My mother Indiradevi/ Dr. Pradeep krishnan/ Dr. Babu Francis and a rascal doctor George ninan

ഈ കാലത്തു ഡോക്ടർ മാരെ വിശ്വസിക്കാൻ കഴിയില്ല. മാനേജ്‌മന്റ് ക്വാട്ട , ബുദ്ധിരഹിത ക്വാട്ട യിൽ വൈദ്യർ ആകരുന്നവർ ഒരുവശത്തു . വേണ്ടുന്നതിൽ അധികം സെമെസ്റ്ററുകൾ എഴുതി പറാ പറാ പാസ്സാകുന്നവർ വേറൊരു വശത്തു . വക്കീലന്മാരെ പോലെ സീനിയർസിന്റെ കീഴിൽ വർഷങ്ങൾ പഠിക്കുന്ന രീതിയില്ല. നമുക്ക് ഇവരെ തിരിച്ചറിയാൻ കഴിയില്ല . പേരിനൊപ്പം ഏതു ക്വാട്ടയിൽ ആണ് അഡ്മിഷൻ കിട്ടിയത് എന്ന് നമ്മൾക്ക് അറിയേണ്ടേ? എത്രാമത്തെ സെമെസ്റ്ററിൽ പാസ്സായി എന്നറിയേണ്ടേ ? എ പ്ലസ് ആണോ എന്നറിയേണ്ടേ ? രജിസ്റ്റർ നമ്പർ അറിയണം . ആ നമ്പർ വെബ് സൈറ്റിൽ നോക്കിയാൽ എല്ലാ വിവരങ്ങളും കിട്ടണം . ഇങ്ങനെ ഒരു സംവിധാനം വേണം. ഇതൊക്കെ നോക്കി നമുക്ക് ഒരു ഡോക്ടറിനെ തിരഞ്ഞെടുക്കാൻ കഴിയുന്ന സംവിധാനം ഉണ്ടാകണം . മറ്റുള്ളവർ അല്ല നമ്മൾ ഏതു വൈദ്യരെ കാണണം എന്ന് തീരുമാനിക്കേണ്ടത് . ഞാനും വൈദ്യന്മാരും ആയി ഉണ്ടായ മൂന്ന് സംഭവങ്ങൾ പറയാം . 1 . വയസ്സായ എൻ്റെ അമ്മക്ക് മൂത്രം കടച്ചിലും വേദനയും ഒക്കെ ഉണ്ടായപ്പോൾ ഒരാശുപത്രിയിൽ കൊണ്ടുപോയി. ഡയ ബെറ്റിക്കിനു ചികിൽസിക്കുന്ന ഡോക്ടർ ഒരു നെഫ്രോളജിസ്റ്റിനിനെ കാണിക്കാൻ നിർദേശിച്ചു . മറ്റൊരു ആശുപത്രിയിൽ ഡോക്ടറിനെ കണ്ടു. പയ്യൻ, മിടുക്കൻ. പേര് dr പ്രദീപ് കൃഷ്ണൻ . യൂറിനറി ഇൻഫെക്ഷൻ ആയിരുന്നു. ഭേദമായി. പിന്നെ എല്ലാ ട്രീട്മെന്റുകളും പ്രദീപ് കൃഷ്‌ണൻ ആയി. കുറേനാൾ കഴിഞ്ഞു പ്രദീപ് കൃഷ്‌ണൻ മാഗ്ലൂർ /ബാംഗ്ലൂർ പുതിയ ജോലി അന്വേഷിച്ചു പോയി. അങ്ങനെ ഇരിക്കെ അമ്മക്ക് വീണ്ടും അതേ അസുഖം ആരംഭിച്ചു. പ്രസിദ്ധനായ നെഫ്രോളജിസ്റ് ജോർജ് നൈനാനെ കണ്ടു. ഇദ്ദേഹം നെഫ്രോളജി അസോസിയേഷൻ കേരളയുടെ പ്രസിഡന്റ ആയി ഇരുന്നിട്ടുണ്ട് . ഇപ്പോൾ ഒരു കിഡ്നി ആശുപത്രി നടത്തുന്നുണ്ട്. അമ്മയുടെ രണ്ടു കിഡ്നികളും പോയി എന്നും ഉടൻ ഡയാലിസിസ് ചെയ്യണം എന്നും അറിയിച്ചു. ഇനി അധികം സമയം ഇല്ല എന്നും, എല്ലാവരോടും പറഞ്ഞോളാനും പറഞ്ഞു . അഡ്മിറ്റായി . ഇത് അറിഞ്ഞ ഉടനെ തന്നെ 'അമ്മ വീണുപോയി. ഭക്ഷണം മൂക്കിൽ കൂടി . അടുപ്പിച്ചു അടുപ്പിച്ചു അഞ്ചു ഡയാലിസിസ് ചെയ്തു . അനിയൻ , ഓസ്‌ട്രേലിയയിലുള്ള ചേട്ടനോട് വിവരം പറഞ്ഞു. ചേട്ടൻ ഡോക്ടറു മായി സംസാരിക്കണം എന്നാവശ്യപ്പെട്ടു . ഒരുദിവസം നൈനാൻ നിൽക്കുമ്പോൾ അവൻ ചേട്ടനെ വിളിച്ചു ഫോൺ കൊടുത്തു. ആദ്യം ജോർജ് നൈനാൻ സംസാരിക്കാൻ വിസമ്മതിച്ചു. പിന്നെ സംസാരിച്ചു . ചേട്ടൻ എന്തോ ഒക്കെ ചോദിച്ചിച്ചത് അയാൾക്ക്‌ പിടിച്ചില്ല. അനിയനോട് മേലാൽ ആരെയും വിളിച്ചു തരരുത് എന്നുപറഞ്ഞു ദേഷ്യപ്പെട്ടു. അമ്മക്ക് ഏറ്റവും ഇഷ്ടം പരിപ്പുവട/ ബജ്ജി . ഡയ ലിസിസ് കഴിഞ്ഞു കിടക്കുന്ന അമ്മയുടെ അരികിൽ ഞാൻ രണ്ടു പരിപ്പുവടയും ആയി ചെന്നു. തിക്കും പോക്കും നോക്കി വട അമ്മയുടെ കൈയിൽ വെച്ചുകൊടുത്തു. 'അമ്മ ഒന്നുകടിച്ചു . അത് പതുക്കെ നുണഞ്ഞു ഇറക്കുകയും ചെയ്തു. ഞങ്ങൾ രണ്ടുപേരും വിഷമിച്ചു നിൽക്കുമ്പോൾ അനിയൻ പറഞ്ഞു പ്രദീപ് കൃഷ്‌ണനെ വിളിച്ചാലോ എന്ന് . അവൻ പോയി എങ്ങുനിന്നോ dr പ്രദീപ് കൃഷ്ണന്റെ നമ്പർ കൊണ്ടുവന്നു വിളിച്ചു . അപ്പോഴും പ്രദീപ് കൃഷ്ണൻ പറഞ്ഞു അമ്മക്ക് കിഡ്‌നിയ്ക്കു ഒരു പ്രോബ്ളവും ഇല്ല എന്ന്. ഞങ്ങൾ ഞങ്ങളുടെ ദയനീയാവസ്ഥ പറഞ്ഞപ്പോൾ അവിടെനിന്നും ഡിസ്ചാർജ് വാങ്ങി ഞാൻ നിർദേശിക്കുന്ന ഡോക്ടററിനെ കാണിക്കാൻ ആവശ്യപ്പെട്ടു . ഡിസ്ചാർജിനു ചെന്നപ്പോൾ എവിടെ കൊണ്ടുപോയാലും രക്ഷപ്പെടില്ല എന്ന് തറപ്പിച്ചു പറഞ്ഞു . ഇവിടെ കിടന്നു സുഖമായി പരലോകത്തേക്കു പോകട്ടെ എന്നും ഉപദേശിച്ചു. ഡിസ്ചാർജ് തരില്ല എന്ന് വാശിപിടിച്ചു . ആലപ്പുഴ മെഡിക്കൽ കോളേജിൽ ഞങ്ങളുടെ ബന്ധു ഡോക്ട റിനെ കാണിക്കാനാണ് എന്ന് സമ്മർദം ചെലുത്തി ഡിസ്ചാർജ് വാങ്ങി . dr പ്രദീപ് കൃഷ്‌ണൻ നിർദേശിച്ച ഡോക്ടറിനെ കണ്ടു . അദ്ദേഹം പറഞ്ഞു ഡയ ലിസിസിന്റെ ആവശ്യം ഇല്ല. അമ്മക്ക് ഒരസുഖവും ഇല്ല . ഇപ്പോഴേ വീട്ടിൽ കൊണ്ടുപോകാം . പക്ഷെ ക്ഷീണം ഉണ്ട് . (ഇതിനോടകം അഞ്ചു ഡയാലിസിസ് നടന്നുകഴിഞ്ഞിരുന്നു ). അതുകൊണ്ടു രണ്ടുദിവസം കഴിഞ്ഞു കൊണ്ടുപോകാം . രണ്ടാം ദിവസം ഞങ്ങൾ വീട്ടിൽ കൊണ്ടുപോയി . ഭക്ഷണം ഒക്കെ ചെന്നുകഴിഞ്ഞപ്പോൾ 'അമ്മ പയറുമണി പോലെ ഓടിനിന്നടന്നു. രണ്ടു വര്ഷം കഴിഞ്ഞപ്പോൾ അച്ഛൻ പോയി. ഇതിനെ തുടർന്ന് അമ്മക്ക് ആഹ്‌ളാദം നഷ്ട്ടപെട്ടു . പിന്നെ നാലു വർഷം കഴിഞ്ഞു പോയി ഡയ ബെറ്റിക്ക് കൂടി രക്തം തലയിൽ കട്ടിപിടിച്ചു . പോകുമ്പോഴും കിഡ്‌നി ക്കു ഒരു തകരാറും ഉണ്ടായിരുന്നില്ല. ഞാൻ എന്നും സ്നേഹത്തോടെ ഓർക്കുന്ന ഡോക്ടർ ആണ് പ്രദീപ് കൃഷ്ണൻ നും dr ബാബു ഫ്രാൻസിസും . എൻ്റെ കൈവാക്കിനു എവിടെ കിട്ടിയാലും ജോർജ് നൈനാ ന്റെ കരണ കുറ്റിക്ക് അടിക്കും. ഇയാളെക്കുറിച്ചു മറ്റു ചില സ്ഥലങ്ങളിൽ പറഞ്ഞപ്പോൾ ഇയാളുടെ മഹത്വം പറഞ്ഞവരും ഉണ്ട് . ഇപ്പോൾ ഡോക്ടർമാരിൽ മതം കടന്നുവരുന്ന രീതി ആയിട്ടുണ്ട് . ആയതിനാൽ ഡോക്ടറിനെ തിരഞ്ഞെടുക്കുമ്പോൾ മേല്പറഞ്ഞതു കൂടാതെ മതവും നോക്കേണ്ടുന്ന അവസ്ഥ ആയി . എങ്ങോട്ടാണ് നമ്മുടെ രാജ്യം നീങ്ങുന്നത് . ഭയം ആകുന്നു . My beloved Dr. Pradeep Krishnan.
expert Nephrologist Dr.Babu Francis
Doctor Rascal

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA