ഗുരു പൂർണിമ
ഇന്ന് ഗുരു പൂർണിമ . എല്ലാ ഗുരുക്കന്മാർക്കും വണക്കം . വർഷങ്ങൾക്കു മുൻപ് അലിൻഡ് നമ്പർ ടു (ALIND FACT QUARTERS / NO 2 QUARTERS- fertilizers and chemicals tranavcore limited ആരംഭിക്കാൻ തീരുമാനിച്ചിരുന്ന സ്ഥലം . പിന്നീടാണ് അഷ്ടമുടികായലിന്റെ തീരം വിട്ടു പെരിയാറിന്റെ തീരത്തു ള്ള ഉദ്യോഗമണ്ഡലിലേക്കു വന്നത് ) ക്വാർട്ടേസിൽ ഓഫീസിൽ പോകാതെ വലിച്ചുവലിച്ചിരിക്കുന്ന എന്നെ ക്ലേയമ്മ ചേച്ചി (അലക്സ് ഫ്രാൻസിസിന്റെ ഭാര്യ) കണ്ടു (സുരേഷ് , സുജിത് , സൂസി , കളുടെ മാതാവ് ). മായയോട് പറഞ്ഞു വരുന്ന ഒരുദിവസം കാഞ്ഞിരക്കോട്ടു പള്ളിയിൽ രോഗശാന്തി ശിശ്രുഷ ഉണ്ട് . ഒന്ന് പ്രാർത്ഥിച്ചു നോക്കു. ചിലപ്പോൾ സുഖപ്പെട്ടേക്കും. . ഇതിനായി ഒരു കൈപ്പുസ്തകം മായ്ക്ക് കൊടുത്തു എന്നാണ് തോന്നുന്നതു. അസ്മ നല്ല ശല്യം ചെയ്തിരുന്നു . ആര് എന്ത് പറഞ്ഞാലും അനുസരിക്കും . ലക്ഷ്മിയെ സ്കൂളിൽ അയച്ചു വിഷ്ണുവിനെ ശശികല (രാധചന്ദ്രൻ ) ചേച്ചിയെ ഏല്പിച്ചു ഞങ്ങൾ പ്രാർത്ഥനക്കു പോയി . ധാരാളം ആളുണ്ടായിരുന്നു . പള്ളിക്കു പുറത്തു വിതാനത്തിൽ ഒരു സൈഡിൽ ഇരിക്കുമ്പോൾ സാമുവൽ സാർ അതുവഴിവന്നു. മിഡില് സ്കൂൾ അദ്ധ്യ പകൻ. അഞ്ചു മുതൽ ഏഴുവരെ എല്ലാ സബ്‌ജക്റ്റും പഠിപ്പിച്ചിരുന്നു . അലിൻഡിനോട് ചേർന്നുള്ള ഇടക്കരയിൽ താമസം . അഞ്ചാം ക്ലാസ് മേറ്റ് ജോയ് യുടെ അമ്മാവൻ. മറ്റൊരു ക്ലാസ് മേറ്റ് ജോസ് വിജയന്റെ ബന്ധു . എൻ്റെ ലോക്കൽ ഗാഡിയനെ പോലെ. അച്ഛൻ എന്നെ ഏൽപ്പിച്ചത് സാമുവൽ സാറിന്റെ കൈകളിൽ . ആസ്മ കാരനായതിനാൽ എൻ്റെ വിദ്യാരംഭം അഞ്ചാം ക്ലാസ്സുമുതൽ . അതുവരെ ബിയാട്രിക്സ് ടീച്ചർ വീട്ടിൽ വന്ന് പഠിപ്പിച്ചു. ക്ലാസ് ടീച്ചർ സാമുവൽ സാർ ആയിരുന്നു. . ആദ്യ ക്ലാസ്സിൽ പിച്ച് വീരൻ പൈ സാർ വന്നപ്പോൾ എല്ലാവരും എണീറ്റു. ഞാൻ എണീറ്റില്ല. അറിയില്ലായിരുന്നു. എല്ലാവരെയും ഇരുത്തിയശേഷം പൈ സാർ എന്നെ അടുത്തുവിളിച്ചു. കൈ എൻ്റെ തുടയിലേക്കു പിച്ചാനായി നീണ്ടപ്പോൾ ക്ലാസ് മോണിറ്റർ അലോഷ്യസ് എണീറ്റ് പറഞ്ഞു "സാർ അതുസുഖമില്ലാത്ത കുട്ടിയാണ് " ഹാളിന്റെ അങ്ങേ തലക്കൽ ഇതുകണ്ട സാമുവൽ സാർ ഓടിപ്പിടച്ചു വന്നു. പൈ സാറിനെ വിളിച്ചുപുറത്തുനിർത്തി എന്തോ സംസാരിച്ചു. പൈസാർ തിരിച്ചുവന്നു സീറ്റിൽ പോകാൻ അനുവദിച്ചു. സാമുവൽ സാർ മോണിറ്റർ സലോഷ്യസിനെ ചുമതലപ്പെടുത്തിയിരുന്നതിനാൽ പലവര്ഷങ്ങള് ആയി അവിടെ തന്നെയിരിക്കുന്ന അലോഷ്യസ് എന്റെ ഗാർഡിയനും ആയി. അച്ഛൻ വിശദമായി എന്നെക്കുറിച്ചു സാമുവൽ സാറിനോട് പറഞ്ഞതിനാൽ സാമുവൽ സാറിന്റെ ശ്രദ്ധ എപ്പോഴും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ പുതിയ ഹെഡ്മാസ്റ്റർ വർഗീസ് സാർ അഷ്ടമുടിയിൽനിന്നും ബുള്ളറ് മോട്ടോർ സൈക്കിളിൽ പട പാടാ ശബ്ദം കേൾപ്പിച്ചു പറന്നു വന്നു. ബുള്ളറ്റിനെ ആരാധനോയോട് കണ്ടിരുന്നത് ആയതിനാൽ സാറിനെയും. എന്തോ കുസൃതി കാട്ടിയതിന് എന്നെയും ചിലസുഹൃത്തുക്കളേയും വര്ഗീസ് സാർ ഹെഡ്മാസ്റ്ററുടെ റൂമിൽ മുട്ടുകുത്തി കൈ ഭൂമിക്കു പാരലലായി വിരിച്ചു നിർത്തിയിരിക്കുന്ന വിവരം ദൂരെ സ്റ്റാഫ് റൂമിൽ ഇരുന്നിരുന്ന സാമുവൽ സാർ അറിഞ്ഞു. സാർ ഓടിവന്നു. നേരെത്തെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ജൂലിയസ് സാർ അപ്പോൾ ക്ലാർക് പണികളും ആയി ഇരിക്കുകയായിരുന്നു . റൂമിൽ ജൂലിയസ് സർമാത്രമേ ഉണ്ടായിരുന്നുള്ളു . സാമുവൽ സാർ ജൂലിയസ് സാറിനോട് തട്ടിക്കയറി. ഞാനല്ല ഹെഡ്മാസ്റ്റർ ആണെന്ന് പറഞ്ഞു ജൂലിയസ് സാർ കൈയൊഴിഞ്ഞു . ഹെഡ്മാസ്റ്റർ വന്നപ്പോൾ വിവരം പറഞ്ഞു എന്നെ മോചിപ്പിക്കുകയും ചെയ്തു. രോഗ ശാന്തി ശിശ്രുഷക്കായി, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ടൈം സ്ക്യയറിൽ പാട്ട കസേരയിൽ ഇരുന്നപോലെ ഞാനുമൊരു പട്ട കസേരയിൽ ഇരിക്കുമ്പോൾ എന്നെകണ്ടു രാജീവല്ലേ എന്ന് ചോദിച്ചു. ഞാൻ സാറിനു അടുത്തേക്ക് നീങ്ങി . എന്താ ഇവിടെ ? എന്നായി സാർ . ഞാൻ : " ആസ്മ ശല്യം ഉണ്ട് ". സാർ: " അത് അറിയാം . ഇവിടെ സമയം കളയാതെ നല്ല ഒരു ഡോക്ടറിനെ കാണു" . സാർ എന്താണ് ഇവിടെ എന്ന മട്ടിൽ(പ്രാർത്ഥന സ്ഥലത്തു) ഞാനൊന്നു നോക്കി . അപ്പോൾ സാർ : വെറുതേ വീട്ടിൽ ഇരിക്കുകയല്ലേ . ഇപ്പോൾ നിന്നെ കണ്ടതുപോലെ പലരെയും കാണാൻ കഴിയും . ഇത്തിരി ചുറ്റിക്കറങ്ങി ഞാൻ വീട്ടിൽ പോകും . നീ പോയി എത്രയും പെട്ടെന്ന് ഡോക്ടറിനെ കാണു . ഇത് പറഞ്ഞു സാറ് നടന്നു നീങ്ങി. ഞാൻ മായയേയും വിളിച്ചു അപ്പോൾ തന്നെ വീട്ടിൽ പോകുകയും വൈകുന്നേരം മുക്കടയിലെ സ്റ്റെല്ലാമെരിസ് ഹോസ്പിറ്റലിലെ dr വർഗീസിനെ കാണുകയും, കുണ്ടറ വിടുന്നവരെ DR വര്ഗീസ് എൻ്റെ ഡോക്ടർ ആയി തുടരുകയും ചെയ്തു
Comments
Post a Comment