മഹാകവി പാല നാരായൺ നായർ/NSS COLLEGE KOTTIYAM
ഇന്ന് മഹാകവി പാല നാരായൺ നായർ സാറിന്റെ പതിനഞ്ചാം ഓർമ ദിവസം . എനിക്ക് മരണം വരെ സാറിനെ ഓർക്കാതിരിക്കാൻ കഴിയില്ല. ആത്മാവായി അലഞ്ഞാലും ഓർക്കും . അതേപോലെ ഒരു സംഭവം ആണ് ഉണ്ടായതു കൊട്ടിയം എൻ എസ് എസ് കോളേജിൽ വെച്ച് . സാറ് മലയാളം വകുപ്പിന്റെ തലവൻ മാത്രം ആയിരുന്നില്ല . വൈസ് പ്രിൻസിപ്പലും ആയിരുന്നല്ലോ . അതായതു മാനേജ്‌മന്റ് പ്രതിനിധി . എൻ്റെ സെക്കന്റ് ലാംഗ്വേജ് ഹിന്ദി . എൻ്റെ അനിയൻ ഷാജി (ഗോപിനാഥ് ) യുടെ മലയാളം . അവനും മലയാളം എടുത്തിരുന്നത് മഹാകവി . സാറിന്റെ സ്വാധീനം കൊണ്ട് അവനും കവിതകൾ എഴുതുമായിരുന്നു . ഒരിക്കൽ ക്ലാസ്സിൽ സംസ്‌കൃത ത്തിൽ നാലുവരി ശ്ലോകം ചെല്ലാൻ ആർക്കു കഴിയും എന്ന് ചോദ്യം ഉണ്ടായി . അവൻ എണീറ്റ് കൈപൊക്കി . മഹാകവി ചൊല്ലാൻ ആവശ്യപ്പെട്ടു . ഭഗവത് ഗീതയിലെ നാലുവരി ചൊല്ലി . പാല സാർ ഇരുന്നോളാൻ പറഞ്ഞു . ഇത് അവൻ പറഞ്ഞ സംഭവം . ഞാൻ സാറിന്റെ ക്ലാസുകൾ ക്ലാസ്സിലും പുറത്തും നിന്ന് കേട്ടിട്ടുണ്ട് . സാർ അറിയാതെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ട് . പുറത്തുനിന്നാണ് കൂടുതലും കേട്ടിട്ടുള്ളത് . പഠിപ്പിക്കലല്ല . വിഷയത്തിന് പുറത്തേക്കുള്ള യാത്ര യിലെ കാഴ്ചകളും കഥകളും ഒക്കെയാണ് ആനന്ദപ്രദം . എന്റെ ഹിന്ദി ക്ലാസ്സുകളിൽ പലപ്പോഴും പ്രശ്നങ്ങൾ ഉടെലെടുക്കുകയും , അതില്ലാതാക്കാൻ എന്നെയും മാമച്ചനെയും പുറത്തുവിടുകയും ചെയ്യുമായിരുന്നു . ഇങ്ങനെയുള്ള അവസരങ്ങളിൽ ഞങ്ങൾ രണ്ടുപേരും മഹാകവിയുടെ ക്ലാസുകൾ കേൾക്കും പുറത്തു നിന്ന് . അക്കാലത്തു മാനേജ്‌മന്റ് ആയി പ്രശ്നങ്ങൾ ഉടലെടുത്തു . അടിയന്തിര വസ്ഥയിൽ സമരം നടന്ന കോളേജ് ആണ് കൊട്ടിയം എൻ എസ് എസ് കോളേജ്. ചട്ടി തൊപ്പി പോലീസ് കോളേജ് വളഞ്ഞിരുന്നു. ( ബ്ലോഗിൽ എഴുതിയിട്ടുണ്ട്) സമരത്തിന് മുന്നിൽ ഞാനായിരുന്നു . ഞങ്ങളുടെ ക്ലാസ്സ്‌റൂം നു അടുത്തായിരുന്നു വൈസിന്റെ റൂം . .വൈസ് പ്രിൻസിപ്പലിന്റെ റൂം ഒരറ്റത്ത് . പിന്നെ കശുമാവുകൾ . വിശാലമായ പറമ്പു . കശുമാവിൻ തോട്ടം ആയിരുന്നു . ഈ റൂമിന്റെ ഇപ്പുറം കശുമാവുകൾ വളർന്നു പന്തലിച്ചു കിടന്നിരുന്നു . മൂത്രം ഒഴിക്കാൻ നല്ല സൗകര്യം വളരു പന്തലിച്ചു നിൽക്കുന്ന കശുമാവിന്റെ ഉള്ളിൽ . അതുകൊണ്ടു യൂറിൻ ഷെഡ് ഒഴിവാക്കും. ഇതിനിടെ പലകാരണങ്ങളാൽ മാനേജ്മെന്റിനോടും പ്രിൻസിപ്പൽ ശ്രീധര മേനോൻ സാറിനോടും ശത്രുത ഉണ്ടായി . നിരന്തരം പല ശല്യങ്ങളും ഉണ്ടാക്കി . ഇത് കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരുദിവം ഇടവേളയിൽ മൂത്രം ഒഴിക്കാൻ ഇവിടെ വന്നു . മഹാകവി പാലാ നാരായൻ നായർ സറിന്റെ മുറിയിലേക്ക് ജനൽ വഴി എത്തിനോക്കിയപ്പോൾ സാർ അകത്തില്ല . വൈസ് ആയ സാറും മാനേജ്മെന്റിന്റെ ഭാഗം . പിന്നെ ഒന്നും നോക്കിയില്ല . ദേഷ്യവും എതിർപ്പും ഒക്കെ ആയി മൂത്രം ജനൽ വഴി സാറിന്റെ റൂമിൽ പലതരം ഡിസൈനിൽ വീഴ്ത്തി . എൻ്റെ വലം കൈ മാമ്മച്ചനും ഉണ്ടായിരുന്നു. ഇതുകണ്ട് മറ്റു പലരും ചെയ്തു എന്നാണ് എന്റെ തോന്നൽ . ബെൽ അടിച്ചു . ക്ലാസ് തുടങ്ങി . മഹാകവി അദ്ദേഹത്തിന്റെ റൂമിലേക്ക് നടന്നു പോയി . കുറച്ചുകഴിഞ്ഞു അതിലും സ്പീഡിൽ തിരിച്ചുപോയി . തിരിച്ചുപോക്കിന്റെ സ്പീഡ് കണ്ടപ്പോൾ പലർക്കും അറിയാതെ ചിരി പൊട്ടി . അല്പം കഴിഞ്ഞു ഗോപി പിള്ള എന്ന അറ്റൻഡർ ഒരു ചുവന്ന ബക്കറ്റിൽ വെള്ളവും ചൂലും ആയി സാറിന്റെ റൂമിലേക്ക് പോകുന്നത് കണ്ടപ്പോൾക്ലാസ് ആകെ പൊട്ടിച്ചിരിയായി. സത്യം പറഞ്ഞാൽ മഹാകവിയും ആയി എനിക്ക് ഈ മൂത്ര ബന്ധമേ ഉള്ളു . ഈ ബന്ധം മറക്കാനവാത്തതും. പിന്നെയുള്ള എൻ്റെ ജീവിതവും നിലനിൽപ്പിനായുള്ള യുദ്ധത്തിൽ ചെയ്ത തെറ്റുകൾ മാപ്പ് ആക്കാൻ കഴിയാതെ പോയി . മഹാ കവിയോട് മാത്രമല്ല മറ്റു പലരോടും . ഫേസ്ബുക്കിൽ സാറിനെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നെങ്കിൽ കുറ്റം ഏറ്റുപറഞ്ഞു മാപ്പ് അപേക്ഷിച്ചേനേം . പല കാരങ്ങളാൽ ഞങ്ങൾ ആറുപേരെ ഈ കോളേജിൽനിന്നും പിരിച്ചുവിട്ടു . ഞാൻ , മാമച്ചൻ ,പോൾ ലിഗോരി, ബിജി . ശിവശങ്കരൻ നായർ , തങ്കച്ചൻ . എല്ലാവരെയും ഇപ്പോഴും ഓർമയുണ്ട് . മയ്യനാട് കാകൊട്ടുമൂല പോൾ ലിഗോരി വളരെ വർഷങ്ങൾക്കു മുൻപേ തന്നെ ഗൾഫിൽ വെച്ച്, മഹാകവി പോകും മുന്നേ പോയി . സാറിന്റെ പാദാകമലങ്ങളിൽ ഒരു കുടന്ന പൂക്കൾ ഒപ്പം പോളിന്റേയും
എൻ്റെ പോളിന്റെ പ്രൊഫൈൽ താഴെ . പോളിനെ ഫേസ്ബുക്കിൽ കണ്ടത്തി ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അത് അക്‌സെപ്റ് ചെയ്യാൻ പോൽ ഉണ്ടായില്ല . ഇതിനു ഒരുദിവസംമുമ്പ് പോൾ പോയിരുന്നു . ചിത്രവും പ്രൊഫൈലും താഴെ
https://www.facebook.com/paul.ligory
Comments
Post a Comment