LORD KRISHAN BANK/ KORATTY/ALIND/THIYADI SOMAN
സുഹൃത്ത് ജയന്ത്, ജോലി ചെയ്യുന്ന സ്ഥലത്തു പ്രകാശം പരത്തി ... പ്രകാശത്തിന്റെ പ്രഭാപൂരം...നമ്മൾ എവിടെ/ ഏതു ജോലിചെയ്തിരുന്നാലും സുഗന്ധം പരത്തണം. സ്വന്തം ജോലികൾ ഭംഗിയായി തീർക്കുന്നതുകൂടാതെ മറ്റുള്ളവരെ ജോലിയിൽ സഹായിക്കുന്നതും തെറ്റില്ല. ഇതും നറുമണം പരത്തും. പ്രകാശം പരത്തുന്നവരെ ഒരുദിവസം കണ്ടില്ലെങ്കിൽ മറ്റുള്ളവർ അന്വേഷിക്കുന്ന അവസ്ഥ ഉണ്ടാവണം. സുഹൃത്തിന്റെ പ്രവർത്തി ദിവ്യം . (അലിൻഡിൽ ജോലി ആയപ്പോൾ ചേട്ടൻ ജയൻ ഉപദേശിച്ചത് : സ്വന്തം ജോലി കൂടാതെ അടുത്തിരിക്കുന്നവരെ ജോലിയിൽ സഹായിക്കണം . മറ്റുള്ള സെക്ഷനിലും പോയി ജോലി പഠിക്കണം . പറ്റുമെങ്കിൽ സഹായിക്കണം ) പ്രഭാകരന്റെ പ്രവർത്തി യെ കുറ്റപ്പെടുത്താനില്ല. അയാൾ നല്ല എക്കണോമിസ്റ് . ഇത് എനിക്കും ഉണ്ടായി 1986 ൽ . കിട്ടുന്ന കാശു മായയെ ഏൽപ്പിക്കും . വീട്ടുകാര്യം മായാ നോക്കും. കണ്ടിജൻസി വന്നാൽ കടം വാങ്ങണം. സീനിയർസ് നോട് കടം ചോദിച്ചപ്പോൾ അവർ ഒരു മാർഗം പറഞ്ഞുതന്നു . മുഴുവൻ ഭാര്യ യെ ഏൽപ്പിക്കരുത് . ഒരു ചെറിയ എമൗണ്ട് ഓഫീസിൽ സൂക്ഷിക്കുക . പേ റോളിൽ നിന്നും ഒരു കവർ എടുത്തു കള്ളകണക്കു എഴുതി കവർ ഭാര്യയെ ഏൽപ്പിക്കുക . ഇത് ചെയ്തു . പിന്നീട് കടം വാങ്ങേണ്ടിവന്നില്ല . 1995 ൽ ഭാര്യ പിതാവ് മരിച്ചപ്പോൾ കുണ്ടറയിൽ നിന്നും ടാക്സി പിടിച്ചു വരാനും ചിലവുകൾ മീറ്റ് ചെയ്യാനും കഴിഞ്ഞു . ഇങ്ങനെ ഉള്ള സന്ദർഭത്തിൽ കമ്പനിയിലെ മേൽ ഉദ്യോഗസ്ഥനും സാമ്പത്തീക സഹായം വേണോ എന്ന് അന്വേഷിക്കും . അഡ്വാൻസ് വാങ്ങി കൈയ്യിൽ എത്തിക്കും. . യൂണിയനും സഹായിക്കും. എനിക്ക് ആരുടേയും സഹായം വേണ്ടിവന്നിട്ടില്ല . ( സഹായങ്ങൾ തിരികെ കൊടുക്കേണ്ടതാണ്... ഫ്രീ അല്ല ). പിന്നെ വിധി മാറിവന്നു . ഇപ്പോൾ മായ ആണ് എല്ലാം നോക്കുന്നത് ... പ്രഭാകരൻ ഒരു കരുതൽ എടുത്തു . എന്നാലും രഹസ്യമായി "വഴി" ഉണ്ടാക്കി തന്ന ആളെ നന്ദി അറിയിക്കാമായിരുന്നു എന്ന് മനസ്സിന്റെ അടിത്തട്ടിൽ നിന്നും ആരോ പറയുന്നുണ്ട്.
ശ്രീ ശ്രീ ജയന്ത് എഴുതിയത് താഴെ വായിക്കാം
" ലോർഡ് കൃഷ്ണ ബാങ്കിന്റെ കൊരട്ടി ശാഖയിൽ ജോലി നോക്കുന്ന കാലം...1989ൽ ആണ് ഈ സംഭവം നടക്കുന്നത്.... ഒരു ദിവസം ഊണൊക്കെ കഴിച്ച് ജോലി തുടങ്ങാൻ തയ്യാറായി നിൽകുമ്പോൾ ഒരു പരിചത മുഖം കയറി വരുന്നു... കാവശ്ശേരി മൃഗാശുപത്രിയിൽ ജോലി നോക്കുന്നു പ്രഭാകരൻ... തരൂർ കാരനാണ്... അന്ന് നാട്ടിൽ ധാരാളം ലോട്ടറികൾ വിൽക്കുന്ന സമയം... പ്രഭാകരന്റെ അച്ഛൻ റോയൽ ഭൂട്ടാൻ ഭാഗ്യക്കുറി എടുത്തു.... പിറ്റേന്ന് രാവിലെ സാധാരണ പോലെ ചെറിയ സമ്മാനങ്ങൾ ഉണ്ടോ എന്നു നോക്കി... ഒന്നും ഇല്ല... രണ്ടായി കീറി... പ്രഭാകരൻ നോക്കിയപ്പോൾ ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ ആ ടിക്കറ്റിനു.... എന്ത് ചെയ്യും... കീറിയതിനു വിലയില്ല... പ്രഭാകരനും അച്ഛനും തലയിൽ കൈവെച്ചു ഇരിപ്പായി... അങ്ങിനെ ആണ് എന്നെ കാണാൻ എത്തിയത്... എനിക്കാണെങ്കിൽ ഈ വക കാര്യങ്ങളിൽ അറിവ് കമ്മിയാണ്.... പെട്ടെന്ന് എന്റെ ചിന്ത സുന്ദർദാസിലേക്കു എത്തി... പാലക്കാട് ബ്രാഞ്ചിലെ ജീവനക്കാരനാണ്...ജഗ ജില്ലി....മുപ്പർക്കു അവിടെ വിവിധ തരക്കാർ ആയ പ്രമുഖരെ പരിചയം ഉണ്ട്.... പ്രഭാകരനെ ഞാൻ സുന്ദർദാസിന്റെ അടുത്തേക്ക് വിട്ടു.... മാസങ്ങൾ കുറച്ചു പോയി... സുന്ദർ ദാസ് ആരെയൊക്കെയോ കണ്ട് എന്തെല്ലാമോ ചെയ്ത് റോയൽ ഭൂട്ടന്റെ പ്രധാന ഏജന്റിന്റെ പക്കൽ നിന്നും സമ്മാന തുക പ്രഭാകരന് മേടിച്ചു നൽകി..... ഞാൻ ദാസ് പറഞ്ഞിട്ടാണ് ഈ കാര്യം അറിയുന്നത്... പ്രഭാകരൻ എന്നെ ഒന്നും അറിയിച്ചില്ല.... ഒരു ദിവസം ഞാൻ കാവശ്ശേരി ഈട് വെടിയാലിന്റെ ചുവട്ടിൽ ചങ്ങാതിമാരുമായി നിൽക്കുന്നു.... അതാ ബസ് ഇറങ്ങി സാക്ഷാൽ പ്രഭാകരൻ മുന്നിൽ.... .... എന്താ പ്രഭാകര പൈസ കിട്ടിയ വിവരം എന്നോട് പറയാമായിരുന്നു... മൂപ്പർ പറഞ്ഞു... വളരെ രഹസ്യമായിട്ടാണ് കാര്യങ്ങൾ നീക്കിയത്... പെങ്ങന്മാർ അറിഞ്ഞാൽ അവർ പങ്കു ചോദിക്കും... അച്ഛനോടും പൈസ കിട്ടിയ വിവരം പറഞ്ഞിട്ടില്ല....ജയന്തേട്ടനോട് ഞാൻ വിവരം പറഞ്ഞാൽ ആരോടെങ്കിലും പറഞ്ഞാലോ...എല്ലാവരും അറിയില്ലേ... ക്ഷമിക്കണം...മിടുക്കൻ...പ്രഭാകര നീ ആണ് ജീവിക്കാൻ പഠിച്ചവൻ....മനിതരിൽ മാണിക്യം 😀......... നന്മകൾ നേർന്നു കൊണ്ട് ശ്രീ ശ്രീ ജയന്ത് 🙏"
Comments
Post a Comment