അടിയന്തരാവസ്ഥ 1975/EMERGENCY / Naxalite/ Philippose

എമർജൻസി യെ കുറിച്ച് സുഹൃത്തുക്കൾ ഓരോന്ന് അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് വിവരിക്കുമ്പോൾ ഞാനും എന്തെങ്കിലും ഒന്ന് പറയണ്ടേ ? എന്റെ സ്കൂളിൽ രാഷ്ട്രീയം ഇല്ലായിരുന്നു.  അതുകൊണ്ടു എനിക്കും പൊളിറ്റിക്സ് ഇല്ലായിരുന്നു. ക്യാമ്പസുകളിൽ രാഷ്ട്രീയം പാടില്ല എന്ന്  വാദിക്കുന്നത് അതുകൊണ്ടാണ്. കൊലപാതകങ്ങൾ ഒഴിവാക്കാമല്ലോ . എന്നാൽ മനസ്സ് എന്നും പ്രഷുബ്ധമായിരുന്നു, വീട്ടിൽ അല്ലലില്ലാതെയാണ് വളർന്നെതെങ്കിലും. സമൂഹത്തിൽ അസമത്വങ്ങൾ ധാരാളം . അതാണ് വിഷമിപ്പിച്ചത് .   കുണ്ടറയിൽ നക്സലൈറ്റ് പ്രവർത്തങ്ങൾ ഈ കാലഘട്ടത്തിൽ ഉണ്ടായിരുന്നു . പോലീസ് സ്റ്റേഷന് അടുത്തുതന്നെ ഓടിട്ട കെട്ടിടത്തിൽ പലകകൾ നിരത്തി അടക്കുന്ന വാതിലുള്ള കുടുസ്സുമുറിയലായിരുന്നു ക്ലാസുകൾ. തൊട്ടടുത്ത മുറി പപ്പടക്കട. ഞാനും ഫിലിപ്പോസും വൈകുന്നേരങ്ങളിൽ വായിനോക്കി കറങ്ങി നടക്കുന്ന സമയത്തു ആണ് ഈ ഇടുക്കുമുറി ശ്രദ്ധയിൽ പെടുന്നത് . എല്ലാം ശ്രദ്ധിക്കുന്ന ഫിലിപ്പോസ് ആണ് ആദ്യം കണ്ടത് . ഫിലിപ്പോസ് : എന്താടാ ഇവിടെ : ഞാൻ : ആർക്കറിയാം , എന്തോ ക്ലാസ് ആണെന്ന് തോന്നുന്നു . ഞാൻ ഒന്ന് അന്വേഷിച്ചു വരാം, നമ്മുടെ മൂക്കിന് താഴേ നമ്മൾ അറിയാതെയോ? എന്നായി ഫിലിപ്പോസ് ." ഓ കള" എന്നുപറഞ്ഞു ഞാൻ ഫിലിപ്പോസിനെ വലിച്ചുകൊണ്ടു മുക്കടക്ക് നടന്നു . രണ്ടുദിവസം കഴിഞ്ഞു ഫിലിപ്പോസ് എൻ്റെ ചെവിയിൽ ആ കട മുറി കടന്നു പോകുമ്പോൾ പറഞ്ഞു : നക്സലൈറ്റ് ക്ലാസ്സാണ് . പെട്ടന്ന് ഞാൻ അവിടെ നിന്നു. അകം ശ്രദ്ധിച്ചു . ഏഴു എട്ടു പേരെ ഉള്ളു . താഴെ നിലത്താണ് ഇരുപ്പു . ഞങ്ങൾ രണ്ടുപേരുടെയും ഇത്തരം ശ്രദ്ധിക്കൽ മൂന്നാലു ദിവസം തുടർന്നു . ഒരു ദിവസം അയാൾ (നേതാവ് എന്ന് തോന്നിപ്പിക്കുന്ന ആൾ )   ഞങ്ങളോട് അകത്തുവരാൻ വിളിച്ചു . ഞങ്ങൾ രണ്ടുപേരും സമൂഹത്തില അസമത്വങ്ങളിൽ വിദ്വേഷം ആയി നടക്കുന്നവർ , പ്രഷുബ്ധമായ മനസ്സുമായി നടക്കുന്നവർ . എത്രയും പെട്ടെന്ന് എല്ലാവരും തുല്യരാകണം /പണക്കാരൻ പാവപ്പെട്ടവൻ വേർതിരിവ് പാടില്ല. അതായതു പൗരന്മാർക്ക് വേണ്ടതെല്ലാം സ്റ്റേറ്റ്  ചെയ്യണം. റീസോർസ്സി സിന്റെ മാനേജ്‌മന്റ് എല്ലാം സ്റ്റേറ്റ് തന്നെ. പ്രൈവറ്റ് എന്റർപ്രെന്നേർഷിപ് ഇല്ല. എല്ലാം സർക്കാർ ഉടമയിൽ ആവണം . എല്ലാവരും സമൻ മാർ അകണം . വീട്ടിൽ കൂടുതൽ പ്രാരാബ്ദം ഉള്ള / ഏഴു/ എട്ടു അംഗങ്ങൾ ഉള്ള /അച്ഛന് സിറാമിക്‌സിൽ തുച്ഛ വരുമാന ജോലിയിൽ മിക്കപ്പോഴും പട്ടിണിയായ ഫിലിപ്പോസിനാണ് എന്നേക്കാൾ ഈവക ചിന്തകൾ കൂടുതൽ ഉള്ളത് . എൻ്റെ   അച്ഛന്  ഓവർടൈം , ബോണസ് മുതലായ ആനുകൂല്യങ്ങൾ  കൊണ്ട് ജനറൽ മാനേജരെക്കാൾ വരുമാനം ഉണ്ടായിരുന്നു.  എനിക്ക് വീട്ടിൽ ഒരു കുറവും ഇല്ലായെങ്കിലും സമൂഹത്തിലെ വേർ തിരിവുകൾ വേദനിപ്പിച്ചിരുന്നു. (സ്കൂളിലെ കുട്ടികൾ 90 ശതമാനവും ഉച്ചക്ക് കിണർ ജലം കുടിച്ചാണ് വിശപ്പ് അടക്കിയിരുന്നത് എന്ന് നേരത്തെ പലപ്രാവശ്യം കുറിച്ചിട്ടുണ്ട് ). ആദ്യം വിസമ്മതിച്ചു എങ്കിലും ഫിലിപ്പോസിന്റെ സമ്മർദത്തിൽ ഞങ്ങൾ ഒരു ദിവസം കയറിച്ചെന്നു . പരിചയപെട്ടു കൂട്ടത്തിൽ ഇരുത്തി .  പിന്നെ അവരിൽ ഒരാളായി. പരിചയക്കാർ ആരും തന്നെ ഇല്ല . എന്നാൽ ഫിലിപ്പോസ് കുണ്ടറ ലക്ഷ്മി സ്റ്റാർച് ഫാക്ടറിയിലെ ചിലരെ തിരിച്ചറിഞ്ഞു . ചാരു ജി യെ കൊട്ടാരക്കരയിൽ ഒരിടത്തു ആദ്യമായും അവസാനമായും നേരിൽ കണ്ടു . രാത്രിയിൽ മൂട്ട വിളക്കിന്റെ വെളിച്ചത്തിൽ ആണ് ചാരുമജുൻദാറിനെ കണ്ടത്. അടുത്ത് ചാരിവെച്ചിരുന്ന തോക്ക് എന്നെ പലതരം ചിന്തകളിൽ കൊണ്ടുചെന്നു എത്തിച്ചു. ഈ നടൻ തോക്കിനെക്കാൾ നല്ല തോക്കുകൾ കൊല്ലം ഫാത്തിമ കോളേജിലെ എൻ സി സി യുടെ ചാർജ് ഉണ്ടായിരുന്ന പീറ്റർ സാറിന്റെ കയ്യിൽ കണ്ടിട്ടുണ്ട് . ഇത്തരം ഒടിഞ്ഞുപറിഞ്ഞ തോക്കുകൊണ്ട് പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പോകുന്നതും പോലീസുകാർ മെഷീൻ ഗണ്ണുകൾ കൊണ്ട് തിരിച്ചു വെടിവയ്ക്കുന്നതും ഞാൻ ഛിന്നഭിന്നമായി താഴെ വീഴുന്നതും ഒക്കെ മനസ്സിലൂടെ കടന്നുപോയി. അഥവാ രണ്ടു പോലീസ് സ്റ്റേഷൻ കീഴ്പ്പെടുത്തിയാലും സായുധ ബറ്റാലിയനെ എങ്ങനെ തോൽപ്പിക്കാൻ കഴിയും എന്നൊക്കെ ഓർത്തു മനസ്സ് വീണ്ടും പ്രഷുബ്ധമായി . ഇവരൊക്കെ ബുദ്ധി ഹീനരോ എന്നുപോലും ചിന്തിച്ചുപോയി. പിന്നൊരുദിവസം നടക്കുന്ന വഴിയിൽ ഫിലിപ്പോസിനോട് ഈ സംശയം ഉന്നയിക്കുകയും ചെയ്തു. ഫിലിപ്പോസിനു എല്ലാം നിസ്സാരം. എല്ലാത്തിനും മറുപടി ഉണ്ട്. ഫിലിപ്പോസ് : "എടാ ....കാട്ടിൽ ഇരുട്ടത്തുകണ്ട തോക്കു കൊണ്ടാണോ ആക്രമിക്കാൻ പോകുന്നെ ? ആ സമയം ആകുമ്പോൾ പുതിയ തോക്കുകളും ബോംബുകളും ഒക്കെ  വരും. ധൈര്യം വേണമെടാ ധൈര്യം . നിനക്ക് അത്  ഇല്ലെങ്കിൽ നീ വീട്ടിൽ പോയി ചുരുണ്ടുകൂടി കിടന്നു ഉറങ്ങു് ."ഫിലിപ്പോസ് തൊട്ടതു എൻ്റെ അഭിമാനത്തെ . ഒരു പേടിയും ഇല്ലാ എന്നമട്ടിൽ ഞെളിഞ്ഞു ഫിലിപ്പോസിനൊപ്പം നടന്നു.  . വീട്ടിലെ ബുദ്ധിമുട്ടു കാരണം അലിൻഡിൽ ഒരു CASUAL തൊഴിലാളിയായെങ്കിലും ജോലികിട്ടുമോ എന്ന് ഫിപ്പോസ് അന്വേഷിക്കുമായിരുന്നു . അച്ഛനോട് RECOMMEND ചെയ്യാനും ആവശ്യപ്പെട്ടിരുന്നു . അച്ഛൻ അതിനുപറ്റിയ ഉയർന്ന ഉദ്യോഗസ്ഥൻ അല്ല എന്നറിയിച്ചു ഒഴിഞ്ഞുമാറി . നേതാവിന്റെ ഒരു ചോദ്യം എന്നെ വല്ലാതെ കുഴക്കി.( നേതാവ് എന്താണ് ചോദിച്ചത് എന്ന് ഇപ്പോഴും ജോയ് മാത്യുവും ,കെ വേണുവും. ഒക്കെ ഈ കാലഹരണപ്പെട്ട  ഈ ഇസത്തെ     കുറിച്ച് എഴുതുമ്പോൾ അടിയിൽ കുറിക്കാറുണ്ട്  . ഇന്നത്തെ മാതൃഭൂമിയിൽ വേണു അവസരം തന്നിട്ടുണ്ട് ) . ഞാൻ പോക്ക് നിർത്തി. ഫിലിപ്പോസ് തുടർന്നു  എങ്കിലും വൈകാതെ നിർത്തി പി സ് സി റാങ്ക് ലിസ്റ്റിൽ പേര് വന്നതുകാരണം ഫോറെസ്റ് ഗാർഡ് ആയി . ഈ പീരീഡ് എൻ എസ് എസ് കോളേജ് കൊട്ടിയത്തു പഠിക്കുന്ന കാലം . വികൃതികൾ കൂടിയ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തതുകാരണം സമരം ആരംഭിച്ചു കൊടുമ്പിരികൊണ്ടു . അതിന്റെ നേതൃത്വത്തിൽ ഞാനും . പോലീസ് വാനുകളും ജീപ്പുകളും എത്തി. തെറ്റ് ചെയ്യുന്നവർ ആദ്യം രക്ഷപെടുമല്ലോ . ഞാനും പോലീസിന് പിടികൊടുക്കാതെ രക്ഷപെട്ടു . അടിയന്തിരാവസ്ഥയിൽ കൊല്ലം ജില്ലയിൽ ആദ്യം സമരം നടന്നത് എൻ എസ് എസ് കോളേജ് കൊട്ടിയത്തും  പിന്നെ  ടി കെ എം ആർട്സ് കോളേജ്  കരിക്കോടും . 1976 ഓണം അവധിയിൽ എന്നെ കോളേജില്നിന്നും പിരിച്ചുവിടുകയും ചെയ്തു . എന്ത് കാരണത്താൽ ആണെന്ന് അറിയില്ല പോലീസ് പിറകിൽ ഉണ്ട് എന്ന് ഫിലിപ്പോസ് ആണ് എന്നോട് പറഞ്ഞത് .  എനിക്ക് തോന്നിയ കാരണം അടിയന്തിരാവസ്ഥയിലെ കോളേജ് സമരവും  തുടർന്നുള്ള പിരിച്ചുവിടീലും നക്സൽ ബന്ധവും ആയിരിക്കണം .   ഫിലിപ്പോസിനു കുണ്ടറ സ്റ്റേഷനിലെ പലരെയും അറിയാം . ഇതിനു പോംവഴിയും /പരിഹാരം ഫിലിപ്പോസ് തന്നെ പറഞ്ഞു . മുക്കട ന്യൂ സ്റ്റോറിന് മുകളിൽ കോൺഗ്രസ് ഓഫീസിൽ സഞ്ജയ് ഗാന്ധിയുടെ ഒരുലക്ഷം പേരേ  യൂത്ത് കോൺഗ്രസ്സിൽ  ചേർക്കൽ ക്യാമ്പയിൻ നടക്കുന്നുണ്ടായിരുന്നു . മെമ്പർഷിപ് എടുക്കുന്നത് നന്നായിരിക്കും എന്ന് ഉപദേശം . ഞങ്ങൾ രണ്ടുപേരും നീണ്ട നിരയുടെ അവസാനം നിന്നു . 50 പൈസയുടെ മെമ്പർഷിപ് എടുത്തു . അലിൻഡ്‌ ഗേറ്റ് കടന്നു പുറത്തു എത്തുമ്പോൾ റെസിപ്റ് പുറത്തുകാണത്തക്ക വിധം ഞങ്ങൾ കുത്തും പോക്കറ്റിൽ . ഇപ്പോൾ പോലീസ് പുറകിൽ ഇല്ല എന്ന് അറിയിച്ചതും ഫിലിപ്പോസ് തന്നെ. ഇത്രയും ആണ് എനിക്ക് അടിയന്തിരാവസ്ഥയുമായുള്ള ബന്ധം. ഇതിലെ തമാശ ഞാൻ കോൺഗ്രസ്സുകാരനായി ഒരുകാലത്തു , പ്രതേകിച്ചു യൂത്ത് കോൺഗ്രസ്സുകാരനായി എന്നുള്ളതും പോലീസിൽ നിന്നും രക്ഷപെടാനാണെങ്കിലും .  താഴെ ചിത്രത്തിൽ ഇന്ദിരാഗാന്ധി മുക്കടയിൽ വന്നപ്പോൾ ഉള്ള ചിത്രം . സൂം ചെയ്താൽ ന്യൂ സ്റ്റോറും മുകൾ ഭാഗവും കാണാം. വൽകഷ്ണം :  നക്സലൈറ്റ് ക്ലാസ്സിലെ പോക്ക് നിർത്തി  നിർത്തി, കുറച്ചുനാൾ ആ വഴി പോയില്ല . അങ്ങനെയിരിക്കെ ഒരുദിവസം ഞങ്ങൾ അതുവഴി നടന്നു . കടമുറി പൂട്ടിയിരുന്നു. ഫിലിപ്പോസ് അടുത്തകടയിൽ അന്വേഷിച്ചു . അവിടെ റെയ്ഡ് നടന്നുവെന്നും പലരേയും കൊണ്ടുപോയി എന്നും അറിഞ്ഞു . ഞങ്ങൾ നെടുവീർപ്പിട്ടു . അച്ഛൻ പോലീസ് സ്റ്റേഷൻ വരാന്തയിൽ വളഞ്ഞുകുത്തി നിൽക്കാതെ രക്ഷപെട്ടു . ഇങ്ങനെയുള്ള സന്ദർഭത്തിൽ എൻ്റെ അമ്മയാണോ ,അയ്യനാണോ രക്ഷക്ക് എത്തുന്നത് എന്നറിയില്ല . ആ സ്ഥാനത്തു പിന്നീട് പുനുക്കന്നൂർ കാരനായ കരുണാകരൻ പിള്ള യുടെ ജ്യോതിഷാലയം വന്നു . ഇവിടെ പിന്നെയും ഞാൻ വന്നു ജാതകം ഒത്തുനോക്കാൻ എൻറെയും മായാ യുടേയും. ഫോറെസ്റ്റിൽ ജോലി കിട്ടിയ ഫിലിപ്പോസ് ആള് ആകെ മാറി . തടിവെച്ചു . എല്ലാത്തരം മൃഗങ്ങളെയും അടിച്ചുകൊന്നു ചുട്ടുകഴിക്കാറുണ്ട് എന്നും ഒന്നാംതരം വാറ്റും കിട്ടും എന്നറിയിച്ചതും ഫിലിപ്പോസ് തന്നെ (അൽപ്പം അതിശയോക്തിയും പറയും ). അറ്റാക്ക് വന്നു . ആദ്യം ആന്ജിയോപ്ലാസ്റ് . പിന്നത്തെ അറ്റാക്കിനു പോകുകയും ചെയ്തു . അങ്ങനെ കുസൃതികൾക്കു ഒപ്പം നിന്ന ഉറ്റ സുഹൃത്ത് നേരത്തെ പോയി . 
കരുണാകരൻ പിള്ള ജ്യോത്സരുടെ അരുകിൽ വീണ്ടും പോയി ഞാനും മായ യും കൂടി ഞാൻ അസുഖങ്ങളാൽ വലഞ്ഞപ്പോൾ. മിടുമിടുക്കനായ ജ്യോൽസ്യർ. ഇദ്ദേഹത്തിന്റെ മകൻ രത്നാകരൻ അലിൻഡ് വർക്സ് മാനേജർ ആയിരുന്ന രാധാമണി സ്വാമിയുടെ ഡ്രൈവർ ആയിരുന്നു. സ്വാമി കമ്പനി വിട്ട ശേഷം പിന്നെ വർക്സ് മാനേജർ ആയ എം ജി സുകുമാരൻ നായരുടെ ഡ്രൈവർ ആയി. ഇദ്ദേഹം രത്‌നാകരന് സ്റ്റീൽ പ്രോഡക്റ്റ് ഡിവിഷനിൽ കോൺട്രാക്ട് ബേസിൽ ഡ്രൈവർ ആക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തു. ക്രമേണ കമ്പനി നഷ്ടത്തിൽ നിന്നും കരകയറാതെ കുപ്പുകുത്തിയപ്പോൾ കാറുകൾ വിറ്റു . അങ്ങനെ രത്നാകരൻ പ്ലാന്റിൽ ഓപ്പറേറ്റർ ആയി എന്ന് തോന്നുന്നു. താമസിയാതെ രാജിവെച്ചു ഗൾഫിൽ പോയി. പിന്നീട് ഞാൻ രത്നാകരനെ കണ്ടിട്ടില്ല. 
 അന്നത്തെ കാലത്തു ബ്ലൂ ഫിലിം കാണാൻ കഴിയുകയില്ല . വിരളം. നല്ല അച്ചടി ബുക്കുകൾ പോലും കിട്ടാത്തകാലം. അങ്ങനെയുള്ള കാലത്തു ഞങ്ങൾ രണ്ടുപേരും മുക്കടയിൽ ഒരു കടമുറിയിൽ ബ്ലൂ ഫിലിം കണ്ട കഥ പിന്നീട്.

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA