THEVAN/DEVAN/ELOOR ISLAND /EDAKKATHAZHATHU HOUSE/E. K SETHU

ഏലൂർ ഒരു ദ്വീപ്. ചുറ്റും പുണ്യനദി പെരിയാർ. ആദ്യമായി കരയും ആയി ബന്ധിപ്പിച്ചിരുന്നത് പ്രീമിയർ/അപ്പോളോ ടയർസിന്റെ മുന്നിൽ നിന്നും താഴേക്ക് ഇറങ്ങി ചെല്ലുമ്പോഴുണ്ടായിരുന്ന ഇടുങ്ങിയ പാലം മാത്രം. പാലം വരും മുൻപ് കടത്തു വള്ളവും പിന്നെ ചെങ്ങാടവും . ചെങ്ങാടത്തിൽ കയറിയ ഓർമയുണ്ട്. ഏലൂരിനെ നെടുകെ കീറിമുറിച്ചു ഒരു തോട് ഒഴുകുന്നുണ്ട് . തോടിന്റെ ഇരുകരകളിലും പാടങ്ങൾ. ഞങ്ങളുടെ വീടായ പ്രശാന്തി കഴിഞ്ഞു രണ്ടു വീടുകൾക്കപ്പുറത്തു കൂടി ആണ് തോട് കടന്നുപോകുന്നത്. ഇവിടെ കലുങ്ക് ഉണ്ട്. തോടിന്റെ ഇടതുവശത്തുകൂടി നടപ്പാത . ഇവിടെ രണ്ടു വീടുകൾ. അതിൽ എൻ്റെ അച്ചാമ്മ യുടെ അനിയത്തിയുടെ രണ്ടു പെണ്മക്കൾ താമസിച്ചിരുന്നു. ഭർത്താക്കന്മാർക്ക് ടി സി എം ൽ ആയിരുന്നു ജോലി (ട്രാവൻകൂർ കെമിക്കൽസ് manufacturing കമ്പനി limited. തുരിശ് കമ്പനി--നാല് പേരും ഇപ്പോഴില്ല ) ഈ വീടുകൾക്ക് താഴെ പുറമ്പോക്കു സ്ഥലം .

ഈ പുറമ്പോക്കിൽ ഓലപ്പുരകെട്ടി തേവൻ എന്ന് വിളിക്കപ്പെടുന്ന ദേവൻ താമസിച്ചിരുന്നു. തേവൻ എന്ന് വിളിക്കുന്നത് ദേവന് ഒട്ടും ഇഷ്ടമായിരുന്നില്ല. എങ്കിലും നാട്ടുകാർ അങ്ങനെ വിളിച്ചിരുന്നുള്ളു. നിങ്ങൾ വിദ്യാഭ്യാസമുള്ളവർ എന്താണ് മര്യാദക്ക് എന്റെ ശരിയായപേര് വിളിക്കാത്തത് എന്ന് പറയ സമുദായത്തിൽ ജനിച്ചു വിദ്യാഭ്യാമുണ്ടായിരുന്ന തേവൻ ചോദിക്കുമായിരുന്നു. തേവന് അര വട്ടാണെന്നാണ് നാട്ടുകാർ . ഞാൻ വട്ടുപ്രകൃതം കണ്ടിട്ടില്ല. എന്നാൽ അല്പം എസെൻട്രിക് പോലെ തോന്നിച്ചിരുന്നു. പാടത്തും പറമ്പിലും കൃഷിപ്പണിതുടങ്ങി എല്ലാ ജോലികളും ചെയ്യും. കമ്പനികളിൽ കോൺട്രാക്ട് ജോലികൾക്കും പോകും. ഞങ്ങളുടെ വീടിന്റെ മുന്നിൽ ഉള്ള മുസ്ലിമിന്റെ (ഇപ്പോൾ പേര് മറന്നു പോയി )ചായപ്പീടികയിൽ കാലത്തു അഞ്ചുമണിക്ക് തന്നെ തേവൻ ചായകുടിക്കാൻ വരും. അവിടെ ഇരുന്നു ഉറക്കെ പത്രം വായിക്കും. ചുറ്റിലും പലരും കേൾക്കാൻ ഉണ്ടാകും. പണി ഇല്ലാത്ത ദിവസങ്ങൾ കലുങ്കിൽ ഇരുന്നു നാടൻ പാട്ടുകൾ ഉറക്കെ പാടും . ചിലപ്പോൾ വൈലോപ്പള്ളിയും ചങ്ങമ്പുഴയും ഒക്കെ കടന്നുവരും. ചിലതു സ്വന്തമായി ചമക്കുന്നതാണോ എന്നും തോന്നിട്ടിട്ടുണ്ട്. കമ്മനിട്ടയും / മധുസൂദനൻ നായരും കുരീപ്പുഴ ശ്രീകുമാറും ഒക്കെ കവിത ചൊല്ലുന്നപോലെ ഭംഗിയായി ആണ് ചൊല്ലുന്നത്. പലരോടും കയർത്തും അധിക്ഷേപിച്ചും ഒക്കെ വർത്തമാനം പറഞ്ഞിരുന്ന തേവൻ എം കോമിന് പഠിക്കുന്ന എന്നോട് ബഹുമാനത്തോടെ മാത്രമേ സംസാരിച്ചിട്ടുള്ളു, അച്ഛൻ തേവനെ പണികൾക്ക് ഒന്നും വിളിക്കാറില്ലെങ്കിലും. ജോലിക്കിടെ ചാരായം മോന്തലും , ജോലി തീർക്കാതെ മുഴുവൻ കാശും വഴക്കിട്ടു വാങ്ങികൊണ്ടുപോകുന്ന സ്വഭാവും ഉണ്ട്. വീട്ടിൽ പറമ്പിലെ പണികൾക്ക് വന്നിരുന്നത് മുപ്പത്തടത്തുനിന്നും പാതാളം കടത്തു കടന്നു വരുന്ന കൊച്ചയ്യൻ ഒരു പ്രത്യേക തരം കൂന്താലി /തൂമ്പ ആണ് ഉപയോഗിച്ചിരുന്നത്. ഞാൻ ആദ്യമായ് ആണ് ഇങ്ങനെ ഒന്ന് കാണുന്നത്. ഇത് ഉപയോഗിക്കാൻ പരിശീലനം വേണം. കൊച്ചയ്യൻ എനിക്ക് കാണിച്ചു തന്നിരുന്നു. അടുത്ത ദിവസത്തെ പണിക്കു തൂമ്പ വെച്ചിട്ടുപോകുമ്പോൾ ഞാൻ പരിശീലിക്കും. തൂമ്പയുടെ മൂർച്ഛ പോകുന്നത് കൊച്ചയ്യന് തീരെ ഇഷ്ടമല്ല. ഞങ്ങൾ തൊടുന്നതിന്റെ നീരസം മുഖത്ത് കാണാറുണ്ട്. ഇവിടെയുള്ള ഹാർഡ്‌വെയർ സ്റ്റോറുകളിൽ ഒന്നിലും ഞാൻ ഇത്തരം തൂമ്പ കണ്ടിട്ടില്ല. ഇവിടെ കിട്ടുന്നത് കേരളത്തിൽ സർവ്വ സാധാരണമായ തൂമ്പ. തമിഴൻ മാർ ഉപയോഗിക്കുന്ന തൂമ്പയും കടകളിൽ കിട്ടും. തേവനു എല്ലാത്തരം തൂമ്പയും പ്രയോഗിക്കാൻ അറിയാം. തേവനും മൂന്ന് ആൺമക്കൾ . ഞങ്ങളും മൂന്ന് ആൺമക്കൾ. അതിനാൽ മൂന്ന് ആണ്മക്കളുള്ളവരെ ഞാൻ ശ്രദ്ധിക്കാറുണ്ട്. മൂക്കളയും ഒലിപ്പിച്ചു തേവനു പിന്നാലെ മൂന്നുപേരും ജാഥ ആയി ചായക്കടയിൽവരാറുണ്ടായിരുന്നു. ഭാര്യ ചിലപ്പോൾ വീട്ടു ജോലികൾക്കു പോകാറുണ്ട്. തേവന്റെ ചില വട്ടത്തരങ്ങൾ ഒഴിച്ചാൽ സന്തുഷ്ട കുടുംബം. ഈ തോടിനരികെ താമസിക്കുന്നവരെ അറിയപ്പെടുന്നതുന്നത് "തോട്ടുങ്കൽ " എന്ന്. തോട്ടുങ്കൽ ബേബി ചേച്ചിയും അടുത്തവീട്ടിലെ തോട്ടുങ്കൽ മണി ചേച്ചിയും എൻ്റെ അമ്മായി മാർ ആയിരുന്നെങ്കിലും ചേച്ചി എന്നാണ് സംബോധന ചെയ്തിരുന്നത്. തോട്ടുങ്കൽ തേവൻ മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകൻ. പന്തം കൊളുത്തി പ്രകടനകളുടെ എല്ലാം മുന്നിൽ കാണും തേവൻ. തേവനില്ലാത്ത ജാഥകൾ ഇല്ല. തേവന്റെ മുദ്രാവാക്യം വിളി നാടെങ്ങും മാറ്റൊലികൊള്ളും. മിക്ക ദിവസങ്ങളും വൈകുന്നേരങ്ങളിൽ ജാഥ ഉണ്ടായിരുന്നു. നായന്മാരിൽ നേതാവായിരുന്നു ഗോപാലകൃഷ്ണൻ. പുള്ളിയുടെ അച്ഛൻ കേശവൻ നായർ വളരെ വർഷക്കാലം പഞ്ചയാത്തു മെമ്പർ ആയിരുന്നു. ഇദ്ദേഹവും ഇടക്കാതാഴത്തുകാരൻ. എൻ്റെ അച്ചാമ്മയുടെ കുടുംബം. ഇദ്ദേഹവും മകൻ ഗോപാലകൃഷ്ണനും ഒഴിച്ച് ബാക്കി നായന്മാർ എല്ലാം കോൺഗ്രസ്സുകാർ ഫാക്ട് മാർക്കറ്റ് വരെ നീളും എടക്കത്താഴത്തു ബന്ധങ്ങൾ. ഇ കെ സേതു ചേട്ടനാണ് നേതാവ്. പുള്ളി പറയുന്നതിനപ്പുറം അപ്പീൽ ഇല്ല. " ഇ " ഇടക്കത്താഴത്തെ സൂചിപ്പിക്കുന്നു. നായർ ആയി പ്പോയതുകൊണ്ടു കോൺഗ്രസ്സുകാർ ഒതുക്കി മൂലയ്ക്ക് ഇട്ടിരിക്കുന്നു. എന്നേ ഡി സി സി പ്രസിഡന്റ് ആകാമായിരുന്നു. ആരാലും അറിയപ്പെടാത്ത ഷിയാസ് പ്രസിഡന്റ് ആയതു മുസ്ലിം ക്വാട്ടയിൽ.
പണിയില്ലാത്ത ദിവസങ്ങൾ തേവൻ തോട്ടിൽനിന്നും മീൻ പിടിക്കുംചൂണ്ടയിട്ട്. കരിമീൻ കിട്ടാൻ തേവൻ ചിലപ്പോൾ മക്കളുടെ തീട്ടം ഉപയോഗിക്കും. ഇത് അറിയാത്തവർ മാത്രമേ തേവൻറെ മീൻ വാങ്ങാറുള്ളു . ഞങ്ങളുടെ തൊട്ടടുത്ത് തന്നെ ചാരായ ഷോപ്പുണ്ട്. അതിനപ്പുറമാണ് കുളി കടവ്. കടവിൽ കുളിയും കഴിഞ്ഞു ചാരായവും മോന്തി വരുന്നവർ ധാരാളം. തേവൻ മീൻ കൊടുക്കുന്നത് ഈ ചാരായ ഷോപ്പിൽ. പറമ്പു കിളക്കാൻ പോകാറുള്ള കേശവന്റെ മരുമകൻ ഈ ചാരായ ഷോപ്പ് ജീവനക്കാരൻ. സ്വന്തം പാടവും മറ്റുള്ളവരുടെ പാടങ്ങൾ പാട്ടത്തിനെടുത്തും നെൽകൃഷി ചെയ്തു കാശുകാരനായ കൃഷ്‌ണന്റെ ബന്ധുവാണ് കേശവൻ. ജങ്ങ്ഷനിൽ തന്നെ ഇവർ ഒക്കെ കൂടി നടത്തുന്ന എസ്‌ എൻ ഡി പി ക്ഷേത്രവും ഉണ്ട്. തേവൻ ചാരായഷോപ്പിൽ മീൻ വിറ്റു നല്ലവണ്ണം പൂശി പാട്ടും ഒക്കെ പാടി യും ചിലപ്പോൾ ചീത്തവിളിച്ചും വഴിയിൽ കണ്ടവരോട് വഴക്കിട്ടും ഒക്കെ യാണ് വീട്ടിലേക്കുള്ള യാത്ര. ജംഗ്ഷനിൽ നിന്നും അല്പം മാറി പള്ളിയുണ്ട്. അന്ന് ചെറിയ പള്ളി. ഇന്ന് പുതുക്കി പണിത വലിയ പള്ളിയാണ്. അഞ്ചു നേരവും ബാങ്ക് വിളി ഞാൻ ആദ്യമായി കേൾക്കുന്നത് ഈ പള്ളിയിൽ നിന്നും. മമ്മത്, ഹമീദ് ,ഷറഫുദീൻ, ബഷീർ മുതൽ പേര് എൻ്റെ സുഹൃത്തുക്കൾ . ഹമീദ് മിലിട്ടറിയിൽ ഹവിൽദാർ. റിട്ടയർ ചെയ്തു . ഇപ്പോൾ ലുലുവിൽ ഉണ്ട്.
ഒരുദിവസം തേവൻ പാതാളത്തു നിന്നും സൈക്കിളിൽ വരുമ്പോൾ പള്ളിയിലെ ബാങ്കുവിളിയോ മറ്റോ തേവനെ അലോസരപ്പെടുത്തി. തേവൻ സൈക്കിൾ പള്ളിയുടെ മതിൽ ചാരിവെച്ചു അകത്തുകയറി വാക്കുതർക്കവും അവിടെ നിന്നവരെ കയ്യേറ്റവും ചെയ്തു. ആരും അത് അത്രകാര്യമാക്കിയില്ല എന്തുകൊണ്ടെന്നാൽ തേവൻ അര വട്ടനായി പരിഗണിക്കപ്പെടുന്നത് കൊണ്ട്. എന്നാൽ പള്ളിപരിസരത്തുള്ള ചെറുപ്പക്കാർക്ക് അത് അത്ര രുചിച്ചില്ല. അങ്ങനെ വെറുതെ വിട്ടാൻ പറ്റില്ല എന്നായി . അവർ ഒരുദിവസം തേവനെ തടഞ്ഞു കൈകാര്യം ചെയ്തു. അത് അല്പം കടുത്തുപോയി. തേവന്റെ പാർട്ടിക്കാർ അവരെ ചോദ്യം ചെയ്തില്ല. തിരിച്ചടിച്ചില്ല . എന്തിനേറെ തേവന് വേണ്ടുന്ന വൈദ്യ സഹായം പോലും ചെയ്തില്ല. തേവനെ ഇത് വല്ലാതെ വേദനിപ്പിച്ചു. അപ്പോഴും തേവൻ കൈയിലും കാലിലും ബാൻഡേജ് ഇട്ടു കലുങ്കിൽ ഇരുന്നു നടൻ പാട്ടുകൾ പാടുന്നത് കണ്ടു ഞാൻ കടന്നുപോയിട്ടുണ്ട്.
ഒരു ദിവസം തേവനും കുടുംബവും അപ്രത്യക്ഷമായി . കുറച്ചുനാൾ കഴിഞ്ഞു പ്രത്യക്ഷപ്പെട്ടു. പിന്നെ കാണുന്നത് തേവനും ആണ്മക്കളും വെള്ള തൊപ്പിയിട്ടു ബാങ്കുവിളി സമയം പള്ളിയിൽ പോകുന്നത്. കലുങ്കിലേ പാട്ടു നിന്നു. ചാരായ ഷോപ്പിൽ കയറാതെ കുളിക്കടവിൽ കുളിച്ചു വന്നു. തേവന്റെ പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടിരുന്നു. തേവന് സ്വാതന്ത്ര്യമില്ലാതെ എങ്ങനെ മുന്നോട്ടുപോകാൻ കഴിയുമെന്നായിരുന്നു എന്റെ ചിന്ത . ഇതുവരെ തേവന് എന്തു ചെയ്യാനും വിലക്കില്ലായിരുന്നു. തേവൻ ഇപ്പോൾ തടവറയിൽ അകപ്പെട്ടപോലെ. തേവൻ ഒരുദിവസം ഇത് പൊട്ടിച്ചു പുറത്തുവരും എന്ന് ഞാൻ ബലമായി വിശ്വസിച്ചു . ഞാൻ വിചാരിച്ചപോലെ സംഭവിച്ചു. തേവനും മക്കളും വെള്ള തൊപ്പികൾ തോട്ടിലേക്കു വലിച്ചെറിഞ്ഞു. ബാങ്കുവിളികൾ തേവനെ പള്ളിയിൽ എത്തിച്ചില്ല. എന്നാൽ അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിച്ചു. തേവൻ ഒരുദിവസം പണികഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭാര്യയും മക്കളും ഇല്ല. തേവൻ അവരെ അന്വേഷിച്ചു നടന്നു. പള്ളിയിലും ചെന്ന് അന്വേഷിക്കുകയും വഴക്കിടുകയും അന്നേരവും കൈയേറ്റം ചെയ്തു വിടുകയും ചെയ്തു എന്നാണ് എന്റെ ഓര്മ. തേവൻ ഭ്രാന്തനെ പോലെ അലഞ്ഞു തിരിഞ്ഞു നടന്നു ഏലൂർ കര ആകെ. അങ്ങനെയിരിക്കെ തേവനെയും പിന്നെ കാണാതായി. തേവനെയോ കുടുംബത്തെയോ പിന്നെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല.
വൽകഷ്ണം: "അവർക്കു" തേവനെയോ ഭാര്യയെയോ ആവശ്യമില്ല . മൂന്നു കുട്ടികളെ മതി. കുട്ടികളെ നോക്കാനും വളർത്താനും ഭാര്യയെയും കൊണ്ടുപോയതാകണം. തേവൻ ഇവരുടെ കൂടെ ചേർന്നോ എന്നറിയില്ല. എന്റെ അനുമാനം പാർട്ടി സംരക്ഷിക്കാത്തതു കൊണ്ടായിരിക്കാം തേവൻ തന്നെ ഉപദ്രവിച്ചവരോടൊപ്പം കൂടിയത്. അനേകായിരം തേവന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. ( അഭിപ്രായങ്ങളും വിചാരങ്ങളും ഞാൻ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടേത് അല്ല ).താഴെ ചിത്രത്തിൽ നടുക്ക് നിൽക്കുന്നത് സേതുചേട്ടൻ. വലതുവശം നിൽക്കുന്നത് ( അല്പം പൊക്കം കുറഞ്ഞ ആൾ ) അച്ഛന്റെ അനിയൻ ഇ ടക്കത്താഴത്തു കൃഷ്ണ പിള്ളയുടെ ഇളയ മകൻ വിജയൻ.


Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA