VIJAYA DASAMI/RATION RICE

പൂജയെടുപ്പു അമ്പലത്തിലും വീട്ടിലും ഉണ്ട്. ക്ഷേത്രത്തിൽ പൂജയെടുത്തു മണ്ണിലും കുത്തരിയിലും എഴുതും. വീട്ടിൽ എത്തിയും പൂജാമുറിയിൽ നിന്ന് ബുക്കുകൾ എടുത്തു അരിയിൽ എഴുതും . താഴെ ചിത്രത്തിൽ ഇളയ കൊച്ചുമകൻ നീരവ് കുത്തരിയിൽ എഴുതുന്നത്. തൊട്ടടുത്തിരിക്കുന്ന പാത്രത്തിൽ ഉള്ളത് റേഷൻ അരി എനിക്ക് എഴുതാൻ . ഞാൻ റേഷനരിയിലെ എഴുതൂ . ക്ഷാമ/ ആപത്തു കാലത്തു സഹായിക്കാൻ എത്തിയ റേഷൻ അരി ഓർമിച്ചുകൊണ്ടു . അന്ന് നിറയെ കല്ലായിരുന്നു . ഇന്നതില്ല . ഇന്ന് ഇത് ഉപയോഗിക്കുന്നില്ലായെങ്കിലും ഒരുമണി അരി പോലും കളയാതെ എന്നെപോലെ തന്നെ പ്രകൃതിയിലെ മറ്റൊരംഗം ആയ കുളത്തിൽ വളരുന്ന തിലോപ്പിയ ആർത്തിയോടെ കഴിക്കും. ഈഭൂമിയും ആഹാരവും അവർക്കും അവകാശപ്പെട്ടതാണല്ലോ . കേരളത്തിലെ ക്ഷാമകാലത്തു അരിക്ഷാമവും വിലക്കയറ്റവും നിയന്ത്രണാതീതമായിത്തുടങ്ങി. ആവശ്യത്തിന് അരി കിട്ടാനില്ലാതായതോടെ ന്യായവിലഷോപ്പുകളിലൂടെയുള്ള അരിവിതരണം നിലച്ചു. മറ്റു കടകളിൽ മുമ്പെങ്ങുമില്ലാത്ത വിധം അരിവില വർദ്ധിച്ചു. "അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ / സർക്കാരേ " എന്നായിരുന്നു അക്കാലത്ത് പ്രചരിച്ചുവന്ന ഒരു മുദ്രാവാക്യം. അരിസമരങ്ങളിൽ പഠിപ്പു മുടക്കി സ്കൂൾകുട്ടികളും പങ്കെടുത്തിട്ടുണ്ട് . അക്രമങ്ങൾ കാട്ടിയിട്ടുണ്ട്. ലോറിയും ട്രെയിനും മറ്റും തടഞ്ഞു അരിച്ചാക്കുകൾ വലിച്ചു താഴെയിട്ടു അവിടെ നിന്നും ആവശ്യക്കാർക്ക് ഫ്രീ ആയി വിതരണം നടത്തുകയും വീട്ടിൽ കൊണ്ടുപോകുകയും ചെയ്യുമായിരുന്നു നേതാക്കൾ . ചൈനയുമായുള്ള നെഹ്‌റുവിന്റെയും കുടുംബത്തിന്റെയും യുദ്ധം കഴിഞ്ഞും ക്ഷാമം ഉണ്ടായി . (നാണമില്ലാതെ സ്വന്തം മകളെ നാടുനീളെ പിരിക്കാൻ അയച്ചു. ഇന്ത്യയോ, ജനങ്ങളോ പട്ടാളമോ ചൈനയോട് തോറ്റിട്ടില്ല . തോറ്റത് നെഹ്‌റു മാത്രം . നവഭാരത ശില്പികളിൽ നെഹ്രുവിനു ഒന്നാം സ്ഥാനം ആണെന്ന് ബാലഭാരതത്തിൽ പ്രസംഗിക്കാൻ അച്ഛൻ പഠിപ്പിച്ചു എങ്കിലും, ഇന്ത്യ യെ പുറകോട്ടടിച്ചവരിൽ ഒന്നാംസ്ഥാനമാണെന്നു പിൽക്കാലത്തു മുതിർന്നപ്പോൾ ആണ് തോന്നിത്തുടങ്ങിയത്.) ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് അരി /നെല്ല് കടത്താൻ അനുവാദമില്ലായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു . അമ്മാവൻ പാർത്ഥസാരഥി തിരുവല്ലയിൽ സ്വന്തം പാടത്തെ നെല്ലും , അമ്മയുടെ പാടത്തെ നെല്ലും (പേരപ്പൻ ബാലകൃഷ്ണപിള്ളഅവർകൾ ആണ് കൃഷി ചെയ്തിരുന്നത് ) അമ്മാവന്റെ അംബാസഡർ കാറിൽ അർദ്ധരാത്രിയിൽ കടത്തുമ്പോൾ കൊല്ലം അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ തടഞ്ഞു . കുട്ടിയായ ഞാനും ഉണ്ട് വണ്ടിയിൽ ( അറുപതുകളിൽ മുക്കടയിൽ ഈ വണ്ടി ടാക്സി ഓടുകയായിരുന്നു ). അത്യുന്നതരാഷ്ട്രീയ തലങ്ങളിലും ഉദ്യോഗസ്ഥ തലത്തിലും സ്വാധീനം ചെലുത്തി മണിക്കുറുകൾ കഴിഞ്ഞു മോചിപ്പിച്ചു കുണ്ടറ എത്തി. കുഞ്ഞപ്പൻ എന്ന ഡെപ്യൂട്ടി കളക്ടർ സഹായവും കിട്ടിയിരുന്നു . ബുദ്ധിമുട്ടു സമയങ്ങളിൽ കുഞ്ഞപ്പനും കുടുംബത്തിനും സഹായങ്ങൾ ചെയ്തതിന്റെ പ്രതുപകരമായി കുഞ്ഞപ്പനും സഹായിച്ചു . പുഴുങ്ങാനും ഉണങ്ങാനും ഞങ്ങളും അമ്മയെ സഹായിച്ചു . മുക്കടയിലെ ചാരായ ഷോപ്പിനടുത്തുള്ള അരി മില്ലിൽ കുത്തി അരിയാക്കി കൊണ്ടുവരും . പിന്നീട് കേരളപുരം പുനുക്കനുരിൽ ഉള്ള വസ്തു നോക്കി യിരുന്ന ബാലൻ സൈക്കിളിനു പുറകിൽ ചാക്ക് കെട്ടി കുത്തികൊണ്ടുവരികയായിരുന്നു . അലിൻഡുകാർക്കായി അലിൻഡിൽ തന്നെ പ്രത്യേകം റേഷൻ കട, എംപ്ലോയീസ് സൊസൈറ്റിയോട് ചേർന്ന് പ്രവർത്തിച്ചിരുന്നതിനാൽ അലിൻഡുകാർക്ക് കോമ്പവ്വുണ്ടിനു പുറത്തെ റേഷൻ കടകളിൽ വരി നിക്കേണ്ടി വന്നിട്ടില്ല. (മുരളി, BALAN, തങ്കപ്പൻ, മരുതമൺ ചെല്ലപ്പൻപിള്ള, ഫിലിപ്പ്, ചന്ദ്രൻ, സിദ്ധൻ ജീവനക്കാർ ) എൻ്റെ പ്രായക്കാർ റേഷനരി ചോറുണ്ണാത്തവർ വളരെ ചുരുക്കമേ കാണു . ആര് ഭരിച്ചാലും റേഷനരിയെ എനിക്ക് പുച്ഛത്തോടെ കാണാൻ ആകില്ല . രണ്ടാമത്തെ ചിത്രം അമുൽ നെയ്യിട്ടു വേവിച്ച കുത്തരിച്ചോർ തൈർ , മുള കോഷ്യം (വടക്കൻ ജില്ലക്കാരുടെ ഇഷ്ട വിഭവം) കണ്ണിമാങ്ങാ അച്ചാർ, പപ്പടം , വഴുതനങ്ങ ഉപ്പേരി, നാരങ്ങാ അച്ചാർ (ഓണം ബാക്കി), തേങ്ങാ ചമ്മന്തി കൂട്ടിയുള്ള ഊണ് .( സാധാരണ നീളമുള്ള കേരള വറ്റൽ മുളകും കാണുന്നതാണ് . നീളമുള്ള മുളക് തൈരിൽ ഉണങ്ങിയത് ആവശ്യത്തിനുമാത്രം ഉപ്പിട്ടതു അപ്പോൾ ഇല്ലായിരുന്നു. ഉണങ്ങാൻ വെയിലത്തു വെച്ചിട്ടുണ്ട് ( ഇവിടെ ഉരുണ്ട പാണ്ടി മുളക് ഉപയോഗിക്കുകയില്ല. അപ്പടി ഉപ്പാണ് ) .

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA