KSEB/ DOT/P & T/ COVERED CONDUCTOR /R. KRISHANAN NAIR/ALIND C C PLANT

സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞപ്പോൾ ആണ് കേരള സ്റ്റേറ്റ് ഇലെക്ട്രിസിറ്റി ബോർഡ് ട്രാൻസ്മിഷൻ / ഡിസ്ട്രിബൂഷൻ ലൈനുകളിൽ കവേർഡ് കണ്ടക്ടർ ആക്കാൻ തീരുമാനിച്ചു ഓർഡർ കൊടുത്തത്. കഷ്ട്ടം. ഇപ്പോൾ ചില നോർത്ത് ഇന്ത്യൻ കമ്പനികളാണ് ഇത്തരം കേബിൾ ഉണ്ടാക്കുന്നത് . 1970 കളിൽ തന്നെ കേരളത്തിലെ കുണ്ടറയിൽ ഹൈ ടെൻഷൻ നും ലോ ടെൻഷൻ കവേർഡ് കേബ്ൾസ് ഉണ്ടാക്കുന്നുണ്ടായിരുന്നു . അന്നേ മാറ്റാൻ കഴുമായിരുന്നു . ഞാൻ സെയിൽസ് സെക്ഷനിൽ ഇരുന്നിരുന്നപ്പോൾ ഹൈ ടെൻഷൻ ഓർഡറുകൾ ഉണ്ടായിരുന്നില്ല. എന്നാൽ ലോ ടെൻഷൻ കവേർഡ് ക ണ്ടക്ടർക്കു ചെറിയ ക്വാണ്ടിറ്റി ഓർഡറുകൾ ഉണ്ടായിരുന്നു താനും . ബോർഡിന്റെ ലൈവ് ലൈനുകളിൽ മുട്ടാതിരിക്കാൻ മറ്റൊരു കമ്പികൊണ്ട് അകത്തി കെട്ടിയിരിക്കുന്നത് കണ്ടു ചിരിവരുമായിരുന്നു . ഇനി അത് ഘട്ടം ഘട്ടമായി കണ്ണിൽനിന്നും മറഞ്ഞുപോകും. . തോന്നൽ : അണ്ടർഗ്രൗണ്ട് കേബിൾ അല്ലേ നല്ലത് ?സാധ്യമാകാത്ത സ്ഥലങ്ങളിൽ ഓവർഹെഡ് ആയിക്കോട്ടെ. വാൽകഷ്ണം : ഏതു വയറിലും പി വി സി കോട്ടിങ് ചെയ്യാനുള്ള കഴിവ് അലിൻഡിനു ഉണ്ടായിരുന്നു . പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് ആദ്യമായി ലൈൻ കവർ ചെയ്യാൻ ടെൻഡർ വിളിച്ചപ്പോൾ അലിൻഡും കോട്ട് ചെയ്തു . കിട്ടി . ഡിപ്പാർട്മെന്റ് ഓഫ് ടെലി കമ്യൂണിക്കേഷൻ (ഡി ഓ ടി ) സ്റ്റീൽ വയർ ഫാക്ടറിയിൽ കൊണ്ടുത്തരും. പി വി സി കൊട്ടുചെയ്തു തിരിച്ചു കൊണ്ടുപോകും . കമ്പി പൊട്ടുമ്പോൾ വരുന്ന സ്ക്രാപ്പ് എടുക്കാം. ഇതായിരുന്നു വ്യവസ്ഥ . ഇതിന്റെ ഇൻവോയ്‌സു കൾ ഞാനാണ് തയ്യാറാക്കിയിരുന്നത് . അലൂമിനിയം / സ്റ്റീൽ മാത്രമല്ല ഏതു കമ്പിയും കൊട്ട് ചെയ്യും. ഇങ്ങനെ ഇരിക്കെ ഡി ഒ ടി വീണ്ടും വയർ മാറ്റാൻ ക്വട്ടെഷൻ വിളിച്ചു . അലിൻഡും കോട്ട് ചെയ്തു . ഇത്തവണ ആർത്തിപിടിച്ചു വലിയ എമൗണ്ട് ൽ ക്വട്ടെഷൻ കൊടുത്തു . തള്ളി പോയി . ആ എഞ്ചിനീയറെ ശിക്ഷ എന്നോണം പ്ലാന്റിലേക്കോ മറ്റു ഏതോ സെക്ഷനിലേക്കോ മാറ്റി. പിന്നാലെ രാജിവെച്ചു പോയി. ഈ എഞ്ചിനീയർ സെയിൽസ് ഇരുന്നകാലത്തു ഞാനുമായി നല്ല അടുപ്പത്തിൽ ആയിരുന്നു . യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി കൊല്ലം കൺസൂമർ കോർട്ടിൽ എന്റെ ടി വി ബൂസ്റ്റർ ഇൻഷുർ ചെയ്യാതിരുന്നതുകൊണ്ടു തർക്കം നടന്നിരുന്നകാലത്തു പല സഹായങ്ങളും എനിക്ക് ചെയ്തു തന്നിരുന്നു. മാനേജ്‌മന്റ് ചെയ്തികൾ വിമർശിച്ചിരുന്നപ്പോൾ എന്റെയൊപ്പം നിന്നിരുന്നു . എൻ്റെ ബോസ്സായും കുറച്ചുനാൾ ഉണ്ടായിരുന്നു . ഗ്ലോബൽ ടെൻഡർ നഷ്ടപെട്ടത് എല്ലാവരിലും വിഷമം ഉണ്ടാക്കിയിരുന്നു . മുസ്ലിം ആയിരുന്ന ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തുകയില്ല . ഡി ഓ ടി യുടെ സ്റ്റീൽ വയർ സ്ക്രാപ്പ് വിറ്റും നല്ലൊരു തുക കിട്ടിയിട്ടുണ്ട് . ഈ വില്പനയുടെ ടെണ്ടറുകളും ഇൻവോസും prepare ചെയ്തിരുന്നത് ഞാൻ ആയിരുന്നു സെയിൽസ് ഡിപ്പാർട്മെന്റിൽ നിന്നും മാറുന്നവരെ. മാറിയതല്ല മാറ്റിയത് . ബോണസ് ചർച്ചകളിൽ CALCULATION പ്രൊഡക്ഷന്റെ /ഉല്പാദനത്തിന്റെ മൊത്തം മെട്രിക്ടണ്ണിൽ . യൂണിയനുകൾക്കു ഇതേക്കുറിച്ചു വിവരം ഒന്നും ഇല്ല . മാനേജ്‌മന്റ് പറയുന്ന കണക്കിൽ ബോണസ് പെർസെന്റജ് തീരുമാനിക്കും . മാനേജ്‌മന്റ് കള്ളം പറയില്ല എന്നാണ് വിശ്വാസം. പ്ലാന്റിലെ മൊത്തം ഉല്പാദനത്തിന്റെയും വിവരങ്ങൾ സെയിൽസിൽ അറിയാൻ കഴിയും . ഇത് നോക്കുന്ന ആളും ഞാൻ . ഞാൻ ശരിയായ കണക്കു ജനറൽ സെക്രട്ടറി യെ ഏൽപ്പിച്ചു. തർക്കം നടക്കുന്നത് ബോണസ് ശതമാനത്തിൽ മാത്രം . മാനേജ്‌മന്റ് തെറ്റായ കണക്കു അവതരിപ്പിച്ചു . എൻ്റെ യൂണിയൻ ജനറൽ സെക്രട്ടറി എം ചന്ദ്രശേഖരൻ നായർ ശരിയായ കണക്കും അവതരിപ്പിച്ചു. കള്ളത്തരം പൊളിച്ചു . പിന്നെ അന്വേഷണം എങ്ങനെ കിട്ടി എന്നായി. അത് എന്നിൽ വന്നു . സെയിൽസ് ൽ നിന്നും രഹസ്യവിവരങ്ങൾ പുറത്തുപോകുന്നു എന്ന കാരണം കാട്ടി ഇവിടെനിന്നും എന്നെ മാറ്റി. When my post was noticed by Sri R Krishnan Nair former engineer at Covered Conductor Plant (c c plant) sent a message to me which is given below: [7/7/ 2023, 21:41 ) R Krishnan Nair: From 1986 April to 1988 Sept I was the Engineer in charge of the CC plant. P& T order was executed very efficiently with the help of employees. Still, I remember the Supervisor Chellappan Pillai, Murali, and operator Raman Nair,( sorry forgot some people's names, but remember still them. All cooperated & produced well. Hence they got good incentives. All in CC Plant were very happy at that time. [7/7, 21:48Rajeev Kesavapilla replied: Yes till 1992 I was in the sales department. Damodaran Pillai, Sivasankaran Nair, Arthur Gonsalves, and O. Thomas panicked. K K Kocummen etc were operators [7/7, 21:54] rajeev kesavapillai: I had visited almost all p and t offices throughout Kerala to obtain cheques. If Seetharaman was available I usually requested Satheesh Menon sir Executive Sales Department to send Seetharaman for collection as I was not interested in travelling.

Comments

Popular posts from this blog

ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ.

VCR/ JUSTICE SUDHAKARAN/JUSTICE SHAMSUDHEEN/ VIDEOCON/ VENUGOPAL DHOOT/CONSUMER DISPUTES REDRESSAL COMMISSION

KRISHNAYANAM/THULASI KOTTUKKAL/തുളസി കോട്ടുക്കലിന്റെ കൃഷ്ണായനം /ഹരിശ്രീ ബുക്ക്സ് പുനലൂർ