SATHEESH KUMAR/ BINOY VISWAM/CPI/P M SHRI/ PRIME MINSTERS SCHOOL FOR RISING INDIA
കേരളത്തെ പിന്നോട്ടു നടത്തുന്നതിൽ ഇടതു സഖ്യവും വലതു സഖ്യവും പരസ്പരം മത്സരിക്കുകയാണല്ലോ. മൂന്നരക്കോടി മാത്രം ജനസംഘ്യ ഉള്ള കേരളം , ആകെ വിസ്തീർണം 38863 sq km (9603247.14 Acres (ac))ഈ ചെറിയ ഭൂപ്രദേശത്തെ എന്നെ ഒരു വികസിച്ച സംസ്ഥാനം ആക്കാൻ കഴിയുമായിരുന്നു. ഇടതു വലതു മുന്നണികളുടെ പിടിപ്പുകേടുകൾ, അഴിമതികൾ അത്യാഗ്രഹം, ആത്മാർഥത ഇല്ലായ്മ ഒക്കെ കാരണം ആണ് ഇന്നും കേരളം 50 വർഷമെങ്കിലും പുറകിൽ ആയിപ്പോയത്. ഇതിനു പ്രധാനകാരണം മന്ത്രിമാരുടെ വിദ്യാഭ്യാസ കുറവുകൾ തന്നെ. സംസ്ഥാന രൂപീകരണം മുതൽ ഇപ്പോൾ വരെയുള്ള മന്ത്രിമാരാരുടെ പഠിപ്പു യോഗ്യതകൾ പരിശോധിച്ചാൽ മിക്ക മന്ത്രി മാരും കേരളത്തിലെ സിലബസ്സിൽ പഠിച്ചവരാണെന്നു കാണാം. ഈ സിലബസ്സിൽ ധാരാളം പോരായ്മകളുണ്ട്. ഈ പോരായ്മകളുടെ ഫലം കേരളത്തിലെ കുട്ടികൾ അനുഭവിക്കുന്നു. അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ചെന്നുപെടുന്ന നമ്മുടെ കുട്ടികൾ കഷ്ടപ്പെടുന്നു. മറ്റുള്ളവർക്കൊപ്പം എത്താൻ പാടുപെടുന്നു. സംശയം ഉണ്ടെങ്കിൽ വിദേശത്തുള്ള സ്വന്തം മക്കളോട് തന്നെ ചോദിച്ചുനോക്കുക. അതു പരിഹരിക്കാനുള്ള ഒരു എളിയ ശ്രമം ആണ് പി എം ശ്രി യിലൂടെ കേന്ദ്ര സർക്കാർ നടത്താൻ ശ്രമിക്ക...