NIA AND BANGALI HELP/ PONNU SWAMI/ ADVOCATE'S WAR WITH POLICE
N I A (എൻ ഐ എ) യും ഞാനും
പൊന്നുസ്വാമി ആണ് വീട്ടിൽ പതിവായി പണികൾക്ക് വരാറ് . പുള്ളിയെക്കുറിച്ചു ഞാൻ നേരത്തെ പോസ്റ്റിയിരുന്നു . പതിനാറു വയസ്സിൽ പളനിയിൽ നിന്നും കൊച്ചിയിൽ എത്തിയ തമിഴൻ . പൊന്നു ചാമിയെ കിട്ടിയില്ലെങ്കിൽ ദേവൻകുളങ്ങരയിൽനിന്നും ഏതെങ്കിലും ബംഗാളിയെ കൊണ്ടുവരും . ഇവിടെ കാലത്തു തമിഴരുടെ സ്ഥാനം ഇന്ന് ബംഗാളികൾ കൈയ്യടിക്കിയിരിക്കുകയാണ്. ഇന്നലെ ഒരാളെ ആവശ്യമായി വന്നു . പഴയതുപോലെ കാണുന്ന ഒരുത്തനെ വിളിച്ചുകൊണ്ടുവരുവാൻ മടി തോന്നി ... എളമരത്തിന്റെ വീടും കുശിനിയും അതിൽ രണ്ടു വർഷമായി പാത്രം കഴുകുന്ന എൻ ഐ എ പയ്യനും ഒക്കെ മുന്നിൽ തെളിഞ്ഞു . ഇതിൽ എൻ ഐ എ കാരും കണ്ടേക്കാം. എന്നെ പോലെയുള്ള സാധാരണക്കാർക്ക് എങ്ങനെ ഇവരെ തിരിച്ചറിയാം ? എളമരം / പി ഫ് ഐ കാർക്ക് കഴിഞ്ഞില്ല , പിന്നെയാ മണ്ടനായ എനിക്ക് . സൂക്ഷിച്ചു പയ്യന്മാരിൽ ഒരാളെ തിരഞ്ഞെടുത്തു എങ്കിലും സാധാരണ പോലെ നടത്തികൊണ്ടുവരുവാൻ തോന്നിയില്ല . കേന്ദ്ര സർക്കാർ ശമ്പളം വാങ്ങുന്നവൻ ആണെങ്കിലോ ? മോശമല്ലേ നടത്തികൊണ്ടുവരുന്നത് . നമ്മളെപ്പറ്റി എന്ത് വിചാരിക്കും . കേരളീയരെ മൊത്തം നാറ്റിക്കണ്ട എന്നുകരുതി ഓട്ടോ വിളിച്ചു വീട്ടിൽ എത്തിച്ചു . പണികൾ നിർദേശിച്ചു. ഉഴപ്പാതിരിക്കാൻ ഇടക്കിക്കിടെ നോക്കുന്ന പതിവ് ഉണ്ട് . ഇവിടെ അതുവേണ്ട എൻ ഐ എ കൃത്യമായി ജോലിചെയ്യും . അധികാര പ്രയോഗങ്ങൾ ആവശ്യമില്ല . പണ്ടൊക്കെ കൂടെ നിന്ന് ഐ ഡി കാർഡ് നോക്കാറില്ലെങ്കിലും പേരും നാളും നക്ഷത്രവും സ്ഥലവും ഒക്കെ അന്വേഷിക്കാറുണ്ട് അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ പോലീസിൽ റിപ്പോർട്ട് ചെയ്യാനായി. കൂടുതൽ പേരും മുഷിദാബാദ് കാർ . നമ്മൾ ഹിന്ദു ആണെങ്കിൽ അവനും ഹിന്ദു പേരെ പറയു . കാർഡ് കാണിച്ചാൽ തന്നെ വ്യാജ്യ കാർഡ് നമുക്കെങ്ങനെ മനസ്സിലാകും . ആയതിനാൽ ഇവരോട് ഇതൊന്നും അന്വേഷിച്ചിട്ടു കാര്യമില്ല എന്ന് മനസ്സിലായി . അതുകൊണ്ടു ഇവനോടും ഞാൻ ഒന്നും ചോദിച്ചില്ല . ഇടയ്ക്കു അവൻ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ പഴയപോലെ ഞങ്ങൾ ഉപയോഗിക്കുന്ന കണ്ടെയ്‌നറും ഗ്ലാസും കൊടുക്കാൻ വിഷമം. അമേരിക്കൻ പ്രഡിഡന്റ് ബൈഡൻ ജി വന്നാലും മായ ഉപയോഗിക്കാൻ എടുക്കാത്ത മനോഹര ചില്ലുപാത്രങ്ങൾ മേൽത്തട്ടിൽ അടുക്കിവെച്ചിരിക്കുന്നതു എടുക്കാനായി ഞാൻ സ്റ്റൂൾ കൊണ്ടുവന്നിട്ടു . വിരുന്നകാർ ഈ പാത്രങ്ങൾ കണ്ടു രസിച്ചു പഴയപാത്രങ്ങളിൽ ഭക്ഷണം കഴിക്കുകയാണ് പതിവ് . അതിൽ ഏറ്റവും നല്ല കണ്ടയ്നറും ഗ്ലാസും എടുത്തു പച്ചവെള്ളത്തിനുപകരം തിളപ്പിച്ചാറിയ കരിങ്ങാലി വെള്ളം നിറച്ചു വരാന്തയിൽ കൊണ്ടുവച്ചു അവനെ വിളിച്ചു . അവൻ്റെ ഭാവങ്ങളിൽ സന്തോഷം ദർശിക്കുകയാൽ എന്നിലും ഒരു കുളിർമ അനുഭവപ്പെട്ടു . അമിത് ഷാജി യുടെ സന്തോഷം എന്റെയും സന്തോഷം ആണല്ലോ . വൈകുന്നേരം കൂലി ചോദിക്കുമ്പോൾ ആവശ്യപ്പെട്ടതിൽ നിന്നും തർക്കിച്ചു 100 രൂപയെങ്കിലും കുറക്കാൻ നോക്കുന്ന ഞാൻ ഭവ്യമായി തന്നെ ചോദിച്ചത് കൊടുത്തു . മോഡിജിക്കും സന്തോഷം ആയിക്കോട്ടെ . അവൻ പോയപ്പോൾ എനിക്ക് തോന്നിയത് അരക്ഷിതബോധം. അഞ്ചുമണിവരെ എൻ്റെ വീടിനു എൻ ഐ എ കാവൽ ഉണ്ടായിരുന്നു . ഞാൻ സമാധാനത്തോടെ യാണ് എൻ്റെ പണികൾ തീർത്തത്. അവൻ നടന്നു നീങ്ങിയപ്പോൾ അത് നഷ്ടമായി . ഞാൻ വീണ്ടും വിജിലന്റ് ആയി.
അവൻ പോയി ഒരുമണിക്കൂർ കഴിഞ്ഞു കാണും എളമക്കര സ്റ്റേഷനിൽ നിന്നും ഒരുവിളി " മായ വക്കീലിന്റെ വീടല്ലേ ?" ഞാൻ : "അതെ ".
പോലീസ്: ഇവിടം അവരെ വരാമോ ?"
ഞാൻ : "വരാം" .
ചെന്നില്ലായെങ്കിൽ കരുനാഗപ്പള്ളിയിലെ വക്കീൽ ജയകുമാറിന്റെ മൂത്രം ചോരയായി പോകുന്നതും സൂത്രം തന്നെ ഇല്ലായ്മ ചെയ്തതും മനസ്സിൽ കണ്ടു . സസ്‌പെൻഷൻ പിന്നെ വരുമെങ്കിലും കിട്ടിയ ഇടിയുടെ ആഘാതവും ആന്തരീക അവയങ്ങളുടെ കേടുപാടുകളും മരണം വരെ ഉണ്ടാകുമല്ലോ . കിഴിയും , പിഴിയും, തിരുമ്മലും ആയി കോട്ടയ്ക്കലും സാമ്പത്തീക നഷ്ടങ്ങളും ഒക്കെ മിന്നായം പോലെ എന്റെ മുന്നിലൂടെ കടന്നുപോയി.
സ്റ്റേഷൻ ഓഫീസറുടെ മുന്നിൽ ഇരുന്നപ്പോൾ അദ്ദേഹം ഒരു പൊതി തുറന്നു . സെല്ലിൽ എൻ ഐ എ യെ കണ്ടു . പൊതിയിൽ നിന്നും ഒരു മാല എടുത്തു . മായ ആഭരണങ്ങൾ ധരിക്കാറില്ല . വല്ല കല്യാണങ്ങൾക്കു പോകുമ്പോൾ ഒരു മാല ഇടും . ഇത് എപ്പോഴും തുറന്നുകിടക്കുന്ന അലമാരി യിൽ ആർക്കും കാണാവുന്ന വിധം വർഷങ്ങളായി ഇരിക്കുന്നത്. ആ മാലയാണ് സബ് ഇൻസ്പെക്ട്രരുടെ മുന്നിൽ ഇരിക്കുന്നത് . ഞാൻ: :ഇത് മായയുടെ മാലയാണ് ." സെല്ലിലേക്ക് ചൂണ്ടിയിട്ടു അയാളെ അറിയുമോ എന്നൊരു ചോദ്യം .
ഞാൻ ഇൻസ്പെക്ടറോട് : " അത് എൻ ഐ എ ....(മുഴുമിപ്പിച്ചില്ല വക്കീൽ ജയകുമാറിനെ ഓർത്തു അവിടെ നിർത്തി .) അദ്ദേഹം ഞാൻ പറഞ്ഞത് ശ്രദ്ധിച്ചില്ല/ കേട്ടില്ല എന്ന് തോന്നുന്നു . അദ്ദേഹം തുടർന്ന് : ഇയാൾ എം എ ജെ ആശുപത്രിക്കു അടുത്ത് സ്വർണക്കടയിൽ ഇത് വിൽക്കാൻ കൊണ്ടുചെന്നപ്പോൾ അവർ അറിയിച്ചു ഇവനെ മാലയോടെ പൊക്കിയതാണ് . " പരാതി എഴുതി തരാൻ ആവശ്യപ്പെട്ടു . സെല്ലിൽ ആകാംഷയോടെ എന്നെ നോക്കുന്ന എൻ ഐ എ യെ കണ്ടു . കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥനു എതിരെ പരാതി എഴുതാൻ മനസ്സുവന്നില്ല.
ഞാൻ ഓഫീസറോട് : "പരാതിയില്ല " ക്രുദ്ധനായ ഓഫീസർ കസേരയിൽ നിന്നും ചാടി എഴുനേറ്റു പുറത്തേക്കു വിരൽ ചൂണ്ടി അലറി " യു ഗെറ്റ് ഔട്ട്. " അവശനായ വക്കീൽ ജയകുമാറിനെ താങ്ങിപിടിച്ചു ഭാര്യ നടന്നു പോയപോലെ മായയും പോകണ്ട എന്നുകരുതി ഞാൻ പുറത്തേക്കു പാഞ്ഞു , മിന്നൽ മുരളിയെപോലെ സ്റ്റേഷൻ വിട്ടു.
വക്കീൽ രാജീവ് കേശവപിള്ള
https://www.facebook.com/rajeev.kesavapillai/posts/pfbid02hysYNmM6nbz2dYEbFzNPebZADacXGrC3a4U6bkp3KQKhKqtW5acan9VunzH1JtRpl
Super 👍
ReplyDelete