
കാലം 1974 / 1975 / 76. എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലുള്ള സത്യസായി സേവാ സമിതിയിൽ സത്യാ സായി സേവാദൾ വളന്റീർസിന്റെ പഠന ശിബിര ക്യാമ്പിൽ പങ്കെടുക്കാൻ ഞാൻ കൊല്ലം കുണ്ടറയിൽനിന്നും എറണാകുളം ചിറ്റൂർ റോഡിലുള്ള ഒരു ലോഡ്ജിൽ തലേന്ന് താമസം ആയി . ഇന്ന് ലോഡ്ജിന്റെ പേര് ഓർമയില്ല . ഇപ്പോഴും ഓർമ ഉള്ളത് ലോഡ്ജിന്റെ എതിർവശത്തെ മതിലിൽ എല്ലാം ഉജാലയുടെ കൈകൊണ്ടു എഴുതിയ നീല പരസ്യങ്ങൾ ആണ് . പിറ്റേദിവസത്തെ ക്യാമ്പിൽ സംസാരിക്കാനും ഒരു ഓർഗനൈസർ പോലെ എല്ലാം ഓടിനടന്നു പ്രവർത്തിച്ചിരുന്ന ഗോവിന്ദ ഭരതൻ സാറിനെ ആദ്യമായി ആണ് ഞാൻ കണ്ടത് . അന്നും വക്കീൽ ആയിരുന്നു. പിന്നെക്കാണുന്നതു ആലപ്പുഴ മുല്ലക്കൽ സത്യസായി സമിതിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വെച്ച് . ഇവിടെ വെച്ചാണ് മാസ്റ്റർ കോച്ചിങ് ബോർഡ് സ്ഥാപകൻ രാമൻ മേനോൻ സാറിനെയും Narayanan Raman Menonആദ്യമായി കാണുന്നത് . പിന്നെ വർഷങ്ങൾക്കുശേഷം കളമശ്ശേരിയിൽ എൽ ഐ സി ഓഫീസർ ആയിരുന്ന കേശവൻ നായർ സാറിന്റെ പ്രശാന്തി എന്ന വീട്ടിലും ഭജന സമയത്തു കണ്ടിട്ടുണ്ട് ഞങ്ങളുടെ സേവാദൾ ക്യാപ്റ്റൻ ആയിരുന്നത് നടരാജൻ സാർ. പുട്ടപർത്തിയിലും സാറ് തന്നെ ആയിരുന്നു ഞങ്ങളുടെ ക്യാപ്റ്റൻ . പുട്ടപർത്തിയിൽ വെച്ച് ...