ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM
ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാതികൾ പുരുഷ വർഗത്തെ പറ്റിയുള്ളതു പഴയതായിപ്പോയല്ലോ. പോലീസിലോ കോടതിയിലോ എത്തിയില്ല. അതിനു കാരണം പറയുന്നുണ്ട്. "ഭയം". ഇനി ആവർത്തിക്കാതിരിക്കാനുള്ള വ്യവസ്ഥകൾ അതിൽ ഉണ്ടല്ലോ. അതുൾപ്പെടുത്തി പുതിയ നിയമ നിർമാണം അനിവാര്യം. ഒപ്പം ഒരു വിദക്ത സമിതി യുടെ പുതിയ അഭിപ്രായങ്ങളും ഉൾപ്പെടുത്തിവേണം നിയമങ്ങൾ ആവിഷ്കരിക്കേണ്ടത്. എന്നെ വേദനിപ്പിച്ചത് ഭക്ഷണത്തിലെ വേർതിരിവുകൾ/ ഉള്ളതും നൽകാതിരിക്കൽ, യൂറിനൽസിന്റെ അഭാവം മുതലായവ. ഈ മേഖലയിലുള്ളവർ അല്പം വിവരം ഉള്ളവർ എന്ന എൻ്റെ ധാരണ മാറ്റി. ഹേമ അവർകൾ അല്പം പെരിപ്പിച്ചോ എന്നും എനിക്ക് സംശയം ഉണ്ട്. മന്ത്രി മാർക്കിടയിൽ (ഒരു മുഖ്യമന്ത്രി ഉൾപ്പെടെ ) ഐ എ എസ്സ് കാർക്കിടയിലും ഡോക്ടർ മാർക്കിടയിലും വക്കീലന്മാർക്കിടയിലും എന്തിനേറെ ജഡ്ജസ് മാർക്കിടയിലും ഇതുണ്ടല്ലോ. (ഹേമ അവർകൾക്കു വ്യകതമായി അറിയാം എന്ന് വിശ്വസിക്കുന്നു.) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗോഗോയ് അവർകൾ തൻ്റെ സ്വന്തം പീഡനക്കേസ് വിലയിരുത്തിയത് നമുക്ക് അറിയരുതോ? ആണും പെണ്ണും ആകുമ്പോൾ ഇതോക്കെ ഉള്ളതല്ലേ? നിയമങ്ങളും പോലീസും കോടതിയും ഒക്കെ മനുഷ്യർക്കിടയിലല്ലേ ഉള്ളു. ഇതനുസരിച്ചു ശിക്ഷകൾ കൊടുക്കാമല്ലോ. പ്രകൃതിയിലെ മറ്റു സ്ത്രീ വിഭാഗങ്ങളുടെ ദുരവസ്ഥക്ക് ആരാണുള്ളത് രക്ഷകരായി ? മുറ്റത്തു നിൽക്കുന്ന പൂവൻ കോഴിയേയും പിടക്കോഴിയേയും ശ്രദ്ധിക്കൂ. പൂവന്റെ പരാക്രമം അനുവാദമില്ലാതെ അല്ലെ ? പ്രകൃതി പിടയെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നു പിടയിൽ "അമ്മ" ആകാനുള്ള ആഗ്രഹം നിറച്ചു. കറെക്റ്റിവ് മെസ്സേർസ് ആയി ഞാൻ കാണുന്നത് പൂവനിൽ ഒഴിഞ്ഞ ലിക്വിഡ് നിറയാനുള്ള സമയം കൊടുക്കൽ . അതുവരെ അവൻ ഒന്നും ചെയ്യുകയില്ല എന്ന് മാത്രമല്ല ചികഞ്ഞു തീറ്റ കൊത്തി പിടക്കു ഇട്ടുകൊടുക്കുന്നു / വിളിച്ചുവരുത്തി കൊടുക്കുന്നു. പിട എംബ്രിയോ അടങ്ങിയ മുട്ട ഇടുന്നു. പ്രകൃതി അട ഇരിക്കാൻ പ്രേരിപ്പിക്കുന്നു. 21 ദിവസം അടയിരുന്നു വിരിയിക്കുന്നു. അടയിരിക്കാൻ ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ ? കുഞ്ഞുങ്ങളെ കാക്കകൾ / പട്ടികൾ നിന്നും സംരക്ഷിക്കുന്നു. പൂവന്റെ റോൾ ഇവിടങ്ങളിൽ നാമമാത്രം അല്ലെ ? മനുഷ്യ പുരുഷന്മാർ എത്രയോ ഭേദമാണ്. പശു ആരാധ്യ ആണെങ്കിലും യഥാർത്ഥത്തിൽ അതി ഭയങ്കര ചൂഷണം അല്ലെ ഈ സ്ത്രീ വർഗ്ഗത്തെ ചെയ്യുന്നത്. എന്നും പ്രസവിക്കലും പാല് പിഴിഞ്ഞ് എടുക്കലും. കുത്തി വെച്ച് ആ ഒരു "സുഖം " നിഷേധിക്കുന്നു. പശു അതിന്റെ വേദന ആരോട് പറയും ? പ്രകൃതിയിലെ എല്ലാ സ്ത്രീ വർഗ്ഗങ്ങളും ഇത് അനുഭവിക്കുന്നു. അത് അമ്മ, പെങ്ങൾ, മകൾ ആയാലും. സ്ത്രീ വർഗ നിർമിതി പ്രകൃതിയുടെ ഒന്നാം തെറ്റ്. രണ്ടാം തെറ്റ്, എന്തിനു പ്രകൃതി അനുമതി ഇല്ലാതെ പുരുഷന് സ്ത്രീയിലേക്കു കടക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കി? ലോക്കിംഗ് സിസ്റ്റം സൃഷ്ടിക്കാമായിരുന്നില്ലേ ? പ്രകൃതിക്കു പറ്റിയ ഒരു തെറ്റാണിത്. ഒരു അബദ്ധം ആയി ഞാൻ കാണുന്നു. അതുകൊണ്ടു ഈ പ്രപഞ്ചം ദൈവ സൃഷ്ടി അല്ല എന്ന് എന്റെ വാദം. മനുഷ്യൻ ഉൾപ്പെടുന്ന വായു മണ്ഡലത്തിനകത്തുള്ള പ്രകൃതിയും പുറത്തുള്ള പ്രകൃതിയും ദൈവ നിർമിതമല്ലെന്നു ഞാൻ വാദിക്കുന്നത് പ്രധാന കാരണം ദൈവ സൃഷ്ട്ടി ആയിരുന്നേൽ സമാധാനത്തോടെയും സഹവർത്തിത്തോടെയും ഒക്കെ മനുഷ്യനും പക്ഷി മൃഗാദികളും കഴിഞ്ഞേനേം. സൃഷ്ട്ടാവിനെ ഭയന്നേനേം. മുന്നിൽ വന്നേനേം. വായുമണ്ഡലത്തിനകത്തു പുരുഷൻ / സ്ത്രീ വക ഭേദങ്ങൾ കാണുകയില്ലായിരുന്നു. ഒന്ന് മറ്റൊന്നിനു മുകളിൽ ആധിപത്യം ഉണ്ടാക്കുകയില്ലായിരുന്നു. ശക്തനും ദുർബലനും ഉണ്ടാകുമായിരുന്നില്ല. കഴിവുള്ളവനും ഇല്ലാത്തവനും ഉണ്ടാകുമായിരുന്നില്ല. ദിവ്യാത്മാക്കളും പാപാത്മാക്കളും ഉണ്ടാകുമായിരുന്നില്ല. ജനന മരണങ്ങൾ ഉണ്ടാകുമായിരുന്നോ? ഓരോരുത്തരും അവനവനിൽനിന്നു തന്നെ പിൻഗാമികളെ സൃഷ്ട്ടി ക്കുമായിരുന്നില്ലേ ? അവനവനിൽ ഉള്ള ചൈതന്യം അല്ലാതെ കർത്താവും അള്ളായും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴും ഭൂമിയിൽ സമാധാനം ഒരു പരിധി വരെ എത്തും. സ്ത്രീ-പുരുഷ വക ഭേദം പ്രകൃതിയിൽ നില നിൽക്കുന്നിടത്തോളം കാലം പീഡനം തുടരുകയില്ലേ? അപ്പോൾ യുദ്ധം അനിവാര്യം. ഭീകരമായി ചിത്രികരിക്കേണ്ടതില്ല. മനുഷ്യൻ, എല്ലാവിധ ദൗര്ബല്യങ്ങളോടു കൂടി ഉള്ള പ്രപഞ്ച സൃഷ്ട്ടി ആയതിനാലല്ലേ നല്ല രീതിയിൽ ജീവിക്കാനായി മഹാഭാരതവും രാമായണവും എഴുതപ്പെട്ടത് ? ബഹുമാനത്തോടെ ഇടപെടാൻ സഹായകമാകും.
Comments
Post a Comment