ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ.

ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ. എല്ലാ ഉത്രാട നാളിലും എന്റെ ഗതകാല ഉത്രാട പാച്ചിൽ ഓർത്തുപോകും . അലിൻഡിന്റെ സുവര്ണകാലത്തു ബോണസ് കൃത്യസമയത്തു തന്നെ കിട്ടുമായിരുന്നു. സാമ്പത്തിക ഞെരുക്കങ്ങൾ വന്നുതുടങ്ങിയപ്പോൾ ബോണസ് എട്ടും മുന്നിൽ ഒന്നേ ഉള്ളു എങ്കിലും, അതും കിട്ടണമെങ്കിൽ ഉത്രാട ദിവസം വൈകുന്നേരം വരെകാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. തിരിച്ചു പിടിക്കുന്ന ഒരു അഡ്വാൻസും കൂടെകിട്ടും. കമ്പനി ഞെരുങ്ങിയാൽ ജീവനക്കാരും ഞെരുങ്ങുമല്ലോ. ഇവിടെ യഥാർഥ ഉത്രാട പാച്ചിൽ ആരംഭിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും നാട്ടുകാരനായ സുഹൃത്തിനു ഓതറൈസഷൻ എഴുതിക്കൊടുത്തു അവന്റെകയ്യിലിൽ നിന്നും കടം വാങ്ങി എറണാകുളത്തേക്കു ഓടും. ബോണസ് ശതമാനവും കാശും റെഡി ആയിക്കഴിഞ്ഞാൽ പിന്നെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഉത്സവം ആണ്. കവറിൽ കാശു നിറക്കാൻ മറ്റ്‌സെക്ഷനിൽനിന്നും ആളെ ഓവർടൈം കൊടുത്തുവൈകുന്നേരങ്ങളിൽ ഇരുത്തി നിറയ്ക്കും .പിന്നെ പിന്നെ ഡെസ്പാച് സെക്ഷനിൽ നിന്നും അറ്റെൻഡേഴ്സിനെയും കൂട്ടും. അവസാനത്തെ കവർ നിറക്കുമ്പോൾ ആ കവറിൽ നിറയ്ക്കാനുള്ള എമൗണ്ട് തന്നെ ശേഷിക്കാവു . അഞ്ചു രൂപ കൂടാനോ കുറയാനോ പാടില്ല. ഓവർ ടൈമിൽ മണിക്കൂറുകൾ നീളുന്നതനുസരിച്ചു പൈസയും വീഴുമല്ലോ .അതിനു ചില വരത്തൻ വിദ്വാന്മാർ ആരുംകാണാതെ കവറിൽ കൂടുതലോ കുറവോ വരുത്തും .പിന്നെ എല്ലാ കവറും തുറന്നു നോക്കി ശരിയാക്കും. അങ്ങനെ മണിക്കൂറുകളുരുളും. അക്കൗണ്ടന്റ് ത്യാഗരാജൻ സ്വാമി ആസനത്തിൽ ഉറുമ്പു കടിച്ചപോലെ അങ്ങോട്ടുമിങ്ങോട്ടും പായും. നിറക്കുന്നവർക്കു ആഹ്‌ളാദം , ഒരിക്കൽ ഇത് ചെയ്യുന്ന ആളെ പൊക്കി. ഒരു അറ്റൻഡർ ആയിരുന്നു. ആരെങ്കിലും എന്തെങ്കിലും വർത്തമാനങ്ങൾ പറഞ്ഞാൽ സ്വാമി ഓടിയെത്തും എന്നിട്ടുപറയും "കൊച്ചുപട്ടി നിൽക്കുന്നപോലെ നിക്ക് " അതായതു ജിൽ ജിൽ പോലെ നില്ക്കാൻ. വീട്ടിനകത്തു വളർത്തു ന്ന പൊമേറിയൻ നായയെ ആണ് സ്വാമി കൊച്ചുപട്ടി എന്ന് പറയുന്നത് . കയറിവരുന്നവരുടെ നേരെ കുരച്ചു കുരച്ചു അനങ്ങാൻ പറ്റാതെ നിർത്തുന്ന രീതിയെ ജിൽ ജിൽ എന്നും . കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ആർ എസ പി യോടൊപ്പം പങ്കുണ്ട് . എഴുപതുകളുടെ ആരംഭത്തിൽ കുണ്ടറ നേതാക്കളോടൊപ്പം ഞാനും കേരളപുരത്തെ അണ്ടിയാപ്പീസിന്റെ വാതുക്കൽ പോയിട്ടുണ്ട് . ഇവരെയുംകൂട്ടി ഉള്ള ജാഥകളിൽ ഒരാൾ ആയിട്ടുണ്ട് . ഞാൻ ഒരു നേതാവോ സംഘടകനോ ആയിരുന്നില്ല . ഇവരുടെ ഒപ്പം നടക്കുമ്പോഴും ഒരു നേതാവാകാൻ ആഗ്രഹമില്ലായിരുന്നു. ഒരു നേതാവാകാനുള്ള യോഗ്യതകളും ഞാൻ എന്നിൽ കണ്ടിരുന്നില്ല . എന്നും എനിക്ക് ഓർക്കാനുള്ളത് ഓണക്കാലത്തെ പിരിവുകൾ ആണ് പ്രേത്യകിച്ചു ബോണസ്. ഒരു ബോണസ് പിരിവിനു ഞാനും ഉണ്ടായിരുന്നു. നിർബന്ധിത പിരിവാണ്. ചിലർ തുറന്ന മനസ്സോടെ പാർട്ടിക്ക് സംഭാവന തരും, ചിലർ വൈമനസ്യത്തോടെയും. ചിലർ തിരക്കിനിടയിലൂടെ രക്ഷപെടും. ഇവരെ ഓടിച്ചിട്ടുപിടിച്ചു പിരുവുമേടിക്കും. എനിക്ക് ചിരിക്കുള്ളവക ഇതായിരുന്നു .ഇസ്‌കുന്നവരെ ഓടിച്ചിട്ടുപിടിക്കൽ. റെസ്‌പിറ് ബുക് ഉണ്ടെങ്കിലും പലതുംനേതാവിന്റെ പോക്കറ്റിൽപോകും. എന്നെകൂട്ടിയിരുന്നതു് റെസിപ്റ് എഴുതാൻ. എനിക്ക് ഈ പാവങ്ങളുടെ നക്കാപ്പിച്ച മേടിക്കുന്നതിൽ വിയോജിപ്പുണ്ടായിരുന്നു. തിരിച്ചു നടക്കുന്നതിനിടയിൽ ഞാൻ നേതാവിനോട് : ഈ പാവങ്ങളുടെ കൈയിൽനിന്നും എന്തിനാ പിരിക്കുന്നത് ?" നേതാവ് എന്നെ ഒന്ന് സൂക്ഷിച്ചുനോക്കി ചോദ്യം ചെയ്യൽ അല്ലാ എന്നുറപ്പാക്കി പറഞ്ഞു " ഇവത്തുങ്ങൾ ഇതെല്ലാം കൊല്ലത്തു കൊണ്ടുപോയി ചമ്മാളിക്കും. ഇത്രയും പാർട്ടിക്കെങ്കിലും ഇരിക്കട്ടെ””. പിന്നീട് വർഷങ്ങൾക്കു ശേഷം ഇതേ വാചകം എനിക്കുംകേൾക്കേണ്ടിവന്നു. അലിൻഡിൽനിന്നും ബോണസും ഓണം അഡ്വാൻസും ഒക്കെ മേടിച്ചു കുണ്ടറ മുതൽ കൊല്ലം വരെ പല തുണി കടകളിലും കയറി ഓണക്കോടി എടുത്താണ് വീട്ടിൽപോകാറുള്ളത്(EKM ) സെലെക്ഷൻ മായ . PERCENTAGE ഇനെ കുറിച്ചുള്ളതർക്കങ്ങൾ / കമ്പനിയുടെ സാമ്പത്തിക ഞെരുക്കങ്ങൾ മുതൽ കാരണങ്ങൾ കൊണ്ട് ഉത്രാടം നാളിൽ ബോണസ് കൊടുത്ത സമയങ്ങളുമുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ എറണാകുളത്തു ഇറങ്ങി തുണിമേടിച്ചു വീട്ടിൽപോകും. പിന്നെ അടിച്ചുപൊളിയായാണ് . തീയേറ്ററുകളിൽ റ്റിക്കറ്റ് കിട്ടാതിരുന്ന സമയങ്ങളിൽ THIYADI സോമൻ (ഭാര്യ പിതാവ്) ഐസക് സാറിന്റെഓഫീസിൽ വിളിച്ചു സരിതയിൽ ടിക്കറ്റ് തരപ്പെടുത്തിയിട്ടുണ്ട്. അങ്ങനെകണ്ട ഒരു സിനിമയാണ് " ഈ പറക്കുംതളിക ".തിരിച്ചുള്ള യാത്ര RISKY ആയിരുന്നു .അധികം മിച്ചമില്ലാതുള്ളയാത്ര ,അധികച്ചിലവുവന്നാൽ ചുറ്റും .ഇതൊക്കെ അറിയാമായിരുന്ന സുഹൃത്ത് ഉപദേശിച്ചു "നീ ഇങ്ങനെ തുണീം മണീം ഒക്കെ മേടിച്ചു 28 ശതമാനം വരുന്ന ബോണസ് അടിച്ചു പൊട്ടിക്കരുത് .ബാങ്കിലിട്ടു സൂക്ഷിച്ചു വെക്കുക . നീ ഒരു കൊച്ചുകുട്ടിയൊന്നുമല്ലല്ലോ .ഞാനൊന്നും മിണ്ടിയില്ല .സത്യം അല്ലേ പറഞ്ഞത് .എന്നാലുമെല്ലാവർഷവും കാണം വിറ്റു തന്നെ ഓണം ഉണ്ടു . ഞാനെപ്പോഴും ഓർത്തിരുന്നത് എന്റെ അമ്മയുടെ വാക്കുകൾ ആണ് ."എല്ലാ കടും നാളുകളും ആഘോഷിക്കണം ." തിരു ഓണവും ഒരു കടും നാളല്ലെ ആഘോഷിച്ചു . ഒരു മുടക്കവുംകൂടാതെ ഇപ്പോഴും തുടര്ന്നു. ഓണത്തിന് യൂണിയൻ പ്രസിഡൻറ് മാർക്ക് ഒരു സംഭാവന കൊടുക്കുന്ന പതിവുണ്ട്. അലിൻഡിലും ഈ പിരിവ് ഉണ്ടായിരുന്നു. അവരുടെ ശമ്പളമില്ലാത്ത സേവനത്തിനു വര്ഷത്തിലൊരിക്കൽകൊടുക്കുന്ന താണു ഈ സംഭാവന. സാമ്പത്തികമായി വിഷമിക്കുന്ന ഈ തൊഴിലാളികളിൽ നിന്നും പിരിക്കുന്ന സംഭാവന വേണ്ട എന്നു പറഞ്ഞ ഒരേ ഒരാൾ അലിൻഡ് സ്റ്റാഫ്‌ അസോസിയേഷൻ പ്രസിഡന്റ് എസ് സി എസ് ‌മേനോൻ സറായിരുന്നു. ( S C S MENON) പ്രെസിഡന്റുമ്മാരെ മീറ്റിംഗുകളിൽ കൊണ്ടുവരാനും കൊണ്ടാക്കാനും ടാക്സി ചാർജും ഭക്ഷണവും എല്ലാം യൂണിയൻ ആണ് വഹിച്ചിരുന്നത് മേനോൻ സാർ എറണാകുളത്തു നിന്ന് വന്നിരുന്നത് തേർഡ് ക്ലാസ് കമ്പാർട്മെന്റിൽ . റെയിൽ വേ സ്റ്റേഷനിൽ കാറു മായി എത്തി ഇല്ലാ എങ്കിൽ മേനോൻ സാറ് ട്രാൻസ്‌പോർട് ബസ്സിൽ എത്തുമായിരുന്നു. ആയതിനാൽ സാറു പുറപ്പെട്ടു എന്നറിയുമ്പോൾ തന്നെ വണ്ടി സ്റ്റേഷനിൽകാത്തു കിടക്കും. മിക്കവാറും ജനറൽ സെക്രട്ടറി തന്നെയാവും വണ്ടിയിലുണ്ടാവുക ACTUAL യാത്രാച്ചിലവുമാത്രമേ അദ്ദേഹം കൈപറ്റിയിരുന്നുള്ളു. യൂണിയന് ഒരു സാമ്പത്തീക ബാധ്യതയും മേനോൻ സാർ ഉണ്ടാക്കിയിരുന്നില്ല എല്ലാ യൂണിയൻ പ്രെസിഡെന്റ് മാർക്കും ഭക്ഷണം കമ്പനി ഗസ്റ്റ് ഹൊസ്സിൽ. മഹാരഥന്മാരായിരുന്നു പ്രെസിഡന്റുമാർ എസ സി എസ മേനോൻസാർ ,R ബാലകൃഷ്ണ പിള്ള എ എ റഹിം/അൻസർറഹീം , ടി കെ ദിവാകരൻ /ബാബു ദിവാകരൻ , ചിത്തരഞ്ജൻ, കേശവൻ നായർ/പദ്മലോചനൻ. , കൊട്ടറ ഗോപാലകൃഷ്ണൻ ,കടവൂർ ശിവദാസൻ, കോസലരാംദാസ് തോപ്പിൽ രവി ,ചിതറ മധു മുതൽപേർ പലകാലത്തായി പങ്കെടുത്തിട്ടുണ്ട്. പലപേരുകളുമിപ്പോൾ മറന്നുപോയി
കശുവണ്ടി തൊഴിലാളികളെ സംഘടിപ്പിക്കുന്നവരിൽപ്രമുഖൻ ആയിരുന്നുമാർക്സിസ്റ്റ്പാര്ടിയുടെ ട്രേഡ്‌യൂണിയൻവിഭാഗമായ സെന്റർ ഫോർ ഇന്ത്യൻ ട്രേഡ്‌യൂണിയൻസ് (CITU) ) ഇന്റെ പ്രസിഡന്റ് ആയിരുന്ന പി കേശവൻ നായർ (അച്യുതാനന്ദനുംപിണറായിയുംതമ്മിലുള്ള ഗ്രൂപ്പ് വഴക്കിൽ ഒറ്റപെട്ടു പോയ ഇദ്ദേഹത്തെ വെട്ടിനിരത്തി . പുറത്തുപോയി . ഡയലെറ്റിക് മെറ്റീരിയലിസം ത്തെക്കുറിച്ചു ആഴത്തിൽ പഠിച്ച ഇദ്ദേഹം ഇപ്പോൾ ആധ്യത്മിക പാതയിലാണ് . കേസരിവീക്കിയിലിലിദ്ദേഹത്തിന്റെആത്മ കഥ ഖണ്ഡശ്ശ വന്നിരുന്നു. ഇതിലദ്ദേഹംവയ്ക്തമായി അടിവര ഇട്ടു പറയുന്നു കശുവണ്ടിത്തൊഴിലാളികളെസംഘടിപ്പിച്ചതും അവസാനം ഫാക്ടറികൾ പൂട്ടി കെട്ടി സംഘടിപ്പിച്ച തൊഴിലാളികളെ പെരുവഴിയിൽ ആക്കി യതിനു പുറകിൽ മാർക്സിസ്റ്റ് പാർട്ടി തന്നെ എന്ന് .അതായതു ഈപട്ടിണിപ്പാവങ്ങളെ സംഘടിപ്പിച്ച ആൾ തന്നെ ഇത് പറയുമ്പോൾ വിശ്വസിക്കാതിരിക്കാൻ തരമില്ലല്ലോ
അവരെ സംഘടിപ്പിച്ചവർ തന്നെ അവരുടെ ജീവിത മാർഗവും അടച്ചു എന്നതാണ് ഇതിലെ ഒരു തമാശ. അങ്ങനെ കശുവണ്ടി മേഖലയിലെ നല്ലൊരു ശതമാനം വോട്ടുകളും ഇല്ലാതാക്കി തന്ന നേതാക്കളോട് കടപ്പാടല്ലേ വേണ്ടത് .മാനേജ്മെന്റിനും തൊഴിലാളികൾക്കും ഉതകുമാറ് ഒരു വയ മീഡിയ യിൽ നീങ്ങിയിരുന്നെങ്കിൽ ഈ കാണായ കശുവണ്ടി ഫാക്ടറികൾ തമിഴ് നാട്ടിലേക്കു പറിച്ചുനടുകയില്ലായിരുന്നു . ആദ്യത്തെ പിടുത്തം തന്നെ പണിമുടക്ക് എന്ന സൂപ്പർലേറ്റീവ് ഡിഗ്രി യിൽത്തന്നെ . ദണ്ഡം ഭേദം ദാ നം സാമം എന്നാണ് ഇവരുടെരീതി. 2015 ജനുവരി 30 നാണ് ഞാൻ കമ്പനിയിൽ നിന്ന് വിരമിച്ചത്. അതുവരെ എല്ലാ ഓണം സീസണിലും ഗവൺമെന്റിന്റെ ഉത്സവ ആനുകൂല്യങ്ങൾ ലഭിക്കാൻ ഞാൻ അലിൻഡിലേക്ക് പോകുമായിരുന്നു. തിരിച്ചു വരുമ്പോൾ കശുവണ്ടി വാങ്ങാൻ ചിന്നക്കടയിൽ ഇറങ്ങും. ഒരു ദിവസം ബ്രോഡ്‌വേയിലെ ജൂതസ് സ്ട്രീറ്റിൽ അലസമായി നടക്കുമ്പോൾ ഒരു കശുവണ്ടി കട ശ്രദ്ധിച്ചു. കൊല്ലത്തെ അപേക്ഷിച്ച് വില താരതമ്യേന മികച്ചതായി എനിക്ക് കണ്ടെത്താൻ കഴിഞ്ഞു. ആലുവയിലെ എടത്തലയിലെ ഹസീന കശുവണ്ടി ഫാക്ടറിയുടെ മുഴുവൻ / റീട്ടെയിൽ വിൽപ്പനക്കാരായിരുന്നു അവർ. അതിനുശേഷം എന്റെ വാങ്ങലുകൾ ഈ കടയിൽ നിന്നായി. ഈ കടയുടെ ഉടമയുടെ മകൻ രാവിലെ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ റോഡുകളിൽ നടക്കാൻ വരുന്ന പതിവുണ്ട് ...
. ഈ അവസരത്തിൽ നമ്മുടെമുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല .കോവിഡ് പ്രോട്ടോകോൾ അനുസരിച്ചേ ആഘോഷങ്ങൾ പാടുള്ളു എന്ന് നിർബന്ധം പിടിച്ചതിനാൽ ,ചിലവുകൾ നന്നായി ചുരുങ്ങി .ഒരുഹിന്ദു ഉത്സവം എന്നാൽ അവന്റെ പോക്കറ്റിലുള്ള കാശു മറ്റു സമുദായക്കാരുടെ പോക്കറ്റിലേക്കു എത്തുന്നതാണ് സാധാരണ ഉള്ള രീതി .അദ്ദേഹം ഇപ്പ്രാവശ്യം അത് നിർത്തിത്തന്നു .അന്യ നാട് പൂക്കൾ തടഞ്ഞപ്പോൾ പൂക്കളങ്ങൾ വീട്ടിലെയുംതൊടിയിലെയും പൂക്കളിൽ ഒതുക്കി .കുട്ടികൾ പറമ്പിലൊക്കെ കറങ്ങി നടന്നു പൂക്കൾ പറിച്ചു .ഇത് അവർക്കു ആദ്യത്തെ അനുഭവം ആണ് .ഷോപ്പിംഗിനു നിയന്ത്രണം വന്നതിനാൽ അനാവശ്യ വാങ്ങലുകൾ ഒഴിവാക്കി മിച്ചം പിടിക്കാൻ കഴിഞ്ഞു . മറ്റു പൊതു പരിപാടികൾ കാരണം മതപരമായ ചടങ്ങുകൾ എല്ലാം ഇല്ലാതായികൊണ്ടിരുന്നത് തിരികെ വന്നു . ഇങ്ങനെ ഒക്കെ ആയതിനാൽ കൊറോണ ബാധയും കുറഞ്ഞിരിക്കുമല്ലോ .ഓണം എന്നാൽ വ്യാപാരവും സദ്യയും സിനിമയും കുറെ എന്റർടൈമുകളും മാത്രമാണെന്ന് വരുത്തി തീർക്കുന്നതിന് കൊറോണയും അങ്ങും തടയിട്ടു അങ്ങുകരുതൽ ഉള്ളവനാണ് ,ജാഗ്രത ഉള്ളവനാണ് .നന്ദി സാർ
അമ്മാവൻ പോയതിനാൽ ഈ വര്ഷം ഓണം ഇല്ലാ എങ്കിലും അയൽ വാസികളുടെ ക്രിസ്‌തുമസ്‌ /റംസാൻ പങ്കു പറ്റിയിട്ടുള്ളതുകൊണ്ടു അവർക്കൊക്കെ വീട്ടിലെത്തിച്ചു കൊടുക്കാൻ വേണ്ടി, വീട്ടുകാരെ സഹായിക്കുന്ന ചിലചിത്രങ്ങൾ താഴെ






Comments