LOKSABHA ELECTION MAY 2024/ MODI/ PINARAYI /RIYAS

 ഇപ്രാവശ്യത്തെ (2024 മെയ് )ലോക്സഭാ തിരഞ്ഞെടുപ്പിന് എൻ ഡി എ ക്കും സി പി എം നും സീറ്റ് കുറഞ്ഞതിൽ മോഡിയെയും , പിണറായി വിജയനെയും കോൺഗ്രസിനൊപ്പം ചേർന്ന് സ്വന്തം പാർട്ടി പ്രവർത്തകർ വിമര്ശിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല . എൻ ഡി എ ഏറ്റവും നല്ല പ്രകടനമാണ് കാഴ്ചവെച്ചത് . ഇതിനു മോദിയുടെ തന്ത്രങ്ങൾ തന്ത്രങ്ങൾ വിവരണാതീതം. എനിക്ക് ഒറ്റയാൾ പോരാട്ടമായി തോന്നി. മോദിയെ പ്രതിരോധിക്കാൻ ആർക്കും കഴിഞ്ഞില്ല. ഇന്നും (24.06.2024) കോൺഗ്രസ്സിനെ ആക്രമിച്ചു നിലം പരിശാക്കി. ഭരണഘടനയുടെ ചെറിയ പതിപ്പ് കോൺഗ്രസ്സുകാരേകൊണ്ടു തല യിൽവെപ്പിച്ചതു മോഡി മാജിക്. ഭരണഘടനാ പലപ്രാവശ്യം മാറ്റി എഴിതിയവരും അത് വലിച്ചെറിഞ്ഞു അടിയന്തിരാവസ്ഥ നടപ്പാക്കിയവരെകൊണ്ട് തലയിൽ വെപ്പിക്കാൻ മോദിക്കെ കഴയു. എൻ ഡി എ യിൽ മറ്റാർക്കും ഇതുപോലെ പ്രതിരോധിക്കാൻ കഴിയുന്നില്ല. എല്ലാവരും മോദിയെ പോലെ അല്ല. ഡൽഹിയിലെ എല്ലാ സീറ്റും തൂത്തുവാരി ജയിലിൽനിന്നും കേജു എത്തിയിട്ടുപോലും. ഡൽഹി സീറ്റുകൾ നഷ്ടപ്പെടുത്താൻ സുപ്രീം കോടതി പിറകിൽ നിന്ന് സഹായിച്ചിട്ടു പോലും. ഇത് മോഡി മാജിക്. ഗുജറാത്തു ഉം തൂത്തുവാരി. കർഷകർ മൂലം ഹരിയാന മൊത്തം പോകുമെന്ന് കരുതിയത് തെറ്റിച്ചതും മോഡി മാജിക്. കേരളത്തിൽ പോലും ഒരു സീറ്റ് കിട്ടിയത് മോഡി പ്രഭാവവും സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവവും. (ക്രിസ്ത്യൻ വോട്ട് അല്ല. കേരളത്തിൽ പടലപ്പിണക്കങ്ങൾ ഉണ്ടായില്ല. ആലപ്പുഴയിലും ആറ്റിങ്ങലിലും ഉണ്ടായോ എന്ന സംശയവും നിലനിൽക്കുന്നു.). ഉത്തർപ്രദേശിലേയും മഹാ രാഷ്ട്രയിലേയും സീറ്റുകൾ കുറഞ്ഞത് ഉൾപ്പോരുകൾ . സിറ്റിംഗ് എം പി മാരുടെ പിടിവാശി. കുറച്ചുപേർ എന്നും അധ്വാനിച്ചു പ്രവർത്തകർ ആയി ഇരുന്നാൽ മാത്രം മതിയോ? അവർക്കും എന്തെങ്കിലുമൊക്കെ ആവണ്ടേ ?ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ തന്നെ മോഡി വ്യക്തമായി പറഞ്ഞിരുന്നു ഇന്ത്യ സഖ്യത്തെ നേരിടുന്നത് പ്രയാസമില്ലെന്നും ഉള്ളിൽ നിന്നും ഉള്ള എതിർപ്പുകളെ യാണ് നേരിടാൻ പ്രയാസം എന്നും. അത് അതേപോലെ സംഭവിച്ചു. സിറ്റിംഗ് എംപി /മന്ത്രി മാരെ തോൽപ്പിക്കാൻ സമാജ് പാർട്ടിക്കും കൺഗ്രസ്സിനും നോട്ടയ്ക്കും വോട്ടു ചെയ്തതും , ആർക്കും വോട്ടു ചെയ്യാതെ വീട്ടിൽ ഇരുന്നതും തങ്ങളുടെ വിജയമായി പപ്പു മാർ കൊണ്ടുനടക്കുന്നു എന്നേയുള്ളു . ( പാകിസ്താനെ ആക്രമിക്കാനും പാർട്ടി പ്രവർത്തകരെ പലേടത്തും തിരുകികയറ്റാനും , തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കാനും , വകുപ്പുകൾ വിഭജിച്ചു കൂടുതൽ മന്ത്രിമാർ, സ്റ്റാഫുകൾ ഉണ്ടാക്കാനും ഒക്കെ ഉള്ള ആവശ്യങ്ങൾ നിരാകരിക്കുന്നതും എതിർപ്പുകൾക്കു ഇടയാക്കികാണും. ഇതിനു പുറകെ ഉണ്ടാകുന്ന പുകിലുകൾ അവർക്കു അറിയണ്ടല്ലോ ). മോദിക്ക് എന്ത് ചെയ്യണം എന്ന് വ്യക്തമായ ധാരണ ഉണ്ട്. അത് അനുസരിച്ചാണ് നീങ്ങുന്നത്. ഭാരതത്തെ ലോക രാജ്യങ്ങളിൽ ഒന്നാമതാക്കാൻ അതി കഠിനമായി അധ്വാനിക്കുന്ന ആൾ. എല്ലാ മേഖലകളിലും മുന്നോട്ടാണ് കുതിപ്പ് . നട്ടെല്ല് അമേരിക്കക്ക് പണയം വെച്ചിട്ടില്ല. പിണറായി ചാനലിൽ " നാം മുന്നോട്ടു " എന്ന് പറഞ്ഞിട്ട് കേരളത്തെ പുറകോട്ടു നടത്തിക്കുന്ന പോലെ അല്ല മോഡി ചെയ്യുന്നത് എന്നും ഏവർക്കും അറിയാമല്ലോ. മോദിയെ പോലെ മറ്റൊരാൾ ഉണ്ടാകുകയില്ല. ചിലർക്ക് ഒരു വിചാരം ഉണ്ട് പ്രവർത്തകർ എല്ലാം മോദിയെ പോലെ ആണെന്ന്. മോഡി ഒരാൾ മാത്രം . രണ്ടു പപ്പുജി (അഖിലേഷ് , രാഹുൽ ) മാർക്കും ഒരനക്കവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ഈ തിരഞ്ഞെടുപ്പിൽ. അതിനു ഉദാഹരണമാണ് റായ്‌ബറേലി സീറ്റ് ഒഴിയാത്തത് . ഒഴിഞ്ഞാൽ ആ സീറ്റ് എന്നന്നേക്കുമായി നഷ്ട്ടപ്പെടും.

കേരളത്തിൽ ലോക്സഭയിലേക്ക് ഇടതു മുന്നണി ഭൂരിപക്ഷം കിട്ടി ചെന്നതായി ചരിത്രം ഇല്ല. അതിനു തോൽ‌വിയിൽ ഇത്രയും ബഹളം ജില്ലാ സെക്രെട്ടറിയേറ്റുകളിൽ ഉണ്ടാക്കേണ്ട കാര്യമില്ല എന്നാണ് എൻ്റെ തോന്നൽ. ലോക്സഭാ പോലെയല്ലല്ലോ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടും രണ്ട്. എന്നാൽ പിണറായിയെ തള്ളിപ്പറയാൻ ധൈര്യം ഉണ്ടായതു അഭിനന്ദനാർഹം. പിണറായിക്കും മോഡിയെപോലെ പാർട്ടിയിൽ നിന്നാണ് എതിർപ്പ് എന്ന് കാണുന്നു. പാർട്ടിക്കാരുടെ വോട്ടുകൾ ആണ് ചോർന്നതും. പാർട്ടിയിലെ എതിർപ്പ് പിണറായിയോട് മാത്രമല്ല എന്ന് ചോറുണ്ണുന്നവർക്കു ഒക്കെ അറിയാം. എല്ലാ വകുപ്പുകളിലും ആധികാര്യതയോടെ ഇടപെടുന്ന മരുമകനും അയാളുടെ പിന്നിൽ ശക്തികേന്ദ്രമായ നിൽക്കുന്ന തീവ്ര സ്വഭാവം ഉള്ളവരോടും ഉള്ള എതിർപ്പും വോട്ട് ചോർച്ചയ്ക്ക് കാരണമായി . പിണറായിയെ കൊണ്ട് മോഷ്ടിപ്പിക്കുന്നതും മേല്പറഞ്ഞവരാണെന്നും ഒക്കെ എല്ലാവര്ക്കും അറിയാം. പിണറായിയുടെ വീക്നെസ് മക്കൾ. അവരെ ബില്ല് ഗേറ്റ്സ്/ ബഫെറ്റ് /മസ്ക് മുതലായവരെക്കാൾ പണക്കാർ ആക്കണം എന്ന തീവ്ര ആശ യും ഉണ്ട് കൂട്ടത്തിൽ. അതിനാണ് തെറ്റുകൾ കണ്ടിട്ടും മൗനം പാലിക്കുന്നത്. ഇത്തരം ചിന്തകൾ മോദിക്കില്ല. ഇപ്പോൾ അസംബ്ലി പിരിച്ചുവിട്ടു തിരഞ്ഞെടുപ്പ് നടത്തിയാലും യു ഡി ഫ് അധികാരത്തിൽ വരുകയില്ല. കാരണം കോൺഗ്രസ്സിലെ വർഗീയത. ഹിന്ദു സ്ഥാനാർത്ഥികളെ കോൺഗ്രസ്സിലെ ന്യൂന പക്ഷങ്ങൾ ഒന്നിച്ചു തോൽപ്പിക്കും . പിന്നെ ഗ്രൂപ്പുകൾ പരസ്പരം തോൽപ്പിക്കും . അങ്ങനെ സ്വയം തോറ്റോളും. മറ്റാരും തോൽപ്പിക്കേണ്ടതില്ല. അങ്ങനെ പിണറായി മൂന്നാം വേർഷനും ഉണ്ടായേക്കും. ലോക്സഭാ പിരിച്ചുവിട്ടു ഇപ്പോൾ ഇലക്ഷൻ നടത്തിയാൽ എൻ ഡി എ ഇപ്പോഴത്തേക്കാൾ സീറ്റുകൾ കൂടുതൽ നേടും.
മോദിയും പിണറായിയും അവരുടേതായ ശൈലികൾ മാറ്റേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. മാറ്റിയാൽ കാണാൻ തീരെ ഭംഗിയില്ലാതാവും. ആർട്ടിഫിഷ്യൽ ആകും. അത് അരോചകം. കൊമേഡിയൻ റോളുകളിൽ ജഗദീഷ് വെറും കോമാളി ആയെ ഞാൻ കണ്ടിട്ടുള്ളു. "കാക്ക തൂറി " സീൻ പോലും അങ്ങനെ ആയിരുന്നു എനിക്ക്. എന്നാൽ ഇപ്പോൾ സീരിയസ് റോളുകളിൽ തിളങ്ങുന്നുണ്ട്. മനോഹരം. എനിക്ക് ഇഷ്ടപ്പെട്ടു. ഇത് ഒരു ശൈലി മാറ്റമായി കാണാമെങ്കിൽ ചില ശൈലി മാറ്റവും നന്നായേക്കാം.
സർ സംഘ ചാലക്ക് വ്യക്തമാക്കിയതു താഴെ ചിത്രത്തിൽ ഉണ്ട്. അദ്ദേഹം മോദിയെ കുറ്റം പറഞ്ഞിട്ടില്ല. പല പ്രാവശ്യം വായിച്ചാൽ വ്യക്തമാവും .

Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA