അച്ചാണി രവി/ Raveendranathan Nair / Rajendranathan nair (babu)/Vijayalakshmi cashew/ Prathap Cashew/ Sathyasai seva samithi Kollam/kundara kochuplammoodu

അച്ചാണി രവി സാർ ( RAVEENDRANATHAN NAIR ) അന്തരിച്ചു (08.07.2023). ആദരാഞ്ജലികൾ. കൊല്ലം ലക്ഷ്മിനടയിലുണ്ടായിരുന്ന സത്യസായി സേവാ സമിതിയുടെ നെടുംതൂൺ. അനിയൻ ബാബു സാറും (കൊച്ചുപിലാംമൂട് പ്രശാന്തി രാജേന്ദ്രനാഥൻ നായർ (ബാബു ) ഒപ്പം ഉണ്ടായിരുന്നു , കൂട്ടത്തിൽ ഓഡിറ്റർ ബാബു സാറും (വി ചെല്ലം പിള്ള, പട്നർ വേലുപ്പിള്ള ആൻഡ് കമ്പനി ) അനിയൻ സുബ്രമണ്യ പിള്ള (tax practitioner ). കുണ്ടറ അലിൻഡിൽ സത്യാ സായി മണ്ഡലി ആരംഭിച്ചപ്പോഴും പിന്നീട് ഇളംമ്പളൂർ അമ്പലത്തിനടുത്തു അലിൻഡിലെ പി മധുസൂദനൻ നായരുടെ വീടിനടുത്തു വാടക കെട്ടിടത്തിൽ സത്യാ സായി സേവാ സമിതി ആരംഭിച്ചപ്പോഴും പരേതരായ ഈ ചേട്ടനുജന്മാരുടെ സഹകരണവും  സാന്നിധ്യവും  ഉണ്ടായിരുന്നു.  ഈ സമിതി പുനുക്കനുർ ആർ  എസ് എസ് എൻ്റെ രക്ഷാധികാരി ആയിരുന്ന  വിക്രമൻ പിള്ള ചേട്ടന്റെ വീടിനു എതിർവശം.  പുള്ളിയും അന്നദാനത്തിനു സഹായി ആയി വന്നിട്ടുണ്ട്.  സത്യസായി സമിതിയുടെ സ്റ്റേറ്റ് വോളന്റീർ ആയിരുന്ന നടരാജൻ സാർ രവി സാറിന്റെ  AMINISTRATIVE ഓഫീസിലെ മാനേജർ ആയിരുന്നു. 1984 ൽ കൊല്ലം അഷ്ടമുടിക്കു അടുത്ത് പ്രാക്കുളം ഗോസ്‌തലക്കാവിൽ ഫ്രീ ഐ ക്യാമ്പ് നടത്തി. കുണ്ടറ സമിതി , കൊല്ലം സമിതികൾ ആണ് നടത്തിയത് കോട്ടയം മെഡിക്കൽ കോളേജുമായി സഹകരിച്ചു . ഞാനും ഒരു വോളന്റിയർ.  ഉൽഘാടനം മുതൽ ക്യാമ്പ് പാക്ക് അപ്പ് ആകുന്നവരെ രവിസാറിനേക്കാൾ കൂടുതൽ സാന്നിധ്യം അനിയൻ ബാബുസാറിനായിരുന്നു . കുണ്ടറ സമിതിക്കു അടുത്തുള്ള തൂമ്പാ പണിക്കാരൻ തങ്കപ്പന്റെ കണ്ണിനു ഓപ്പറേഷൻ(കാറ്ററാക്ട് ) ചെയ്തു. ഓപ്പറേഷൻ കഴിഞ്ഞവർക്ക് അനുയോജ്യമായ ലെൻസ് കൊടുക്കാൻ ഞങ്ങൾ കണ്ണാടി ഫ്രെയിമുകൾ സംഘടിപ്പിച്ചിരുന്നു. ഗോസ്തല കാവിൽ നടത്താൻ കാരണം അവിടുത്തെ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയിരുന്ന സദാശിവൻ സാർ വലിയ സായി ഭക്തൻ.  സ്കൂൾ സൗകര്യങ്ങൾ ഇതിനായി ഉപയോഗിച്ചു.  മിതഭാഷി ആയ സാർ ഓടിനടന്നാണ്‌ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. അച്ചടക്കം കർശനം . ക്യാമ്പ് പാക്ക് അപ്പ് ആയശേഷം സ്ഥലങ്ങൾ വൃത്തിയാക്കിയത് ഞങ്ങൾ വോളന്റീർസ് . പരിശോധനാ ദിവസത്തിൻറെ അവസാനം ഞങ്ങൾ വോളന്ടീർ മാർക്കും പങ്കെടുക്കാൻ അവസരം തന്നു . ഞാനും കണ്ണ് ടെസ്റ്റ് ചെയ്തു . മെഡിക്കൽ കോളേജുകാർക്കു പരിശോധന കണക്കു കൾ ആവശ്യമായതിനാൽ ഞങ്ങൾക്കും CARD / TOKEN എഴുതി തന്നു . റെസ്‌പിറ് താഴെ . രവി സാറിനും ബാബുസാറിനും ആദരാഞ്ജലികൾ N B അലിൻഡ് ൽ നിന്നും വിരമിച്ച ശേഷവും അലിൻഡ് പൂട്ടിയ ശേഷവും പലരും രവിസാറിന്റെ പ്രസ്ഥാനങ്ങളിൽ ജോലിചെയ്തിട്ടുണ്ട്. അലിൻഡ്‌ മാനേജിങ് ഡയറക്ടർ ബി വി ഡി മേനോൻസാറും ഭാര്യ പദ്മജ മേനോൻ നും ഈ സമതികളിലെ താഴെ പുൽപായിൽ (തഴപ്പായ് / കൈതോല ഉപയോഗിക്കുകയില്ല ഭജനയ്ക്ക് ) ഇരുന്നിട്ടുണ്ട്. 

Comments

Popular posts from this blog

ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ.

VCR/ JUSTICE SUDHAKARAN/JUSTICE SHAMSUDHEEN/ VIDEOCON/ VENUGOPAL DHOOT/CONSUMER DISPUTES REDRESSAL COMMISSION

KRISHNAYANAM/THULASI KOTTUKKAL/തുളസി കോട്ടുക്കലിന്റെ കൃഷ്ണായനം /ഹരിശ്രീ ബുക്ക്സ് പുനലൂർ