VCR/ JUSTICE SUDHAKARAN/JUSTICE SHAMSUDHEEN/ VIDEOCON/ VENUGOPAL DHOOT/CONSUMER DISPUTES REDRESSAL COMMISSION
ഒരു അത്ഭുതം :
താഴെ ഫോട്ടോയിൽ കാണുന്നത് എൻ്റെ വീഡിയോകോൺ VCR . കൊല്ലത്തു ക്ലോക്ക് ടൗറിനു അടുത്തുള്ള അന്ന് ബി പി എൽ ടി വി ഡീലർ ആയിരുന്ന ആളുടെ കടയിൽ നിന്നും വാങ്ങിയത് .14000 രൂപ. ഗ്യാരന്റീ പീരിഡിനുള്ളിൽ തന്നെ പ്രവർത്തന രഹിതമായി. വാങ്ങിയ കടയിൽ തന്നെ കൊടുത്തു റിപ്പർ ചെയ്തു വാങ്ങി . പത്തുമിനിറ്റ് വർക് ചെയ്യും പിന്നെ നിന്നുപോകും. ഇതായിരുന്നു പ്രശ്നവും . വീണ്ടും അവിടെകൊടുത്തപ്പോൾ അവർ നിസ്സഹായത പ്രകടിപ്പിച്ചു . തിരുവനന്തപുരത്തു തമ്പാനൂരിലെ വീഡിയോകോൺ ഓഫീസിൽ കൊടുക്കാനും നിർദേശിച്ചു. ഒരുദിവസം ഇതുംകൊണ്ട് അവിടെ എത്തി . ശരിയാക്കി തരാം അടുത്ത ആഴ്‌ച വന്നു വാങ്ങാൻ പറഞ്ഞു . അടുത്ത ആഴ്ച ചെന്ന് കൊണ്ടുപോന്നു . പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ നിന്നുപോയി . പിന്നെയും അവിടെ തന്നെ ചെന്നു, കൊടുത്തു വിവരങ്ങൾ പറഞ്ഞു . ബസ്സിലാണ് പോകുന്നത് . പിന്നെ വരാൻ അറിയിച്ചു എന്നെ തിരിച്ചയച്ചു . പിന്നെ ചെന്നപ്പോൾ ഒരു സാധനം മാറ്റിയിടണം എന്നും അത് അവിടെ ഇല്ല മദ്രാസ്സിൽ നിന്നും വരണം എന്നും അതിനാൽ കാത്തിരിക്കണം എന്നും പറഞ്ഞു എന്നെ മടക്കി . ഇതുതന്നെ രണ്ടുമൂന്നു തവണ ആവർത്തിച്ചു . അവസാനം പറഞ്ഞു മദ്രാസ്സിൽ സാധനം സ്റ്റോക്കില്ല . അതുകൊണ്ടു ഞങ്ങൾ നിസ്സഹായകർ . അപ്പോൾ ഞാൻ ഇനി എന്തുചെയ്യണം എന്നായി. എറണാകുളത്തു റീജിയണൽ ഓഫീസുണ്ട് അവിടെ കൊടുത്തു നോക്കൂ .
ഒരുദിവസം രവിപുരത്തെ ഓഫീസു കണ്ടുപിടിച്ചു അവിടെ ഏൽപ്പിച്ചു . പിന്നെ ചെന്നപ്പോൾ എല്ലാം റെഡി ആയി കൊണ്ടുപൊക്കോളൂ . കോണ്ടുപോന്നു . പത്തുമിനിറ്റ് കഴിഞ്ഞു പഴയപോലെ നിന്നുപോയി . വീണ്ടും അവിടെ കൊണ്ടുചെന്നപ്പോൾ അദ്ദേഹം തുറന്നുപറഞ്ഞു ഇത് നന്നാക്കാൻ കഴിയില്ല. ജീവനക്കാരും നമ്മളെ പോലെ തന്നെയാണല്ലോ . അവർക്കു എൻ്റെ വിഷമം നന്നായി മനസ്സിലായി . അത് എഴുതിത്തരുമോ എന്ന് ഞാൻ . വർക്ക് ഷീറ്റിൽ തന്നെ നോൺ റിപ്പയറബിൽ എന്ന് എഴുതിത്തന്നു . എൻ്റെ ടി വി ബൂസ്റ്റർ ഉൾപ്പെടെ ഇൻഷുർ ചെയ്തിരുന്നത് രണ്ടാം വർഷം പുതുക്കിയപ്പോൾ ബൂസ്റ്റർ ഒഴിവാക്കിയതുകാരണം കുണ്ടറയിലെ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ കൊല്ലം കോൺസുമെർ റിഡ്രസ്സ് ഫോറത്തിൽ കയറ്റി ഇൻഷുർ ചെയ്യിപ്പിച്ചു മേടിച്ച വിവരം എൻ്റെ പേരുൾപ്പെടെ സകല പത്രത്തിലും (കൊല്ലം പ്രാദേശിക വാർത്തകൾ കോളത്തിൽ ) വന്നിരുന്നതാണ്. ഇതും കൺസ്യൂമർ കോടതിയിൽ കേസ് ഫയൽ ചെയ്തു . മായ അഡ്വക്കേറ്റ് കെ സി തങ്കപ്പൻ പിള്ള സാറിന്റെ ഓഫീസിൽ ( പരേതനായ മുൻ മന്ത്രി കൊട്ടാരക്കര ആർ ബാലകൃഷ്ണപിള്ള സാറിന്റെ മൂത്ത അളിയൻ ) പ്രാക്റ്റീസ് തുടങ്ങിയിരുന്നു . അലിൻഡ് കമ്പനി പ്രവർത്തനം നിർത്തിയിരുന്നു എങ്കിലും തുറക്കും എന്ന പ്രതീക്ഷയാൽ ഞാൻ എൻറോൾ ചെയ്‌തിരുന്നില്ല . ഞങ്ങൾ രണ്ടാളും പിന്നെ മായ യുടെ സുഹൃത്തും സീനിയറും ആയ വിജയകുമാരി ചേച്ചിയും സഹായത്തിനായി ഉണ്ടായിരുന്നു . മുഴുവൻ തുകയും തിരിച്ചു ആവശ്യപ്പെട്ടു . കമ്പനി അത് എതിർത്തു . മൂക്കിനറ്റത്തു ദേഷ്യം ഉള്ള സുധാകരൻ സാർ ആയിരുന്നു പ്രസിഡന്റ് . അദ്ദേഹം ഡിസ്ട്രിക്ട് ജഡ്ജ് ആയി വിരമിച്ച ആൾ . നമ്മളോട് പല ചോദ്യങ്ങളും ഉന്നയിക്കും , ഇടയ്ക്കു ദേഷ്യപ്പെടും . ഇതിനു കാര്യമുണ്ട് . കൊച്ചു കൊച്ചു കാര്യങ്ങളുമായി ഏതു സമയവും കൺസ്യൂമർ കോടതിയിൽ ചെന്ന് ശല്യ ചെയ്യരുത് എന്ന മുന്നറിയിപ്പ് . എന്തായാലും ഒരു EXPERT OPINION നു ഒരു മിടുക്കനെ കണ്ടെത്താൻ തീരുമാനിച്ചു . അതിനു പറ്റിയ ആൾ ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് വകുപ്പ് പ്രോഫ്ഫസറും ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റും ആയ പ്രൊഫ്. (SADARUDEEN) സദറുദീൻ സാർ HoD in MCA department . കോടതിയുടെ പാനലിൽ ഉള്ള ആൾ . വി സി ആർ വിശദമായി നോക്കിയിട്ടു ഇത് നന്നാക്കാൻ കഴിയില്ല എന്നും എനിക്ക് അമ്പതു ശതമാനത്തിനു അർഹത ഉണ്ട് എന്നറിയിച്ചു . അങ്ങനെ വിലയുടെ പകുതിആയ ഏഴായിരം രൂപയും കോടതി ചെലവായ ആയിരം രൂപയും ചേർത്ത് എണ്ണായിരം രൂപക്ക് വിധി ആയി. കൊല്ലം പത്രങ്ങളിൽ വാർത്ത വന്നു . തുക കൂടി പോയി എന്നുകാണിച്ചു കമ്പനി എതിർത്ത് സ്റ്റേറ്റ് ഫോറത്തിൽ അപ്പീൽ ഫയൽ ചെയ്തു . കൊച്ചി മഹാരാജാസ് കോളേജിന് സമീപം കോർട്ട് കോംപ്ലക്സിൽ ആയിരുന്നു അന്ന് കോടതി . ഹൈ കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് ഷംസുദീൻ സാറായിരുന്നു പ്രസിഡന്റ് . സുധാകരൻ സാറിനെപോലെ തന്നെ നമ്മളെ ചാടിക്കും / ദേഷ്യപ്പെടും . കമ്പനിക്കു അനുകൂലമായ നിലപാടുകൾ എടുക്കും. ഇവിടെ വന്നത്/ റെപ്രെസെന്റ് ചെയ്തത് ഞാൻ മാത്രം . ഒന്നും കിട്ടുകയില്ല എന്ന തോന്നലിൽ നിരാശനായി ഞാൻ തിരിച്ചു പോയി. വിധി വന്നപ്പോൾ ഡിസ്ട്രിക്ട് ഫോറത്തിന്റെ നിലപാട് ശരിവെച്ചു . അവർ 8000 കെട്ടിവെച്ചു , ഞാൻ കൊണ്ടുപോയി .
അങ്ങനെ ഇരിക്കെ ഒരുദിവസം കലൂരിലൂടെ നടക്കുമ്പോൾ ഒരു ബിൽഡിങ്ങിൽ "പരാസ് ഇലക്ട്രോണിക്സ് " എന്ന ബോർഡ് കണ്ടു . ഞാൻ കയറിച്ചെന്നു . വി സി ആർ റിപ്പയർ ചെയ്യുമോ എന്നന്വേഷിച്ചു . കൊണ്ടുവരാൻ പറഞ്ഞു . അടുത്ത വരവിൽ കൊണ്ടുവന്നു . തുറന്നു നോക്കിയിട്ടു പയ്യൻ പറഞ്ഞു ശരിയാക്കി നാളെ തരാം . ഞാൻ പൊട്ടിച്ചിരിച്ചു പോയി . ഇത് ഉണ്ടാക്കിയ കമ്പനിയിലെ വിദഗ്ധന്മാർക്കു കഴിയാത്തതാണ് ഇയാൾ ശരിയാക്കി തരാം എന്നറിയിച്ചത് . എങ്ങനെ ചിരിക്കാതിരിക്കും . എന്താകും ചാർജ് എന്ന് ഞാൻ . ഏകദേശം 1200 രൂപ ആകും . മറ്റു തകരാറു കൾ ഉണ്ടെങ്കിൽ അത് മാറ്റിവെക്കാനുള്ളതും ആകും. ഓക്കേ പറഞ്ഞു ഞാൻ പോന്നു . പിറ്റേദിവസം തന്നെ പറഞ്ഞ സമയത്തു ചെന്നു . ശരിയാക്കി എന്നും കൊണ്ടുപൊക്കോളാനും സമ്മതം തന്നു . ചാർജ് 1200 മാത്രം. ഒന്നുകാണാൻ കഴിയുമായോ, പത്തുമിനിറ്റുകഴിഞ്ഞാൽ നിന്നുപോകാൻ സാധ്യത ഉണ്ട് എന്നായി ഞാൻ . അവിടെ ഇരുന്നു കാണാനുള്ള സംവിധാനം ഉണ്ട് . മറ്റുസ്ഥലങ്ങളിൽ ഇല്ലായിരുന്നു . അയാൾ ടി വി യിൽ കുത്തി കാസറ്റും ഇട്ടുതന്നു . അര മണിക്കൂർ ഞാൻ അവിടെ ഇരുന്നു വീഡിയോ കണ്ടു . അതുകഴിഞ്ഞു പാക്ക് ചെയ്തു . സംശയിച്ചു കാശുകൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു ആറുമാസം എന്ത് സംഭവിച്ചാലും ശരിയാക്കി തരാം . പിന്നീട് വി സി ആറിന് ഒരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല കാസറ്റ് യുഗം അവസാനിക്കുന്നവരെ . കാസറ്റില്ലാത്തകാരണം ഇപ്പോൾ ഉപയോഗിക്കുന്നില്ല എങ്കിലും സൂക്ഷിക്കുന്നു എൻ്റെ അലച്ചിലിൻറെ പ്രതീകമായി . പരാസ് ഇലക്ട്രോണിക്സ് പിന്നെ ബോർഡ് മാറ്റി "അഭിഷേക് ഇലക്ട്രോണിക്സ് "ആയി. ഇപ്പോഴും ഉണ്ടെന്നാണ് എൻ്റെ തോന്നൽ. ഇത് ഒരു അത്ഭുതം തന്നെ അല്ലെ ?
കൊല്ലം കൺസ്യൂമർ ഫോറത്തിൽ നിന്നും വിരമിച്ച സുധാകരൻ സാറിനെ മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വെച്ചുകാണാനും പരിചയം പുതുക്കാനും കഴിഞ്ഞു . കുറച്ചു വര്ഷങ്ങള്ക്കു മുൻപ് സാർ പോയി. ജന്തർ മന്ദറിൽ അണ്ണാ ഹസാരെ ഉപവസിച്ചപ്പോൾ ഞാനും കൊച്ചി ഗാന്ധിഭവനിൽ ഉപവസിച്ചു ഇന്ത്യ AGAINST CORRUPTION ബാനറിൽ. ജസ്റ്റിസ് ഷംസുദീൻ സാറും അവിടെ സഹകരിക്കുമായിരുന്നു. പിന്നെ കൊച്ചി ഗാന്ധി ഭവനിലും . സാറിനോട് പഴയ കാര്യങ്ങൾ സംസാരിച്ചിട്ടില്ല . ടി കെ എം എഞ്ചിനീയറിംഗ് കോളേജിലെ സദറുദീൻ സാർ കൊല്ലത്തു കംപ്യൂട്ടറുകൾ ഇല്ലാതിരുന്ന കാലത്തു മദ്രാസ്സിൽ നിന്നും പാർട്ടുകൾ കൊണ്ടുവന്നു അസംബിൾ ചെയ്തു വില്പന നടത്തിയിരുന്നു . സാറിനെ നേ പരിചയപ്പെടാനും അതുവഴി കമ്പ്യൂട്ടർ സാക്ഷരത ഉണ്ടാക്കാനും ഒരുനിമിത്തം ആയിത്തീർന്നു വീഡിയോകോൺ വി സി ആർ. ഞങ്ങൾക്കും പ്രിൻറർ ഉൾപ്പെടെ തന്നു 1998 ൽ. ഞങ്ങൾ സാറിന്റെ വീട്ടിൽ പോയിട്ടുണ്ട് ടി കെ എം കോളേജിന് അടുത്ത് . സാർ കംപ്യൂട്ടറുമായി അലിൻഡ് ക്വാർട്ടേഴ്സിൽ വരുകയും പ്രവർത്തിപ്പിച്ചുo പഠിപ്പിച്ചും തന്നു. ആദ്യമായി സ്പ്രെഡ് ഷീറ്റ് (MS OFFICE) ഉപയോഗിക്കാൻ പഠിപ്പിച്ചതും സാർ. പ്രിൻറർ പ്രവർത്തിപ്പിക്കാനും പഠിപ്പിച്ചു, കൊല്ലത്തു വലിയ വകീലന്മാരുടെ ഓഫീസിൽ പോലും കമ്പ്യൂട്ടർ ഇല്ലാതിരുന്നകാലത്തു . മായ്ക്ക് അലിൻഡിലെ വാരിയർ സാർ പഠിപ്പിച്ച ബേസിക് PROGRAMMING അറിയാമായിരുന്നു എങ്കിലും ആദ്യമായി ആയിരുന്നു വിൻഡോസ് OS പഠിക്കുന്നത് . എനിക്ക് ഇന്നും സദറുദീൻ സാർ പഠിപ്പിച്ച കാര്യങ്ങൾ തന്നെ അറിയാവൂ . ഞങ്ങൾക്ക് ഒന്നും തന്നെ സാദാ ടൈപ്പ് റൈറ്ററിൽ ടൈപ്പ് ചെയ്യേണ്ടിവന്നിട്ടില്ല സദറുദീൻ സാർ കാരണം. . സംശയങ്ങൾവന്നലോ, പ്രിന്ററിൽ പേപ്പർ കുരു ങ്ങിയാലോ, റിബൺ മാറ്റാനും മറ്റും സാറിന്റെ മിടുക്കന്മാരായ ശിഷ്യന്മാരെ അയച്ചു പരിഹാരം ഉണ്ടാക്കിത്തരും . സാർ ഇപ്പോഴും ഉണ്ടെന്നാണ് തോന്നൽ. റിപ്പയർ ചെയ്യാൻ കഴിയും എന്നാണ് സാറിന്റെ കണ്ടെത്തൽ എങ്കിലും ഇനി ഞങ്ങക്ക് ഇതുമായി എങ്ങും കയറിയിറങ്ങാൻ കഴിയില്ല എന്ന് സാറിനെ അറിയിച്ചതിനാൽ ഇല ക്കും മുള്ളിനും കേടില്ലാത്ത വിധം അമ്പതു ശതമാനം തുക വാങ്ങിത്തരാൻ ശ്രമിക്കുകയായിരുന്നു.
N.B :ഇപ്പോഴും പ്രവർത്തിക്കുന്ന വീഡിയോകോൺ ഉപകാരണത്തോടും ,വേണുഗോപാൽ ദൂതിനോടും ബഹുമാനം. മനുഷ്യനിർമിതമായ എന്തുനിർമിതികളുടേയും തെറ്റുകൾ പരിഹരിക്കാനാകുമെന്നിരിക്കെ അതിനുപറ്റിയ ജീവനക്കാരെ അല്ല നിയമിക്കുന്നതെങ്കിൽ സ്ഥാപനത്തിന് മോശം പേരുണ്ടാകും. 2nd image Adv. Vijayakumari Chechi (HC and kollam bar)
Comments
Post a Comment