FACT CHECK/ PFI/ NDF/

രണ്ടുമൂന്നു ദിവസം മുൻപ് ഏതോ ചാനലിൽ കേന്ദ്ര ഗവണ്മെന്റ് ഡി എ വർദ്ധിപ്പിച്ചു എന്ന വാർത്ത വ്യാജ്യമാണെന്നു ഫാക്ട് ചെക്കിലൂടെ അറിയിച്ചിരുന്നു . ഇന്നത്തെ 29. 09. 2022 മാതൃഭൂമിയിൽ ഡി എ വർദ്ധിപ്പിച്ച വാർത്ത ഉണ്ട് . ഫാക്ട് ചെക്ക് കളെ വിശ്വസിക്കാൻ , ചാനലുകളേ പോലും കഴിയാത്ത അവസ്ഥ . ഫാക്ട് ചെക്കുകളെ ചെക്ക് ചെയ്യാൻ സൂപ്പർ ചെക്കുകൾ വേണ്ടിവന്നേക്കാം . ഫേസ് ബുക്കിലും തെറ്റായ ഫാക്ട് ചെക്ക് നടത്തി പലതും റിമൂവ് ചെയ്യുന്നുണ്ട്. ധൈര്യമായി ഒന്നും ഫോർവേഡ് ചെയ്യാൻ കഴിയാതെ വന്നിരിക്കുന്നു കൂടെ വ്യാജ്യന്മാരും കടന്നുകൂടിയിട്ടുള്ളതിനാൽ . അതേപോലെ തന്നെയാണ് സമൂഹത്തിൽ നമ്മൾ, വലിയവർ /മിടുക്കന്മാർ /വിവരം ഉള്ളവർ എന്ന് ധരിച്ചിരിക്കുന്നവരും . പി ഫ് ഐ ( P F I ) നിരാധിച്ച സമയം മുതൽ അശോകൻ ചരുവിൽ ചറ പറാ എന്ന് ഓരോന്ന് എഴുതികൂട്ടുന്നുണ്ട് . (General Secretary of Purogamana Kala Sahithya Sangam. Former member at Kerala Public Service Commission. Former sub Registrar at Kerala Registration Department) അതിൽ ഒന്നാണ് നാഷണൽ ഡെമോക്രാറ്റിക്‌ ഫ്രന്റ് എങ്ങനെ ഉണ്ടായി എന്ന് വിശദമാക്കുന്നത് . നാദാപുരത്തെ കമ്മ്യൂണിസ്റ്റുകളും (കൂടുതലും ഹിന്ദുക്കൾ ) മുസ്ലിങ്ങളും (അന്ന് എല്ലാവരും മുസ്ലിം ലീഗ് അംഗങ്ങൾ ) തമ്മിലാണ് പ്രശ്നങ്ങളുടെ തുടക്കം . (ഇത് മറച്ചുവെച്ചിട്ടു ആർ എസ എസ ആക്കി . നാദാപുരം ഡിഫെൻസ് ഫോഴ്സ് (എൻ ഡി എഫ് ) അവിടുത്തെ മുസ്ലിം യുവാക്കൾ കമ്മ്യൂണിസ്റ്റുകളെ എതിർക്കാൻ (ഇപ്പോഴും ഈ സംഘട്ടനങ്ങൾ തുടരുന്നു ) ഉണ്ടാക്കിയത് പിന്നീട് വിശാലമാക്കിയാണ് നാഷണൽ ഡെമോക്രാറ്റിക്‌ ഫ്രണ്ട് (എൻ ഡി എഫ് ) ആയത് . ചരുവിൽ മൂപ്പീന്ന് ഇതൊക്കെ അറിയാമെങ്കിലും മറച്ചുവെച്ചു ചിലരുടെ പ്രീതിക്കുവേണ്ടി എഴുതികൂട്ടുമ്പോൾ അതിൻ്റെ അടിയിൽ ചെന്ന് ചരിഞ്ഞുനിന്നു ഇതൊക്കെ നേരാണോ അശോകൻ ചരുവിൽ സാറേ എന്ന് ചോദിയ്ക്കാൻ പിൻബലം ആയി കാണിക്കാൻ ഒന്നും ഇല്ല . അതാതു കാലങ്ങളിൽ ജീവിച്ചവരും, നേരിട്ട് പങ്കെടുത്തവരും (പത്രങ്ങളെ ആശ്രയിക്കാൻ കഴിയില്ല. യഥാർത്ഥ വാർത്ത മറച്ചു എങ്ങും തൊടാതെയുള്ള റിപ്പോർട്ടിങ് ) എവിടെങ്കിലും എഴുതുന്നത് മാത്രമേയുള്ളു . ജന്മഭൂമി പോലെയുള്ള പത്രങ്ങൾ യഥാർത്ഥ സംഭവങ്ങൾ ചരിത്രമായി രേഖപ്പെടുത്തി വെച്ചാൽ ബുക്കിൻറെ പേരും പേജ് നമ്പറും ഒക്കെ ആയി കാണിക്കാൻ കഴിയുമല്ലോ. ചരുവിലാന്റെ ചരിച്ചെഴു ത്ത് താഴെ വായിക്കാനായി കോപ്പി ചെയ്യാൻ ചെന്ന നേരത്തു അത് അവിടെ ഇല്ല . മുക്കിയിരിക്കും . നാദാപുരം സംഭവത്തെ കുറിച്ച് വാട്ട് സ് അപ്പിൽ കണ്ട ഒരു വിശദീകരണം വായിക്കാൻ ചുവടെ ചേർക്കുന്നു .... 1977ൽ ആണ് 'സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യാ' എന്ന സിമി ഉണ്ടാവുന്നത്. ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. രാജ്യത്തിന്റെ മോചനം ഇസ്ലാമിലൂടെ എന്നതായിരുന്നു മുദ്രാവാക്യം. ജിഹാദ് ആയിരുന്നു പ്രവർത്തന പദ്ധതി. ശ്രദ്ധിക്കണം. 1977 ആണ്. അന്ന് ബിജെപി ഇല്ല. ജനസംഘം പോലും നിലവിലില്ല. ജനതാ പാർട്ടിയിൽ ലയിച്ചിരിക്കുക ആണ്. സംഘ പരിവാർ ഫാസിസം എന്ന പ്രയോഗം ഒന്നും പ്രചാരത്തിൽ വന്നിട്ടില്ല. ബാബരി മസ്ജിദ് തകർന്നിട്ടില്ല. ഗുജറാത്ത്‌ കലാപം നടന്നിട്ടില്ല. എന്നിട്ടും സിമി ഇന്ത്യ എന്ന മതേതര ജനാധിപത്യ രാഷ്ട്രത്തോട് ജിഹാദ് പ്രഖ്യാപിച്ചു ദാറുൽ ഇസ്ലാം സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങി. 1980കളുടെ അവസാനത്തിൽ സിപിഐ.എം - മുസ്ലിം ലീഗ് സംഘർഷങ്ങൾ ഹിന്ദു മുസ്ലിം സാമുദായിക സംഘർഷങ്ങളായി പരിണമിച്ച നാദാപുരത്ത് കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് മുസ്ലിങ്ങളെയും പള്ളികളെയും സംരക്ഷിക്കാൻ 'നാദാപുരം ഡിഫൻസ്‌ ഫോഴ്സ്' എന്ന പേരിലാണ് എൻ.ഡി.എഫ് ഉണ്ടാവുന്നത്. അതേ എൻ.ഡി.എഫ് ആണ് അബ്ദുൽ നാസർ മദനി രൂപീകരിച്ച പൂന്തുറ കലാപം ഫെയിം 'ഇസ്ലാമിക സേവാ സംഘം'വുമായി (ISS) കൂടി ചേർന്ന് 1994ൽ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് എന്ന പരിഷ്കാര പേര് സ്വീകരിക്കുന്നത്. 1980കളിൽ നാദാപുരത്ത് ആർ.എസ്.എസിനു വലിയ ശക്തിയോ സ്വാധീനമോ ഉണ്ടായിരുന്നില്ല. 16 ദിവസം മാത്രം ഭരണത്തിലിരുന്ന രാജ്യത്തെ ഒന്നാം ബിജെപി സർക്കാർ അധികാരമേറ്റത് പോലും 1996 മെയ്‌ മാസത്തിൽ മാത്രമാണ്. എന്നിട്ടും 1994ൽ തന്നെ ബിജെപിക്ക് ഒരു പഞ്ചായത്ത്‌ ഭരണം പോലുമില്ലാതിരുന്ന കേരളത്തിൽ എൻ.ഡി.എഫ് ഉണ്ടായി. 2001ൽ അമേരിക്കയിൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെ (9/11 Attack) തുടർന്ന് ലോകം മുഴുവൻ അരങ്ങേറിയ ഭീകര വേട്ടയുടെ ഭാഗമായാണ് ഇന്ത്യയിൽ സിമി നിരോധിക്കപ്പെടുന്നത്. 2003ലെ മാറാട് കൂട്ടക്കൊലയേ തുടർന്ന് കർശന നിരീക്ഷണത്തിൽ ആയതോടെ എൻ.ഡി.എഫിന്റെ പ്രവർത്തനവും പരുങ്ങലിലായി. തുടർന്ന് സംഘടന ഇല്ലാതെ അനാഥർ ആയി സിമി താത്വികർ എൻ.ഡി.എഫിനെ ഏറ്റെടുത്തു. തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD) എന്നിങ്ങനെയുള്ള ദക്ഷിണേന്ത്യയിലെ തങ്ങളുടെ മറ്റ് സംഘടനകളേ എൻ.ഡി.എഫിനോട് ലയിപ്പിച്ചു കൊണ്ട് 2006ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (PFI) ക്ക് രൂപം കൊടുത്തു. അക്കാലത്ത് ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഒരിടത്തും ബിജെപി അധികാരത്തിൽ ഇല്ല. രാജ്യം മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ യു.പി.എ സർക്കാർ ആണ് ഭരിക്കുന്നത്. നരേന്ദ്ര മോദി ഗുജറാത്ത്‌ മുഖ്യമന്ത്രി മാത്രമാണ്. കോൺഗ്രസ്സിന്റെ സുവർണ്ണ കാലമാണ്. എന്നിട്ടും ഹിന്ദുത്വ ഭരണകൂട ഭീകരതയെ പറ്റിയുള്ള പ്രബന്ധങ്ങൾ ഇറങ്ങി തുടങ്ങുന്നതിനും ഒരു പതിറ്റാണ്ട് മുൻപേ ഇവിടെ പോപ്പുലർ ഫ്രണ്ട് ഉണ്ടായി. ഈ പോപ്പുലർ ഫ്രണ്ട് പഴയ സിമി തന്നെയാണെന്ന് പറഞ്ഞത് ബിജെപി സർക്കാർ അല്ലാ. 2012ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ കേരള സർക്കാർ ഔദ്യോഗികമായി ഹൈക്കോടതിയിൽ സത്യവാങ്മൂലം കൊടുത്തതാണ്. "PFI is nothing but a resurrection of the banned outfit Students Islamic Movement of India (SIMI) in another form'' എന്ന്. അത് അംഗീകരിച്ച് കേരള ഹൈക്കോടതി ഫ്രീഡം പരേഡ് എന്ന പേരിൽ പോപ്പുലർ ഫ്രണ്ട് ഓഗസ്റ്റ് 15ന് നടത്താനിരുന്ന പരിപാടിക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ശരി വെയ്ക്കുകയും ചെയ്‌തിരുന്നു. ഏത് സിമി? ആദ്യം പറഞ്ഞ സിമി. 1977ൽ ബിജെപി എന്ന പാർട്ടി ഉണ്ടാകുന്നതിന് മുൻപേ ഇന്ത്യയേ ഇസ്ലാം ആക്കാൻ ഇറങ്ങിയ സിമി. നാദാപുരത്തെ കമ്മ്യൂണിസ്റ്റുകാരെ പ്രതിരോധിക്കാൻ ഉണ്ടായ സുന്നി ഫോഴ്‌സിനെ ലയിപ്പിച്ചെടുത്തു ഗ്രൗണ്ട് ലെവൽ കേഡർ ഉണ്ടാക്കിയ സിമി. കേന്ദ്രത്തിലെ കോൺഗ്രസ്സ് സർക്കാർ 2006ൽ മൂന്നാം വട്ടം നിരോധിക്കുകയും കേരളത്തിലെ കോൺഗ്രസ്സ് സർക്കാർ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത സിമി. ആ സിമിയാണത്രേ ഇന്നത്തെ പോപ്പുലർ ഫ്രണ്ട്. എന്നിട്ടും അവർ പറയുന്നത് ആർ.എസ്.എസിനെ പ്രതിരോധിക്കൽ ആണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ്. ഹിന്ദുത്വ ഭീകരതയെ ചെറുത്ത് നിൽക്കാൻ ആണ് ഞങ്ങൾ സംഘടന തന്നെ രൂപീകരിച്ചത് എന്നാണ്. മതേതരത്വവും ജനാധിപത്യവും മനുഷ്യാവകാശവും ഒക്കെ സംരക്ഷിക്കൽ ആണ് ഞങ്ങളുടെ പരിപാടി എന്നാണ്. ഞങ്ങളുടെ പോരാട്ടം സംഘപരിവാറിനോടാണ് എന്നാണ്. എന്ത് നുണയന്മാരാണ്!! //ശങ്കു T ദാസ്//

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA