ശാന്തയെ അദ്ദേഹത്തിന് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. ഒരു കുട്ടി ജനിച്ചശേഷം അച്ഛന്റെ നിർദ്ദേശാനുസരണം ഋശ്യശൃംഗൻ തുടർന്ന് വനത്തിലേക്ക് തിരിച്ചുപോകുകയുംചെയ്തു . പിന്നീട് ഒരുപാടുകാലം ദശരഥനു പുത്രന്മാർ ഉണ്ടായിരുന്നില്ല . പുത്രലാഭത്തിനു വേണ്ടി ദശരഥൻ കൈകേയിയെ രണ്ടാം ഭാര്യയായി സ്വീകരിച്ചു. ഇതിലുണ്ടാകുന്ന മകനെ അന്തരാവകാശി ആക്കം എന്ന് വാഗ്‌ദാനം ചെയ്തിരുന്നു. എന്നിട്ടും സന്താനഭാഗ്യം ലഭിക്കാതെ നിരാശനായ രാജാവ് സുമിത്രയെ വിവാഹം ചെയ്തു, കാലം ഏറെ കഴിഞ്ഞെങ്കിലും ദശരഥ മഹാരാജാവിനു മക്കളില്ലാതെ ഏറെ വിഷമം തോന്നി. രാജ്യഭരണം മന്ത്രിമാരെ ഏൽപ്പിച്ചു, അദ്ദേഹം മഹാവിഷ്ണുവിനെ നിത്യഭജനം ചെയ്യാൻ തുടങ്ങി. ഒടുവിൽ വസിഷ്ഠമഹർഷിയുടെ ഉപദേശത്തോടു കൂടി ഒരു പുത്രകാമേഷ്ടിയാഗം നടത്താൻ നിശയിച്ചു. ഋശ്യശൃംഗൻ മഹർഷിയായിരുന്നു ആ യാഗത്തിന്റെ പ്രധാനിയായിരുന്നത്. (അതായത് മരുമകൻ/ മകളുടെ ഭർത്താവ് ) പുത്ര കമേഷ്ടി യാഗത്തിലെ യാഗാഗ്നിയിൽ നിന്നും ഉയർന്നുവന്ന അമൃതമയമായ പായസം മഹർഷി നിർദ്ദേശിച്ച രീതിയിൽ തന്റെ മൂന്നുഭാര്യ മാർക്കും പങ്കിട്ടു കൊടുത്താണ് രാമ ലക്ഷ്മണ ഭരത ശത്രുഘ്‌നന്മാരുടെ ജനനം എന്ന് രാമായണ കഥ. ദശരഥ പുത്രന്മാരെ ഏറെ പ്രസിദ്ധരായി ആദികവി വാല്മീകിയും, അദ്ധ്യാത്മ രാമായണം കിളിപ്പാട്ടിൽ തുഞ്ചത്താചാര്യനും വർണ്ണിച്ചിട്ടുണ്ട്. പക്ഷെ അവരുടെ സഹോദരിയായി ശാന്ത എന്നൊരു കഥാപാത്രത്തിനു പ്രാധാന്യം ഉണ്ടായില്ല. ആരോരുമറിയാതെ നിറകൂട്ടില്ലാതെ ശാന്ത എന്ന ദശരഥ പുത്രി എവിടെയോ ഒതുങ്ങിപ്പോയി എന്ന് നമുക്ക് തോന്നാം എങ്കിലും ഇരുത്തി ചിന്തിച്ചാൽ പ്രാധാന്യം മനസ്സിലാകുമല്ലോ . രാമായണ മാഹാത്മ്യം--33 വാട്സപ്പ് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ ഇന്ന് നമ്മൾക് അറിയാവുന്ന വിദ്യകൾ. പണ്ട് രാമായണ കാലത്ത് ഉണ്ടായിരുന്ന വിദ്യകൾ ഏതെല്ലാം എന്ന് നോക്കാം. ഇതിൽ എല്ലാ ശാസ്ത്ര വിഭാഗങ്ങളും ഉണ്ട്. യോജിക്കുന്നവ പറയാം. 1.ദണ്ഡ ചക്ര വിദ്യ.. measurement 2.കാല ചക്ര വിദ്യ... calender 3.ധർമ ചക്ര വിദ്യ... psychology 4.വിഷ്ണു ചക്ര വിദ്യ..geenom theory 5.ഇന്ദ്ര ചക്രം വിദ്യ...atmosphere theory 6.വജ്റാസ്ത്ര വിദ്യ...diamond make arrow 7.ശൈവ ശൂല വിദ്യ.. ultra violet radiation 8.ഐഷിക വിദ്യ.. enviornment study 9.ബ്രഹ്മ ശിരാസ്‌ത്ര വിദ്യ.. nuclear fission 10.ബ്രഹ്‌മാസ്‌ത്ര വിദ്യ... nuclear fusion 11.മോദകീ വിദ്യ... energy preservation 12.ധർമ പാശ വിദ്യ.. mind treatment 13.കാല പാശ വിദ്യ.. cyanide weapons 14.വരുണ പാശ വിദ്യ.. water cannon 15.പരമാസ്ത്ര വിദ്യ....ecology 16.ശുഷ്‌ക വിദ്യ... drying techniques 17.ചൈനകാസ്ത്ര വിദ്യ.. seperation techniques 18.നാരായണാസ്ത്ര വിദ്യ..soul segregatting 19.ആഗ്നേയാസ്ത്ര വിദ്യ... fire making 20.പ്രഥനാസ്‌ത്ര വിദ്യ.. digging techniques 21.ഹയ ശിരഃ വിദ്യ.. storming techniques 22.ക്രൗഞ്ചഅസ്ത്ര വിദ്യ.. two headed missile 23.കങ്കാള വിദ്യ.. darkness making technique 24.മുസല വിദ്യ...roller throwing technique 25.കപാല വിദ്യ.. stone pelting technique 26.കങ്കണ വിദ്യ... palm binding techniques 27.അസിത വിദ്യ.. movement arrest techniques 28.മാനവ വിദ്യ.. mind controlling technique 29.പ്രശമന വിദ്യ..anasthecia 30.പ്രസ്ഥാപന വിദ്യ... building techniques 31.സൗര വിദ്യ.. solar energy techniques 32.വർഷണ വിദ്യ.. raining technique 33.സംതാപന വിദ്യ.. heating technique 34.വിലാപന വിദ്യ... tear gas techniques 35.മോഹന വിദ്യ... illusion creating technique 36.മാദക വിദ്യ.. lust making technique 37.താമസ വിദ്യ.. light blocking technique 38.സൗമന്യ വിദ്യ... mind charming techniques 39.സം വർത്തക വിദ്യ.. obeying technique 40.മൗസല വിദ്യ... moulding technique 41.മായ ധാര വിദ്യ... water illusion technique 42.സത്യാസു വിദ്യ... metum psychosis 43.തേജപ്രഭ വിദ്യ... illuminating techniques 44.സൗമ്യ വിദ്യ...cooling technique 45.സ്ത്വഷ്ട വിദ്യ.. building technology 46.സദാമന വിദ്യ... concious making technique ഇത് ഒന്നും ശരിയല്ലെങ്കിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയും, കാലിഫോർണിയ യൂണിവേഴ്സിറ്റിയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും, 1.ദണ്ഡ ചക്ര വിദ്യ.. measurement 2.കാല ചക്ര വിദ്യ... calender 3.ധർമ ചക്ര വിദ്യ... psychology 4.വിഷ്ണു ചക്ര വിദ്യ..geenom theory 5.ഇന്ദ്ര ചക്രം വിദ്യ...atmosphere theory 6.വജ്റാസ്ത്ര വിദ്യ...diamond make arrow 7.ശൈവ ശൂല വിദ്യ.. ultra violet radiation 8.ഐഷിക വിദ്യ.. enviornment study 9.ബ്രഹ്മ ശിരാസ്‌ത്ര വിദ്യ.. nuclear fission 10.ബ്രഹ്‌മാസ്‌ത്ര വിദ്യ... nuclear fusion 11.മോദകീ വിദ്യ... energy preservation 12.ധർമ പാശ വിദ്യ.. mind treatment 13.കാല പാശ വിദ്യ.. cyanide weapons 14.വരുണ പാശ വിദ്യ.. water cannon 15.പരമാസ്ത്ര വിദ്യ....ecology 16.ശുഷ്‌ക വിദ്യ... drying techniques 17.ചൈനകാസ്ത്ര വിദ്യ.. seperation techniques 18.നാരായണാസ്ത്ര വിദ്യ..soul segregatting 19.ആഗ്നേയാസ്ത്ര വിദ്യ... fire making 20.പ്രഥനാസ്‌ത്ര വിദ്യ.. digging techniques 21.ഹയ ശിരഃ വിദ്യ.. storming techniques 22.ക്രൗഞ്ചഅസ്ത്ര വിദ്യ.. two headed missile 23.കങ്കാള വിദ്യ.. darkness making technique 24.മുസല വിദ്യ...roller throwing technique 25.കപാല വിദ്യ.. stone pelting technique 26.കങ്കണ വിദ്യ... palm binding techniques 27.അസിത വിദ്യ.. movement arrest techniques 28.മാനവ വിദ്യ.. mind controlling technique 29.പ്രശമന വിദ്യ..anasthecia 30.പ്രസ്ഥാപന വിദ്യ... building techniques 31.സൗര വിദ്യ.. solar energy techniques 32.വർഷണ വിദ്യ.. raining technique 33.സംതാപന വിദ്യ.. heating technique 34.വിലാപന വിദ്യ... tear gas techniques 35.മോഹന വിദ്യ... illusion creating technique 36.മാദക വിദ്യ.. lust making technique 37.താമസ വിദ്യ.. light blocking technique 38.സൗമന്യ വിദ്യ... mind charming techniques 39.സം വർത്തക വിദ്യ.. obeying technique 40.മൗസല വിദ്യ... moulding technique 41.മായ ധാര വിദ്യ... water illusion technique 42.സത്യാസു വിദ്യ... metum psychosis 43.തേജപ്രഭ വിദ്യ... illuminating techniques 44.സൗമ്യ വിദ്യ...cooling technique 45.സ്ത്വഷ്ട വിദ്യ.. building technology 46.സദാമന വിദ്യ... concious making technique ഇത് ഒന്നും ശരിയല്ലെങ്കിൽ ക്യാംബ്രിഡ്ജ് യൂണിവേഴ്സിറ്റിക്കും, കാലിഫോർണിയ യൂണിവേഴ്സിറ്റിയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും, Copenhagen യൂണിവേഴ്സിറ്റിയും എന്തിനാണ് നമ്മുടെ താളിയോല ഗ്രന്ഥങ്ങൾ അവിടെ സൂക്ഷിച്ചു വച്ചു സ്ഥലം കളയുന്നത്. അതിങ്ങോട്ട് തിരിച്ചു തന്നുകൂടെ? രാമായണ മാഹാത്മ്യം -34 വാട്സപ്പ് രാമായണത്തിൽ ജാബാലി എന്ന് പേരുള്ള ഒരു നാസ്തികൻ ഉണ്ട്. ജാബാലി ദശരഥന്റെ മന്ത്രി ആയിരുന്നു... യുക്തി വാദി.... അദ്ദേഹം രാമനോട് പറയുന്നുണ്ട്.... ശുക്ല പരമായ ബന്ധമേ പിതാവുമായി ഉള്ളു.... അതുകൊണ്ട് കാട്ടിൽ പോകണ്ട... രാജ്യം ഭരിക്കുക... ജാബാലി നിരീശ്വര വാദി ആയിരുന്നു. (സമൂഹത്തിലെ എല്ലാത്തരം ആൾക്കാരെയും രണ്ടു ഇതിഹാസങ്ങളിലും കാണാം )ചിത്രകൂടത്തിൽ വസിക്കുന്ന ശ്രീരാമനെ കാണാൻ ഭരതനും കൂട്ടരും വന്ന് തിരികെ രാജ്യ ഭാരം എൽക്കണം എന്ന് പറയുമ്പോൾ രാമൻ പിതാവിന് നൽകിയ വാക്കിനെ കുറിച്ച് പറയുന്നുണ്ട്. ജാബാലി അതിനെ പരിഹസിക്കുകയും, തർപ്പണം പോലുള്ളവ ചെയ്യരുത് എന്നും, യുക്തി പരമല്ലാത്ത അത്തരം കാര്യങ്ങളെ തള്ളി തിരികെ ഭരണം ഏൽക്കണം എന്ന് ശ്രീരാമനെ നിർബന്ധിക്കുന്നുണ്ട്. പക്ഷേ ശ്രീരാമൻ ഇതൊക്കെ കേട്ട് അൽപ്പം ദേഷ്യം പ്രകടിപ്പിക്കുന്നു എങ്കിലും ആചാരങ്ങളെ ചോദ്യം ചെയ്ത ജാബാലിയെ ഒന്നും ചെയ്യുന്നില്ല. കൂട്ടത്തിൽ രാജഗുരുവായ വസിഷ്ഠനുമുണ്ടായിരുന്നു. ആരും ആചാരത്തെ ചോദ്യം ചെയ്തു എന്ന് പറഞ്ഞ് ജാബാലിയുടെ തല വെട്ടിയിട്ടില്ല... മനോഹരമായ ഗീതോപദേശം അർജ്ജുനന് നൽകിയ കൃഷ്ണൻ ഒടുവിൽ അർജ്ജുനനോട് ഒന്നേ പറയുന്നുള്ളു.. "പ്രിയപെട്ട അർജ്ജുനാ, ഞാൻ പറഞ്ഞു എന്ന് കരുതി നീ ഇതെല്ലാം സ്വീകരിക്കരുത്... ഞാൻ പറഞ്ഞത് എല്ലാം വ്യക്തമായി മനനം ചെയുക. നിനക്ക് യുക്തി പരമെന്നും ശരി എന്നും തോന്നുന്നതുമായ കാര്യം മാത്രം പരിഗണിക്കുക. അല്ലാത്തവ മാറ്റി നിർത്തുക..." മഹാവിഷ്ണുവിൻ്റെ പൂർണാവതാരമാണ് ശ്രീ കൃഷ്ണൻ. എന്നിട്ടും താൻ പറയുന്നതിൽ ഏതൊക്കെ സ്വീകരിക്കണം, ഏതൊക്കെ വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പോലും ഭക്തന് അനുവദിക്കപ്പെടുന്നു.... അതാണ് ഹിന്ദു സമാജത്തിൻ്റെ ഭംഗി. ഞങ്ങൾ ഒരിക്കലും മതം തിന്ന് ജീവിക്കുന്ന സമൂഹം അല്ല. ഞങ്ങളുടെ ദേവന്മാരോ ദേവതമാരോ പറയുന്നതിനെ എല്ലാം ഉൾക്കൊള്ളണം എന്ന പിടി വാശി ആർക്കുമില്ല. ഇഷ്ടമുള്ളത് തള്ളാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ട്.... അതുകൊണ്ട് നമുക്ക് ഒരു ആര്യ ഭട്ടൻ ഉണ്ടായി, ബ്രഹ്മ ഗുപ്തൻ ഉണ്ടായി, കണാദൻ ഉണ്ടായി, വരാഹ മിഹിരൻ ഉണ്ടായി, ചരകനുണ്ടായി, ശസ്ത്രക്രിയയുടെ പിതാവായ സുശ്രുതൻ ഉണ്ടായി. വാത്സ്യായന മഹർഷി ഉണ്ടായി... ആധുനിക കാലത്തിൽ ദേവി നാമഗിരിയാണ് എനിക്ക് എല്ലാം പറഞ്ഞ് തന്നത് എന്ന് അന്തസ്സോടെ പറഞ്ഞ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച ശ്രീനിവാസ രാമാനുജൻ ഉണ്ടായി... ഹിന്ദു സമാജം ഒരിക്കലും ഇവരെ ചോദ്യം ചെയ്തിട്ടില്ല, സമൂഹത്തിൽ നിന്ന് പുറം തള്ളിയിട്ടില്ല, യൂറോപ്പിൽ ഗലീലിയോയ്ക്ക് സംഭവിച്ചത് പോലെ ഇവിടെ ആരും ഇവരെയൊന്നും വേട്ടയാടിയിട്ടില്ല.... കൃഷ്ണനും, ശിവനും, ഗണപതിയും, അയ്യപ്പനും, ദേവിയും ഒന്നും ഇവിടെ ചോദ്യം ചെയ്യപ്പെടാൻ ആകാത്ത ആരാധനാ രൂപങ്ങൾ അല്ല... അതാണ് ഹിന്ദു സംസ്കാരത്തിൻ്റെ ഭംഗി... ഓരോ ഹിന്ദുവും അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിൻ്റെ രുചി... ചുരുക്കി പറഞ്ഞാൽ മിത്തും കുത്തും മുത്തുമോക്കെ തിരിച്ചറിഞ്ഞ് ബാഹ്യമായ ഇടപെടലിൽ കൂടിയല്ലാതെ സമാജത്തിനകത്ത് നിന്ന് തന്നെ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുന്നവർ തന്നെയാണ് ഞങ്ങൾ ഹൈന്ദവർ.... അത് പറയുന്നതിൽ അന്തസ്സും അഭിമാനവുമുണ്ട്..... സ്പീക്കർ ഷംസീർ Scientific Temper വളർത്താൻ ഉദ്ദേശിക്കുന്നത് നല്ലതോക്കെ തന്നെയാണ്... പ്രത്യേകിച്ചും കുട്ടികളുടെയിടയിൽ... പക്ഷേ അതിന് ഉപമിക്കേണ്ടത് ഗണപതിയേയും ശിവനേയും ഒന്നും ആയിരുന്നില്ല.... അത് അവർ പഠിക്കുന്ന ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തം പോലും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അംഗീകരിക്കാത്ത ഒരു പറ്റം ആളുകൾ ഉണ്ടെന്ന് ചൂണ്ടി കാണിച്ച് അവരെ ഉപമിച്ച് കൊണ്ട് ആകണമായിരുന്നു..... Copy Speaker of Kerala’s Legislative Assembly, AN Shamseer, insulted Hindu Gods and rituals by dubbing them mythical. He said that these stories and superstitions are a hindrance to progress. The Speaker made these remarks at Ernakulam during a program. Shamseer made these anti-Hindu statements while people like the manager of St.Theresa’s College, Sister Dr Vineetha, and others were on stage. Interestingly, the Speaker chose not to speak about the superstitions and stories of other religions during his speech. AN Shamseer also insulted Lord Ganapathy. He said that Ganapathy and Pushpaka Vimana are not science. All those are myths. The superstitions during the Hindutva era will pull back progress. He continued that during the age of Artificial Intelligence, all these are mere myths. The Speaker also said that the incidents depicted in Hindu Puranas spread superstitions. It is taught that an elephant’s head was cut and plastic surgery done. He said that the age of technology must be accepted and asked the audience to reject Hindu myths. BJP State President, K Surendran, has come out strongly against the Speaker’s statements. He asked if Shamseer had the courage to criticize other religions like this. The BJP leader demanded that the Speaker must apologize for insulting Hindus. The Speaker while talking about Artificial Intelligence insulted the Hindu Puranas and stories. However, AN Shamseer chose not to speak about the superstitions and stories of other religions. He also accused that beliefs are being included in education policies. Speaker AN Shamseer’s speech disrespecting Hindu beliefs and deities, has ignited a major controversy. His words are being cited as a recent example of the CPI(M)’s alleged anti-Hindu stance. Hindu believers have expressed their anger and criticism against the speaker for openly insulting and showing contempt for their religious convictions. Various organizations, including BJP, Yuvamorcha, and Hindu Aikyavedi, have filed a complaint with the police, pointing out that Shamseer’s statements are intended to incite religious discord. Moreover, complaints against Speaker AN Shamseer are pouring in from different parts of Kerala. In the wake of AN Shamseer’s controversial anti-Hindu speech, videos of his previous speeches and discussions have emerged on social media. These videos show Shamseer conducting classes emphasizing the significance of Islam, despite being a communist leader. He is seen praising Islam, the Quran, Islamic beliefs, and Sharia law in these videos. The stark contrast between his admiration for Islamic religious beliefs and his criticism of Hindu beliefs and mythology raises questions about the communist leader’s duplicity. A. N Shamseer made the following remarks regarding Hindu beliefs: “Science is not ‘Ganapathi and Pushpaka Vimana’; these are all myths. Embracing superstitions from the Hindutva era will hinder progress. In the age of artificial intelligence, these stories are merely myths. The incidents depicted in Hindu mythology promote superstitions, such as the belief in the beheading of an elephant’s head and subsequent plastic surgery. The notion of Pushpaka Vimana is false propaganda. We must embrace the era of technology and discard such myths.” But when it comes to Islam A. N Shamseer says: “Islam believes that Allah sends angels to the earth to determine one’s destination, whether it be heaven or hell, and to ascertain whether one is a believer or non-believer. For Muslims, life goes from “Namaz” to “Adhan” (നിസ്കാരം മുതൽ ബാങ്ക്) with their spiritual journey commencing from the moment a prayer is offered in the newborn’s ears in the delivery room. Angels are tasked with observing and recording the deeds, both good and evil, of individuals in the mortal world. Shamseer emphasizes that the Quran presents a progressive vision of how human beings should lead their lives, and it is essential not to depict it as being anti-woman. He believes that Islam provides significant protection and empowerment to women.

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM