കാലം 1974 / 1975 / 76. എറണാകുളം മുല്ലശ്ശേരി കനാൽ റോഡിലുള്ള സത്യസായി സേവാ സമിതിയിൽ സത്യാ സായി സേവാദൾ വളന്റീർസിന്റെ പഠന ശിബിര ക്യാമ്പിൽ പങ്കെടുക്കാൻ ഞാൻ കൊല്ലം കുണ്ടറയിൽനിന്നും എറണാകുളം ചിറ്റൂർ റോഡിലുള്ള ഒരു ലോഡ്ജിൽ തലേന്ന് താമസം ആയി . ഇന്ന് ലോഡ്ജിന്റെ പേര് ഓർമയില്ല . ഇപ്പോഴും ഓർമ ഉള്ളത് ലോഡ്ജിന്റെ എതിർവശത്തെ മതിലിൽ എല്ലാം ഉജാലയുടെ കൈകൊണ്ടു എഴുതിയ നീല പരസ്യങ്ങൾ ആണ് . പിറ്റേദിവസത്തെ ക്യാമ്പിൽ സംസാരിക്കാനും ഒരു ഓർഗനൈസർ പോലെ എല്ലാം ഓടിനടന്നു പ്രവർത്തിച്ചിരുന്ന ഗോവിന്ദ ഭരതൻ സാറിനെ ആദ്യമായി ആണ് ഞാൻ കണ്ടത് . അന്നും വക്കീൽ ആയിരുന്നു. പിന്നെക്കാണുന്നതു ആലപ്പുഴ മുല്ലക്കൽ സത്യസായി സമിതിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പിൽ വെച്ച് . ഇവിടെ വെച്ചാണ് മാസ്റ്റർ കോച്ചിങ് ബോർഡ് സ്ഥാപകൻ രാമൻ മേനോൻ സാറിനെയും Narayanan Raman Menonആദ്യമായി കാണുന്നത് . പിന്നെ വർഷങ്ങൾക്കുശേഷം കളമശ്ശേരിയിൽ എൽ ഐ സി ഓഫീസർ ആയിരുന്ന കേശവൻ നായർ സാറിന്റെ പ്രശാന്തി എന്ന വീട്ടിലും ഭജന സമയത്തു കണ്ടിട്ടുണ്ട് ഞങ്ങളുടെ സേവാദൾ ക്യാപ്റ്റൻ ആയിരുന്നത് നടരാജൻ സാർ. പുട്ടപർത്തിയിലും സാറ് തന്നെ ആയിരുന്നു ഞങ്ങളുടെ ക്യാപ്റ്റൻ . പുട്ടപർത്തിയിൽ വെച്ച് ആസ്മ പിടിപെട്ടതിനാൽ എന്നെ കാവൽ നിൽപ്പ് ഒഴിവാക്കി തന്നു നടരാജൻ സർ . കൊല്ലം അച്ചാണി രവി സാറിന്റെ കമ്പനിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആയിരുന്നു നടരാജൻ സാർ. അച്ചാണി രവി സാറും അനിയൻ പ്രശാന്തി ബാബു സാറും ഓഡിറ്റർ ബാബുസാർ ( വി. ചെല്ലം പിള്ള ) അനിയൻ സുബ്രമണിയപിള്ള മുതൽ പേർ കൊല്ലം ലക്ഷ്മിനടയിലുള്ള സത്യസായി സമിതിയുടെ നെടുംതൂണുകൾ ആയിരുന്നല്ലോ . ഗോസലക്കാവിലെ ഐ ക്യാമ്പിലും ഞാൻ വോളന്റീർ ആയിരുന്നു . അന്നത്തെ ക്യാമ്പിലെ ഞങ്ങൾ പിള്ളേരുടെ കാര്യങ്ങൾ അന്വേഷിച്ചു വേണ്ടുന്നതു ചെയ്തിരുന്ന അഡ്വക്കേറ്റ് ഗോവിന്ദ ഭരതൻ സാറിനെ എങ്ങനെ മറക്കാനാണ് ...സാറിനു ആദരാഞ്ജലികൾ. കുണ്ടറ അലിൻഡിൽ നിന്നും ഞാൻ മാത്രമല്ല സുഹൃത്ത് ജയന്ത്, അനിയൻ വസന്ത് , സന്തോഷ്‌കുമാർ ഗോപലകൃഷ്ണനായർ മുതൽ പേരും ഉണ്ടായിരുന്നു .(പ്രായപൂർത്തി ആയ ശേഷം സനാതന ധര്മത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങൾ കേൾക്കാനിടയായതു സത്യാ സായി സമിതികളിൽ നിന്നും . അതിനുമുൻപ് ഞാൻ കേട്ടതെല്ലാം ഡയ ലറ്റിക് മെറ്റീരിലിസ ത്തെ കുറിച്ച് .ഇതിനും മുൻപ് കേട്ടത് സ്വാമി ചിന്മയാനന്ദൻ അലിൻഡിൽ ജനറൽ മാനേജരുടെ വീട്ടിൽ താമസിച്ചു ഗീതാക്ലാസ്സുകളും മറ്റും നടത്തിയത് . മനസ്സിലാക്കാനുള്ള പ്രായം ഇല്ലായിരുന്നു . ) സാറിനു വീണ്ടും കണ്ണീർ പുഷ്പങ്ങൾ
ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ.
ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ. എല്ലാ ഉത്രാട നാളിലും എന്റെ ഗതകാല ഉത്രാട പാച്ചിൽ ഓർത്തുപോകും . അലിൻഡിന്റെ സുവര്ണകാലത്തു ബോണസ് കൃത്യസമയത്തു തന്നെ കിട്ടുമായിരുന്നു. സാമ്പത്തിക ഞെരുക്കങ്ങൾ വന്നുതുടങ്ങിയപ്പോൾ ബോണസ് എട്ടും മുന്നിൽ ഒന്നേ ഉള്ളു എങ്കിലും, അതും കിട്ടണമെങ്കിൽ ഉത്രാട ദിവസം വൈകുന്നേരം വരെകാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. തിരിച്ചു പിടിക്കുന്ന ഒരു അഡ്വാൻസും കൂടെകിട്ടും. കമ്പനി ഞെരുങ്ങിയാൽ ജീവനക്കാരും ഞെരുങ്ങുമല്ലോ. ഇവിടെ യഥാർഥ ഉത്രാട പാച്ചിൽ ആരംഭിക്കുന്നു. ചിലപ്പോൾ ഏതെങ്കിലും നാട്ടുകാരനായ സുഹൃത്തിനു ഓതറൈസഷൻ എഴുതിക്കൊടുത്തു അവന്റെകയ്യിലിൽ നിന്നും കടം വാങ്ങി എറണാകുളത്തേക്കു ഓടും. ബോണസ് ശതമാനവും കാശും റെഡി ആയിക്കഴിഞ്ഞാൽ പിന്നെ അക്കൗണ്ട്സ് ഡിപ്പാർട്മെന്റിൽ ഉത്സവം ആണ്. കവറിൽ കാശു നിറക്കാൻ മറ്റ്സെക്ഷനിൽനിന്നും ആളെ ഓവർടൈം കൊടുത്തുവൈകുന്നേരങ്ങളിൽ ഇരുത്തി നിറയ്ക്കും .പിന്നെ പിന്നെ ഡെസ്പാച് സെക്ഷനിൽ നിന്നും അറ്റെൻഡേഴ്സിനെയും കൂട്ടും. അവസാനത്തെ കവർ നിറക്കുമ്പോൾ ആ കവറിൽ നിറയ്ക്കാനുള്ള എമൗണ്ട് തന്നെ ശേഷിക്കാവു . അഞ്ചു രൂപ കൂടാനോ കുറയാനോ പാടില്ല. ഓവർ ടൈമിൽ മണിക്കൂറ...
Comments
Post a Comment