ആരോടും പരിഭവമില്ലാതെ/MKK NAIR/WITHOUT MALICE TOWARDS NONE
“Factories should not be limited to production centers, on the other hand, it should be a place where people are happy." according to M.K.K.Nair, a great visionary. “Aarodum Paribhavamillathe” is the autobiography of M.K.K Nair which discusses his life, politics, and experiences. This work is rich with its simplicity and straightforwardness. The autobiography of M.K.K Nair proves his simple and humble nature as well as his decision making strategy. Prof. S.Guptan Nair says - “even though M.K.K. Nair says he has no rivalry to anybody, he never tries to conceal anything in his autobiography (Aarodum paribhavamillathe)”. . We have no other words to say about M.K.K Nair. A legend who worked for the country and got so many blames for that. A multi-faceted personality who helped to build and shape the central Kerala and made history. I am talking about a 1947 IAS officer who was the Chairman & Managing Director of Fertilizers And Chemicals Travancore Ltd (FACT). Meppally Krishnan Kutty Nair is the person who was a great visionary in Kerala. His efforts made FACT as an internationally known fertilizer unit. He made a lot of contributions to FACT. He was primarily responsible for establishing major infrastructure facilities for fertilizer units at Ambalamedu and Udyogamandal. FACT, with its own school and hospital, was one of the first industrial units in Kerala. M.K.K Nair who was a patron of art and cultural activities, not limited to FACT but to the entire country. He was the project manager of Bhilai Steel Plant.
And today a former FACT officer named Gopakumar M. Nair who was an Engineer and a former IIT'an who knows the truth ready to accept it made a translation of his own autobiography. The autobiography of M.K.K Nair in Malayalam named as "Aarodum Paribhavamillathe". It means that he has no complaints. And this Malayalam autobiography. Gopakumar named his book as "With Malice Towards None". This literary work which is the life of late M.K.K Nair reveals the historical secrets and cold wars in pre-independent India as well as post-independent India. This book published in an event on 24th March 2017 at the Udyogmandal club. A great administrator, orator, art critic, writer and moreover a great human, M.K.K Nair always live in the hearts of each and every Keralite. And his life, now as an open book in front of us. Those who benefited stood against him when he very badly needed help and support This Malayalam autobiography is provided online by Poornna printing & publishing house
ഏലൂർ ഈസ്റ്റിലെ എലിഞ്ഞിക്കൽ ദേവി ക്ഷേത്രം ഞങ്ങളുടെ ഭരദേവത ക്ഷേത്രമാണ് . ഫാക്ടിനായി സ്ഥലം ഏറ്റെടുത്തപ്പോൾ ക്ഷേത്രവും അതിനുള്ളിലായിപ്പോയി . ഈ ക്ഷേത്രം സംരക്ഷിച്ചു നിത്യകര്മങ്ങള് മുടങ്ങാതെ അദ്ദേഹം ചെയ്തു . ഏകദേശം 20 വര്ഷം മുൻപ് മൈൻറ്റൈൻ ചെയ്യാൻ കഴിയാതെ തിരിച്ചു തന്നു . ഇപ്പോൾ ട്രസ്റ്റ് ആണ് നടത്തിപ്പ്. അച്ഛനും അച്ഛന്റെ ഇളയ അനിയനും ജോലികിട്ടി , കുടുംബം വക സ്ഥലം ഏടുത്തതാകാം കാരണം എന്നാൽ രണ്ടുപേരും സ്‌കിൽഡ് ആയിരുന്നു. പുസ്തകത്തിൽ ഇല്ലാത്ത ചില ഭാഗങ്ങൾ അദ്ദേഹം സ്വന്തം ജീവിതത്തിൽ അനുഭവിച്ചത് അല്പസ്വല്പം ഇവിടെയും വായിക്കാം “ഫാക്ടറികൾ ഉൽപാദന കേന്ദ്രങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തരുത്, മറുവശത്ത്, ആളുകൾ സന്തുഷ്ടരായിരിക്കുന്ന ഒരു സ്ഥലമായിരിക്കണം ഇത്.” ഒരു വലിയ ദർശകനായ എംകെകെ നായർ അഭിപ്രായപ്പെടുന്നു. ആരോടും പരിഭവം ഇല്ലാതെ ഒരു ആത്മ കഥ ആകുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതവും അനുഭവങ്ങളും രാഷ്‌ട്രീയവും കൊണ്ട് ശ്രേഷ്ടമാകുന്നു. ഈ കൃതി അതിന്റെ ലാളിത്യവും നേരായതും കൊണ്ട് സമ്പന്നമാണ്. എംകെകെ നായരുടെ ആത്മകഥ അദ്ദേഹത്തിന്റെ ലളിതവും വിനീതവുമായ സ്വഭാവവും തീരുമാനമെടുക്കാനുള്ള തന്ത്രവും തെളിയിക്കുന്നു. പ്രൊഫ. എസ്. ഗുപ്തൻ നായർ പറയുന്നു - “എംകെകെ നായർ പറയുന്നുണ്ടെങ്കിലും ആരോടും ശത്രുതയില്ല, അദ്ദേഹം ഒരിക്കലും തന്റെ ആത്മകഥയിൽ ഒന്നും മറച്ചുവെക്കാൻ ശ്രമിക്കുന്നില്ല
മനുഷ്യസ്നേഹിയായ ഒരു ഉദ്ദ്യോഗസ്ഥന്റെ ഹൃദയാവര്‍ജ്ജകമായ ആത്മകഥ . “ ഈ ആത്മകഥ കേവലം ഒരാത്മകഥയല്ല..... ഒരുകാലഘട്ടത്തിന്റെ കഥയാണ്........ആരോടും പരിഭവമില്ലാതെയാണെഴുത്തെങ്കിലും സത്യമൊട്ടും മറച്ചുവയ്ക്കുന്നില്ല......... ധീഷണാശാലികളുടെ നേര്‍ക്കുള്ള നിര്‍വ്യാജമായ സമാദരവും ’മന്ത ’ ന്മാരുറെ നേര്‍ക്കുള്ള പുച്ഛവും തുമ്പയെ തുമ്പയെന്നു വിളിക്കുന്ന തന്റേടവും കൂടിച്ചേര്‍ന്നതാണ് എം കെ കെ യുടെ അപൂര്‍വ്വ വ്യക്തിത്വം. ഈ വ്യക്തിസത്തയുടെ സര്‍ഗ്ഗചൈതന്യം കൊണ്ട് പ്രഭാവിതമാണ് ഈ ആത്മകഥയിലെ ഓരോ അധ്യായവും.
.
M.K.K നായരെക്കുറിച്ച് മറ്റൊന്നും പറയാനില്ല രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുകയും അതിന് പാരിതോഷികമായി നിരവധി കുറ്റങ്ങൾ ലഭിക്കുകയും ചെയ്ത ഒരു ഇതിഹാസം. മധ്യ കേരളം കെട്ടിപ്പടുക്കുന്നതിനും രൂപപ്പെടുത്തുന്നതിനും സഹായിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ഒരു ബഹുമുഖ വ്യക്തിത്വം. ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് തിരുവിതാംകൂർ ലിമിറ്റഡിന്റെ (ഫാക്റ്റ്) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന 1947 ലെ ഐഎഎസ് ഉദ്യോഗസ്ഥാനാണ്
കേരളത്തിൽ മികച്ച ദർശകനായിരുന്ന വ്യക്തിയാണ് മെപ്പള്ളി കൃഷ്ണൻ കുട്ടി നായർ. അദ്ദേഹത്തിന്റെ പരിശ്രമം ഫാക്ടിനെ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന ഒരു വളം യൂണിറ്റാക്കി മാറ്റി. ഫാക്റ്റിന് അദ്ദേഹം ധാരാളം സംഭാവനകൾ നൽകി. അംബലമേഡു, ഉദ്യഗമണ്ഡൽ എന്നിവിടങ്ങളിൽ വളം യൂണിറ്റുകൾക്കായി പ്രധാന കര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചുമതല അദ്ദേഹം വഹിച്ചിരുന്നു
സ്വന്തം സ്കൂളും ആശുപത്രിയുമുള്ള ഫാക്റ്റ് കേരളത്തിലെ ആദ്യത്തെ വ്യവസായ യൂണിറ്റുകളിലൊന്നാണ്. കലാസാംസ്കാരിക പ്രവർത്തനങ്ങളുടെ രക്ഷാധികാരിയായിരുന്ന എം.കെ.കെ നായർ, യാഥാർത്ഥ്യത്തിൽ FACT ൽ മാത്രമല്ല, രാജ്യം മുഴുവൻ നിറഞ്ഞുനിന്നു . ഭിലായ് സ്റ്റീൽ പ്ലാന്റിന്റെ പ്രോജക്ട് മാനേജരായിരുന്നു.
എഞ്ചിനീയറായ ഗോപകുമാർ എം. നായർ എന്ന മുൻ ഫാക്റ്റ് ഉദ്യോഗസ്ഥനും ,ഈ സത്യങ്ങൾ അറിയാവുന്നവനും അത് അംഗീകരിക്കാൻ തയ്യാറുമായ ഈ മുൻ ഐ ഐ ടി കാരൻ ഈ ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ നടത്തി..അന്തരിച്ച എം.കെ.കെ നായരുടെ ജീവിതമായ ഈ സാഹിത്യകൃതി, സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയിലെയും സ്വതന്ത്രാനന്തര ഇന്ത്യയിലെയും ചരിത്ര രഹസ്യങ്ങളും ശീതയുദ്ധങ്ങളും വെളിപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ പുസ്തകം(english translation ) 2017 മാർച്ച് 24 ന് ഉദയോഗ്മണ്ടൽ ക്ലബിൽ നടന്ന പരിപാടിയിൽ പ്രസിദ്ധീകരിച്ചു. ഒരു മികച്ച അഡ്മിനിസ്ട്രേറ്റർ, പ്രാസംഗികൻ, കലാവിമർശകൻ, എഴുത്തുകാരൻ, മാത്രമല്ല ഒരു മഹാനായ മനുഷ്യൻ, എം.കെ.കെ നായർ. എല്ലായ്പ്പോഴും ഓരോ കേരളീയരുടെയും ഹൃദയത്തിൽ വസിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം, ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു തുറന്ന പുസ്തകമായി. അദ്ദേഹത്തിന് വളരെ സഹായവും പിന്തുണയും ആവശ്യമുള്ളപ്പോൾ പ്രയോജനം നേടിയവർ അദ്ദേഹത്തിനെതിരെ നിലകൊണ്ടു.
ഒരു നിമിഷം ആ വലിയ മനുഷ്യനെ ഓര്‍ത്തു. “ആരോടും പരിഭവമില്ലാതെ” ഈ മണ്ണില്‍ നിന്നും അദ്ദേഹം യാത്രയായിട്ട് സെപ്റ്റംബര്‍ഇരുപത്തേഴിന്. ഇരുപത്തേഴു വര്ഷം തികയുന്നു.
എം.കെ.കെ.നായര്‍ എന്ന. എം.കൃഷ്ണന്‍കുട്ടി നായര്‍.,,,,,
പ്രതികാര ചിന്തയുള്ള അധികാര ത്തിന്‍റെ ചുഴലിക്കാറ്റില്‍ വീണുപോയ ഒരു മഹാവൃക്ഷം. പുതുതലമുറ അദ്ദേഹത്തെ അറിയണമെന്നില്ല. അറിയണമെങ്കില്‍ അദ്ദേഹത്തിന്‍റെ ആത്മകഥ ‘ആരോടും പരിഭവം ഇല്ലാതെ’ വായിക്കണം. സ്വതന്ത്ര ഇന്‍ഡ്യയിലെ മലയാളിയായ ആദ്യകാല ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. ഭിലായി സ്റ്റീല്‍ പ്ലാന്റിനെയും FACT യെയും വ്യവസായ ശാലകളാക്കിയതിനു പിന്നിലെ ശക്തിദുര്‍ഗം. ഒരു കാലത്ത് സാംസ്കാരിക കേരളത്തിലെ നിത്യസാന്നിദ്ധ്യം... കലാമണ്ഡലത്തിന്‍റെ സാരഥി,........ കഥകളിഭ്രാന്തന്‍.
അറുപത്തിയഞ്ചു വര്‍ഷം മുന്‍പ് ഇന്‍ഡ്യന്‍ അഡ്മിനിസ്ശ്രെടിവ് സര്‍വിസില്‍ പ്രവേശിച്ച കാലത്ത് അദ്ദേഹം സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ വലംകൈ ആയിരുന്നു. അതു കൊണ്ട് തന്നെ നെഹ്‌റുകുടുംബത്തിന്‍റെ കണ്ണിലെ കരട്. ഒടുവില്‍, ജനാധിപത്യം രാഷ്ട്രിയക്കാരന് ചാര്‍ത്തികൊടുത്ത രാജാധികാരത്തിന്‍റെ പല ഇരകളില്‍ ഒരാളായി തീര്‍ന്നു , ശ്രീ.എം. കെ. കെ.നായരും. , എം.കെ. കെ.നായര്‍.ഇനി അധികം ഷൈന്‍ ചെയ്യണ്ട എന്നു “ആരൊക്കെയോ” തീരുമാനിച്ചപ്പോള്‍ വരുമാനവുമായി പൊരുത്തപെടാത്ത സമ്പാദ്യത്തിന്‍റെ പേരില്‍ ഒരു ശിക്ഷണ നടപടി. പതിനഞ്ചു വര്‍ഷത്തിലേറെ നീണ്ട സി.ബി. ഐ. അന്വേഷണവും കോടതി നടപടികളും. ഒടുവില്‍ പ്രോസികുഷന് കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും തിരികെ സര്‍വിസില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്ക്കാര്‍ അനുവദിച്ചില്ല . കേന്ദ്രത്തില്‍ അധികാരം നെഹ്‌റു കുടുംബത്തിനായിരുന്നു.. കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ കിട്ടേണ്ട ആനുകൂല്യങ്ങള്‍ ഒന്നും അതു വരെ കിട്ടിയില്ല . വൈരാഗ്യബുദ്ധിയോടെ ചുവപ്പ് നാടകള്‍ പൊടിപിടിച്ചു കിടന്നു. കുറ്റവിമുക്തനാക്കപ്പെട്ട ശേഷം മൂന്നോ നാലോ വര്ഷം മാത്രമേ അദ്ദേഹം ജീവിച്ചിരുന്നുള്ളു. അപ്പോഴും ‘ആരോടും പരിഭവം ഇല്ലാതെ’ തന്നെയാവണം അമ്പ ത്തിയേഴാമത്തെ വയസ്സില്‍ അദ്ദേഹം യാത്രയായിട്ടുള്ളത്. എസ്.പി.സി.എസ്.പ്രസാധനം ചെയ്ത അദ്ദേഹത്തിന്‍റെ ആത്മകഥ ‘ആരോടും പരിഭവം ഇല്ലാതെ’ മലയാളത്തിലെ അപൂര്‍വ്വം ആത്മകഥാനുഭവങ്ങളില്‍ ഒന്നാണ്.
സിബിഐ കേസില്‍ പ്രതിയായി അദ്ദേഹം ആലപ്പുഴ കോടതിയില്‍ എത്തി. മൂന്നുവര്‍ഷക്കാലം കോടതി മുറിയിൽ . . . ചില പ്രതേക സാഹചര്യത്താല്‍ എറണാകുളം കോടതിയില്‍ നടന്നിരുന്ന സിബിഐ കേസ് ആലപ്പുഴയ്ക്ക് വന്നു ജൂഡിഷ്യറിയിലെ അപൂര്‍വ്വ രത്നങ്ങള്‍ എന്നു വിശേഷിപ്പിക്കാവുന്നവരില്‍ ഒരാളായ ശ്രീമതി എലിസബത്ത് മത്തായി ഇടിക്കുള ആയിരുന്നു, ജഡ്ജി. എറണാകുളം കോടതിയില്‍ കേസ് വിചാരണ ചെയ്തിരുന്ന അവരെ ആലപ്പുഴയ്ക്ക് സ്ഥലം മാറ്റിയപ്പോഴാണ് ആലപ്പുഴ ജില്ല കോടതി സിബിഐ കോടതിയായി മാറിയത്. അതും ഒരു പ്രതികാരത്തിന്‍റെ ഭാഗമായുള്ള സ്ഥലം മാറ്റം ആയിരുന്നുവെന്ന് കേട്ടു .
അന്ന് ഇന്നത്തെപ്പോലെ ആലപ്പുഴയില്‍ മൂന്നും നാലും ജില്ലാ കോടതികള്‍ ഇല്ല. ഒരു കോടതി മാത്രം. ആ കോടതി സിബിഐ കോടതിയായതോടെ ജില്ലാകോടതിയുടെയും സെഷന്‍സ് കോടതിയു ടെയും പ്രവര്‍ത്തനം നാമമാത്രമായി. ‘റോള്‍കാള്‍’ സബ്രദായം പോലും പാടെ നിന്നു. മൂന്നിലേറെ ജില്ലാ കോടതികള്‍ ഉള്ള എറണാകുളത്തു നിന്നും ഒരു ജില്ലാ കോടതി മാത്രമുള്ള ആലപ്പുഴയ്ക്ക് ജഡ്ജിയോടൊപ്പം ആ കേസ്സും മാറ്റി ആത്മനിര്‍വൃതിയട ഞ്ഞവര്‍ക്ക് ആലപ്പുഴ ജില്ലാ കോടതിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയതില്‍ വിഷമം ഉണ്ടായിരുന്നില്ല. അത്യാവശ്യം പെറ്റിഷന്‍ മാറ്ററുകള്‍ മാത്രം കേട്ട് രാവിലെ പതിനൊന്നരയോടെ ജില്ലാകോടതി സി.ബി.ഐ കോടതിയായി മാറും.പിന്നെ,കോടതിയില്‍ എം.കെ. കെ.നായരും അദ്ദേഹത്തിന്‍റെ അഭിഭാഷകരും പ്രോസികുട്ടറു൦ സി.ബി.ഐ.ഉദ്യോഗസ്ഥരും മാത്രം. കേസിന്‍റെ വാദം മാത്രമേ ആലപ്പുഴയില്‍ നടക്കേണ്ടതുണ്ടായിരുന്നുള്ളു. ആഴ്ചയില്‍ അഞ്ചുദിവസം എന്ന നിലയില്‍ തുടര്‍ന്നിട്ടും വാദം പൂര്‍ത്തിയാകാന്‍ മൂന്ന് വര്‍ഷമെടുത്തു. ഇത്രയും കാലം സുദീര്‍ഘമായി വാദം പറഞ്ഞ മറ്റൊരു കേസ്സ് കേരള ജുഡിഷ്യറിയുടെ ചരിത്രത്തില്‍ ഉണ്ടോ എന്നറിയില്ല. പതിനയ്യായിര ത്തിലേറെ രേഖകള്‍തന്നെ കേസ്സില്‍ എക്സി ബിറ്റ് ആയി മാര്‍ക്ക് ചെയ്യപ്പെട്ടിരുന്നു. പ്രതേക അലമാരകളിലാണ് രേഖകള്‍ ആലപ്പുഴയില്‍ എത്തിയത്.
വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു, എം.കെ.കെ.നായര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്ത കുറ്റം. നേരത്തെ സൂചിപ്പിച്ചത് പോലെ ‘ഒതുക്കണം’ എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ ഒരു കേസ്. അദ്ദേഹത്തിന് വളരെ മോശമായി സഹായവും പിന്തുണയും ആവശ്യമുള്ളപ്പോൾ പ്രയോജനം നേടിയവർ അദ്ദേഹത്തിനെതിരെ നിന്നു. സി.ബി.ഐ. അനേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച ആ കേസ്സില്‍ തമിഴ് നാട്ടില്‍ നിന്നുള്ള ഒരു അഭിഭാഷകനായിരുന്നു, പ്രോസികുട്ടര്‍. കൊച്ചിയില്‍ കോണ്‍സ്റ്റിറ്റുട്ട് ചെയ്ത സ്പെഷ്യല്‍കോടതിയിലായിരുന്നു വിചാരണ . ഏതാണ്ട് പതിനഞ്ചു വര്‍ഷത്തിലേറെ നീണ്ട വിചാരണ. ഒരു മനുഷ്യന് ജനാധിപത്യഭരണകൂടം നല്‍കിയ അതിരൂക്ഷമായ മാനസിക പീഡനം! സ്പെ ഷ്യല്‍കോടതിയും കേസ്സും ആലപ്പുഴയ്ക്ക് മാറ്റിയപ്പോള്‍ എം.കെ.കെ.നായരും അദ്ദേഹ ത്തിന്‍റെ അഭിഭാഷകരും സി.ബി.ഐ. ഉദ്യോഗസ്ഥരും പ്രോസികുട്ടറുമൊക്കെ ആലപ്പുഴയില്‍ വന്ന് ഇവിടെ വീട് വാടകയ്ക്ക് എടുത്ത് താമസമാക്കി.
ഒടുവില്‍ ആയിരത്തിലേറെ പേജുള്ള വിധിന്യായത്തിലൂടെ ശ്രീ. എം.കെ. കെ.നായര്‍ കുറ്റവിമുക്തനാക്കപ്പെട്ടു. അദ്ദേഹത്തിനെതിരെയുള്ള കേസ് തെളിയിക്കാന്‍ പ്രോസിക്കുഷനു കഴിഞ്ഞില്ല. രാഷ്ട്രിയ നേതൃത്വ൦ മനസ്സു വെച്ചാല്‍ അധികാരം ഉപയോഗിച്ച് എങ്ങനെ ഒരു മനുഷ്യനെ ഇല്ലാതാക്കാം എന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ്, അദ്ദേഹത്തിന്‍റെ ജീവിതം. രാഷ്ട്രത്തിനു പ്രയോജനപ്പെടെണ്ട ഒരു ബൌദ്ധിക സാന്നിദ്ധ്യത്തേയും കര്‍മ്മശേഷിയേയും പൊതു ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ദുര്‍വ്യയം ചെയ്ത് കോടതിമുറിയില്‍ തളച്ചിട്ടിട്ട് ആര് എന്ത് നേടി ? എന്നിട്ടും , ചിരിച്ചു കൊണ്ട ല്ലാതെ ഒരിക്കലും അദ്ദേഹത്തെ
കോടതി മുറിയില്‍ കണ്ടിരുന്നില്ല . കര്‍മ്മഭരിതമായിരുന്ന ഒരു ജീവിതത്തിന്‍റെ ശ്രേഷ്ഠഭാഗവും സ്വന്തം നിരപരാധിത്വം തെളിയിക്കുവാന്‍ വേണ്ടി കോടതിമുറിയില്‍ ചെലവഴിച്ച്, ആരോടും പരിഭവമില്ലാതെ അദ്ദേഹം ഈ മണ്ണില്‍ നിന്നും കടന്നു പോയി.====ഈ മലയാള ആത്മകഥ ഓൺലൈനായി പൂർണ്ണ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് house ഇൽ കിട്ടും====
Comments
Post a Comment