ബാങ്കുകളുടെ ലാഭo/ Lord Krisha Bank/ Centurion bank/ profit of banks
ബാങ്കുകളുടെ ലാഭം
ലോർഡ് കൃഷ്ണ ബാങ്കിലെ ട്രേഡ് യൂണിയന്റെ ശക്തിയെ എടുത്തുകാണിക്കുന്ന സംഭവങ്ങൾ ആണ് സുഹൃത്ത് ജയന്ത് മുഖപുസ്തകത്തിൽ കുറിക്കുന്നത് . ഇവർ ഈ ശക്തി എന്നോടും പ്രയോഗിച്ചിട്ടുണ്ട്. ബാങ്കുകളിലെ ട്രേഡ് യൂണിയൻ ബലത്തിൽ എന്നോടും ആ ബാങ്കിലെ തന്നെ (എസ് ബി ഐ) ചീഫ് മാനേജർ ആയിരുന്ന ജോസഫ് സാറിനോടും അപമര്യാദ ആയി പെരുമാറിയ ക്ലാർക്കിനെ ഓർമ വന്നു. കുണ്ടറ അലിൻഡിലെ പ്രിവിഡന്റ് ഫണ്ട് , എക്സ് എംപ്റ്റഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആയിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ EXEMPTED ESTABLISHMENT. പിന്നെ കൊല്ലം കോ ഓപ്പറേറ്റീവ് ബാങ്കിലും ചവറ മിനറൽസ് ആൻഡ് മെറ്റൽസിലും ആയി. ജീവനക്കാരുടെയും കമ്പനിയുടെയും പി ഫ് വിഹിതം നിക്ഷേപിക്കേണ്ടത് സംസ്ഥാന / കേന്ദ്ര സർക്കാർ ബോണ്ട്/ സെക്യൂരിറ്റീസിൽ . ഇതിനു ഒരു ഇൻവെസ്റ്റ്മെന്റ് പാറ്റേൺ / RATIO ഉണ്ട് . സർട്ടിഫിക്കറ്റ് കളുടെ കസ്റ്റോഡിയനും എസ് ബി ഐ . ഇന്റെരെസ്റ്റ് /INTEREST വാറൻറ്റുകൾ കളക്ഷന് അയക്കുന്നത് എസ് ബി ഐ യിൽ . കളക്ഷൻ ചാർജ് എടുക്കും . ഒരേ തുകയുടെ വാറന്റ് മൂന്നുമാസത്തെ കാലാവധിക്കുള്ളിൽ രണ്ടുതരം കളക്ഷൻ ചാർജ് ഈടാക്കിയത് എന്നിൽ സംശയം ഉണ്ടാക്കി . ഈ സംശയം കമ്പനി സെക്രട്ടറി ( എൻ്റെ മേലുദ്യോഗസ്ഥൻ-- രാജ് കുമാർ സാർ ( DR പന്മന രാമചന്ദ്രൻ സാറിന്റെ ബന്ധു ) ക്കു മുന്നിൽ അവതരിപ്പിച്ചു . പോയി അന്വേഷിക്കാൻ ഉത്തരവ്. കൊല്ലം റെയിൽവേ സ്റ്റേഷന് മുന്നിൽ ആണ് ബ്രാഞ്ച് . ഭീമ ക്കു അടുത്ത് . അന്ന് ഭീമ ഇല്ല . ഇത് കൈകാര്യം ചെയുന്ന ക്ലാർക്കിനെ സമീപിച്ചപ്പോൾ എന്നോട് ചൂടായി വർത്തമാനം പറഞ്ഞു . ഒരു തെറ്റും ഇല്ല. എന്നും ശരിയാണെന്നും വാദിച്ചു . എൻ്റെ കരണകുറ്റിക്കു അടിച്ചില്ല എന്നെ ഉള്ളു . ബാക്കിയെല്ലാം സംഭവിച്ചു . ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. കണ്ണാടി കൂട്ടിൽ ഇരിക്കുന്ന ചീഫ് മാനേജരെ നോക്കിയപ്പോൾ അവിടെ വളരെ അധികം ആൾ. എല്ലാവരും പോകാൻ ബഞ്ചിന്റെ ഒരറ്റത്ത് കാത്തിരുന്നു. ഞങ്ങളുടെ തർക്കം ഉച്ചത്തിൽ ആയപ്പോൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നോ എന്നും സംശയം ഉണ്ട്. എല്ലാവരും പോക്കഴിഞ്ഞപ്പോൾ എന്റെ പാസ് ബുക്ക് നീട്ടി വിവരം പറഞ്ഞു. ഒറ്റ നോട്ടത്തിൽ ഇത് തെറ്റാണെന്നു പറഞ്ഞു ചാടി എണീറ്റ് ക്ലാർക്കിനടുത്തേക്കു ചെന്നു . ഞാനും ചെന്നു . രണ്ടുപേരും തർക്കിച്ചു. ജോസഫ് സാറിനോടും മോശമായി പെരുമാറി. ഈ ചങ്കൂറ്റം യൂണിയന്റെ ബലം. ശിക്ഷണ നടപടികൾ നടക്കുകയില്ല. സമരം ഉണ്ടായേക്കും. യൂണിയന്റെ പിൻബലത്തിലുള്ള അഹങ്കാരം. ജോസഫ് സാർ അറ്റെൻഡറിനെ വിളിച്ചു . വൗച്ചർ എടുക്കാൻ ആവശ്യപ്പെട്ടു . അറ്റൻഡർ ഗ്രൗണ്ട് ഫ്ലോറിലെ ഫയൽ റൂമിലേക്ക് പോയി . സാർ സീറ്റിൽവന്നു എന്നെ വിളിച്ചു. തെറ്റുണ്ട് . ക്രെഡിറ് നോട്ട് കുണ്ടറക്കു അയക്കും. എമൗണ്ട് റിവേഴ്‌സ് ചെയ്യും. അടുത്ത വരവിൽ പാസ് ബുക്കിൽ പതിച്ചു തരാം . സാർ എന്നെ സമാധാനിപ്പിച്ചു അയച്ചു . എല്ലാം അതേപടി ചെയ്തു. ഈ സംഭവം കുണ്ടറ അലിൻഡ് ഓഫീസിലും അറിഞ്ഞപ്പോൾ ഒരു സംസാര വിഷയം ആയി. മിക്ക ബാങ്കുകളിലും ബാങ്ക് ചാർജ്‌സ് തെറ്റായി കണക്കാക്കുന്നുണ്ട് . ആരും ഇത് ചോദിക്കാറില്ല. അധിക വരുമാനമാണ് ബാങ്കിന് . ഫെഡറൽ ബാങ്കിൽ കൺകറൻറ് ഓഡിറ്റർ ആയിരുന്നപ്പോഴും നിസ്സരമായ ഡി ഡി ചാര്ജസിൽപോലും തെറ്റുവരുത്തുന്നത് കണ്ടു റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അവിടുത്തെ മാനേജർ എന്നോട് ചോദിച്ചത് ബാങ്കിന് അധിക വരുമാനമല്ലേ , ബാങ്കിന് ഗുണമല്ലേ പിന്നെ എന്തിനാണ് ടേക്ക് അപ്പ് ചെയ്യുന്നത് എന്ന് . നമ്മളെ സംബന്ധിച്ച് ഈ ചാർജിൽ ഒരു ചെറിയ വർദ്ധനവ് . നമ്മൾ അത് നിസ്സാരമായി കളയും. ബാങ്കിന് പലതുള്ളി പെരുവെള്ളം. ബാങ്കുകളുടെ കോടാനുകോടി ലാഭം പത്ര താളുകളിൽ കാണുമ്പോൾ ഞാൻ മന്ദഹസിക്കും --- ഞങ്ങളെ പറ്റിച്ച കാശല്ലേ ഇത്.
വാൽകഷ്ണം: ഇപ്പോൾ ഇവർക്ക് ഉത്തരം ഉണ്ട് . എല്ലാം സിസ്റ്റം ചെയ്യുന്നതാണ് . ഞങ്ങൾ അല്ല. ഹെഡ് ഓഫീസിൽ ചോദിക്കണം/ പ്രോഗ്രാമറോട് ചോദിക്കണം എന്ന് പറഞ്ഞു കൈയൊഴിയും.
Comments
Post a Comment