Indaliyappan temple kundara/mariyamman kovil
മാരിയമ്മൻ കോവിൽ ഇവിടെ അടുത്തുണ്ട്. മിക്ക പ്രദേശത്തും ഉണ്ട് എന്നാണ് എൻ്റെ തോന്നൽ. തമിഴരാണ് നടത്തിപ്പ്. വെളിച്ചപ്പാട് ഉണ്ട് . കുണ്ടറയിലും ഏലൂരിലും വെളിച്ചപ്പാടിനെ നേരിട്ട് അടുത്ത് കണ്ടിട്ടില്ല . വിവാഹം കഴിഞ്ഞു ഭാര്യവീട്ടിൽ എത്തിയപ്പോഴാണ് കണ്ടത് . ആനയും അമ്പാരിയും, പറയും, കതിനയും , ചെണ്ടയും ഒക്കെയായി ഒരുകൂട്ടം തമിഴർ വരും വർഷത്തിൽ ഒരുപ്രാവശ്യം . ഒച്ചയും ബഹളവും. ചുറ്റുപാടുകര (ഞങ്ങളുടെ കരയുടെ പേർ . ഇപ്പോൾ ഇത് പോസ്റ്റ് ഓഫീസ് കാർക്ക് മാത്രമേ അറിയൂ ) മുഴുവൻ മുഴങ്ങും. വെളിച്ചപ്പാട് വാൾ പറയിൽ കുത്തി നമുക്കിവേണ്ടി പ്രാർത്ഥിക്കും . അടുത്ത ഒരുവർഷത്തെ ഫലം / ഭാവി പറയും ഗൃഹനാഥനോടു. അയ്മ്പറ നിറയ്ക്കും. ദക്ഷിണകൊടുക്കും. . ആന പ്രോബ്ലം വന്നപ്പോൾ ആന നിന്നു . വർഷങ്ങൾ കഴിയുംതോറും ഇത് കുറഞ്ഞുവന്നു. പ്രാർത്ഥന മാത്രമായി , ഭാവി ഇല്ല . ഉപദേശം ഇല്ല. കതിന ഇല്ല. ചെണ്ട ഇല്ല. ആളിന്റെ എണ്ണം കുറഞ്ഞു . ബഹളങ്ങൾ തീരെ ഇല്ലാതായി. ആൾക്കാരുടെ എണ്ണം (ഹിന്ദു ജനസംഖ്യ ) കുറയുമ്പോൾ സമ്പത്തും കുറയു മല്ലോ . ഈ അവസ്ഥക്ക് കാരണക്കാർ സ്ത്രീകൾ മാത്രം. ഇവർക്ക് ബോധവത്കരണം/പ്രക്ഷാളനം നടത്തേണ്ട സമയം കഴിഞ്ഞു. മാക്സിമം രണ്ട് . പുരുഷ കേസരികൾ ഇപ്പോഴും എപ്പോഴും തയാർ.
ഈ മാരിയമ്മൻ കോവിലിൽ ആണ് പണ്ടത്തെ കാരണവരുടെ ഉടവാൾ സൂക്ഷിച്ചിരിക്കുന്നത് . നായന്മാർ വാൾ കൊണ്ടുനടക്കരുത് എന്ന ഓർഡർ ഉണ്ടായപ്പോൾ വാൾ സൂക്ഷിക്കാൻ ഒരു സ്ഥലം വേണ്ടേ? ഇവിടം ഭരിച്ചിരുന്നത് എളങ്ങൂർ കോവിലകം ( ബ്രാമണന്മാർ) ഇവരുടെ ക്ഷേത്രങ്ങളിൽ വാൾ എടുത്തില്ല . ധർമ ദൈവം (ഭരദേവത ) ക്ഷേത്രം തുറസ്സായ സ്‌ഥലത്തു . ഈ അടുത്തകാലത്തു മാരിയമ്മൻ കോവിൽ അധികാരികളോട് അന്വേഷിച്ചപ്പോൾ വാൾ ഉണ്ടെന്നും എപ്പോൾ ആവശ്യപ്പെട്ടാലും തിരിച്ചു തരാം എന്നും ഉറപ്പുകിട്ടി. ഭര ദേവത ക്ഷേത്രത്തിനു അടച്ചുറപ്പു ഉണ്ടാകുമ്പോൾ തിരിച്ചുവാങ്ങാം എന്ന് മായ ഉൾപ്പെട്ട കമ്മറ്റി . ഇപ്പോൾ സ്വരൂപത്തിന്റെ ക്ഷേതങ്ങൾ നടത്തുന്നത് എൻ എസ് എസ് . നോർത്ത് റെയിവേ സ്റ്റേഷന് അടുത്ത് തമിഴരുടെ ക്ഷേത്രം പേച്ചിയമ്മൻ കോവിൽ. എറണാകുളം ബസ്റ്റാന്റിനടുത്തു മാരിയമ്മൻ കോവിൽ.
എന്നാൽ കുണ്ടറയിൽ ഞാൻ ഇവരുടെ ക്ഷേത്രം കണ്ടിട്ടില്ല. മറ്റൊരു ക്ഷേത്രത്തെ കുറിച്ച് കേട്ടു . ഇൻഡിലിയപ്പൻ ക്ഷേത്രം . ഈ പേര് ആദ്യം കേട്ടപ്പോഴേ മനസ്സിൽ പതിഞ്ഞു. പത്തു നാൽപ്പതു വര്ഷം കുണ്ടയിൽ താമസിച്ചിട്ടും ആകെ ഒരു പ്രാവശ്യം ഉത്സവം കാണാൻ പോയി. അതും ഇടതുപക്ഷവും പിന്നെ തീവ്ര പക്ഷവും ആയിരുന്നകാലത്തു . പ്രതിഷ്ഠ എന്താണെന്ന് അന്വേഷിച്ചില്ല . തൊഴുതില്ല . ഇത്തിരി നേരം കണ്ടു . ഉടൻ തിരിച്ചുപോന്നു. ലിങ്ക് താഴെ , ഫേസ് ബുക്കിൽ അവർക്കു പേജ് ഉണ്ട് https://www.hindu-blog.com/.../kundara-indilayappan...
Rajeev Kesava PIllai
https://www.facebook.com/groups/199965316771639
Comments
Post a Comment