ലോക പരിസ്ഥിതി ദിനo/ Enviornmental day

ഇന്ന് ലോക പരിസ്ഥിതി ദിനം 05.06.2023 . നഴ്സറികൾക്കു കോള് തന്നെ ..... ഏകദേശം എട്ടു ഒൻപതു വര്ഷം മുൻപ് ഞാനും സുഹൃത്തുക്കളും കൂടി 100 പലതരം ഫല വൃക്ഷ തൈയ്യകൾ എറണാകുളത്തപ്പൻ ഗ്രൗണ്ടിലും , ആദ്യ കവാടത്തിനു വലതുവശവും (രാജേന്ദ്രമൈതാനം റോഡ് ) അമ്പലത്തിലേക്ക് കടക്കുന്ന ഗോപുരത്തിന് വലത്തും ഇടത്തും ഒക്കെ ആയി നട്ടു ഒരു പരിസ്ഥിതി ദിനത്തിൽ . അന്നേദിവസം തന്നെ മറ്റു സംഘടനകളും പലതരം തൈകൾ നട്ടു ഗ്രവുണ്ടിൽ . ഇതെല്ലം അവിടെ ഉണ്ടായിരുന്നെങ്കിൽ വലിയ വനം ആയി മാറിയനേം . നമ്മൾ പോകുന്ന പുറകെ അവർ ഇതൊക്കെ പറിച്ചുകളയും , ക്ഷേത്രം അധികാരികൾ ചൂണ്ടി കാണിച്ച സ്ഥലത്തു നട്ടതുപോലും വലിച്ചു ദൂരെ എറിഞ്ഞു . ഇവിടെ നടുന്നത് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ഉള്ളതാണ് എന്ന് പിന്നീടാണ് മനസ്സിലായത് . അന്നേദിവസം ഞങ്ങൾ വൈറ്റില ഹബ്ബിനു പുറകുവശം 100 തൈകൾ നട്ടിരുന്നു . അതും അവിടെയൊന്നും ഇല്ലാ എന്നാണ് എന്റെ വിശ്വാസം . വൈറ്റില ഹബ്ബിൽ ഒരുമാസത്തോളം വെള്ളം ഒഴിക്കാനും കള പറിക്കാനും ഒക്കെ ഞാൻ പോയിരുന്നു. പിന്നെ അത് നിർത്തി . അന്ന് എനിക്ക് മറ്റൊരു കാര്യം കൂടി പിടികിട്ടി . കൂടെ ഉണ്ടായിരുന്ന പത്തിരുപതുപേരിൽ ഒരാൾക്ക് ഒഴിച്ച് വൃക്ഷ തൈ നടൻ വേണ്ടുന്ന കുഴി എടുക്കാനോ നട്ടു ചുറ്റും ചപ്പും ചവറും ഒക്കെ വെ ച്ചു മണ്ണ് കോരനോ ഒന്നും അറിയില്ലായിരുന്നു . ഇതിനു ചുറ്റും വെള്ളം കെട്ടാൻ ഒരു ചാലു / തടം കോരുകയും വേണം നട്ട ശേഷം. ഈ പണി അറിയാത്തവരായിരുന്നു കൂടെ ഉണ്ടായിരുന്ന ഒരാൾ ഒഴിച്ച് . അന്ന് ഞാൻ വശം കെട്ട് പോയി . എല്ലാം കഴിഞ്ഞു ചായയും വടയും ഉണ്ടായിരുന്നു . കുഴി വലുതല്ലെങ്കിൽ വേരോട്ടം ഉണ്ടാകാൻ പ്രയാസപ്പെടും . ഉണങ്ങാനുള്ള സാധ്യതയും ഉണ്ട് . അന്ന് ഞങ്ങൾ പങ്കെടുത്തവർക്കെല്ലാം ഫ്രീ ആയി ഓരോ തൈ കിട്ടി . എനിക്കുകിട്ടിയതു മന്ദാര ത്തിന്റെ തൈ . പൂവൊക്കെ പിടിച്ചു . വീട്ടിൽ പല ആവശ്യങ്ങൾക്കും പന്തൽ ഇടും . പന്തലിടുന്നവർ കണ്ണുതെറ്റിയാൽ ചെടികൾ , പേര , തൈ തെങ്ങു മുതലായവ വെട്ടിക്കളയും . അങ്ങനെ ഒരു പന്തലിടീലിൽ മന്ദാരവും നിരപ്പാക്കി. വി ആർ കൃഷ്ണ അയ്യർ സാർ ഉള്ളകാലം . വൈകുന്നേരം അമ്പലമുത്ത് തൈനടുന്ന സമയം അദ്ദേഹം ഒരു കാറിൽ വന്നിറങ്ങുകയും ഇടവും വലവും രണ്ടുപേരുടെ സഹായത്താൽ ക്ഷേത്രത്തിനുള്ളിലേക്കു പോകുകയും, തിരിച്ചു വരുന്നവഴി എൻ്റെ അടുത്തുകൂടി കടന്നുപോവുകയും ഒന്ന് മന്ദഹസിക്കുകയും ചെയ്തു , ഞാൻ തൊഴുതു . പത്ര താളുകളിൽ തൈനടീൽ കാണുമ്പോൾ ഞാൻ ചിരിച്ചു കുഴയാറുണ്ട് . പരിപാലനം ഇല്ലാതെ തൈ പിടിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ് . ഇവിടെ അടുത്ത് ഒരുസ്ഥലത്തു ഞാൻ 18 തേൻ വരിക്ക പ്ലാവിൻ തൈ നട്ടു . നട്ടു അടുത്ത ദിവസങ്ങളിൽ പരിശോധിക്കുമ്പോൾ ആരോ തൈ പറിച്ചിടുന്നപോലെ തോന്നി. വീണ്ടും നടും . പിന്നീടാണ് ഇത് തെരുവിൽ അലയുന്ന ഒരു പട്ടിയുടെ സ്വഭാവം ആണെന്ന് പിടികിട്ടിയത് . അപ്പോൾ ഒന്നുകൂടെ ആഴത്തിൽ വെച്ചു. അങ്ങനെ എല്ലാം ഒന്ന് മുകളിലോട്ടുവന്നു . ബാക്കി സ്ഥലങ്ങൾ കാട് പിടിച്ചുകിടക്കുന്നതു. ഒരുദിവസം കാലത്തു ചെന്നപ്പോൾ കണ്ടത് മെഷീൻ കൊണ്ട് കാടുവെട്ടിയപ്പോൾ ഒരെണ്ണം ഒഴികെ എല്ലാം വെട്ടി കളഞ്ഞിരിക്കുന്നു . ആ ഒരെണ്ണം പിന്നീടുള്ള കാട് കളയാൻ കെമിക്കൽ ഒഴിച്ചപ്പോൾ ഇതിന്റെ ചോട്ടിലും വീണു അതും പോയി. പതിനെട്ടു തേൻ വരിക്ക പ്ലാവിൻ തൈ നട്ട വിവരം റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയോട് പറയുകയും ചെയ്തിരുന്നു നശിപ്പിക്കാതിരിക്കാൻ . എന്നാലും ഫലം ഉണ്ടായില്ല . ഇപ്പോൾ എങ്ങും ഒന്നും നാടറില്ല . നടുന്നവരോടൊപ്പം കൂടാറും ഇല്ല . ജൂൺ നാലിനുള്ള 2023 മാതൃഭൂമി വാരാന്ത്യ പതിപ്പിൽ മരങ്ങളെ മക്കളെ പോലെ സ്നേഹിച്ച തിമ്മക്കയുടെ കഥ യുണ്ട് 112 വയസ്സായി . ലിങ്ക് താഴെ . കുത്തി വായിക്കാം https://www.mathrubhumi.com/amp/special-pages/world-environment-day-2023/story-about-saalumarada-thimmakka-world-environment-day-2023-1.8614550?fbclid=IwAR0YWbVSpdpmPtQEiLOcy_z6SM-fHHLJS2EfH2NQ54YoXSfKFy2iYsE_mfw

Comments

  1. https://www.mathrubhumi.com/amp/special-pages/world-environment-day-2023/story-about-saalumarada-thimmakka-world-environment-day-2023-1.8614550?fbclid=IwAR0YWbVSpdpmPtQEiLOcy_z6SM-fHHLJS2EfH2NQ54YoXSfKFy2iYsE_mfw

    ReplyDelete

Post a Comment

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA