Shri K M Sudhakaran/ New theater/ S. Gopalakrishanan/ Prakash / Thampi textiles/ Kavalam sir / Daivathar
1982 അവസാനം ആണെന്ന് തോന്നുന്നു ഞാനും സുധാകരൻ സാറും ജോൺ വര്ഗീസ് സാറും കുണ്ടറയിൽ നിന്ന് അലിൻഡ് മന്നാറിലേക്കുള്ള യാത്രയിൽ ചെന്നിത്തല യിൽ ഡി.ജി.നയർ സാറിനെ സന്ദർശിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ ഫിനാൻസ്. എല്ലാ രാത്രിയിലും പ്ലാവില കൊണ്ട് കഞ്ഞി കുടിക്കുന്ന ആൾ. കുണ്ടറ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ ,തങ്കം ചേച്ചിയോ ,അമ്മയോ ചിലപ്പോൾ ജോലിക്കാരിയോ ഉഷ ചേച്ചിയുടെ വീട്ടിലെ പ്ലാവിൻ ചുവട്ടിൽ പ്ലാവില എടുക്കാൻ എത്തും. അവർ നിരവധി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ഒരു സബ് ജൂനിയർ ആയ ഞാൻ മൗനം പാലിച്ചു. തങ്കം ചേച്ചി ചായയും ലഘുഭക്ഷണവുമായി വന്നപ്പോൾ സംസാരിച്ചു, ചേച്ചി എന്റെ അമ്മയെക്കുറിച്ചും അമ്മയുടെ ആരോഗ്യത്തെക്കുറിച്ചും അന്വേഷിച്ചു .
ആദ്യമായാണ് കമ്പനി യുടെ അഥിതി മന്ദിരത്തിൽ താമസിക്കുന്നത് .
ഓരോ രാത്രിയിലും സുധാകരൻ സർ ഓരോ ജീവനക്കാരനെയും അവനെ ചുറ്റിപ്പറ്റിയുള്ള തമാശകളും ഡോര്മിറ്ററിയി ലും ക്വാർട്ടേസിലുള്ളവരുടെയും രഹസ്യ ബന്ധങ്ങളും ,വെള്ളമടികളും ഉൾപ്പെടെ എല്ലാം പറയും . എനിക്ക് അടുത്തറിയാവുന്നവരുടെ ചിലരുടെ കഥകൾ കേട്ട് ഞെട്ടിപ്പോയി . ഇതിനൊക്കെ സുധാകരൻ സാറിന് പ്രോചോദനം കൊടുക്കുന്നത് കമ്പനിക്കു മുൻവശം ഉള്ള ഒരു കൊച്ചു ചാരായ കട . സന്ധ്യ മയങ്ങുമ്പോൾ ഞങ്ങൾരണ്ടു പേരും അവിടെ എത്തും . സാർ അകത്തുകടന്നു അല്പം അകത്താക്കും . ഞാൻ പുറത്തു കാഴ്ചകൾ കണ്ടു നിൽക്കും . ഒരു ദിവസം ഞങ്ങൾ
രണ്ടു പേരും ഇവിടെ നിൽക്കുന്നത് എസ ജി കെ എന്ന് ഓമനപ്പേരുള്ള എസ ഗോപാലകൃഷ്ണൻ സാർ അതുവഴി കാറിൽപോകുമ്പോൾ കാണുകയും ചെയ്തു . ഇദ്ദേഹം പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് എസ സി എസ മേനോൻസാറിന്റെ അനന്തിരവൻ ആണ്. പാട്ടുകാരി സുജാതയുടെ അമ്മാവൻ .
മുൻ മുഖ്യമന്ത്രി പരൂർ ടി കെ നയന പിള്ള യുടെ മകൻ അലിൻഡ് വിട്ടശേഷം കേരള സ്‌റ്റീൽ ഇൻഡസ്ട്രീസ് ഇന്റെ മാനേജിങ് ഡയറക്ടർ ആയി വിരമിച്ചു . സൗത്ത്
ഇന്ത്യ വയർ റോപ്‌സിലും മാനേജിങ് ഡയറക്ടർ ആയിരിക്കുന്നിട്ടുണ്ട് . . ചിലപ്പോൾ ഈ കഥകൾ കേട്ട് ഞാൻ ഉറങ്ങും. രാജീവ് ഉറങ്ങിയോ എന്ന് ഉറക്കം തൂങ്ങലിനിടയിൽ കേട്ടിട്ടുണ്ട് . അക്കാലത്ത് കുണ്ടറ ന്യൂ സിനിമ കൊട്ടകയിൽ സിനിമകൾ ഷെഡ്യൂൾ ചെയ്യുന്നത് ഇദ്ദേഹം ആയിരുന്നു .നല്ലയൊരു കലാകാരൻ . ഷെഡ്യൂൾ ചെയ്യുന്നതിനുമുമ്പ് പുതിയ ചിത്രങ്ങളെക്കുറിച്ച് യുവാക്കളുടെ മനോഭാവം അറിയാൻ സുധാകരൻ സാർ എന്നോടും അഭിപ്രായം ചോദിക്കുമായിരുന്നു. . റിക്രിയേഷൻ ക്ലബ് അഡ്മിനിസ്ട്രേറ്റീവ് പാനലിൽ സുധാകരൻ സാറിന് എപ്പോഴും ഒരുസ്ഥാനം ഉണ്ടായിരുന്നു .. ഇതിനൊന്നും ആരുടേയും പിറകെ പോകാറില്ലായിരുന്നു . ഒരു നല്ല കലാകാരനായിരുന്നതിനാൽ അദ്ദേഹത്തെ പലപ്പോഴും നാമനിർദ്ദേശം ചെയ്തിരുന്നു. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള നാടക ട്രൂപ്പുകൾ കഥാപ്രസംഗം മിമിക്രി ലീഫ് ലെറ്റുകൾ സാറിന് വരും , ഞാനും കാണും ..കാവളം നാരായണ പണിക്കർ സാറിന്റെ ദൈവത്താർ ,അവനവൻ കടമ്പ പോലുള്ള ആധുനിക നാടകങ്ങൾ അലിൻഡർമാർക്ക് പരിചയപ്പെടുത്തിയത് സുധാകരൻ സാറാണ്. 1960-ന്റെ മധ്യത്തിലോ 1968-ൽ ലോക്കൗട്ടിനു മുമ്പോ ഇ-ടൈപ്പ് ക്വാർട്ടേഴ്സിലെ കുട്ടികൾ കൈകാര്യം ചെയ്യുന്ന ഒരു കൈയെഴുത്തുമാസിക (കൈയെഴുത്ത് മാസിക) ഉണ്ടായിരുന്നു. ആദ്യത്തെ മാസിക എഴുതിയത് കെ എം സുധാകരന്റെ കൈയക്ഷരം വളരെ ശ്രദ്ധേയവും മനോഹരവും ആയിരുന്നു. രണ്ടാമത്തേതു മുതൽ, അത് അംഗങ്ങൾ തന്നെ എഴുതിയതാണ്. ഈ മാസികയിലെ കുട്ടികളുടെ വിഭാഗത്തിൽ ഏത് വാല്യത്തിലാണ് ഞാൻ ഒരു കവിത എഴുതിയതെന്ന് ഇപ്പോൾ എനിക്ക് ഓർമയില്ല. കവിതയുടെ പേര് സൂര്യൻ (സൂര്യൻ) എന്നാണ്. ഇപ്പോൾ ഞാനും പേര് ഓർക്കുന്നു. കൊല്ലം ബിഷപ്പിന്റെ പ്രസിദ്ധീകരണങ്ങളിലൊന്നായ വിശ്വ ധർമം വാരികയിൽ ഇതേ കവിത വീണ്ടും പ്രസിദ്ധീകരിച്ചു. എന്റെ മലയാളം അധ്യാപകൻ സെന്റ് ആന്റണി സ്കൂളിലെ ഹെൻറി സാർ പടപ്പക്കര സ്വദേശി ആയിരുന്നു ഈ വാരികയുടെ എഡിറ്റർ/പ്രൂഫ് റീഡർ. ഞാൻ ആ കോപ്പി എന്റെ കയ്യിൽ ഭദ്രമായി സൂക്ഷിക്കുകയും വിവാഹശേഷം മായയെ കാണിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ, എന്റെ മക്കൾ അവരുടെ വളർച്ചയുടെ സമയത്ത്, അവർ അതിനെ മൂത്രമൊഴിച്ച് നശിപ്പിച്ചു . നെടുമുടി വേണു, ഫാസിൽ, അന്തരിച്ച മുരളി , സെയിൽസ് യിലെ ടി ആർ സി നായരുടെ (എന്റെ അയൽക്കാരനും പിന്നീട് സഹപ്രവർത്തകനുമായി) അളിയൻ
ഒരു രാമചന്ദ്രൻ (ഇദ്ദേഹം എൽ ഐ സി ഡെവലപ്പ് മെൻറ് ഓഫീസർ ) എന്നിവരും അഭിനേതാക്കൾ ആയിരുന്നു . ആദ്യമായാണ് ഞങ്ങൾ അവരെ ഇത്ര അടുത്ത് കണ്ടത്. നാടകം
കഴിഞ്ഞു കര്ട്ടന് മുൻപിൽ കസേരയിൽ ഇരുന്നു ഫാസിലും നെടുമുടിയും പത്തുമിനിറ്റോളം മിമിക്രി കാണിക്കും .തമ്പി ടെക്സ്റ്റൈൽസിന്റെ ഉടമസ്ഥൻ തന്നെ ആയിരുന്നു ന്യൂ തിയേറ്ററിന്റെ ഉടമസ്ഥൻ സുധാകരൻ സാർ ഇടയ്ക്കിടെ കൊട്ടകയിൽ ടിക്കറ്റ് കൊടുക്കാറുണ്ടായിരുന്നു . കാശു
വാങ്ങാത്തതിനാൽ എൻ്റെ സന്നർശനം കുറവായിരുന്നു
ജോൺ വർഗ്ഗീസ് സർ രാജിവച്ച് വഞ്ചിനാട് ലെതർസിൽ ചേർന്നു.
അതിനാൽ ഇന്റർനാൽ ഓഡിറ്റ് വിഭാഗം നാഥനില്ലാതായി. തുടർന്ന് നിർത്തി. ഞങ്ങൾ രണ്ടുപേരും സ്ഥിര നിക്ഷേപ വിഭാഗത്തിന്റെ സഹായികളായി. ഒരു ദിവസം ഞങ്ങൾ രണ്ടുപേരും കണ്ണൻ സ്വാമിയെ എഫ് ഡി യിൽ റിട്ടേൺ ഇന് സഹായിക്കുന്നതിനിടയിൽ സുധാകരൻ സർ കസേരയിൽ നിന്ന് താഴെ വീണു. കണ്ണൻ സ്വാമിയും കൃഷ്ണൻ നായർ ചേട്ടനും അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു . കൊച്ചു കേശവൻ നായർ സാറിനെ പോലെ സുധാകരൻ സാറിന്റെയും വായ കോടി പോയി . ഞാൻ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. ചേച്ചി ഒരു അധ്യാപകനായിരുന്നുവെന്ന് തോന്നുന്നു . ഇപ്പോൾ എന്റെ ഓർമ അത്ര ശരിയല്ല മകൻ, ഒരു സ്കൂൾ വിദ്യാർത്ഥി. പിന്നീട് ഹൃദയാഘാതത്തെത്തുടർന്ന്, ആ കലാകാരൻ തിരശ്ശീലയ്ക്ക് പിന്നിൽ എന്നെന്നേക്കുമായി മറഞ്ഞു .
ദൈവത്താര്‍
മറ്റ് മൂന്നുപേരെക്കാളും ആയോധന മുറകളില്‍ പ്രഗല്ഭനായിരുന്നുവെന്ന വസ്തുത ശരിവെക്കുന്നതാണ് കാപ്പാട് ദൈവത്താറുടെ ആയുധം മാറുന്ന ചടങ്ങ്. അതേസമയം ഇവരില്‍ ഏറ്റവും പ്രാധാന്യം അണ്ടലൂര്‍ ദൈവത്താര്‍ക്കാണ്. ഉത്സവകാലത്ത് അണ്ടലൂര്‍ ഗ്രാമം മുഴുവനും ഉത്സവത്തിമിര്‍പ്പിലായിരിക്കും. മറ്റ് മൂന്നിടങ്ങളിലും ചടങ്ങുകള്‍ക്കാണ് പ്രാധാന്യമെങ്കില്‍ അണ്ടലൂരില്‍ ദൈവത്താറുടെ 'പൊന്മുടി'ക്കാണ് പ്രാധാന്യം. ഇവിടെ മുടി കണ്ടു ദര്‍ശനം നടത്തുക എന്നതാണു ഭക്തജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. സൗമ്യശീലനായ ദൈവത്താര്‍ ദര്‍ശന സമയത്ത് ഭക്തജനങ്ങളില്‍നിന്ന് നേര്‍ച്ച സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു.
അണ്ടലൂര്‍ ദൈവത്താറെ ശ്രീരാമനായിട്ടാണ് കരുതുന്നത്. സീത, ലക്ഷ്മണന്‍, ഹനുമാന്‍, ബാലി, സുഗ്രീവന്‍, ലവകുശന്മാര്‍ എന്നീ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളും അണ്ടലൂര്‍കാവിലെ ഉത്സവത്തിന് കെട്ടിയാടുന്നു. രാമായണകഥയുടെ രംഗാവിഷ്‌കാരം തന്നെയാണ് മിക്കവാറും ഇവിടുത്തെ കളിയാട്ടം. എന്നാല്‍ മറ്റ് മൂന്നിടങ്ങളിലെ ദൈവത്താര്‍മാര്‍ക്കും ഇപ്രകാരം രാമായണകഥയുമായി ബന്ധമുള്ളതായിട്ടറിയുന്നില്ല.
അണ്ടലൂര്‍ കാവില്‍ ശ്രീരാമനായ ദൈവത്താര്‍ മേലേക്കാവില്‍ നിന്നും ലക്ഷ്മണനായ അങ്കക്കാരനോടും ഹനുമാനായ ബപ്പൂരനോടും വാനരപ്പടയായി സങ്കല്‍പ്പിക്കുന്ന വില്ലുകാരോടും (വ്രതമെടുത്ത നാട്ടുകാരായ ഭക്തജനങ്ങള്‍) കൂടെ സീതയെ അന്വേഷിച്ചു താഴെക്കാവിലേക്ക് എഴുന്നള്ളുന്നു. അവിടെ എത്തിയാല്‍ ആട്ടം (സാങ്കല്‍പ്പിക രാവണനുമായുള്ള യുദ്ധം) എന്ന സുദീര്‍ഘമായ ചടങ്ങു നടക്കുന്നു. ദൈവത്താര്‍ ഒരു ഉയര്‍ന്ന തറയില്‍ ഇരുന്നു അങ്കക്കാരനും ബപ്പൂരനും ആടുന്നത് കണ്ടിരിക്കും. ഈ ചടങ്ങിന് ശേഷം സീതയെ വീണ്ടെടുത്തു വീണ്ടും ദൈവത്താര്‍ പരിവാരങ്ങളോടെ മേലേക്കാവിലേക്ക് എഴുന്നള്ളുന്നു. മാവിലായിക്കാവിലെ അടിയുത്സവം പ്രസിദ്ധമാണ്. ദൈവത്താറുടെ സാന്നിധ്യത്തില്‍വെച്ചു സഹോദരന്മാര്‍ എന്നു സങ്കല്‍പ്പിക്കുന്ന രണ്ടു വിഭാഗം ആള്‍ക്കാര്‍ തമ്മില്‍ അടിക്കുന്നു. ഈ കാഴ്ച കണ്ടു തൃപ്തിപ്പെട്ടാല്‍ ദൈവത്താര്‍ അടിനിര്‍ത്താന്‍ ആജ്ഞാപിക്കുകയും ഇവരെ അനുഗ്രഹിക്കുകയും ചെയ്യും.
അണ്ടലൂരില്‍ 'മുടി'ക്കും, കാപ്പാട് 'വെടി'ക്കും, മാവിലായില്‍ 'അടി'ക്കും ആണ് പ്രാധാന്യമെങ്കില്‍ പടുവിലായിലെ ദൈവത്താര്‍ക്ക് 'പിടി' എന്ന ചടങ്ങാണ് പ്രധാനം. മൂത്തകൂര്‍വാടുകാരും ഇളയകൂര്‍വാടുകാരും രണ്ടു സംഘമായി കോട്ടയത്തുരാജാവിന് മുമ്ബില്‍ അണി നിരക്കുന്നു. എണ്ണയിലിട്ടു വച്ച തേങ്ങകള്‍ രാജാവു ഓരോന്നായി മുകളിലോട്ട് എറിഞ്ഞുകൊടുക്കുന്നു. ഇത് പിടിച്ചെടുത്ത് കിഴക്കേ മതിലില്‍ കൊണ്ടുപോയി ഉടച്ചാല്‍ ആ വിഭാഗം ജയിച്ചതായി രാജാവു പ്രഖ്യാപിക്കുന്നു. ഇതാണ് പ്രധാനമായ 'പിടി' (തേങ്ങ പിടി) എന്ന ചടങ്ങ്.
ദൈവത്താർ നാടകം
1973 ൽ കാവാലം നാരായണപ്പണിക്കർ എഴുതിയ കാവ്യ നാടകമാണ് ദൈവത്താർ. മനുഷ്യന്റെ അടിസ്ഥാന സ്വഭാവങ്ങളെ അവതരിപ്പിക്കുകയാണ് ഈ നാടകത്തിൽ .ഗ്രാമീണ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന രീതിയാണ് കാവലാതിന്റെത് . ദുരിതത്തിൽ മുങ്ങിക്കിടക്കുന്ന ഒരു സന്യാസിയുടെ സാനിധ്യം ജനങ്ങൾക് ക്ഷേമം കൊടുത്തു. പക്ഷെ വിടപ്രമാണിയായ ശക്തൻ തമ്പുരാന് സഹിക്കാൻ കഴിയുന്നില്ല .അയാൾ എല്ലാ കുതന്ത്രങ്ങളും ഉപ യോഗിക്കുന്നു. ബുദ്ധനെ ദൈവതരാക്കി വാഴ്ത്താനാണ് ജനങളുടെ തീരുമാനം .സ്വന്തം താൽപര്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു സമൂഹത്തിനെ പ്രതിനിതീകരിച്ച എഴുതിയതാണ് കാവാലം . സ്ഥാനമാണങ്ങൾക് വേണ്ടി കലഹിക്കുന്ന ഒരു സമൂഹത്തെയാണ് ആവിഷ്കരിക്കുന്നത് . കാലൻ കണിയാൻ, മണ്ണാത്തി,ശക്തൻ തമ്പുരാൻ, കോമാളി,ബുദ്ധന് തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സമൂഹത്തിന് വേണ്ട സുപ്രധാന വിഷയത്തെ ആവിഷ്കരികുകയാണ് ഈ നാടകത്തിലൂടെ.നാട്ടിൽ ഉണ്ടായ പ്രശ്നത്തിന് പരിഹാരമാർഗ്ഗം ആയി മനുഷ്യ ജീവൻ തന്നെ ബലി കൊടുക്കുന്നതാണ് ഇതിൽ പറയുന്നത്. മാണിക്യം ഗ്രാമക്ഷേത്രത്തെ മുൻനിർത്തി അവതരിപ്പിക്കുന്നു. നാട്ടിൻപുറത്ത് പ്രബലമായിരുന്ന സാധാരണക്കാരെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന നാടകകൃത്ത്. താളാത്മകമായ വായ്ത്താരിയിലൂടെ നാടകം ആരംഭിക്കുകയാണ് ചെയ്യുന്നത്. നാട്ടിൽ ഒരു ദൈവത്തെ ആവശ്യം വരുകയും ആ ദൈവത്തെ മനുഷ്യൻ തന്നെ തീരുമാനിക്കുകയും അതിലുണ്ടാകുന്ന കലഹങ്ങളുമാണ് കാവാലം അവതരിപ്പിക്കുന്നത്. സമൂഹത്തിൽ ആർക്കും ഒരു ഉപദ്രവവും ചെയ്യാതെ അതെ ഏറെ സമയം ധ്യാനത്തിൽ കഴിയുന്ന ബുദ്ധനാണ് ഇതിലെ പ്രധാന കഥാപാത്രം.മുടിയാൻ പോകുന്ന നാടിനെ സംരക്ഷിക്കുന്നതിനായി ദൈവത്തെ നിശ്ചയിക്കാൻ തീരുമാനിക്കുന്നു. ആർ ദൈവം ആകണം എന്ന സംശയത്തിൽ ഏറെയും സാമൂഹ്യ ചർച്ചയിലൂടെ കടന്നുപോകുന്നുണ്ട്. അവസാനം ബുദ്ധനെ ദൈവമാക്കി നിശ്ചയിക്കുന്നു.ബുദ്ധനെ ദൈവമാക്കി സ്വന്തം കാര്യം നിറവേറ്റി എങ്കിലും ബുദ്ധൻറെ ജീവൻ ഇല്ലാതാവുകയാണ് ചെയ്യുന്നത്. ദൈവനിശ്ചയ സന്ദർഭത്തിലൂടെ സമൂഹത്തിലെ അധികാരസ്ഥാനങ്ങൾക്ക് വേണ്ടിയുള്ള കലശമായി പരിഗണിക്കാവുന്നതാണ്. ബുദ്ധൻറെ മരണസമയം മനുഷ്യ ജീവനേക്കാൾ മറ്റുപലതിനും, പരസഹായം നശിച്ചുകൊണ്ടിരിക്കുന്ന ഇന്ന് ഒരു സമൂഹത്തെയും അവതരിപ്പിക്കുന്നുണ്ട്.
മനുഷ്യനിർമിത ദൈവത്തിന്റെ കഥ പറയുന്ന വഴിത്തിരിവായ നിര്മിതിയാണ് ഈ നാടകം . ഒരു രക്ഷകനെ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തിന് അനുഭവപ്പെടുമ്പോൾ, ദൈവത്വത്തിനുള്ള ശരിയായ വ്യക്തിയെ അന്വേഷിക്കുന്നു. ദൈവമായിത്തീർന്ന ദരിദ്രൻ ആത്യന്തികമായി സാമൂഹിക ഹർഷോന്മാദത്തിന്റെ ഇരയായിത്തീരുന്നു. തന്റെ എല്ലാ പ്രാപഞ്ചികമായ ആയ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാതെ തങ്ങളുടെ ദൈവത്തിൽ വസിക്കുന്ന അസംസ്കൃത മനുഷ്യനെ സമൂഹം ഒരിക്കലും തിരിച്ചറിയുന്നില്ല. അവരുടെ നിസ്സഹായനായ ദൈവം ആയുധത്താൽ മരിക്കുമ്പോൾ അവരുടെ രാഗദ്വേഷങ്ങ ളിൽ അവർ ആനന്ദിക്കുന്നു
ഒരു തരത്തിൽ, സമൂഹത്തിലെ പ്രധാന കാര്യങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള പ്രശസ്തമായ നാടകമാണ് ദൈവത്താർ
.മുന്നിൽ കർട്ടനില്ല, രംഗങ്ങൾ മാറുന്നതനുസരിച്ചു പിൻ ദൃശ്യങ്ങളില്ല, പ്രേക്ഷകർക്കു കാണാവുന്ന തരത്തിൽ .മേളക്കാർ അരങ്ങിന്റെ ഒരു കോണിൽ. എല്ലാറ്റിനും നേതൃത്വം കൊടുക്കുന്നതു കാവാലം. നാടകത്തിനു കിട്ടുന്നത് പൂച്ചെണ്ടായാലും കല്ലേറായാലും രചയിതാവും സംവിധായകനുമെന്ന നിലയിൽ അദ്ദേഹമുണ്ടാകും. ‘, അതിൽ കാലംകണിയാർ എന്നാൽ കാലമെന്ന കണിശക്കാരന്റെ വേഷമാണ് നെടുമുടി വേണുവിന് . അരങ്ങേറ്റം ALAPPUZHA എസ്ഡിവി സ്കൂളിൽ. ആവിഷ്ക്കാരത്തിനു വേറിട്ട വഴി തേടുന്ന നാടകകൃത്തുക്കൾ, ജി.ശങ്കരപ്പിള്ള, സി.എൻ.ശ്രീകണ്ഠൻ നായർ തുടങ്ങിയവരും അയ്യപ്പപ്പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ തുടങ്ങിയ കാവ്യപ്രമുഖരും എല്ലാമടങ്ങുന്ന ആഭിജാത സദസ്സായിരുന്നു അത്. നാടകം കഴിഞ്ഞതും എല്ലാവരും എഴുന്നേറ്റു നിന്നു ദീർഘനേരം കയ്യടിച്ചു. .. എല്ലാവരും .പിരിഞ്ഞിട്ടും സദസ്സിൽ ഒറ്റയ്ക്കായ ഒരാളുണ്ടായിരുന്നു. സാക്ഷാൽ ശ്രീകണ്ഠൻ നായർ. അദ്ദേഹം എഴുന്നേറ്റു എഴുന്നേറ്റു നിന്നു പ്രഖ്യാപിച്ചു – കേരളത്തിന്റെ തനതു നാടകവേദി അന്വേഷിച്ചിറങ്ങിയവരാണു ശങ്കരപ്പിള്ളയും കാവാലവും ഞാനും. പക്ഷേ, കണ്ടെത്തിയതു കാവാലമാണ്.
നാടകകൃത്തും നാടക സംവിധായകനും കവിയുമായിരുന്നു കവലം നാരായണ പണിക്കർ (28 ഏപ്രിൽ 1928 - 26 ജൂൺ 2016).
ക്ലാസിക്കൽ സംസ്‌കൃത നാടകത്തിൽ നിന്നും ഷേക്സ്പിയറിൽ നിന്നും രൂപകൽപ്പന ചെയ്ത 26 ലധികം മലയാള നാടകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്, പ്രധാനമായും മധ്യമവ്യയോഗം (1979), കാളിദാസന്റെ വിക്രമോർ വശീയം (1981, 1996), ശകുന്തളം (1982), കർണഭാരം (1984, 2001), ഭാസയുടെ രു ഭംഗം (1988) സ്വപ്‌നവാസവ ദത്തം ദൂത വാക്യം (1996).
തിരുവനന്തപുരത്തെ ഭാഷാഭാരതി, സെന്റർ ഫോർ പെർഫോമിംഗ് ആർട്സ്, ട്രെയിനിംഗ് ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നയിച്ച സോപാനം എന്ന നാടകസംഘത്തിന്റെ സ്ഥാപകനും ഡയറക്ടറുമായിരുന്നു അദ്ദേഹം.
1983 ൽ സംഗീത നാടക അക്കാദമി അവാർഡും (അവതരണത്തിന് )ജീവിതകാലത്തെ ഏറ്റവും മികച്ച അവാർഡായ സംഗീത നാടക് അക്കാദമി ഫെലോഷിപ്പും 2002 ൽ അദ്ദേഹത്തിന് ലഭിച്ചു.
മലയാളത്തിലെ ആധുനികനാടകവേദിയെ നവീകരിച്ച നാടകാചാര്യനായിരുന്നു കാവാലം നാരായണപണിക്കർ. നാടകകൃത്ത്, കവി, ഗാനരചയിതാവ്, സംവിധായകൻ, സൈദ്ധാന്തികൻ എന്നിങ്ങനെയും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നാടകചക്രം എന്ന കൃതിക്ക് ലഭിച്ചു 2007-ൽ പത്മഭൂഷൺ പുരസ്കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ൽ വള്ളത്തോൾ പുരസ്കാരവും ലഭിച്ചു.2016 ജൂൺ 26ന് തന്റെ 88-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു. .ആദ്യകാലത്ത് സംഗീതപ്രധാനമായ നാടകങ്ങളാണ് കാവാലം എഴുതിയത്. ചലച്ചിത്രസംവിധായകനായ അരവിന്ദൻ, നാടകകൃത്തായ സി.എൻ. ശ്രീകണ്ഠൻ നായർ, കവി എം. ഗോവിന്ദൻ, ബന്ധുവായ കവി അയ്യപ്പപണിക്കർ എന്നിവരുമായുള്ള സൗഹൃദം നാടകരംഗത്തെക്കുറിച്ചുള്ള ഗൗരവപൂർണ്ണമായ അന്വേഷണങ്ങൾക്ക് പ്രേരണ നൽകി. 1968-ൽ സി.എൻ. ശ്രീകണ്ഠൻ നായർ പ്രബന്ധരൂപേണ അവതരിപ്പിച്ച തനതുനാടകവേദി എന്ന ആശയത്തിന് ഒരു അവതരണ സമ്പ്രദായം എന്ന നിലയിൽ ജീവൻ നൽകിയത് കാവാലമാണ്. ഇബ്‌സനിസ്റ്റുരീതി പിന്തുടർന്ന മലയാളനാടകവേദിയിൽ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്. മലയാളിയുടെ ആത്മഭാവമായി മാറാൻ നാടകം എന്ന കലാരൂപത്തിനു് സാധിച്ചില്ലെന്നും അതിനു കാരണം നമ്മുടെ പാരമ്പര്യത്തിലല്ല നമ്മുടെ നാടകവേദിയുടെ വേരുകൾ എന്നുമുള്ള ചിന്തയിൽ നിന്നാണ് തനതുനാടകവേദി എന്ന ആശയം രൂപപ്പെടുന്നത്. ഇവിടെ തനത് എന്ന വാക്കിന് പ്രാദേശികസാംസ്കാരിക പൈതൃകം എന്നാണ് വിവക്ഷ. കേരളത്തിന്റെ സമ്പന്നമായ രംഗകലാപാരമ്പര്യത്തിൽ നിന്ന് ഊർജ്ജം കൈവരിച്ച് വളരുന്ന ഒരു നാടകവേദി എങ്ങനെ യാഥാർത്ഥ്യമാക്കാം എന്നാണ് തനതുനാടകവേദിയുടെ അന്വേഷണം. കൂടിയാട്ടം, കഥകളി തുടങ്ങിയ ക്ലാസ്സിക്കൽ രംഗകലകളുടെയും തിറ, തെയ്യം തുടങ്ങിയ അനുഷ്ഠാനകലാരൂപങ്ങളുടെയും കാക്കാരിശ്ശി പോലുള്ള നാടോടിനാടകരൂപങ്ങളുടേയും സവിശേഷതയായ ശൈലീകൃതമായ അഭിനയരീതിയാണ് തനതുനാടകവേദിയുടെ സൗന്ദര്യശാസ്ത്രപരമായ അടിത്തറ
നാടകങ്ങൾ
കാവാലത്തിന്റെ ആദ്യകാല നാടകങ്ങൾ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവർമ്മ, ചലച്ചിത്രസംവിധായകൻ ജി. അരവിന്ദൻ എന്നിവരാണ്. പില്ക്കാലനാടകങ്ങൾ എല്ലാം കാവാലം തന്നെയാണ് സംവിധാനം ചെയ്തത്. കാവാലത്തിന്റെ ഏതാനും നാടകങ്ങൾ ചുവടെ.
- സാക്ഷി (1968)
- തിരുവാഴിത്താൻ (1969)
- ജാബാലാ സത്യകാമൻ (1970)
- ദൈവത്താർ (1976)
- അവനവൻ കടമ്പ (1978)
- കരിംകുട്ടി (1985)
- നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം
- കൈക്കുറ്റപ്പാട് (1993)
- ഒറ്റയാൻ (1980)
- പുറനാടി (അഞ്ച് നാടകങ്ങളുടെ സമാഹാരം)..........................................................................
Kavalam Narayana Panicker (28 April 1928 – 26 June 2016) was a Kerala dramatist, theatre director and poet.
He has written over 26 Malayalam plays, many adapted from classical Sanskrit drama and Shakespeare, mainly Madhyamavyayogam (1979), Kalidasa's Vikramorvasiyam (1981, 1996), Shakuntalam (1982), Karnabharam (1984, 2001), Bhasa's Uru Bhangam (1988), Swapnavasavadattam and Dootavakyam (1996).
He was the founder – director of theatre troupe, Sopanam, which led to the foundation of Bhashabharati: Centre for Performing Arts, Training and Research, in Trivandrum.
He was awarded the Sangeet Natak Akademi Award for Direction in 1983 by Sangeet Natak Akademi, and its highest award for lifetime achievement, the Sangeet Natak Akademi Fellowship in 2002.
Kavalam Narayana Panicker’s versatility, erudition and artistry redefined theatre, dance and music in Kerala and rooted it all in the culture, society and traditions of the State. The author pays homage to the multifaceted doyen of theatre.
The doyen of Malayalam theatre has bowed out. For over four decades, Kavalam Narayana Panicker charted an independent trajectory, creating a genre he variously described as ‘total theatre’, ‘ensemble theatre’ and ‘theatre of roots’. The body of his works speaks of how he embraced the richness of theatre traditions from across the globe but at the core, his productions were earthy, rooted and yet very contemporary in its sub-textual dimension.
If theatre was his first love, his interest spread to the allied arts – music, dance and to some extent, films where too he has left his signature; his interventions in each enriching the repertoire while not violating the canons.
Kavalam carried in his self the rhythms of the soil he was born to – the idyllic Kuttanad. The cadences of the folksy tunes that he had heard in his youth had left an indelible imprint on his senses and would mark his works in the later years. Readings, recitations and performances from the epics were nearly part of the daily routine in the lifestyle of the landed gentry. Small wonder, then, that this rich repository formed a wellspring for his future theatre ventures.
Trained to be a lawyer, Kavalam realised early enough that this was not his calling and delved into his cumulative inheritance to give shape to his concept of theatre. Providing the appropriate opportunity was his appointment in 1961 as secretary of the Kerala Sangeet Natak Akademi. The experience brought Kavalam closer to the rich cultural heritage of the land and its deep-rooted theatre traditions, prompting him to undertake research in the folk and classical arts of Kerala......Conforming did not come easily to this playwright who sought his own idiom in theatre. He was not one who would try and fit into the accepted formats. After initial hiccups, ‘Daivathaar’, his maiden work as a dramatist, directed by Kumara Varma saw light.
The early indicators of a new kind of theatre came with ‘Avanavan Kadamba’, once again a play by Kavalam, but directed by G. Aravindan, the versatile filmmaker in 1974, which became a milestone in Kerala’s theatre scene. It liberated the conventional theatre performance from the straitjacket of stage settings, out into the open, breaking the audience-performer divide and lending more dynamism and fluidity to the actors’ movements. Kavalam’s experiments in theatre had only begun. What followed for the next four decades was the emergence of the Kavalam School of Theatre.
Under the banner of Sopanam, the eclectic Kavalam created, re-told, and adapted plays from Sanskrit and Greek, and the likes of Jean Paul Sartre’s Trojan Women, Shakespeare’s Tempest and Rabindranath Tagore’s Chandalika and Antaryami, figuring among these. The playwright’s penchant for drawing from the Sanskrit theatre tradition is exemplified in the large number of plays by Bhasa, Bodhayana, Kalidasa, Bhavabhuthi and Sakthibhadra that he adapted for his productions.
His maiden directorial venture was with Bhasa’s ‘Madhyama Vyayogam’ in Sanskrit, which he was invited to present at the Kalidas Samaroh (1978) in Ujjain. The standing ovation that the play received provided the stimuli for his future ventures. Always conscious of the aura of Sanskrit plays, Kavalam enhanced the viewer experience by drawing on the physicality of Kalaripayattu, tribal myths, folk rhythms and vaaythari.
Kavalam’s plays were characterised by a physical energy, and seamless blending of folk artistic expressions and music, which infused the performance with a new aesthetic. Not for nothing that he referred to his rehearsal sessions and space as the ‘kalari’.
If Kavalam drew from Sanskrit theatre to create his plays, he also resuscitated Sopanasangeetham which had remained confined within the temple precincts. There was more to sopanam than its function as an offering –‘kottippaadiseva’. The Kavalam touch came with the use of Sopanasangeetham to accompany Mohiniyattam performances, which till then relied heavily on Carnatic padams. And this choice found fruition when well-known dancer Bharati Sivaji started using it for her Mohiniyattam performances. Over a hundred compositions by the poet-lyricist is now part of the repertory.
Detractors were many when it came to Kavalam’s kind of theatre, but his experiments in themes came with some big ticket choices, for example, using the film actor Mohanlal to don the role of Karna, in ‘Karnabharam.’ Earlier, he had chosen to collaborate with the Greek theatre experts and Dr. Ayyappa Panicker to direct ‘Iliyayana’, which was a coming together of the Iliad and the Ramayana.
The metamorphosis of the actor into the character through internalisation was a feature Kavalam held dear in his scheme of theatre. His words, ‘The self-effacement is inevitable to successfully get under the skin of the character,’ is evident in every play. The discipline and rigour the actor undertakes in the kalari bear fruit on stage. What the director had said years ago about the ‘cholkazcha’ popularised in the Seventies holds true for each of his creations, “For me, it was an exercise in creating a parallel stream of expression combining the quality of the verse and using a delivery which would create a visual impact.” Theatre, for him, was the story of man: his productions, be it adaptations of Shakespeare, Tagore or Sartre or the simple tribal myth as in ‘Kallurutty’. To the myths he recreated, he lent an unbroken continuity.
For Kavalam, theatre, dance, music and poetry could never be assigned watertight spaces: they overlap, act as catalysts and the osmosis proves mutually beneficial. His association with Aravindan to script the film Maaraattam was but an early indication of this approach. To the silver screen he gifted over 200 songs, including Aravindan’s Thampu and Kummaatti.
Slotting Kavalam as integral to Kerala’s theatre tradition would only be part of the description of a dramatist who encapsulated in his creativity the essence of the ‘theatre of roots’. Never for a moment did he abdicate his responsibility to India’s rich theatre practices. He was universal to the extent that he assimilated and distilled from ancient theatre conventions beyond his own land, but ensured he drew his strength from the soil that nurtured him.
Honoured by the nation with the Padmabhushan in 2007, he held dear his first award which came from the Kerala Sangeet Natak Akademi in 1974, because it came at a time when he had just set out on his journey in theatre. The Kalidas Samman in 1996, the Sangeet Natak Akademi Award in 1983, and the Ford Foundation Fellowship were other recognitions that came his way.
With the passing away of Kavalam Narayana Panicker, the Sopanam kalari will never be the same again. The mentor and consummate theatre-person has exited. When will come another?
Plays by Kavalam
‘Bhagavadajjukam’ – Bodhayan
‘Shakuntalam’ – Kalidasa
‘Vikramorvashiyam’ – Kalidasa
‘Malavikaagnimitram’ – Kalidasa
‘Madhyama Vyayogam’ – Bhasa (Kavalam’s maiden Sanskrit theatre presentation)
‘Urubhangam’ – Bhasa
‘Swapnavasavadatham’ – Bhasa
‘Dootavakyam’ – Bhasa
‘Poranadi’
‘Karimkutty’
‘Theyyae Theyyam’ – adaptation of William Shakespeare’s ‘Tempest’
‘Karnabharam’ – Bhasa
‘Charudattam’ – Bhasa
‘Pratima – Bhasa
‘Trojan Women’ – Adaptation of Jean Paul Sartre’s play
‘Kallurutty’
‘Arani’ –based on the Prometheus myth
‘Kalivesham’
‘Daivathar’
‘Sakshi’ – First production under the Sopanam Banner, directed jointly with Kumara Varma
‘Maya’
‘Uttararamacharitham’– Bhavabhuti
‘Nizhalayanam’
‘Chandalika’ – Tagore
‘Antaryami’ – Tagore
Maaraattam (Film) –G. Aravindan –Script by Kavalam
DAIVATHAR
Comments
Post a Comment