PUNALUR PAPER MILL/L N DALMIA / ALIND KUNDARA/ LOCKOUT/AITUC

പുനലൂർ പേപ്പർ പൂട്ടിയ ചരിത്രം മറ്റു ചരിത്രങ്ങൾ വളച്ചൊടിച്ചതോ മറയ്ക്കപ്പെട്ടതോ പോലെ തന്നെയല്ലേ ? എനിക്കറിയാവുന്നത് . ഈ ചരിത്രം ഇന്റർനെറ്റിൽ തിരഞ്ഞാൽ കിട്ടുകയില്ല എന്നാണ് എൻ്റെ തോന്നൽ . ഈ വാർത്ത അന്ന് മലയാളം പത്രങ്ങളിൽ വന്നതാണെങ്കിലും ഇപ്പോൾ മറച്ചുവെച്ചിരിക്കുന്നു . citu വിനേക്കാൾ പ്രശ്നക്കാർ aituc പ്രത്യേകിച്ചു കൊല്ലം ജില്ലയിൽ . ദേവസ്യ എന്ന പേരോ മറ്റോ ഉള്ള ആൾ പുനലൂർ പേപ്പർ മില്ലിൽ എന്തോ സപ്ലൈ ചെയ്തിരുന്നു . ടൗണിൽ കടയുണ്ട് . നല്ല കാശുണ്ടാക്കി . മില്ലിൽ ജോലിക്കു ആളെ വരെ റെക്കമെന്റ് ചെയ്യാനും എടുപ്പിക്കാനും വരെ സ്വാധീനവും ആയി . ആർത്തിപെരുത്തു ഡാൽമിയയ്ക്ക് പിടിക്കാത്ത പ്രവർത്തികൾ ചെയ്തു . ഇദ്ദേഹത്തിന്റെ സപ്ലൈ നിർത്തി . പലവിധ സ്വാധീനം ചെലുത്തിയെങ്കിലും മാനേജ്‌മന്റ് വഴങ്ങിയില്ല . ദേഷ്യം വന്ന അദ്ദേഹം ഡാൽമിയയുടെ മുഖത്ത് നോക്കി പറഞ്ഞു " ഈ കമ്പനി ഞാൻ പൂട്ടിക്കും" എന്ന് . ഒരു വീമ്പു പറച്ചിൽ ആയെ എല്ലാവരും കണക്കാക്കിയുള്ളു . ഇദ്ദേഹത്തിന്റെ കട പൂട്ടി . രാഷ്ട്രീയക്കാരൻ ആയി. AITUC പ്രബലമായ യൂണിയൻ ആയിരുന്നു മില്ലിൽ . പുള്ളി സി പി ഐ യിൽ ചേർന്നു . കൊല്ലം ജില്ലാ AITUC നേതൃത്വത്തിൽ വ...