ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ.
ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ. എല്ലാ ഉത്രാട നാളിലും എന്റെ ഗതകാല ഉത്രാട പാച്ചിൽ ഓർത്തുപോകും . അലിൻഡിന്റെ സുവര്ണകാലത്തു ബോണസ് കൃത്യസമയത്തു തന്നെ കിട്ടുമായിരുന്നു. സാമ്പത്തിക ഞെരുക്കങ്ങൾ വന്നുതുടങ്ങിയപ്പോൾ ബോണസ് എട്ടും മുന്നിൽ ഒന്നേ ഉള്ളു എങ്കിലും, അതും കിട്ടണമെങ്കിൽ ഉത്രാട ദിവസം വൈകുന്നേരം വരെകാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. തിരിച്ചു പിടിക്കുന്ന ഒരു അഡ്വാൻസും കൂടെകിട്ടും. കമ്പനി ഞെരുങ്ങിയാൽ ജീവനക്കാരും ഞെരുങ്ങുമല്ലോ. ഇവിടെ യഥാർഥ ഉത്രാട പാച്ചിൽ ആരംഭിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും നാട്ടുകാരനായ സുഹൃത്തിനു ഓതറൈസഷൻ എഴുതിക്കൊടുത്തു അവന്റെകയ്യിലിൽ നിന്നും കടം വാങ്ങി എറണാകുളത്തേക്കു ഓടും. ബോണസ് ശതമാനവും കാശും റെഡി ആയിക്കഴിഞ്ഞാൽ പിന്നെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഉത്സവം ആണ്. കവറിൽ കാശു നിറക്കാൻ മറ്റ്‌സെക്ഷനിൽനിന്നും ആളെ ഓവർടൈം കൊടുത്തുവൈകുന്നേരങ്ങളിൽ ഇരുത്തി നിറയ്ക്കും .പിന്നെ പിന്നെ ഡെസ്പാച് സെക്ഷനിൽ നിന്നും അറ്റെൻഡേഴ്സിനെയും കൂട്ടും. അവസാനത്തെ കവർ നിറക്കുമ്പോൾ ആ കവറിൽ നിറയ്ക്കാനുള്ള എമൗണ്ട് തന്നെ ശേഷിക്കാവു . അഞ്ചു രൂപ കൂടാനോ കുറയാനോ പാടില്ല. ഓവർ ടൈമിൽ മണിക്കൂറ...