കേരളം കണ്ടതിൽ വെച്ച് ഏറ്റവും മോശം മന്ത്രിസഭാ ആയിരുന്നു ഉമ്മന്ചാണ്ടിയുടേത്. പിണറായി ഇതിനെ കവച്ചു വെക്കും എന്ന് ഒരിക്കലും തോന്നിയിരുന്നില്ല, മാത്രമല്ല ഒരു തുടർ ഭരണവും ഉണ്ടാകും എന്ന് ഉറച്ചു വിശ്വസിച്ചു പോയിരുന്നു. ഒരു വയോധികനെ വെട്ടി വീഴ്ത്തി അധികാരത്തിൽ വന്നതാണെങ്കിലും കുറച്ചു നന്മകൾ പ്രതീക്ഷിച്ചു. എല്ലാം കളഞ്ഞുകുളിച്ചു. കഴിവ് കേടുകൾ മുഴുവൻ പുറത്തെടുത്തു . മറ്റുള്ളവരാൽ കെട്ടിപ്പൊക്കിയ പ്രതിച്ഛായ മുഴുവൻ തച്ചുടച്ചു . ഒരുപഞ്ചായത്തു പ്രഡിഡന്റ് ആയി ഇരിക്കാൻപോലും കഴുവില്ലാത്തവൻ എന്ന് മറ്റുള്ളവരെക്കൊണ്ട് തന്നെ പറയിച്ചു. അവസാന നിമിഷമെങ്കിലും പ്രതിച്ഛായ നന്നാക്കും എന്ന് വിചാരിച്ചു , ജലീലിനെ വെള്ള അടിക്കുമ്പോഴും ശിവശങ്കരനെ തിരിച്ചു എടുക്കുമ്പോഴും എല്ലാം കണ്ടുകൊണ്ടിരിക്കുന്ന ജനം തന്നെപോലെ തന്നെ വിഡ്ഡി ആണെന്ന് വിചാരിക്കുന്ന ആളെ എന്തുപറയാൻ. ഇനി ഒരിക്കലും ഈ സീറ്റിൽ ഇരിക്കാൻ കഴിയാത്ത വിധം ഉള്ള പ്രവർത്തികൾ ആണ് താൻ കാട്ടിക്കൂട്ടുന്നത് എന്ന് ഇയാളുടെ തലയിലേക്ക് ആര് കയറ്റിവിടും ? കഷ്ടം ... 2000 ആവുമ്പോഴേക്കും കേരളം ഇലക്ടിസിറ്റിയിൽ സ്വയം പര്യാപ്തമാവും എന്ന് ടി വി യിൽ ഇരുന്നു തട്ടിവിടുന്നത് ഇന്നും എൻറെ ഓർമയിൽ നിൽക്കുന്നു . അദ്ദേഹം ധനസ്ഥിയിൽ സ്വയം പര്യാപ്തത നേടി ....ആ വയോധികനായിരുന്നെങ്കിൽ, തരക്കേടില്ലാത്ത ഒരുഭരണവും , കോണ്ഗ്രസ്സിന്റെ അഴിമതി കണ്ടു മടുത്ത ജനം ഒരു തുടർച്ചയും കൊടുക്കുമായിരുന്നു .
നിർഗുണൻ ആയ പിണറായി യെ കാണുമ്പോഴൊക്കെ ഞാൻ ഓർക്കുന്നത് കുണ്ടറ അലിൻഡ് പൂട്ടാറായപ്പോൾ ഉണ്ടായിരുന്ന ഒരു ജനറൽ മാനേജരെ ആണ് . ഓർഡറുകൾ ക്യാൻവാസ് ചെയ്യാൻ മിടുക്കുള്ള രണ്ടു എഞ്ചിനീർസ് ഇനെ ഡങ്കയും തബലയും പോലെ ഇടതുവശവും വലതുവശവും ഇരുത്തി ക്ലാർക് പണി ചെയ്യിപ്പിക്കുകയും ഓർഡർ ക്യാൻവാസ് സെക്ഷനിൽ (മാർക്കറ്റിംഗ്)കുറച്ചു ടൈപ്പിസ്റ്റികളെ മാത്രമായി അവശേഷിപ്പിക്കുകയും ചെയ്തു .ഓർഡർ ബുക് കാലിയായി . എസ ബി ടി ഓർഡർ അനുസരിച്ചു വർക്കിംഗ് ക്യാപിറ്റൽ തരുമായിരുന്നു . എടുത്താൽ പൊങ്ങാത്ത ലോണുകളുടെ പലിശ ഒന്നും കിട്ടാതിരിക്കുന്നതിനേക്കാൾ ഭേദം എന്തെങ്കിലും മാസാമാസം കിട്ടുന്നതല്ലേ എന്നുകരുതി ഓരോ കൺസൈന്മെന്റ് അനുസരിച്ചും സഹായിച്ചു പോന്നിരുന്നു . ഓർഡറുകൾ ഇല്ലാതായാൽ പിന്നെ എസ ബി ടി എന്തുചെയ്യും ?. ചിന്ത ശേഷിയില്ലാത്ത ഒരു ജി എം….. . ഓർഡറുകളില്ലാതായിട്ടും ഇദ്ദേഹം ജി എം ആയി തുടർന്ന് എന്നതാണ് ഇതിലെ തമാശ . , അതി ഭയങ്കര നക്ഷ്ടം. . റീജിയണൽ ഓഫീസുകളും കോർപ്പറേറ്റ് ഓഫീസുപോലും പൂട്ടിക്കഴിഞ്ഞിരുന്നു . ഇങ്ങനെയുള്ള കമ്പനിയുടെ ജി എം ആണ്. അവസാനം നിവർത്തിയില്ലാതെ രാജി വെച്ചു .
പിന്നെ വന്ന ഇൻചാർജിനു കിട്ടിയ പണി താഴെ കൊടുക്കുന്നു ... സെയിൽസ് എക്സിക്യൂട്ടീവ് ഇൻചാർജ് ആയി. കമ്പനി എങ്ങെനെ എങ്കിലും ഓടിക്കണമല്ലോ . .അദ്ദേഹത്തിന് കർണാടകയിലെ ഒരു കേബിൾ കമ്പനിയും ആയി നല്ല ബന്ധം ഉണ്ടായിരുന്നു . അവർ കോൺവെർഷൻ (CONVERSION) ഓർഡറുകൾ തന്നു .മെറ്റീരിയൽസിനു ഒരുഗാരണ്ടിയും ഇല്ലാതെ , ഇൻചാർജു ന്റെ വാക്കുകൾ മാത്രം വിശ്വസിച്ചുകൊണ്ട് . അവരുടെ ലോറിയിൽ അലൂമിനിയവും സ്റ്റീലും യാഡിൽ എത്തിക്കും . ഫിനിഷ്ഡ് പ്രൊഡക്ടസ് അവർ തന്നെ കൊണ്ടുപോകും . ബാങ്കിൽ വരുന്ന പൈസ തോന്നിയപോലെ ബാങ്ക് എടുത്തു ബാക്കി എസ ബി ടി തരും .ചിലപ്പോൾ ശമ്പളത്തിനുപോലും തികയുകയില്ല . പിന്നെ ബാങ്കിന്റെ കാലിൽ പിടിച്ചു ശമ്പളത്തിനുള്ളത് ഒപ്പിക്കും . ശമ്പളം പലപ്പോഴുംവൈകി . ഒരു യൂണിയൻ സമരം ചെയ്യും എന്ന് ഭീഷണി പെടുത്തി. അങ്ങനെ ഇരിക്കെ ഒരുമാസം ഏഴുദിവസം ശമ്പളം വൈകി . മുൻ ജി എമ്മിനും (മേല്പറഞ്ഞ ) വർക്സ് മാനേജർക്കും , ട്രേഡ് യൂണിയനുകളും ആയി നല്ല ബന്ധം ആണൂള്ളത് .ഇപ്പോഴും ആ ബന്ധം ഉണ്ട് . ചിലബന്ധങ്ങൾ ധനപരവും ചിലതു സമുദായ അടിസ്ഥാനത്തിലും . ഈ രണ്ടുപേർക്കും മേല്പറഞ്ഞ ട്രേഡ് യൂണിയനിൽ നല്ല സ്വാധീനം .ഒരാൾക്ക് കമ്പനി നടക്കരുത് എന്നും മറ്റേ ആൾക്ക് ഇൻചാർജ് സ്ഥാനത്തേക്ക് വരാനുള്ള ആഗ്രഹവും . (ഓർക്കുക.... ഓർഡർബുക് കാലി, അതി ഭയങ്കര നക്ഷ്ടം. . റീജിയണൽ ഓഫീസുകളും കോർപ്പറേറ്റ് ഓഫീസുപോലും പൂട്ടിക്കഴിഞ്ഞിരുന്നു . സമരം തുടങ്ങി . AITUC ആണ് മുൻപന്തിയിൽ . മിക്കകമ്പനികളിലും CITU വിനെക്കാൾ പ്രശ്നക്കാർ AITUC ആണ് . AITUC മെമ്പർ ആയ അത്താഴ പട്ടിണിക്കാരനായ ഗോപിനാഥൻ എന്ന വോർക്സ് ഓഫീസിലെ അറ്റൻഡർ എൻ്റെ മുന്നിൽ വന്നപ്പോൾ ഞാൻ :" ഗോപി.... ഈ അവസരത്തിൽ സമരം ചെയ്‌യുന്നത് ശരിയാണോ ? കമ്പനി എങ്ങനെയെങ്കിലും ഓടിയെങ്കിൽ മാത്രമല്ലെ ശമ്പളം വൈകി ആണെങ്കിലും കിട്ടുക ഉള്ളല്ലോ .
ഗോപിനാഥൻ : അതൊന്നും പറഞ്ഞാൽ പറ്റുകയില്ല . ശമ്പളം കൃത്യമായി കൃത്യസമയത്തു കിട്ടണം ." പട്ടിണിക്കാരൻ ആണെങ്കിലും നേതാവ് പറഞ്ഞാൽ കടുകിട വ്യതിചലിക്കാത്തവൻ . അതായതു ചിന്താ ശക്തി എടുത്തു മാറ്റിയിരുന്നു . കേബിൾ കമ്പനിയും ഇൻചാർജും ഒരേപോലെ പേടിച്ചു . കേബിൾ കമ്പനിയുടെ അലുമിനിയവും സ്റ്റീലും ഒരുഗാരണ്ടിയും ഇല്ലാതെ യാർഡിൽ കിടക്കുന്നു . നിങ്ങൾ ഒന്നും ചെയ്യണ്ട ,ഞങ്ങളുടെ സാധനങ്ങൾ തിരിച്ചു തരിക എന്ന് കേബിൾ കമ്പനി . ബാങ്ക് ഗ്യാരണ്ടീ ഉണ്ടായിരുന്നെങ്കിൽ അവർക്കു ENCASH ചെയ്തു കൊണ്ട് പോകാൻ കഴിയുമായിരുന്നു .
ഇൻചാർജ് , യാർഡിൽ ഉണ്ടായിരുന്ന സകല സ്ക്രപ്പുകളും വിറ്റു .CHEQUE ബാങ്കിൽ അടക്കാതെ നേരിട്ട് കാഷ് ആയി മേടിച്ചു .ശമ്പളം കൊടുത്തു …..കിട്ടിയ സമയത്തിനുള്ളിൽ എല്ലാസാധങ്ങളും ഒരു പരുക്കും ഇല്ലാതെ കേബിൾ കമ്പനിയിൽ എത്തിച്ചു . അദ്ദേഹം ദീർഘ നിശ്വാസം വിട്ടു ,രാജി വെച്ച് പോയി . ഇതായിരുന്നു അലിൻഡിലെ ലാസ്‌റ് ഓപ്പറേഷൻ . പിന്നീട് വയർ മിൽ ചലിച്ചിട്ടില്ല .ഇപ്പോൾ അലിൻഡ് തുറന്നു എങ്കിലും ചില അസ്സംബ്ലിങ് മാത്രമേ ഉള്ളു എന്നാണ് അറിയുന്നത് ...അലിൻഡിലെ നിൽ ഓർഡർ ബുക് (NIL ORDER BOOK)പോലെ ആണ് സ്റ്റേറ്റ് ഗവണ്മെന്റും . നിഛലമാകാൻ കാരണം ടോംജോസും തോമസ് ഐസക്കും പിണുവിന്റെ കഴുവു കേടുകളും.
ഖജനാവ് കലി ആയാൽ .....പിന്നെ സർക്കാർ എങ്ങനെ മുന്നോട്ടുപോകും . ജി എസ ടി ബില് പാസ്സാക്കിയതോടു കൂടി ഐസക് സകല TAX കളക്ഷനും നിർത്തി കേന്ദ്രത്തിലേക്കുനോക്കി നഷ്ടപരിഹാരം എന്നുവിളിച്ചു കൂകി കൊണ്ടിരിക്കുകയാണ് . വരുമാനം മറ്റു സോഴ്സ് ഇൽനിന്നും ഉണ്ടാക്കാനും ശ്രമമില്ല .ഇത് മനപ്പൂർവം ആണോ എന്നും സംശയിക്കുന്നു ...ഉദ്ദേശം പിണറായിയെ ചീത്തയാക്കൽ . കമ്മ്യൂണിസ്റ്റ് വിരാധിയായ ടോംജോസ്, മൻ മോഹൻ കളി നടത്തി ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന മട്ടും .... ഇപ്പോൾ സ്വര്ണക്കടത്തും ലഹരി , പീഡനവും കൊലപാതകവും മാത്രം . ഇയാൾ ചാണ്ടിയേക്കാൾ ഭേദം ആണെന്നാണ് എൻ്റെ മാത്രം അഭിപ്രായം . ചാണ്ടി കേരളം മൊത്തം സഭക്ക് എഴുതിക്കൊടുത്തു . കാണായ എല്ലമാർഗത്തിലും കാശ് അടിച്ചുമാറ്റി . സോളാർ വിഷയം മാത്രം പ്രമാദമായി. ഒരു പെൺകുട്ടി ഒരു ബിസിനസ് തുടങ്ങാൻ എത്തിയപ്പോൾ എന്തെല്ലാമാണ് കാട്ടിക്കൂട്ടിയത് .അദ്‌ഭുതം തന്നെ.... ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉപയോഗിച്ച് അതിൻ്റെ നാണം തന്നെ ഇല്ലാതാക്കി . . അച്ഛൻ മുഖവും മകൻ താഴെ ഭാഗവും ഉപയോഗിച്ചു . ഇത് കേരളത്തിലെആദ്യ സംഭവം ആണ് . ഇത്ര വൃത്തികെട്ട മന്ത്രിസഭ വേറെ ഉണ്ടായിട്ടില്ല. ചാണ്ടിയ്‌യും കുഞ്ഞാലിയും ഇബ്രഹിം കുഞ്ഞും മുനീറും മാണിയും അനൂപും
സ്വന്തക്കാരെ മുഴുവൻ തിരുകി കയറ്റി. സ്വന്തക്കാരെയും ബന്ധുക്കളെയും ഏറ്റവും കൂടുതൽ തിരുകി കയറിയതും കിക്ക് ബാക്കുകൾ മേടിച്ചതും ചാണ്ടി മന്ത്രിസഭ. തലച്ചോറില്ലാത്ത പിണുവിനും കൂട്ടർക്കും ഇതൊന്നും ചികഞ്ഞെടുക്കാൻ സമയമില്ല, കാശു അടിച്ചുമാറ്റാനുള്ള തിരക്കിലാണ് .
ഇന്നത്തെ മാതൃഭൂമി പത്രത്തിലും വാരാന്ത്യത്തിലും (13.09.2020 ) ഉമ്മൻ ചാണ്ടിയെ ലോക നേതാവായി ഉയർത്തുന്നു . ഇത്രയും വൃത്തികെട്ട മറ്റൊരു നേതാവില്ല .
ഉമ്മൻ മുല്ലപ്പള്ളിയെ തിരുത്തും . ഉമ്മനെ ആര് തിരുത്തും .ആർക്കും അതിനു ധൈര്യം ഇല്ല . അപ്പോൾ ആരാണ് കെ പി സി സി പ്രെസിഡെന്റ്?
കോൺഗ്രസ്സിനുള്ളിലെ ഹിന്ദുക്കളെ എല്ലാം അടിച്ചു ഒതുക്കി ഇട്ടിരിക്കുന്നു .ഉണ്ണിത്താനെയും മുരളിയേയും തോൽപ്പിക്കാനും മേലിൽ സീറ്റും ചോദിച്ചു വരാരാതിരിക്കാനും വടക്കു കൊമ്മ്യൂണിസ്റ് കോട്ടയിൽ കൊണ്ടുപോയി നിർത്തി . അയ്യപ്പൻ രണ്ടുപേരെയും രക്ഷിക്കുമെന്ന് ഉമ്മൻ സ്വപനത്തിൽ പോലും വിചാരിച്ചില്ല ....
പിണുവിനും കൂട്ടർക്കും വടക്കു ജയിക്കണമെങ്കിൽ വിദേശ മതത്തിൽ എത്തിയ ഹിന്ദുക്കളെ രണ്ടായി പിളർത്തി നിർത്തണം . ഇപ്പോൾ ഇവരുടെ വോട്ടില്ലായെങ്കിൽ വടക്കു ഒരു സീറ്റുംകിട്ടുകയില്ലെന്നു പിണുവിന് വൃക്തമായി അറിയാം . അലനും താഹയുടെയും കാര്യത്തിൽ പി ജയരാജൻ വെക്തമായി പറയുന്നുണ്ട് ത്രീവവാദ സംഘടനയായ ജമായത്തെ ഇസ്ലാമി യുടെ ആൾകാർ ആണ് ഇവർ രണ്ടുപേരും എന്ന് . വോട്ട് ചോരാതിരിക്കാൻ പിണറായി പിന്നോട്ട് പോയി ....ഇവരെ പ്രീണിപ്പിക്കാൻ ഓരോന്ന് കാട്ടികൂട്ടുന്നു. ഇവർ ആണെങ്കിലോ മനപ്പൂർവം രണ്ടായി നിന്നുകൊണ്ട് രണ്ടു മുന്നണിയിലും നിന്ന് സ്വന്തം സമുദായത്തെ നന്നാക്കുന്നു ,,,,, ഇവരിൽ ആരെങ്കിലും ആപത്തിൽപെട്ടാൽ ഓടിയെത്തി രക്ഷിക്കുന്നത് ലീഗ് തന്നെ . ജലീൽ രാജിവെക്കാൻ ലീഗ് എന്താണ് റോഡിൽ ഇറങ്ങാത്തതു ? ഇവർ ഇറങ്ങിയാൽ കേരളം സ്തംപിക്കും . ഏതെങ്കിലും മൂലയിലിരുന്നു എന്തെങ്കിലും ഒന്ന് ജലീലിന് എതിരെ പറയും. അത്രതന്നെ . യൂത്ത് ലീഗും ചില കോപ്രായങ്ങൾ കാണിക്കും .മതഗ്രന്ഥ ഇടപാട് ലീഗിന് വെക്തമായി അറിയാം ..ഇന്ന ഇന്ന സ്ഥലങ്ങളിൽ മത ഗ്രന്ഥങ്ങൾ എത്തിയിട്ടുണ്ട് അല്ലെങ്കിൽ എത്തിയിട്ടില്ല എന്ന് ലീഗ് പറയാത്തത് എന്ത് ?...കേവല ഭൂരിപക്ഷം കിട്ടാറാവുമ്പോൾ ഈ രണ്ടുകൂട്ടരും ഒന്നിക്കും .അന്ന് കേരളത്തിലെ കമ്മ്യൂണിസവവും മരിച്ചു വീഴും. സത്യം പറയാമല്ലോ മുസ്ലിം ലീഗ് ,കൊണ്ഗ്രെസ്സ്, കേരള കൊണ്ഗ്രെസ്സ് രണ്ടു ഗ്രൂപ്പ് മുതലായ കക്ഷികളുടെ നാലിൽ ഒന്ന് അഴിമതി ഇടതു സർക്കാർ നടത്തിയിട്ടില്ല . രമേശ് മുഖ്യമന്ത്രി ആകാതിരിക്കാനുള്ള പണികൾ അണിയറയിൽ നടക്കുന്നു ..അഥവാ ആയാൽത്തന്നെ വിഎസ്സിനെ പോലെ കൈയും കാലുംകെട്ടിയിടും .താക്കോൽ സ്ഥാനങ്ങളിൽ ഉമ്മെന്റ ആൾക്കാർ എത്തും .ഐ എ എസ /ഐ പി എസ ഇൽ ഉമ്മന് നല്ല സ്വാധീനം സ്വന്തം സമുദായത്തിലൂടെ ... ശുഭം.. ശുഭം.. അലിൻഡിലെ ജിഎം ഇന്റെ സ്ഥാനം പിണറായിക്കും, കഴുവുകെട്ട യൂണിയനുകളുടെ സ്ഥാനം , പിണുവിന് ഒപ്പം നിൽക്കുന്നവരും .ഇൻചാർജിന്റെ സ്ഥാനം വിഎസിനും......
എല്ലാം രണ്ടു മുന്നണിയും തമ്മിൽ ഉള്ള താരതമ്യം മാത്രം ഒപ്പം സ്വന്തം നിഗമനങ്ങളും..
ചിലകാര്യങ്ങൾ കൂടി......
അവസാനം കമ്പനി പൂട്ടി മെയിൻ ഗേറ്റിനു മുൻപിൽ കുടിലും കെട്ടി മൈക്ക് സൈറ്റിലൂടെ മാനേജ്മെന്റിന്
എതിരെ മുദ്രവാക്യം വിളിച്ചു ഇരുന്നു ,സ്വയം പിരിച്ചും വഴിയേ പോന്നവരിൽനിന്നും ഒക്കെ പിരിച്ചു കഞ്ഞിയും കപ്പയും ഒക്കെ ആയി കുറച്ചുനാൾ തുടർന്നു . , ഞാൻ ആ കുടിലിൽ കയറിയില്ല . അത് ശ്രദ്ധിച്ച ഒരാൾ എന്താണ് കുടിലിൽ ഇരിക്കാത്തതു എന്നാരാഞ്ഞു .
ഞാൻ : നിങ്ങളുടെ സമരം ആർക്കു എതിരെ ആണ് ?
അയാൾ : മാനേജ്‌മെന്റിനു .
ഞാൻ : ആരെങ്കിലും പിരിച്ചുവിട്ടോ ?
അയാൾ : ഇല്ല .
ഞാൻ :കോൺവെർഷൻ ഓർഡർ ചെയ്യുമ്പോൾ സമരം ചെയ്തത് ശരിയാണോ ?
അയാൾ :മൗനം ...
ഞാൻ : മാനേജ്മെന്റിന്റെ തെറ്റായ നയങ്ങൾക്ക് എതിരെ ശബ്‌ദം ഉയര്ത്താഞ്ഞത് എന്താണ് ?(ശംബ്ദം ഉയർത്തിയ എന്നെ ഇവർ എല്ലാംകൂടി അടിച്ചിരുത്തുകയാണ് ഉണ്ടായതു .ഇത് മറ്റൊരു ബ്ലോഗിൽ എഴുതിയിട്ടുണ്ട് )
അയാൾ : മൗനം.
വിഷമിപ്പിക്കേണ്ടെന്നു കരുതി ഞാൻ കുടിൽ കയറി പത്തുമിനിറ്റ് ഇരുന്നു . ഒറ്റ പ്രാവശ്യം മാത്രം . ഓരോ ദിവസവും ഓരോ ആൾവീതം കുറഞ്ഞുവന്നു . വീട്ടിൽ അടുപ്പ് പുകയേണ്ടേ ? കൊച്ചു കൊച്ചു പണികൾക്കായി ഓരോരുത്തരും പോയി . ഇതിനിടയിൽ മൈക്ക് സെറ്റ് ആരോ അടിച്ചുകൊണ്ടുപോയി .കുടിലിൽ ആളില്ലാതായി . മാസങ്ങൾകഴിഞ്ഞു കുടിലും താഴെ വീണു .രണ്ടായിരത്തി ഒന്നിൽ ഞാൻ കുണ്ടറ വിടുന്നവരെ എട്ടോ പത്തോ പേര് സാമ്പത്തിക ബുദ്ധിമുട്ടിനാൽ ആത്‍മഹത്യ ചെയ്തിരുന്നു . ആദ്യ മരണം രാജൻ
ൻ്റെ . കോൺട്രാക്ട് വർക്കർ ആയിരുന്നു . കാടുവെട്ടു ജോലി . പുനുക്കനുറിലെ ഒരു നായർ പയ്യൻ . പ്രോവിഡന്റ് ഫണ്ട് ചെക്ക് ബാബുവിന്റെ ഭാര്യക്ക് കൊടുത്തത് ഞാൻ തന്നെ . എല്ലാ ആത്മഹത്യകൾക്കും , സാമ്പത്തിക ബുദ്ധിമുട്ടിനാൽ ഉള്ള കുടുംബ കലഹങ്ങൾക്കും , വേർപിരിയലുകൾക്കും ഒക്കെ കാരണം അവസാനം പോയ ജനറൽ മാനേജർ തന്നെ.സോമാനി ഗ്രൂപ്പും എസ ബി ടി യും കമ്പനി എങ്ങനെ എങ്കിലും നടത്തിക്കൊണ്ടു പോകാൻ എല്ലാ വിധ സഹായങ്ങളും ചെയ്തിട്ടും , ഓർഡർബുക്‌വരെ കാലിയാക്കി വെറും മീറ്റിംഗുകൾ മാത്രം നടത്തിക്കൊണ്ടു പോയ ആൾക്ക് ശാപം കിട്ടാതിരിക്കുമോ? എത്ര പേരുടെ കണ്ണീർ ആണ് വീണത് ...രാജൻ ന്റെകഥയും, ഞാനും ആയുള്ള ബന്ധം പിന്നെ പറയാം .
Comments
Post a Comment