ഉമ്മൻ ചാണ്ടി അനുസ്മരണം/ ALIND / OMMAN CHANDI/ FINANCE MINISTER /SARITHA

 ഇന്ന് ഉമ്മൻ ചാണ്ടി അനുസ്മരണം(18.07.2024) മറിയാമ്മ ഉമ്മനെയും അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ, മറിയം ഉമ്മൻ മുതൽ പേര് ചാനലിൽ പ്രത്യക്ഷപെട്ടു അദ്ദേഹത്തെ വാഴ്ത്തുന്നു. ഓർമ്മകൾ പങ്കുവെക്കുന്നു. കുഞ്ഞൂഞ്ഞു സാറിന്റെ മെഴുകു പ്രതിമക്കു വല്യ സാമ്യം ഇല്ലെങ്കിലും ഭർത്താവു അടുത്ത് നിൽക്കുന്നതായി പ്രശംസിക്കുന്നു പ്രിയതമ. സാറിനെ ഓർക്കാതെ തരമില്ല കുണ്ടറ അലിൻഡ് ജീവനക്കാർക്ക്. വെറും നിസ്സാര തുക സെയിൽസ് ടാക്സ് കുടിശ്ശിക വരുത്തിയതിനു കുണ്ടറയിലെ രണ്ടു യൂണിറ്റുകളും പൂട്ടിച്ചു സീൽ ചെയ്തത് അന്ന് ഈ സമയം ഈ യൂണിറ്റുകളിൽ പണിയെടുത്തിട്ടുള്ളവർ എങ്ങനെ മറക്കും. 1980 കളുടെ അവസാനം. അലിൻഡ് നഷ്ടം വന്നു ബി ഐ എഫ് ആർ നു റെഫർ ചെയ്തു പുനരുദ്ധാരണത്തിനുവേണ്ടി. പുതിയ പ്രൊമോട്ടർ എത്തി. എന്നിട്ടും ലാഭം ആക്കാൻ കഴിയാഞ്ഞു സെയിൽസ് ടാക്സ് കുടിശ്ശിക വരുത്തി. ഉമ്മൻ ചാണ്ടി സാർ ഫിനാൻസ് /റവന്യൂ മന്ത്രി (1991-1994). റവന്യൂ റിക്കവറി നടപടി ഉണ്ടായി . കൊല്ലം എസ് പി യുടെ നേതൃത്വത്തിൽ കുണ്ടറ പോലീസും സായുധ പോലീസും (KAP ) വാൻ കണക്കിന് ഫാക്ടറിയിലേക്കു ഇരച്ചുകയറി മെഷീൻ സ്റ്റോപ്പ് ചെയ്യിപ്പിച്ചു. പേപ്പട്ടികളെ വിരട്ടിയോടിക്കുന്നപോലെ ജീവനക്കാരെ ഓടിച്ചു ടൈം ഓഫീനിനു പുറത്തിറക്കി ഫാക്ടറി സീൽ ചെയ്തു . രണ്ടു പ്ലാന്റുകളും (സ്റ്റീൽ വയർ പ്രോഡക്റ്റ് ഡിവിഷൻ, കേബിൾ പ്ലാന്റുകളും) പൂട്ടി എന്നാണ് ഓർമ. രണ്ടിലും കൂടി 700 ഓളം ജീവനക്കാർ. ഐ എൻ ടി യു സി ക്കു മൂന്നോ നാലോ യൂണിയനുകൾ ഉണ്ടായിരുന്നു അലിൻഡിൽ രണ്ടു യൂണിറ്റിലുമായി. അന്നത്തെ ജനറൽ മാനേജർ ആയിരുന്ന ഓ സി ചെറിയാൻ സാർ (പരേതനായ നടൻ ക്യാപ്റ്റൻ രാജുവിന്റെയും ബന്ധു. ഉമ്മൻ ചാണ്ടിയുമായും എന്തോ ബന്ധം ഉണ്ടെന്നു തോന്നുന്നു ) ഉമ്മൻ ചാണ്ടിയെ കോൺടാക്ട് ചെയ്യാൻ പതിനെട്ടടവും നോക്കിയിട്ടു നടന്നില്ല . ഐ എൻ ടി യു സി നേതാക്കൾ വിചാരിച്ചിട്ടും ഒരു സഹായവും ചെയ്തില്ല . കോടതി ഇടപെട്ടാണ് തുറന്നത് എന്നാണ് എൻ്റെ ഓർമ . എൺപതുകളിലെ ഉമ്മൻ ചാണ്ടി അല്ലായിരുന്നു തൊണ്ണുകളിൽ ഉള്ള ആൾ . ഒരു ലക്ഷം രൂപയോ മറ്റോ ആയിരുന്നു കുടിശ്ശിക. പലിശയും പലിശക്ക് പലിശയും കൂടി 12 കോടി 90 ലക്ഷം ആയിട്ടുണ്ട് 2023 ലെ ബാലൻസ് ഷീറ്റ് അനുസരിച്ചു . ഇപ്പോഴും തുക കുറച്ചുകിട്ടാൻ ചർച്ചകൾ നടക്കുന്നുണ്ട് എന്നാണ് അറിവ് . അലിൻഡിനു വേണ്ടി ഒരു സഹായവും ചെയ്തില്ല എങ്കിലും സാറിന്റെ സുന്ദരമുഖം ഓർക്കുന്നു ഒപ്പം സരിതയുടെ മുഖവും എന്റെ മനസ്സിൽ ഓടി എത്തും. കറിയാച്ചൻ എന്നോട് പറഞ്ഞ ചിലവിവരങ്ങൾ താഴെ "കേരളം കണ്ടതിൽ വെച്ച് ഏറ്റവും മോശം മന്ത്രിസഭാ ആയിരുന്നു ഉമ്മൻ സാറിന്റെ."കറിയാച്ചൻ തുടർന്നു മാത്രമല്ല ഒരു തുടർ ഭരണവും ഉണ്ടാകും എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു പോയിരുന്നു. ചാണ്ടി സാർ കേരളം മൊത്തം "സഭക്ക് "എഴുതിക്കൊടുത്തതായും പറഞ്ഞു. നക്ക പിച്ച എൻ എസ് എസ് നും എസ എൻ ഡി പി ക്കും കൊടുത്തിട്ടുണ്ട് എന്നും . ബാബു വളർന്നു വരുന്നത് സഹിച്ചില്ല സാറിനു . ബാബുവാണെങ്കിൽ ചാണ്ടി ഭക്തൻ. അഴിമതി ഇല്ലാത്ത ബാബുവുനെകൊണ്ട് തമിഴ് നാട്ടിൽ കൃഷിപ്പാടങ്ങൾ സ്വന്തമാക്കി എന്ന് ഒരു സമയം എൽ ഡി എഫാണ് ആരോപിച്ചതെന്നും കറിയാച്ചൻ. പിടിക്കപ്പെട്ടപ്പോൾ എല്ലാം ബാബുവിന്റെ തലയിൽ. കാണായ എല്ലമാർഗത്തിലും കാശ് അടിച്ചുമാറ്റി എന്നും ഒക്കെ. ഞാനും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും കറിയാച്ചന് സൂചിപ്പിച്ചു. സരിത നായർ എന്ന പാവം സ്ത്രീ കട്ടിലിൽ നിന്നും എഴുനേൽക്കാൻ വയ്യാതെ കിടക്കുന്നു. മെർക്കുറി, ജ്യൂസിൽ ചേർത്ത് ഡ്രൈവർ കൊടുത്തതാണെന്നു പത്രത്തിൽ കണ്ടുഎന്നും, ചാണ്ടിസാറിനെ ഓർക്കുമ്പോൾ കറിയാച്ചൻ സരിതയെയും ഓർക്കാറുണ്ട് എന്നും . അത് ആരും വെളിപ്പെടുത്താറില്ലെങ്കിലും കറിയാച്ചൻ വെളുപ്പെടുത്തി . സോളാർ വിഷയം പ്രമാദമായി. ഒരു നായർ പെൺകുട്ടി ജീവിക്കാനായി സോളാർ വൈദുതി ഉണ്ടാക്കുന്ന സ്ഥാപനം നടത്താൻ അനർട്ടിന്റെ കമ്പനികളുടെ പാനലിൽ തന്റെ കമ്പനിയേയും ചേർത്തുകിട്ടാൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയെ കാണാൻ എത്തിയപ്പോൾ എന്തെല്ലാമാണ് കാട്ടിക്കൂട്ടിയത്. അദ്‌ഭുതം തന്നെ എന്ന് കറിയാച്ചൻ . ചാണ്ടി സാർ മാത്രമല്ല മന്ത്രിസഭയിലെ പലരും ഉപയോഗിച്ച കൂട്ടത്തിൽ ഉണ്ടെന്നും മറ്റും ശിവരാജൻ സാറിന്റെ സിറ്റിങ്ങിലെ വിവരങ്ങൾ പത്രങ്ങളിൽ വന്നപ്പോൾ കണ്ടിട്ടുണ്ട്. ഉദ്യാഗസ്ഥന്മാരും കൂട്ടത്തിൽ ജോപ്പനും കോപ്പനും ഒക്കെ ഉണ്ട്. എന്നിട്ടും പാനലിൽ കമ്പനിയുടെ പേര് ചേർക്കാഞ്ഞതിനാൽ പുറത്തേക്കു ഓരോരുത്തരുടെ പേരുകൾ വെളുപ്പെടുത്തി എന്നും ഒക്കെ . ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ എല്ലാം വ്യകതമായിട്ടുണ്ട്. ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉപയോഗിച്ച് ആ സ്ത്രീയുടെ നാണം തന്നെ ഇല്ലാതാക്കി . മകനും ഇതിന്റെ ഭാഗമായെന്നു മറ്റൊരു നർത്തകി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മുഖ്യമന്ത്രി ഉൾപ്പെടുന്ന സ്ത്രീ വിഷയം കേരളത്തിലെ ആദ്യ സംഭവം. രാഷ്ട്രീയക്കാരൻ ആയതിനാൽ പിണറായി ക്ലീൻ ചിറ്റ് കൊടുത്തു. ശിവരാജൻ സാർ ഒന്ന് പോയിക്കിട്ടാൻ കാത്തിരിക്കുകയാണ് ആ കമ്മിഷൻ റിപ്പോർട്ട് തിരുത്താൻ. അതും തിരുത്തിക്കഴിയുമ്പോൾ ഉമ്മൻ ചാണ്ടി സാർ പുണ്യവാളൻ ആകും. ഇപ്പോൾ തന്നെ അതിന്റെ ശ്രമം ആണ് നടക്കുന്നത് . ഇത്ര വൃത്തികെട്ട മന്ത്രിസഭ വേറെ ഉണ്ടായിട്ടില്ല എന്ന് കറിയാച്ചൻ പറയുന്നു. ചാണ്ടിയ്‌യും കുഞ്ഞാലിയും ഇബ്രഹിം കുഞ്ഞും മുനീറും മാണിയും അനൂപും സ്വന്തക്കാരെ മുഴുവൻ തിരുകി കയറ്റി. സ്വന്തക്കാരെയും ബന്ധുക്കളെയും ഏറ്റവും കൂടുതൽ തിരുകി കയറ്റിയതും കിക്ക്‌ ബാക്കുകൾ വാങ്ങിച്ചതും ചാണ്ടി മന്ത്രിസഭ എന്നും കറിയാച്ചൻ തട്ടിവിട്ടു .

ഇന്നത്തെ മാതൃഭൂമി പത്രത്തിലും, വാരാന്ത്യത്തിലും (13.09.2020) ഉമ്മൻ ചാണ്ടിയെ ലോക നേതാവായി ഉയർത്തുന്നു .
ഉമ്മൻ സാർ മുല്ലപ്പള്ളിയെ തിരുത്തും. കോൺഗ്രസ്സിനുള്ളിലെ ഹിന്ദുക്കളെ എല്ലാം അടിച്ചു ഒതുക്കി ഇട്ടിരിക്കുന്നു എന്നും ഉണ്ണിത്താനെയും മുരളിയേയും തോൽപ്പിക്കാനും മേലിൽ സീറ്റും ചോദിച്ചു വരാതിരിക്കാനും വടക്കു കൊമ്മ്യൂണിസ്റ് കോട്ടയിൽ കൊണ്ടുപോയി നിർത്തി. അയ്യപ്പൻ രണ്ടുപേരെയും രക്ഷിക്കുമെന്ന് കുഞ്ഞ് കുഞ്ഞു അവർകൾ സ്വപനത്തിൽ പോലും വിചാരിച്ചില്ല എന്നും ഒക്കെ കറിയാച്ചൻ പറയുന്നത് ഞാൻ കേട്ടിരുന്നു. ഹരീഷിന്റെ മീശയിലെ കറിയാച്ചൻ അല്ല. മോഹനവർമ്മ സാറിന്റെ കറിയാച്ചൻ അല്ല, ഇത് സാക്ഷാൽ കറിയാച്ചൻ. ഒറിജിനൽ. ഇവിടെ സിമൻറ് പണിക്കു വരുന്ന മേസ്റ്റരി. ഇപ്പോൾ ഇവിടെ പണി യില്ലാത്തതു കൊണ്ട് വരാറില്ല. തൊട്ടടുത്ത് മതില് പണി നടക്കുന്നു. അവിടെയുണ്ട് ഏകദേശം എൻ്റെ പ്രായം. മീശയില്ല . സമയം കിട്ടുമ്പോൾ എന്റെ അടുത്തെത്തും. മനസ്സിലുള്ളത് മുഴുവൻ പറയും. എന്നെകൊണ്ട് ഒന്നുംപറയിക്കുകയില്ല . എന്നാലും ഇടയ്ക്കു കയറി ഉമ്മൻ ചാണ്ടി അലിൻഡിനെ സഹായിക്കാതിരുന്ന വിവരം അറിയിച്ചു. നമ്മൾ നല്ല ശ്രോതാവുവായി ഇരുന്നോണം . എല്ലാ പണികളും ചെയ്യും. മണലും ചുമക്കും സിമന്റ് ചാക്കും മുതുകത്തു ചുമക്കും

Comments

Popular posts from this blog

ഇന്ന് ഉത്രാടം -------ചില അലിൻഡ് ഓർമ്മകൾ.

VCR/ JUSTICE SUDHAKARAN/JUSTICE SHAMSUDHEEN/ VIDEOCON/ VENUGOPAL DHOOT/CONSUMER DISPUTES REDRESSAL COMMISSION

KRISHNAYANAM/THULASI KOTTUKKAL/തുളസി കോട്ടുക്കലിന്റെ കൃഷ്ണായനം /ഹരിശ്രീ ബുക്ക്സ് പുനലൂർ