BHARATH PODO(JODO) PADA YATRA/ CHINA WAR

ഭാരത് പോടാ യാത്ര തുടങ്ങിയപ്പോൾ തന്നെ മുട്ട് വേദന ഉണ്ടെന്നു രാഹുലൻ സൂചിപ്പിച്ചിരുന്നു . ഇന്നലെ 22 09 2022 യാത്രക്ക് മുൻപ് കാണിച്ച കസർത്തുകൾ ഒന്നും തന്നെ മുട്ടു വേദന കുറയാനുള്ളതല്ല. അരക്കു മുകളിലുള്ള ഭാഗങ്ങളുടെ ഉണർവിനുള്ളതാണ് ചെയ്തത് എന്ന് ഫോട്ടോ കണ്ടു കൊണ്ടുമാത്രം എനിക്കു പറയാൻ കഴിയുകയുള്ളൂ . ഞാൻ ഒരു യോഗ / കായിക എക്സ്പെർട്ട്‌ അല്ല . തിരുവിതാംകൂർ ചിത്തിര തിരുനാൾ മഹാ രാജാവിന്റെ കൈയ്യിൽ നിന്നും പട്ടും വളയും ഒക്കെ വാങ്ങിയ കൊല്ലം കരിക്കോട് പാച്ച നാശാന്റെ ഒരു ശിഷ്യൻ മാത്രം . സെര്ടിഫിക്കറ്റുകൾ ഒന്നും ഇല്ല . എങ്കിലും ഞാൻ രാഹുലനോട് ചന്ദ്രനമസ്കാരം ചെയ്യാൻ നിർദേശിക്കും . പ്രായക്കുറവും പുഷ് അപ്‌സും ഒക്കെ ചെയ്യുന്ന താങ്കൾക്ക് ഈസി ആയി ചന്ദ്രനമസ്കാരം ചെയ്യാൻ കഴിയും . സൂര്യ നമസ്കാരം അരക്കു മുകളിലുള്ള ഭാഗങ്ങൾക്ക് ബലവും ഉറപ്പും അഴകും പ്രദാനം ചെയ്യുന്നത് എങ്കിൽ ചന്ദ്ര നമസ്കാരം അരക്കു കീഴ് ഭാഗങ്ങൾക്കു ഉറപ്പും ഭംഗിയും വഴക്കങ്ങളും ഉണ്ടാക്കും . 100 സൂര്യനമസ്കാരം ഒരുമണിക്കൂർ കൊണ്ട് എനിക്ക് ഇപ്പോൾ ചെയ്യാനാവും എന്നാൽ ചന്ദ്രനമസ്കാരം കഴിയില്ല. താങ്കൾക്ക് തീർച്ചയായും കഴിയും . മുട്ടുവേദന മാറും എന്ന് തറപ്പിച്ചു പറയുകയില്ലെങ്കിലും നടത്തത്തിനു ശക്തിയും ഉന്മേഷവും പകരും . തന്നത്താൻ പഠിക്കാനായി യൂ ട്യൂബിലേക്കു കയറിയാൽ ട്രൈനേഴ്‌സിന്റെ /TRAINERS അനവധി വിഡിയോകൾ കാണാം. എന്നാൽ പലതും മിസ്‌ലീഡിങ് ഉം വ്യത്യസ്തങ്ങളും ആണ് . ആയതിനാൽ രാംദേവ് / രവിശങ്കർ മുതലായവരെ ഫോളോ ചെയ്യുന്നതാണ് നല്ലതു . ഞാൻ രാമ ദേവിന്റെ വിഡിയോ ആണു കാണാറുള്ളത് . ആർട് ഓഫ് ലിവിങ് ഇന്റെ ഒരു ചിത്രം താഴേ (ചന്ദ്രനമസ്കാരം. ഇത് സിംപിളും ചെയ്യാൻ കഴിയുന്നതും). മുകളിൽ എഴുതിയതുമായി കുണ്ടറ അലിൻഡിനു ബന്ധം ഒന്നും ഇല്ലെങ്കിലും, രാഹുലിന്റെ സന്ദര്ശനങ്ങൾ നടക്കുമ്പോൾ അദ്ദേഹത്തിന്റെ അച്ഛമ്മയുടെ സന്ദർശനം ഓർത്തുപോകും . ചൈനയുമായുള്ള യുദ്ധത്തിലെ (1962 ) നെഹ്‌റു ജി യുടെ തോൽവിയുടെ ക്ഷീണം തീർക്കാൻ പിരിവിനായിട്ടാണ് ഇന്ദിരാജി (ഗോവെര്മെന്റിന്റെയും പാർട്ടിയുടേയും ഭാഗമായിട്ടല്ല ) വന്നതെന്ന് എൻ്റെ ഓർമ. എനിക്ക് ഏഴോ എട്ടോ വസ്സുണ്ടായിരുന്നു . അലിൻഡ്‌ മെസ്സ് ഹാളിൽ പ്രസംഗം. ഏകദേശം 45 വയസ്സു കണ്ടേക്കും . വലിച്ചുവലിച്ചിരുന്നതിനാൽ ഞാൻ അമ്മയുടെ ഒക്കത്തു . ആൾക്കൂട്ടവും തിക്കും തിരക്കും . ഏറ്റവും പുറകിൽ എന്നെയും എടുത്തുകൊണ്ടു 'അമ്മ ഏന്തിവലിഞ്ഞു ഇന്ദിരാജിയെ കാണുന്നുണ്ടായിരുന്നു . ഞാനും കണ്ടു. ആരോ ഒക്കെ എന്തോ സംഭാവനകൾ കൊടുക്കുന്നതും കണ്ടു . വീട്ടിൽ പോകാൻ നിർബന്ധിച്ചു ഞാൻ ബഹളം വെച്ചു . അതിനാൽ പരിപാടി മുഴുവനായി അമ്മക്ക് കാണാനായില്ല . പിന്നീട് ഇത് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് . അച്ഛന്റെയും അമ്മയുടെയും അമ്പതാം വിവാഹ വാർഷിക ഫോട്ടോ മാതൃഭൂമിയിൽ ഇട്ടപ്പോൾ ലാൻഡ് ലൈൻ നമ്പറിൽ ഒരു മിസ്റ്റേക്ക് പറ്റി . ഈ മിസ്റ്റേക്ക് ഇടയ്ക്കിടെ എന്നെ കാണുമ്പോൾ സൂചിപ്പിക്കുന്നതുപോലെ ഇന്ദിരാജിയുടെ ഫങ്ക്ഷൻ മുഴുവൻ കാണിക്കാഞ്ഞ കാര്യവും പറയുമായിരുന്നു . കുറ്റപ്പെടുത്തി പലപ്രാവശ്യം പറയുക അമ്മയുടെ ഒരു ശൈലി ആയിരുന്നു. രാഹുലൻ പ്രധാനമന്ത്രി ആകുകയോ താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുകയോ ചെയ്തിട്ടില്ലെങ്കിലും (അളിയൻ വേണ്ടുന്നതെല്ലാം ചെയ്തിട്ടുണ്ടല്ലോ.. ... പിന്നെ നാഷണൽ ഹെറാൾഡ് /ഇനി വരാനിരിക്കുന്നതു --- ഇതിലേക്ക് കടക്കണ്ട ) മാഹാരഥന്മാർ എത്തിയിട്ടുള്ള അലിൻഡ്‌ സ്റ്റേജിൽ( കൃഷ്ണ മേനോൻ വി വി ഗിരി / പനമ്പള്ളി /ഇ എം എസ് / മന്നം തുടങ്ങിയർ ലിസ്റ്റ് പൂർണമല്ല ) ഒരു സാംസ്കാരിക പരിപാടിയിൽ കാണാൻ ആഗ്രഹമുണ്ട്. ..ഇപ്പോൾ അലിൻഡ് ഭാഗീകമായി പ്രവർത്തിക്കുന്നുണ്ട് . കാടുപിടിച്ചുകിടക്കുന്ന ഓഡിറ്റോറിയം ഭാഗം വൃത്തിയാക്കി ആസ്ബറ്റോസ് ഇട്ട ഒരു ഓഡിറ്റോറിയം പണിയാനാകും . എനിക്ക് ശ്രമദാനത്തിനും പറ്റുന്ന സംഭാവനകൾക്കും കൂടുന്നതിൽ വിരോധമില്ല . ഇപ്പോഴ് ആ സ്ഥലത്തു നിൽക്കുന്ന വൻ വൃക്ഷങ്ങൾ മുറിച്ചുമാറ്റാതെ (അസ്ഥാനങ്ങളിൽ നിൽക്കുന്നത് മുറിച്ചുമാറ്റി ) പ്രകൃതിക്കു ഇണങ്ങിയ വിധം ഒരു ഓഡിറ്റോറിയത്തിന് വിഭാവനം /സങ്കല്പം ചെയ്യാൻ അഭ്യർത്ഥന. ഇനി വരുമ്പോൾ രാഹുലിനെയും ഈ സ്റ്റേജിൽ കയറ്റിയാൽ , പിന്തലമുറകൾക്കു രാഹുൽ ഗാന്ധിയെ കണ്ടിട്ടുണ്ട് എന്നുപറയാമല്ലോ ഇപ്പോൾ ഞാൻ ഇന്ദിരാജിയെ നേരിൽ കണ്ടിട്ടുണ്ട് /മോഡിജിയെ നെടുമ്പാശ്ശേരി യിൽ നേരിൽ കണ്ടിട്ടുണ്ട് എന്നറിയിക്കുന്നപോലെ. .

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA