കൊച്ചി കോർപറേഷൻ /ഹരിതകർമ സേന/ഉന്തുവണ്ടി

കൊച്ചി കോർപറേഷൻ /ഹരിതകർമ സേന ഹരിതകർമ സേനയേയും കൊള്ള പിരിവിനേയും കുറിച്ച് അലിൻഡ് നൈജീരിയയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി സേവനം അനുഷ്ഠിച്ചു ഇപ്പോൾ തിരുവന്തപുരത്തു താമസിക്കുന്ന കൃഷ്ണൻ നായർ സാറിന്റെ നല്ല വിലയിരുത്തൽ /അഭിപ്രയം കാണാനിടയായതുകൊണ്ട് എൻ്റെ മറുപടി. ഈ അടുത്ത കാലത്തു രൂപം കൊണ്ട ഹരിത കർമ്മ സേനയുടെ സേവനം സാറിന് പ്രയോജനം ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. തിരുവനന്തപുരത്തു കാശുകൊടുക്കാതെ ജൈവ /അജൈവ മാലിന്യ നീക്കം ഇല്ലായിരുന്നു എന്നറിഞ്ഞത് അത്ഭുതപ്പെടുത്തുന്നു . കൊച്ചി കോർപറേഷനിലെ ഞങ്ങളുടെ ഡിവിഷണനിലെ കഥ കേട്ടാലും. 2001 ൽ ആണ് ഞാൻ ഇവിടെ താമസമാക്കുന്നത് . 2008 വരെ വീട്ടിൽനിന്നും മാലിന്യങ്ങൾ ജൈവവും അജൈവവും ആരും കൊണ്ടുപോയിരുന്നില്ല . അവരവർ തന്നെ കൈകാര്യം ചെയ്തിരുന്നു. മറ്റു പറമ്പുകളിൽ തള്ളുന്നവരും ഉണ്ടായിരുന്നു. എന്നാൽ ആരും കാശുകൊടുത്തു മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നില്ല. ഞാൻ ജൈവം തെങ്ങു വാഴ മാവ് പൈനാപ്പിൾ പിന്നീട് ടെറസ് കൃഷി ക്കായി ഉപയോഗിച്ചു . തേങ്ങാമടൽ ഓലമടൽ ചിരട്ട ചൂട്ടു കൊതുമ്പു വൃക്ഷ ശിഖരങ്ങൾ കത്തിക്കുമ്പോൾ താഴ്ന്ന മൈക്രോൺ പ്ലാസ്റ്റിക് കത്തിയ്ക്കും . ഉയർന്നത് ആക്രിക്കാർ കൊണ്ടുപോകും. 2007 / 8 ൽ പുതിയ വീട് വെച്ച് താമസമായപ്പോൾ എങ്ങുനിന്നോ ഒരു സ്ത്രീ ഉന്തുവണ്ടിയും തള്ളി വന്നു. അവർ വീടുകളിലിൽ നിന്നും എല്ലാ വേസ്റ്റും എടുത്തുതുടങ്ങി . മാസം പത്തോ ഇരുപതോ രൂപ ആയിരുന്നു . പിന്നെ 30 വരെ ആയതറിയാം . അപ്പോഴും ഞാൻ ഒരു വേസ്റ്റും കൊടുത്തില്ല. വല്ലപ്പോഴും കോര്പറേഷന് വണ്ടിവരും . ബീർ കുപ്പികൾ ചില്ലുകൾ ട്യൂബ് ലൈറ്റുകൾ പൊട്ടിയ ഗ്ലാസ്സുകൾ, ജനൽ ചില്ലകൾ മരച്ചില്ലകൾ കരിയിലകൾ അവർ കൊണ്ടുപോകും . ഒന്നും കൊടുക്കണ്ട . ഞാൻ അപ്പോൾ കൊടുത്തിരുന്നത് പൊട്ടിയ ഗ്ലാസ് ചില്ലുകൾ /ട്യൂബ് കൾ മാത്രം . മറ്റു വേസ്റ്റുകൾ കത്തിച്ചു ചാരമാക്കി വാഴകൾക്കു ഉപയോഗിക്കും. ചാരം ഇട്ടപ്പോൾ എന്നേക്കാൾ വലുപ്പമുള്ള കുണ്ടറ ഞാലിപ്പൂവൻ കുല വെട്ടി. റോബസ്റ്റ കുല രണ്ടുപേര് പിടിച്ചാൽ മാത്രമേ പൊങ്ങുകയുള്ളായിരുന്നു.. ബ്രമ്മപുരം കത്തലോടെ എല്ലാം തകർന്നു. വെസ്റ്റ് എടുക്കാതായി ( എനിക്ക് അപ്പോഴും / ഇപ്പോഴും നോ പ്രോബ്ലം ) ഹരിതകർമ സേനയും ഇവിടെയൊക്കെ ഉള്ള വെസ്റ്റ് കളക്ഷൻ സ്ത്രീകളും തർക്കങ്ങൾ ആയി. വേസ്റ് നീങ്ങാതായി . ഒത്തുതീർപ്പായതു ഇവരെയും സേനയുടെ അംഗങ്ങൾ ആക്കിയാണെന്നു തോന്നുന്നു. പിരിവ് കാശുകൂടി . സ്വയം മാലിന്യം കൈകാര്യം ചെയ്യുന്ന ഞാൻ വീട്ടുകരം അടക്കുമ്പോൾ നിര്ബന്ധമായി എന്നിൽ നിന്നും പിരിക്കുന്നത് ശരിയാണോ ? സാറ് പറയൂ. വീട്ടുകരം തന്നെ എടുത്താൽ പൊങ്ങാത്തത് . നിസ്സാരകാശിനു ഞങ്ങളുടെ വാർഡിലെ മാലിന്യങ്ങൾ നീങ്ങികൊണ്ടിരുന്നത് നിര്ബന്ധ പിരിവിലൂടെ വലിയ തുക പിടുങ്ങുനത് ന്യായികരിക്കാൻ കഴിയില്ല . കാർബൺ ബഹിഷ്കരണം അധികമാകാതിരിക്കാൻ നമ്മളിൽ നിന്നും അധിക തുക പിടുങ്ങി അജവമാലിന്യങ്ങൾ വാങ്ങി അവർതന്നെ മനപ്പൂർവം കത്തിക്കുന്നത് സാർ കാണുന്നില്ലേ ? രണ്ടാഴ്ചമുന്പ് കോഴിക്കോട് കത്തി . പലസ്ഥലത്തും പ്ലാസ്റ്റിക് കത്തുന്നു . സർക്കാർ/കോര്പറേഷന് കത്തിക്കുമ്പോൾ ഓക്സിജൻ ആണോ പുറത്തുവരുന്നത് ? . കർമ്മ സേനയും പാർട്ടിയുമായി ബന്ധമുണ്ട് . എപ്പോൾ തകരാറിൽ ആകും എന്ന് പറയാൻ കഴിയില്ല. കോര്പറേഷന് ഏരിയയിലും പാവങ്ങൾ ആവശ്യം പോലെ താമസം ഉണ്ട് . ഇവരെല്ലാം നിർബന്ധിത പിരിവു കൊടുക്കണം . ഇതിനോട് യോജിക്കാൻ കഴിയില്ല. എന്നിൽ നിന്നും വീട്ടുകരം പിരിക്കുമ്പോൾ ഈടാക്കുന്നത്‌ എങ്ങനെ ഒഴിവാക്കാം എന്നുള്ള ചിന്തയുണ്ട് . വാൽ കഷ്ണം 2007 / 2008 ഉന്തുവണ്ടിയും തള്ളി വന്ന സ്ത്രീ എൻ്റെ വീടിനു അടുത്തുള്ള പബ്ലിക് ടാപ്പിൽ ആണ് അവരുടെ കാനു കളും ചാക്കുകളും ഉന്തുവണ്ടിയും കഴുകിയിരുന്നത്. ഇതൊരു മൂലയാണ് . കൊണ്ടുവരുന്ന ഭക്ഷണം ഇവിടിരുന്നു കഴിക്കുന്നതും കണ്ടിട്ടുണ്ട് . ഒരിക്കൽ മൂന്നാം നിലയിൽ നിന്നും താഴോട്ട് ടാപ്പ് സൈഡിലേക്ക് നോക്കിയപ്പോൾ അവർ തിക്കും പോക്കും നോക്കി മൂലക്കിരുന്നു മൂത്രം ഒഴിക്കുന്നതും കാണാനിടയായി . ഇവർ പതിവായി ഇവിടെ മൂത്രം ഒഴിക്കാറുണ്ട് എന്നും പിടികിട്ടി . കോര്പറേഷന് ബയോ ടോയ്‍ലെറ്റുകൾ വെക്കുന്നത് നന്നായിരിക്കും. മൈന്റെനൻസ് ഈ സ്ത്രീകളെ ഏൽപ്പിക്കുകയും ചെയ്യാമല്ലോ . പിന്നീട് ദൂരെനിന്നും വന്നിരുന്ന സ്ത്രീ കുടുംബത്തെകൂട്ടി ഇവിടെ അടുത്ത് താമസമായി.(വാടകയാണോ സ്വന്തമാണോ എന്നറിയില്ല) . ഇവിടുത്തെ മൂത്രമൊഴിക്കലും നിന്നു . വീണ്ടും കാലങ്ങൾ കഴിഞ്ഞപ്പോൾ മാസ പിരുവിനു വരവ് സ്കൂട്ടറിൽ ആയി . പിന്നെയും കാലം ഉരുണ്ടപ്പോൾ വേസ്റ് എടുക്കാൻ ടാറ്റ എസറിലും വന്നിരുന്നു . ഇപ്പോൾ ഈ വണ്ടി കാണുന്നില്ല. ഈ ടാപ്പിൽ ചാക്ക് കഴുകുമ്പോൾ മകൾ കൊച്ചുമകളെ ഇരുത്തി സ്കൂട്ടറിൽ വരും അമ്മയോട് വർത്തമാനം പറയാൻ. ഞാൻ ആക്രിക്കാർക്കു കൊടുത്തിരുന്നത് ഇവർക്കുകൊടുക്കും ഫ്രീ യായി . വേനൽ കാലങ്ങളിൽ ഇവരുടെ കൈവശമുള്ള മാലിന്യങ്ങൾ ഞാൻ വാങ്ങാറുമുണ്ട്. വല്ലപ്പോഴും ടെറസ്സിലെ ചീര കൊടുക്കും. നമ്മുടെ മാലിന്യങ്ങൾ നീക്കി ജീവിക്കുന്നവർ..... അവരുടെ ആത്മാർഥമായ ജോലികണ്ടു എന്റെ മനസ്സിലെ മാലിന്യങ്ങൾ നീങ്ങട്ടെ. പറ്റുമെങ്കിൽ അവർ എൻ്റെ മാനസ മാലിന്യങ്ങൾ കൊണ്ടുപോകട്ടെ, ബ്രഹ്മപുരത്തു തള്ളട്ടെ , അടുക്കള മാലിന്യങ്ങൾ ഞാൻ കൊടുക്കുകയില്ലെങ്കിലും.

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA