Posts

Showing posts from October, 2023

LORD KRISHAN BANK/ KORATTY/ALIND/THIYADI SOMAN

സുഹൃത്ത് ജയന്ത്, ജോലി ചെയ്യുന്ന സ്ഥലത്തു പ്രകാശം പരത്തി ... പ്രകാശത്തിന്റെ പ്രഭാപൂരം...നമ്മൾ എവിടെ/ ഏതു ജോലിചെയ്തിരുന്നാലും സുഗന്ധം പരത്തണം. സ്വന്തം ജോലികൾ ഭംഗിയായി തീർക്കുന്നതുകൂടാതെ മറ്റുള്ളവരെ ജോലിയിൽ സഹായിക്കുന്നതും തെറ്റില്ല. ഇതും നറുമണം പരത്തും. പ്രകാശം പരത്തുന്നവരെ ഒരുദിവസം കണ്ടില്ലെങ്കിൽ മറ്റുള്ളവർ അന്വേഷിക്കുന്ന അവസ്ഥ ഉണ്ടാവണം. സുഹൃത്തിന്റെ പ്രവർത്തി ദിവ്യം . (അലിൻഡിൽ ജോലി ആയപ്പോൾ ചേട്ടൻ ജയൻ ഉപദേശിച്ചത് : സ്വന്തം ജോലി കൂടാതെ അടുത്തിരിക്കുന്നവരെ ജോലിയിൽ സഹായിക്കണം . മറ്റുള്ള സെക്ഷനിലും പോയി ജോലി പഠിക്കണം . പറ്റുമെങ്കിൽ സഹായിക്കണം ) പ്രഭാകരന്റെ പ്രവർത്തി യെ കുറ്റപ്പെടുത്താനില്ല. അയാൾ നല്ല എക്കണോമിസ്റ് . ഇത് എനിക്കും ഉണ്ടായി 1986 ൽ . കിട്ടുന്ന കാശു മായയെ ഏൽപ്പിക്കും . വീട്ടുകാര്യം മായാ നോക്കും. കണ്ടിജൻസി വന്നാൽ കടം വാങ്ങണം. സീനിയർസ് നോട് കടം ചോദിച്ചപ്പോൾ അവർ ഒരു മാർഗം പറഞ്ഞുതന്നു . മുഴുവൻ ഭാര്യ യെ ഏൽപ്പിക്കരുത് . ഒരു ചെറിയ എമൗണ്ട് ഓഫീസിൽ സൂക്ഷിക്കുക . പേ റോളിൽ നിന്നും ഒരു കവർ എടുത്തു കള്ളകണക്കു എഴുതി കവർ ഭാര്യയെ ഏൽപ്പിക്കുക . ഇത് ചെയ്തു . പിന്നീട് കടം വാങ്ങേണ്ടിവന്നില്ല . 1995...

കൊച്ചി കോർപറേഷൻ /ഹരിതകർമ സേന/ഉന്തുവണ്ടി

കൊച്ചി കോർപറേഷൻ /ഹരിതകർമ സേന ഹരിതകർമ സേനയേയും കൊള്ള പിരിവിനേയും കുറിച്ച് അലിൻഡ് നൈജീരിയയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചു ഇപ്പോൾ തിരുവന്തപുരത്തു താമസിക്കുന്ന കൃഷ്ണൻ നായർ സാറിന്റെ നല്ല വിലയിരുത്തൽ /അഭിപ്രയം കാണാനിടയായതുകൊണ്ട് എൻ്റെ മറുപടി. ഈ അടുത്ത കാലത്തു രൂപം കൊണ്ട ഹരിത കർമ്മ സേനയുടെ സേവനം സാറിന് പ്രയോജനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. തിരുവനന്തപുരത്തു കാശുകൊടുക്കാതെ ജൈവ /അജൈവ മാലിന്യ നീക്കം ഇല്ലായിരുന്നു എന്നറിഞ്ഞത് അത്ഭുതപ്പെടുത്തുന്നു . കൊച്ചി കോർപറേഷനിലെ ഞങ്ങളുടെ ഡിവിഷണനിലെ കഥ കേട്ടാലും. 2001 ൽ ആണ് ഞാൻ ഇവിടെ താമസമാക്കുന്നത് . 2008 വരെ വീട്ടിൽനിന്നും മാലിന്യങ്ങൾ ജൈവവും അജൈവവും ആരും കൊണ്ടുപോയിരുന്നില്ല . അവരവർ തന്നെ കൈകാര്യം ചെയ്തിരുന്നു. മറ്റു പറമ്പുകളിൽ തള്ളുന്നവരും ഉണ്ടായിരുന്നു. എന്നാൽ ആരും കാശുകൊടുത്തു മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നില്ല. ഞാൻ ജൈവം തെങ്ങു വാഴ മാവ് പൈനാപ്പിൾ പിന്നീട് ടെറസ് കൃഷി ക്കായി ഉപയോഗിച്ചു . തേങ്ങാമടൽ ഓലമടൽ ചിരട്ട ചൂട്ടു കൊതുമ്പു വൃക്ഷ ശിഖരങ്ങൾ കത്തിക്കുമ്പോൾ താഴ്ന്ന മൈക്രോൺ പ്ലാസ്റ്റിക് കത്തിയ്ക്കും . ഉയർന്നത് ആക്രിക്കാർ കൊണ്ടുപോക...