V. K SREEKUMAR/JAYANTH/ ALIND KUNDARA

ശ്രീകുമാർ വി. കെ. എന്റെയും സുഹൃത്ത് ജയന്ത് മേനോന്റെയും ഒരു ക്ലാസ് സീനിയർ ബി.കോമിന് ...മിതഭാഷി, സൗമ്യൻ. ഞങ്ങളുടെ കുസൃതികൾക്കു ഒക്കെ സാക്ഷിയും , ഇതൊന്നും വേണ്ട എന്ന് ഉപദേശവും തരുമായിരുന്നു. ഒരുകാലത്ത് വ്യവസായിയും ആയിരുന്നല്ലോ . എല്ലാം നിർത്തി സ്വസ്ഥമായി ഇരിക്കുന്നു ഇപ്പോൾ . വീട്ടിൽ വന്നിട്ടുണ്ട്. അച്ഛൻ കൃഷ്ണ പിള്ള ചേട്ടൻ സർക്കാർ സെർവീസിൽ നിന്നും അലിൻഡിൽ എത്തിയ ആൾ. എന്റെ അച്ഛൻ എത്തിയത് പട്ടാളത്തിൽ ഇ എം ഇ സെന്റർ ജബൽപൂരിൽനിന്നും. രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ . അച്ഛൻ അലിൻഡിൽ മെഷീൻ ഷോപ്പിൽ. ചേട്ടൻ മെക്കാനിക്കൽ മെയിന്റനൻസിൽ . രണ്ടുപേരുടെയും ചാർജ്‌ മാൻ ആയി ജയന്തിന്റെ അച്ഛൻ വി എസ് മേനോൻ സാർ. ARMOR ROD പുറത്തുനിന്നും വാങ്ങുന്നതാണ് ലാഭം എന്നുകണ്ടു മെഷീൻ ഷോപ് നിർത്തി . അച്ഛനും മെക്കാനിക്കൽ മെയിന്റനൻസ് ൽ ആയി . സെക്ഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടു . അവിടെ ജൂനിയർ ആയി. അത് ചില പ്രശ്നങ്ങളിലേക്ക് നയിച്ചു . മേനോൻ സാറിന്റെ കാലത്തു 11 KV സബ്‌സ്റ്റേഷൻ അലിൻഡിൽ ഉണ്ടാക്കി . എലെക്ട്രിക്കൽ, മെക്കാനിക്കൽ , ഓട്ടോമൊബൈൽ, മൈന്റെനൻസ്‌ സെക്ഷൻ ന്റെ സുവർണ കാലഘട്ടമായിരുന്നു അത് . സാർ റിട്ടയർ ചെയ്യുന്നത് എക്സിക്യൂട്ടീവ് മൈന്റെനൻസ് ആയി. വിദേശ ജനറേറ്റർ റിപ്പയറിങ് സബ്‌സഷൻ മൈന്റെനൻസ്, ലോറി / ഫോർക്കലിഫ്റ്റുകൾ /CRANE റിപ്പയറുകൾ എല്ലാം ഇവിടെത്തന്നെ ചെയ്തു . ഇതിനിടെ അലൂമിനിയം INGOT ഫർനസിൽ ഇട്ടു ഉരുക്കി റോഡ് ആകുന്ന റോഡ് മിൽ നിർത്തി ചിലവുകൾ കൂടുന്നകാരണം. അന്ന് സാർ സൂപ്രണ്ട് . റോഡ് പുറത്തുനിന്നും വാങ്ങി . സാറിന്റെ വകുപ്പ് അല്ലെങ്കിലും റോഡ് മിൽ പുനരുദ്ധാരണത്തിന് സാർ ഒരു പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കി സമർപ്പിച്ചു. ലാഭത്തിൽ ആക്കാം എന്ന് വാക്കുകൊടുത്തു. മറ്റു ചില സാങ്കേതിക കാരണങ്ങളാൽ ആ റിപ്പോർട്ട് ഉന്നതരുടെ മേശക്കുള്ളിൽ തന്നെ ആയി. (അലുമിനിയം റോഡും അലുമിനിയം കട്ടികളും വാങ്ങുന്നതിൽ കിക്ക്‌ ബാക് ഉണ്ട് . കൂടുതൽ കിട്ടുന്നത് റോഡ് വാങ്ങുമ്പോൾ . ഇത് വരവായി കാണിക്കാറില്ല ബുക്കിൽ. ഉന്നതർ ഒറ്റക്കോ വീതിച്ചോ എടുക്കും . ഞാൻ ഇന്റെര്ണല് ഓഡിറ്റിൽ ജോലിചെയ്യുമ്പോൾ പർച്ചസ് ഓഡിറ്റ് നടക്കുമ്പോൾ ഈ ഫയലുകൾ ഞങ്ങൾക്ക് നോക്കാൻ തരാറില്ല . എൻ്റെ മേലുദ്യോഗസ്ഥൻ ചാർട്ടേർഡ് അക്കൗണ്ടന്റ് ജോൺ വര്ഗീസ് സാർ ഇത് പ്രശനം ആക്കി . മാനേജ്മെന്റ് ഉം ആയി തെറ്റി. പിന്നെ എന്ത് ഓഡിറ്റ് എന്ന് സാറിന്റെ ചോദ്യം . പിന്നാലെ രാജിവെച്ചു വഞ്ചിനാട് ലെതെർസ് ൽ പോയി . കൂട്ടത്തിൽ സാറി ന്റെ ഒപ്പം വന്നവർ സാറിനേക്കാൾ മുകളിൽ പോയതും സാറിനു അത് നിഷേധിച്ചതും ഒക്കെ ഉണ്ട്. കാലം 1983 ) . മേനോൻ സാറിനു വെട്ടിത്തുറന്നു പറയുന്ന സ്വഭാവം . അതും അൽപ്പം കളിയാക്കിത്തന്നെ. ഇത് പലർക്കും സഹിച്ചിരുന്നില്ല. എന്നാൽ തൊട്ടുകളിക്കാൻ ഭയപ്പെട്ടിരുന്നു . പല ലൈനുകളും എവിടെകൂടെ ഒക്കെ പോകുന്നു എന്നൊക്കെ സാറിനുമാത്രമേ അറിയൂ. മാറ്റിയാൽ പ്രശനം രൂക്ഷമാകും . പിന്നെ കണ്ടുപിടിക്കാൻ കഴിയും എങ്കിലും സമയം എടുക്കും . കേബിൾ കോൺട്രാക്ടുകൾ സമയത്തു ചെയ്തു തീർക്കാൻ കഴിയാതെ വരും. സാറിനൊപ്പം വന്നവർ സാറിനെ മറികടന്നു വർക്സ് മാനേജർ ആയി . 1980 ൽ ടൈം ഓഫീസിൽ എത്തിയ ഞാൻ കൃഷ്ണ പിള്ള ചേട്ടനും മേനോൻ സാറിനും പഞ്ചിങ് കാർഡ് ഇഷ്യൂ ചെയ്തു . രണ്ടുപേരോടും നല്ല അടുപ്പമായി. ഞാൻ നല്ലൊരു ശ്രോതാവ് ആയതിനാൽ സാർ ഒത്തിരി കാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട് . വഴിയിലും തടഞ്ഞുനിർത്തി പറഞ്ഞിട്ടുണ്ട്. മാനേജ്മെന്റിനോടുള്ള നീരസം എന്നോട് വെളുപ്പെടുത്തിയിട്ടുണ്ട് . പല ആൾക്കാരുടെ ചരിത്രങ്ങൾ കേട്ട് ഞാൻ വാ പൊളിച്ചു നിന്നുപോയിട്ടുണ്ട്. ചിലതൊക്കെ എങ്ങും എഴുതാൻ കഴിയാത്തത് . എന്നെ ജീവനക്കാരൻ ആയാണ് കണ്ടത് . മകന്റെ സുഹൃത്തായ് അല്ല . ചുരുക്കി പറഞ്ഞാൽ സാറിന്റെ കാലഘട്ടം ഈ ഡിപ്പാർട്മെന്റുകളുടെ സുവർണ കാലം. ഇന്നും 11 കെവി സബ്‌സ്റ്റേഷന്റെ ശേഷിപ്പുകൾ കാണാം . ആലുവയിൽ താമസിക്കുന്ന കാലത്തു കമലച്ചേച്ചിയും ആയി ഏലൂരിൽ പ്രശാന്തിയിൽ വന്നിട്ടുണ്ട്. അച്ഛന്മാരുടെ അടുപ്പം പോലെ ഞങ്ങളും വളരെ അടുപ്പം . വാൽകഷ്ണം : ഈ കാലങ്ങളിൽ കമ്പനിക്കു നാഥൻ ഇല്ലായിരുന്നു. ഒരു ഗ്രൂപ്പിന്റേയോ /കടുംബത്തിന്റെയോ നിയന്ത്രണം ഇല്ലായിരുന്നു. മേജർ ഷെയർ ഹോൾഡേഴ്സ് എൽ ഐ സി . പിന്നെ മറാട്ടികളും ഗുജറാത്തികളും . ട്രാവൻകൂർ രാജാക്കന്മാരുടെ ഷെയറുകൾ എൽ ഐ സി ക്കു വിറ്റിരുന്നു. എൽ ഐ സി യുടെ പ്രതിനിധിയെ ഗസ്റ്റ് ഹാവ്‌സിൽ വേണ്ട രീതിയിൽ കാണുമ്പോൾ അദ്ദേഹം മിണ്ടാതിരുന്നോളും . അതുകൊണ്ടു എന്തും അവിടെ കാണിക്കാം അന്നത്തെ മാനേജ്മെന്റിന് . ഇതും കമ്പനി പൂട്ടാനുള്ള അനവധി കാരണങ്ങളിൽ ഒന്നാണ് . എൽ ഐ സി ക്കു ഷെയർ മാർകെറ്റിൽ /ട്രേഡിങിൽ അബദ്ധം പറ്റിയിട്ടുണ്ടെങ്കിൽ അലിൻഡിൽ നിന്നായിരിക്കും .

Comments

  1. സുഹൃത്തേ.... സത്യങ്ങൾ തുറന്ന് എഴുതിയാൽ പലേ ബിംബങ്ങളും തകർന്നു വീഴും.... കുറച്ചെങ്കിലും എഴുതിയ താങ്കൾക്കു നന്ദി 🙏

    ReplyDelete

Post a Comment

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM