സോഷ്യലിസം ആയിരുന്നല്ലോ എന്നും സ്വപനം . സമത്വസുന്ദരമായ ഒരു സമൂഹം...... അവിടെ പണക്കാരനുംപാവപെട്ടവനും ഇല്ല .......ഉള്ളവനും ഇല്ലാത്തവനും ഇല്ല .......സ്നേഹവുംസഹോദര്യവും മാത്രം ellavarkkumjoli ellavarumorupole enthukaaryathinum oru bharanakoodamundu അതായതു ഗാന്ധിജിയുടെ രാമരാജ്യവും , മഹാബലിയുടെ നാടും പൊലെ ......മാർക്സിസ്റ്റ് പാർട്ടി നേതാക്കളുടെ പ്രവർത്തികളിൽനിന്നുമിതു അവരുടെ ലക്ഷ്യമല്ല എന്നുകണ്ടു. ആയിടെ തുടങ്ങിയ സോഷ്യലിസ്റ്റ് യൂണിറ്റി സെന്ററിയിൽ ചേർന്ന് ഞാനും ദാസനും (യേശുദാസൻ) കെല്ലിലേക്കു പോകുന്നവഴി മുകളിൽ ആണ് ദാസന്റെ വീട് . ദാസനന്റെ അച്ഛന് പ്രേതെക പണിയൊന്നും ഇല്ല .സെന്റന്റണിസ് പള്ളിയിലേക്ക് മൃതദേഹവും വഹിച്ചുകൊണ്ടുള്ള യാത്രയിൽ ദുഃഖസൂചകമായ ബാൻഡിനോടൊപ്പം കുഴൽ വായന . അങ്ങനെയാണ് അഞ്ചാം ക്ലാസ്സിലെ ജനാല വഴി ദാസന്റെ അച്ഛനെ ആദ്യമായി കാണുന്നതു .ബാൻഡ് വായന ഹിഗ്‌നസ്സിന്റെ അച്ഛൻ . ഞങ്ങൾ രണ്ടുപേരും ഇടക്കിടെ ന്യൂ സെറാമിക്‌സിന്റെ (പോർസലിൻ ഡിവിഷൻ )മുന്നിലുള്ള രാജേന്ദ്രന്‍റെയും അതിനടുത്തുള്ള സുന്ദരേശൻറെയും വീടുകൾ സനാര്സിക്കുമായിരുന്നു .ഒരുദിവസം രാത്രി ഏഴരക്കുള്ളഡൽഹിവാർത്തയിൽ ബംഗാളിൽനിന്നും എസ യു സി ഐ ഏതോ സീറ്റിൽ ലോക്സഭയിലേക്ക് മത്സരിക്കുന്നു എന്ന vartha കേട്ടു. പിറ്റേ ദിവസം തന്നെ ഞാനും ദാസന് സിറാമിസിന്റെ അടുത്തുള്ള പാർട്ടി ഓഫിസിൽ ചെന്നു . പാർലമെന്ററി സമ്പ്രദായത്തിൽ വിശ്വാസം ഇല്ലെങ്കിൽ എന്തിനാണ് ലോക്സഭയിലേക്ക് മത്സരിക്കുന്നത് എന്ന് ചോദിച്ചു നേതാവിനോട് . ചോദ്യംകേട്ട നേതാവ് മുകളിൽ ചോദിച്ചിട്ടു മറുപടി പറയാം എന്നായി . പിന്നെ വരാൻ പറഞ്ഞു . പിന്നെ ചെന്നപ്പോൾ പാർലമെന്റിൽ നമ്മുടെ ശബ്ദം കേൾക്കാനാണ് മത്സരിക്കുന്നത് പറഞ്ഞു .ഞാനും ദാസനും ഒന്നും മിണ്ടാതെ പടിയിറങ്ങി ...പിന്നെ ഞാൻ ആ പടി കയറിയില്ല .ദാസൻ പിന്നെയും ചെന്ന് മുഴുവൻസമയ പ്രവർത്തകൻ ആയി . 1980 ഇൽ ഞാൻ വീണ്ടും ഒരു ജീവനക്കാരനായി അലിൻഡിൽ എത്തി . ഒരുദിവസം കച്ചേരിമുക്കിൽ വെച്ച് ദാസന്റെ അമ്മയെ കണ്ടു തലയിൽ ഒരു ചെറിയ മീൻ കോട്ടയുമായി കൊട്ടയു മായി മുക്കട ചന്തയിലേക്ക് ഉള്ളയാത്ര .എന്നോട് ദാസനെ ഞാൻ വഴിതെറ്റിച്ചുവെന്നും ,നീ അലിൻഡിൽ ജോലിക്കു കയറി സുഖമായിജീവിക്കുന്നു എന്നും ഒക്കെ പറഞ്ഞുംകുറ്റപെടുത്തിയും ലെവൽ ക്രോസ്സ് വരെ നാട്. ഞാൻ ഒരു അപരാധി യെ പോലെ തലയുംതാഴ്ത്തി എല്ലാം കേട്ട് ആ അമ്മയോടൊപ്പം നടന്നു . ആ 'അമ്മ എന്നെ കാണുമ്പോൾ എല്ലാം ഇതുതന്നെ ആവർത്തിച്ചു ദാസന്റെ അനിയന്മാർ ഒക്കെ രക്ഷപെടുന്നതുവരെ. സാവധാനം അതൊക്കെനിന്നു . പിന്നീട് മായ യെ ഈ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു . . മായ ചന്തയിൽച്ചെല്ലുമ്പോൾ മീൻ വിലകുറച്ചു കൊടുക്കുകയോ മറ്റുള്ളവരോടുതർക്കിച്ചു വിലകുറച്ചു മേടിച്ചു കൊടുക്കുകയോ ചെയ്യുമായിരിന്നു . ദാസന്റെ വിവാഹം കൊട്ടാരക്കര പള്ളിയിൽ വെച്ച്. ഞാൻപോയിരുന്നു . വലിയ താമസം കൂടാതെ ദാസനും പോയി ....പിന്നീട് ഞാൻ അമ്മയെ കണ്ടിട്ടില്ല .
എൻ്റെ സ്വപത്തിലുള്ള രാമരാജ്യത്തിൽ എത്താനുള്ള കുറുക്കുവഴി കുള്ള അന്വേഷണം തുടർന്ന് . ഞാനുംഫിലിപ്പോസും ഇളമ്പള്ളൂർ വഴി നടക്കാറുണ്ട് വൈകുന്നേരങ്ങളിൽ ,ചിലപ്പോൾ ഇളമ്പലുരിലെ മൈതാനത്തു കൂട്ടി കിട്ടിയിരുന്ന സോ മില്ലിന്റെ തടി പുറത്തിരിക്കും .അങ്ങനെ അവിടെ നിന്നും മുക്കടക്കുനടക്കുമ്പോഴ് ആണ് ഒരുകുടുസ്സു മുറിയിൽ കുറച്ചു ആൾക്കാർ താഴെ ഇരുന്നു വർത്തമാനം പറയുന്നത് ശ്രദ്ധയിൽ പെട്ടത് .ഇപ്പോൾ ഇതിനടുത്തു മുസ്ലിം പള്ളി വന്നിട്ടുണ്ട്.ഫിലിപ്പോസിനു അത് എന്റാണ് എന്നറിയാനുള്ള ആകാംഷ ആയി . ദിവസങ്ങൾക്കുള്ളിൽത്തന്നെ മണത്തുപിടിച്ചു അറിഞ്ഞുവന്നു. നക്സലേറ്റുകൾ ആണ് (കോസല രാംദാസ് ഗ്രൂപ്പിന്റെ ) ഞങ്ങളിടക്കിടക്കു ഇതിന്റെ വാതുക്കൽ എത്തിനോക്കി തുടങ്ങി. ഒരു ദിവസം ഞങ്ങളെ കൈമാടി വിളിച്ചു .പരിചയപെട്ടു .ക്ലാസുകൾ തുടർന്ന് . കൊട്ടാരക്കരയിൽ ഒരു പ്രമുഖ നേതാവ് എത്തുന്നുണ്ട് എന്നറിഞ്ഞു . പ്രസംഗംകേൾക്കാണ് പോകുന്നവരുടെ കുട്ടത്തിൽ ഞങ്ങൾ രണ്ടുപേരും ഉൾപ്പെട്ടു . മീറ്റിംഗ് രാത്രിയിൽ .... വനത്തിൽ.... കണ്ണുകൾകെട്ടികൊണ്ടുപോയി . ഞങ്ങൾ എത്തിയപ്പോഴേക്കും മീറ്റിംഗ് തുടങ്ങിയിരുന്നു ....ഒരു പാട്ടവിളക്കിന്റെ വെളിച്ചത്തിൽ കൃശഃ ഗാത്രൻ വർത്തമാനം പറയുന്നുണ്ട് .ഒരു തോക്കും ചാരിവെച്ചിട്ടുണ്ട് .പ്രസംഗം തീർന്നു. അടിത്തിരുന്ന ആളോട് ചോദിച്ചു അത് ആരാണെന്നു . ചാരു മജ്ഉം ദാർ .....എന്നാൽ ആളെ ഒന്ന് വക്തമായ കാണാൻ നോക്കിയപ്പോഴേക്കും അദ്ദേഹം ഇരുളിലേക്ക് നീങ്ങിയിരുന്നു ഒപ്പം തോക്കും .( ഈ സംഭവം ഒരു ഗ്രൂപ്പിൽ എഴുതിയപ്പോൾ കാന് സന്യാലിനെ കണ്ടോ എന്നുകളിയാക്കിയാണ് ഒരു
സുഹൃത്ത് ചോദിച്ചതെങ്കിലും ഇല്ലാ എന്ന് ഞാൻ നിഷ്കളങ്കമായി മറുപടിപറഞ്ഞു .
കൊല്ലം ഫാത്തിമ കോളേജിൽ പീറ്റർ സാറിന്റെ എൻ സി സി യിലെ തോക്കുപോലും ഞാൻ കണ്ടിരുന്നില്ല ...എന്നാൽദൂരെ നിന്നും ഗ്രൗണ്ടിൽ വെടിവെപ്പ് കണ്ടിട്ടുണ്ട് (ടാർഗെറ്റിൽ ) അന്ന് എങ്കി സി നിർബന്ധമായിരുന്നു ... ശനിയാഴ്ചതോറും അലിൻഡിൽ ആഡിറ്റോറിയത്തിൽ സിനിമഉണ്ട് എങ്കി സി യിൽ ചേർന്നാൽ ഇത് മുടങ്ങും ആയതിനാൽ അച്ഛനില്നിന്നും കടുത്ത അസ്മ കാരനാണെന്നു ഉള്ള ലെറ്റർ വാങ്ങി പീറ്റർ സാറിനുകൊടുത്തു ഒഴിവായി ..ചേട്ടൻ ശാസിച്ചു .എൻ്റെ നടപ്പു (വാക്കിങ് ൦)അത്രശരിയല്ല എന്നും എൻ സിസിയിൽചേർന്നാൽ അത് ശരിയാവുമെന്നും ചേട്ടൻ പറഞ്ഞു എങ്കിലും ചേർന്നില്ല .തോക്കു ഇത്ര അടുത്തുകാണുന്നതു ആദ്യമായിരുന്നു .
Comments
Post a Comment