SATHEESH KUMAR/ BINOY VISWAM/CPI/P M SHRI/ PRIME MINSTERS SCHOOL FOR RISING INDIA
കേരളത്തെ പിന്നോട്ടു നടത്തുന്നതിൽ ഇടതു സഖ്യവും വലതു സഖ്യവും പരസ്പരം മത്സരിക്കുകയാണല്ലോ. മൂന്നരക്കോടി മാത്രം ജനസംഘ്യ ഉള്ള കേരളം , ആകെ വിസ്തീർണം 38863 sq km (9603247.14 Acres (ac))ഈ ചെറിയ ഭൂപ്രദേശത്തെ എന്നെ ഒരു വികസിച്ച സംസ്ഥാനം ആക്കാൻ കഴിയുമായിരുന്നു. ഇടതു വലതു മുന്നണികളുടെ പിടിപ്പുകേടുകൾ, അഴിമതികൾ അത്യാഗ്രഹം, ആത്മാർഥത ഇല്ലായ്മ ഒക്കെ കാരണം ആണ് ഇന്നും കേരളം 50 വർഷമെങ്കിലും പുറകിൽ ആയിപ്പോയത്. ഇതിനു പ്രധാനകാരണം മന്ത്രിമാരുടെ വിദ്യാഭ്യാസ കുറവുകൾ തന്നെ. സംസ്ഥാന രൂപീകരണം മുതൽ ഇപ്പോൾ വരെയുള്ള മന്ത്രിമാരാരുടെ പഠിപ്പു യോഗ്യതകൾ പരിശോധിച്ചാൽ മിക്ക മന്ത്രി മാരും കേരളത്തിലെ സിലബസ്സിൽ പഠിച്ചവരാണെന്നു കാണാം. ഈ സിലബസ്സിൽ ധാരാളം പോരായ്മകളുണ്ട്. ഈ പോരായ്മകളുടെ ഫലം കേരളത്തിലെ കുട്ടികൾ അനുഭവിക്കുന്നു. അന്യ സംസ്ഥാനങ്ങളിലും വിദേശങ്ങളിലും ചെന്നുപെടുന്ന നമ്മുടെ കുട്ടികൾ കഷ്ടപ്പെടുന്നു. മറ്റുള്ളവർക്കൊപ്പം എത്താൻ പാടുപെടുന്നു. സംശയം ഉണ്ടെങ്കിൽ വിദേശത്തുള്ള സ്വന്തം മക്കളോട് തന്നെ ചോദിച്ചുനോക്കുക. അതു പരിഹരിക്കാനുള്ള ഒരു എളിയ ശ്രമം ആണ് പി എം ശ്രി യിലൂടെ കേന്ദ്ര സർക്കാർ നടത്താൻ ശ്രമിക്കുന്നത് . കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. കേരളവും 2025 ഒക്ടോബർ 16 നു ഒപ്പിട്ടു. ഈ പദ്ധതി നടപ്പാക്കാൻ തടസ്സം നിൽക്കുന്ന സി പി ഐ സമാധാനം പറയേണ്ടിവരും.
പുരാണേതിഹാസങ്ങൾ കുട്ടികൾ പഠിക്കേണ്ടതല്ലേ ? ഇതിലെ ദൈവീകത കാര്യമാക്കാതെ സ്നേഹം , പരസ്പര സഹായം , ആത്മാർത്ഥത, സത്യസന്ധത , നീതിയിലും ന്യായത്തിലും ഊന്നിയുള്ള പ്രവർത്തങ്ങൾ , "എല്ലാവരും നന്നാവണം ഒപ്പം ഞാനും " എന്ന ചിന്താഗതികൾ ഒക്കെ ഉണ്ടാവുന്നതും അതനുസരിച്ചു പ്രവർത്തിക്കുന്നതിനും പുരാണേതിഹാസങ്ങൾ പഠിക്കുന്നതിനു കൊണ്ട് ഗുണം ഉണ്ടാകുകയില്ലേ ? നല്ലൊരു തലമുറയെ നിർമിച്ചു കൂടെ? ഈ നല്ലകാര്യങ്ങൾ പഠിക്കുന്നത് ആർ എസ് എസ് അജണ്ട എന്ന് മൊത്തമായി വിളിച്ചു അധിക്ഷേപിച്ചു നടപ്പിൽ വരുത്താതെ മതാടിസ്ഥാനത്തിൽ പരസ്പരം പോരടിച്ചു ജീവിക്കുന്ന ഒരു തലമുറയെ ഉണ്ടാക്കിയെടുക്കണോ ? സി പി ഐ ഇതിനു മറുപടി പറയേണ്ടിവരും. കേരളത്തിനെ പിന്നോട്ടടിക്കുന്നതിൽ സി പി ഐ ക്കു പ്രമുഖ പങ്കുണ്ട് . എനിക്ക് നേരിട്ട് അറിയാവുന്ന ഉദാഹരണം താഴെ.
കുണ്ടറ അലിൻഡ് 50 ശതമാനം ബോണസ് കൊടുത്തിരുന്ന കമ്പനി. പലവട്ടം ഇന്ത്യയിൽ ഏറ്റവും കൂടുതൽ tax അടച്ച `കമ്പനി. അതുകൊണ്ടാണല്ലോ നെഹ്‌റു, 1962 ൽ ചൈനയും ആയിട്ടുള്ള യുദ്ധത്തിൽ തോറ്റപ്പോൾ കാശു പിരിക്കാൻ സ്വന്തം മകളെ കുണ്ടറയിലേക്കു അയച്ചത്. ഇന്ത്യയിൽ കേബിൾ ഉണ്ടാകുന്ന ആദ്യത്തെ കമ്പനി. 1948 ൽ ആരംഭിച്ചത്. ഈ കമ്പനി പൂട്ടുന്നതിനു സി പി ഐ വലിയ പങ്കു വഹിച്ചിട്ടുണ്ട്. 1968 ലോക്ക് ഔട്ടിന് കാരണവും സി പി ഐ .1995 ൽ ഓർഡർ ഒന്നും ഇല്ലാതെ കമ്പനി പൂട്ടുന്ന വക്കിൽ എത്തി . ഇതിനൊക്കെ കാരണക്കാരൻ ആയ ജനറൽ മാനേജർ ( O .C. ചെറിയാൻ ) രാജിവെച്ചു പോയി. ഡയറക്ടർ ബോര്ഡില് ഒരു പ്രമുഖരും ഇല്ലാതായി. പ്രധനപ്പെട്ട പോസ്റ്റുകളിൽ ആരും ഇല്ല . sales ലെ എക്സിക്യൂട്ടീവ് ആയിരുന്ന സതീഷ് കുമാർ സാറിനെ കുണ്ടറ യൂണിറ്റിന്റെ ഇൻചാർജ് ആക്കി. തൊഴിലാളികൾ കാലത്തു വന്നു ചീട്ടുകളിച്ചു ഇരിക്കും . കാന്റീൻ ഇല്ല. ഫുഡ് വീട്ടിൽനിന്നും കൊണ്ടുവരും. ഷിഫ്റ്റുകൾ ഇല്ല. ഓർഡറുകൾ കിട്ടാൻ ടെണ്ടറുകളിൽ പങ്കെടുത്തു ക്വട്ടെഷൻ കൊടുക്കാൻ ആരും ഇല്ല. ഇതാണ് അവസ്ഥ. സതീഷ് കുമാർ സാറിനു കർണാടകയിൽ ഒരു കമ്പനിയിൽ നല്ല പരിചയം. ആ കമ്പനിക്കു ധാരാളം ഓർഡർ ഉണ്ട്, സമയത്തിന് കൊടുക്കാൻ കഴിയാത്ത വിധം . സാറിന്റെ പരിചയം വെച്ച് ആ കേബിൾ കമ്പനി , കുണ്ടറയിൽ കേബിൾ ഉണ്ടാക്കാൻ ധാരണയായി. അലൂമിനിയം റോഡും, സ്റ്റീലും, പാക്കിങ് മെറ്റീരിയൽസും എല്ലാം കർണാടകം കമ്പനി അവരുടെ ലോറിയിൽ കുണ്ടറയിൽ എത്തിക്കും. കേബിൾ ആക്കി റീലിൽ ചുറ്റിയതു അവർതന്നെ തിരിച്ചുകൊണ്ടുപോകും. ഈ മെറ്റീരിയലിനു ഇൻഷുറൻസ് / ഗ്യാരണ്ടി ഒന്നും ഇല്ല. കേബിളിന്റെ പൈസ കുണ്ടറ ആശുപത്രി മുക്കിൽ ഉള്ള എസ ബി ടി യിൽ വരും. ബാങ്ക് കാശു പിടിച്ചുവെക്കും. ലക്ഷക്കണിക്കിന് രൂപ ബാധ്യത ഉണ്ട്. ഇതിൽ ബാങ്ക് അഡ്ജസ്റ്റ് ചെയ്യും പലിശ ആയി. എന്നാലും ഒരുമാസത്തെ മുഴുവൻ പലിശയും ആവുകയില്ല. അതുകൊണ്ടു ബാങ്ക് യാതൊന്നും തരുകയില്ല. കാലുപിടിച്ചാണ് ശമ്പളത്തിനുള്ള പൈസ വാങ്ങുന്നത്. ഇത് കിട്ടാൻ വൈകും. തൊഴിലാളികൾക്ക് ശമ്പളം ഒന്നാം തിയതി കൊടുക്കുവാൻ കഴിയുകയില്ല . ഒരാഴ്ചയോ രണ്ടാഴ്ചയാ വൈകും .
ഇത് സി പി ഐ യുടെ തൊഴിലാളി വിഭാഗം ആയ A I T U C ക്കു ഒട്ടും പിടിച്ചില്ല. ഒന്നാം തീയതി തന്നെ ശമ്പളം കിട്ടണം എന്ന് പറഞ്ഞു പണിമുടക്ക് തുടങ്ങി. പ്ലാന്റിന്റെ ( WIRE MILL ) പ്രവർത്തനം നിലച്ചു. കർണാടക കമ്പനിയുടെ അലുമിനിയം വും സ്റ്റീലും ഒക്കെ കുന്നു കൂടി കിടക്കുന്നു. യാർഡിൽ ഫിനിഷ്ഡ് പ്രോഡക്റ്റ് റീലുകളിൽ കിടക്കുന്നു. അവരുടെ കോൺട്രാക്ട് ലോറികളും ഫാക്ടറിക്കുള്ളിൽ. ഈ സമയം നോക്കിയാണ് സ്ട്രൈക്ക് ആരംഭിച്ചത് . ഒരു A I T U C മെബൈറിനോട് ഞാൻ ചോദിച്ചു , ശമ്പളം വൈകി ആണെങ്കിലും കിട്ടുന്നുണ്ടല്ലോ , അതും കൂടെ ഇല്ലാതാക്കാണോ സഖാവേ? ഞാൻ ശമ്പളത്തിനുള്ള വക എസ് ബി റ്റി യിൽനിന്നും വാങ്ങിയെടുക്കുന്ന പ്രയാസങ്ങൾ വിശദീകരിച്ചു. അപ്പോൾ അയാൾ " ഞങ്ങൾക്ക് അതൊന്നും അറിയണ്ട. ശമ്പളം ഒന്നാം തീയതി തന്നെ കിട്ടണം " കൂടാതെ അരി യേഴ്‌സ് ശമ്പളവും ഉടൻ വേണം " . നിങ്ങൾ ജോലി ചെയ്ത തിന്റെ ശമ്പളം ബാങ്ക് അല്ലെ തരാതിരിക്കുന്നത് . അതിനു ബാങ്കിന്റെ മുന്നിൽ അല്ലെ സമരം ചെയ്യേണ്ടത് എന്ന് ഞാൻ ചോദിച്ചു. ഇദ്ദേഹം അറ്റൻഡർ ആണ് . എല്ലാ ഡിപ്പാർട്മെന്റിലും കയറി ഇറങ്ങുന്ന ആൾ. കമ്പനിയുടെ പ്രശ്നങ്ങൾ നന്നായി അറിയാവുന്ന ആൾ. അയാൾ ഒരു പൊട്ടനെ പോലെ സംസാരിക്കുന്നതു കേട്ട് ഞാൻ അതിശയിച്ചു പോയി. ബ്രൈൻവാഷ് ചെയ്യപ്പെട്ടു. ഇതിനിടയിൽ സമരത്തെ കുറിച്ച് അറിഞ്ഞ കർണാടകം കമ്പനി എത്രയും പെട്ടെന്ന് അവരുടെ സാധനങ്ങൾ എല്ലാം തിരിച്ചു എത്തിക്കണം എന്നാവശ്യപ്പെട്ടു ബഹളം ആയി. കാരണം ഈ സാധങ്ങൾക്കു ഗ്യാരന്റി യും ഇൻഷുറൻസും ഒന്നും ഇല്ല. നഷ്ട്ടം ആര് സഹിക്കും.
സതീഷ് കുമാർ സാർ അവിടെ ഉണ്ടായിരുന്ന സ്ക്രാപ്പ് കൾ നേരിട്ട് വിറ്റു ( എല്ലാം ബാങ്കിലൂടെ മാത്രമേ നടത്താവൂ എന്ന് നിർദേശം ഉണ്ട് ) ആ കാശുകൊണ്ട് ശമ്പളം കൊടുത്തു . അടുത്തമാസം മുതൽ എല്ലാം ശരിയാക്കാം എന്ന എഗ്രിമെന്റിൽ കർണാടക കമ്പനിയുടെ സാധനങ്ങൾ എല്ലാം ലോറിയിൽ കയറ്റി വിട്ടു. ദീർഘനിശ്വാസം വിട്ടു . ബാങ്ക് അറിയാതെ സ്ക്രാപ്പ് വിറ്റതിനു ചോദ്യം ആയി. സതീഷ് കുമാർ സാർ രാജിവെച്ചു പോകുകയും ചെയ്തു . ഇതായിരുന്നു അലിൻഡിലെ അവസാന കേബിൾ പ്രൊഡക്ഷൻ. 2016 ൽ വീണ്ടും പ്രവർത്തിച്ചു തുടങ്ങിയെങ്കിലും കേബിൾ പ്രൊഡക്ഷൻ തുടങ്ങിയിട്ടില്ല. ആലപ്പുഴ മാന്നാർ യൂണിറ്റിലെ യോ മറ്റോ അസ്സെംബ്ലിങ് ആണ് നടക്കുന്നത്, കോൺട്രാക്ട് ജീവനക്കാരെ വെച്ച് . ഇപ്പോഴത്തെ പ്രൊമോട്ടർക്കു കുണ്ടറയിലെ രണ്ടു യൂണിറ്റുകളും മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യം ഇല്ല. പിണറായി വിജയൻ ഉൽഘാടനം ചെയ്ത യൂണിറ്റ് അടച്ചിടാൻ ഇഷ്ട്ടപെടാത്തതുകൊണ്ടു അസ്സെംബ്ളിങ് പരിപാടിയുമായി മുന്നോട്ടു പോകുന്നു. തുടർ ഭരണം ഇല്ലെങ്കിൽ അസ്സെംബ്ലിങ്ങും കാണുമോ എന്ന് കണ്ടറിയണം.
പുനലൂർ പേപ്പർ ഫാക്ടറി പൂട്ടിച്ചത് സി പി ഐ . നേതാവ് ഡാൽമിയ യുടെ മുഖത്തടിച്ചു. പേപ്പർ മിൽ മാത്രമല്ല കശുവണ്ടി ഫാക്ടറികളും ഒക്കെ നിർത്തി ഡാൽമിയ പോയി. സി ഐ ടി യൂ കാരും ഇക്കാര്യങ്ങളിൽ മോശമല്ല . എന്നാൽ നമ്മൾ എപ്പോഴും ഇവരെ ആണ് പ്രതി സ്ഥാനത്തു നിർത്തുന്നത് . ഇവർക്ക് രണ്ടാം സ്ഥാനമേ ഞാൻ കൊടുക്കുന്നുള്ളു. ഒന്നാം സ്ഥാനം എ ഐ ടി യു സി ക്കു തന്നെ.
മാറ്റങ്ങൾ അനിവാര്യം. തടസ്സം നിൽക്കുന്നവരെ എടുത്തു പുറത്തുകളയുകയാണ് വേണ്ടത് . മുന്നണിയിലെ പ്രധാന കക്ഷിയുടെ വോട്ടുകൊണ്ടു മാത്രം നിലനിൽക്കുന്ന പാർട്ടി ആണല്ലോ സി പി ഐ. ഈ പാർട്ടിയെ കാര്യമാക്കേണ്ടതില്ല. മാറ്റങ്ങളുമായി മുന്നോട്ടു പോയാലേ തുടർഭരണം ഉണ്ടാകു.
രാജീവ് കേശവ പിള്ള ( അലിൻഡ് സ്റ്റാഫ് അസോസിയേഷൻ മെമ്പർ ആയിരുന്നു . സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നു പരേതനായ എസ് സി എസ് മേനോൻ സാർ മരണം വരെ )
Comments
Post a Comment