ഏലൂർ കിഴക്കും ഭാഗത്തെ ശാഖയെ പറ്റി എഴുതും മുൻപ് രണ്ടു മൂന്നു സംഭവങ്ങൾ പറയേണ്ടിരിക്കുന്നു . ഏലൂരിൽ വീട് പണിതതു മുതൽ വളരെ വർഷങ്ങൾ ആയി ഞങ്ങളുടെ വീട് "പ്രശാന്തി "വാടകക്കു കൊടുത്തിരിക്കുകയായിരുന്നു. FACT യിൽ ഉള്ളവരായിരുന്നു മാറി മാറി താമസിച്ചിരുന്നത്. വീട് വാടകക്കു കൊടുക്കുക എന്നതൊരു ബിസിനസ് ആയിരുന്നു ഏലൂരിൽ ഫാക്ട് ജീവനക്കാർക്ക് എല്ലാം ക്വാർട്ടേഴ്‌സ് സൗകര്യം ഇല്ലാത്തതിനാൽ. ഇവർക്ക് ഹവ്സ് റെൻറ് അലവൻസ് കിട്ടുമായിരുന്നു. പുറകുവശം മുഴുവൻ അച്ചാമ്മ വെച്ച തെങ്ങുകൾ . ആരും നോക്കാനില്ലാത്തതുകൊണ്ടു താഴെ വീഴുന്ന തേങ്ങാ പെറുക്കിക്കൊണ്ടു പോകുന്നത് കൂടാതെ രാത്രിയിൽ തെങ്ങിൽ കയറി കട്ടോണ്ടുപോകുന്ന രീതിയും ഉണ്ടായിരുന്നു. പിന്നെ മതിൽ കെട്ടിയെങ്കിലും മതിൽ ചാടി വന്നു രാത്രിയിൽ തേങ്ങാ ഇട്ടോണ്ടുപോകും. 1978 ഏപ്രിലിൽ ഞങ്ങൾ താമസിക്കാൻ വന്നപ്പോഴും വർഷങ്ങൾ ആയി ചെയ്യുന്ന പരിപാടി തുടർന്നു . തേങ്ങാ കട്ടോണ്ടുപോകുന്ന വിവരം പറഞ്ഞത് കണക്കൻ. ഇത് പതിവായപ്പോൾ (കുണ്ടറയിൽ 45 ദിവസം കൂടുമ്പോഴാണ് തേങ്ങാ ഇടുക . ഇവിടെ 30 ദിവസം ) കണക്കൻ തെങ്ങിൽ സൂചി കുത്തി വെക്കാനുള്ള വിദ്യ പറഞ്ഞുതന്നു . കണക്കൻ അത് ചെയ്യില്ല എന്നും. ഒരുദിവസം കോണി വെച്ചിട്ടു പോയി. ഞാൻ തെങ്ങിൽ കയറി തയ്യൽ സൂചികൾ കൊത വെട്ടി മൂട് തിരിച്ചു കുത്തിവെച്ചു . കുറച്ചു ദിവസം കഴിഞ്ഞു പ്രധാന ഇടതുപക്ഷ പാര്ടികാരനും ജംക്ഷനിലെ പൊടി ചട്ടമ്പിയുമായി കണ്ണൻകുട്ടി കാലിൽ ഒരു കെട്ടുമായി മുടന്തി മുടന്തി നടന്നു പോകുന്നതും കണ്ടു. അതിൽപിന്നെ ഒരു തേങ്ങപോലും മോഷണം പോയിട്ടില്ല. ചുറ്റുവട്ടത്തൊക്കെ ഇതൊരു സംഭാഷണമായി . തൊട്ടടുത്ത പറമ്പിന്റെ ഉടമസ്ഥൻ ഫാക്ടിൽ ജോലിചെയ്യുന്ന ഒരാളുടെ. അതിർത്തി മാന്തലും അതിർത്തിയിൽ വൃക്ഷങ്ങൾ നട്ടു മറ്റുള്ളവരുടെ പറമ്പിലേക്ക് വളർത്തിവിടുന്ന സ്വഭാവം ഉള്ള ആൾ. മകൾ കേരളത്തിലെ മികച്ച വോളി ബോൾ പ്ലയെർ . ഇപ്പോൾ കലൂരിൽ താമസം ഉണ്ട്. വൃക്ഷങ്ങളുടെ ശാഖകൾ കോതി പറമ്പിലേക്ക് സൂര്യപ്രകാശം കിട്ടത്തക്ക രീതിയിൽ ആക്കി തരണം എന്ന് അച്ഛൻ അദ്ദേഹത്തോട് അപേക്ഷിച്ചു . അദ്ദേഹം അനങ്ങിയില്ല. ഏലൂർ പോലീസ് സ്റ്റേഷനിൽ അച്ഛൻ പരാതി കൊടുത്തു .( രണ്ടാം ലോകമഹാ യുദ്ധത്തിൽ പങ്കെടുത്ത സൈനികനാണ് അച്ഛൻ.) അതുകൊണ്ടു പോലീസ് ഉടൻതന്നെ വന്നു നോക്കിയിട്ടു പോയി. അതിൽ ഒരാൾ നിങ്ങൾ വെട്ടിക്കോ ഞങ്ങൾ വെട്ടുകയില്ല എന്നറിയിച്ചു. ഒരുദിവസം ഞാൻ പ്ലാവിൽ കയറി ഞങ്ങളുടെ ഭാഗത്തേക്കുള്ള എല്ലാ ശാഖകളും വെട്ടി താഴെ ഇട്ടു . താഴോട്ട് നോക്കിയപ്പോൾ ജനക്കൂട്ടം താഴെ . അദ്ദേഹവും മക്കളും വെട്ടുകത്തി. ഉലക്ക, കോടാലിയുമായി എന്നെ വെട്ടാൻ താഴെ. ഇറങ്ങി വരൻ ആവശ്യപ്പെട്ടു. ഈ ബഹളങ്ങൾ കേട്ടാണ് ആൾക്കാർ കൂടിയത്. മുഴുവൻ വെട്ടി ശരീരത്തു തൊട്ടാൽ കൊന്നുകളയും എന്ന് ഭീഷണി മുഴക്കി ഞാൻ താഴെയിറങ്ങി . ചുമട്ടുകാരനും മറ്റൊരു അതികായനുമായ കാസിം ആൾകൂട്ടത്തിനിടയിൽ നിന്നും വിളിച്ചു പറഞ്ഞു " അതുവേണ്ട ...പണികഴിഞ്ഞില്ലേ? ഇനി കയറിപോകു " ഞാൻ മതില് ചാടി വീട്ടിലേക്കു പോയി. പത്തുമിനിട്ടിനകം പോലീസ് വന്നു. അവർ എല്ലാം നോക്കിയിട്ടു ഒന്നും മിണ്ടാതെ തിരിച്ചു പോയി . ഇതും ഈ കൊച്ചു ഗ്രാമത്തിൽ പാട്ടായി. ഏലൂരിൽ ദേശാഭിമാനി പത്രവിതരണം ചെയ്യുന്നത് ഗംഗാധരൻ. മാർക്സിറ്റ് നേതാവ് . ഗംഗാധരനും നാലഞ്ചു ആണ്മക്കളും മുടിചൂടാമന്നന്മാർ. എൻ പി ശങ്കരൻ കുട്ടി ചേട്ടനെ ( ഏലൂരിൽ ബി ജെ പി യുടെ ആദ്യകാല നേതാവവും അകന്ന ബന്ധുവും ) കൈ വെച്ചവരിൽ ഇവരും ഉണ്ട് . ഒരുദിവസം മകനിൽ ഒരാൾ (PURUSHAN) എൻ്റെ വീടിന്റെ അടുത്തുള്ള ഇടവഴിൽ എന്നെ സമീപിച്ചു ഇവിടെ "വലിയ ആൾ "കളിക്കരുത് എന്ന് ഭീഷണിപ്പെടുത്തി . ഞാൻ പുള്ളിയുടെ അടുത്തേക്ക് ഒന്നുകൂടെ ആഞ്ഞു പറഞ്ഞു: എനിക്ക് നഷ്ട്ടപ്പെടാൻ ഒന്നും ഇല്ല. പേരും അഡ്ഡ്രസ്സും ഇല്ല. നിനക്ക് പേരും പെരുമയും അഡ്ഡ്രസ്സും ഒക്കെ ഉണ്ട്. എന്നോട് കളിച്ചാൽ ഞാൻ അത് ഇല്ലാതാക്കും. ഞാനും പഴയ പ്രവർത്തകൻ ആണെന്ന് മറക്കണ്ട. ഇത്രയും പറഞ്ഞു ഞാൻ നടന്നു പോയി. വീടിനു എതിരെ താമസിക്കുന്ന ബീരാൻ കുട്ടി ഇതൊക്കെ കണ്ടു കടന്നു പോയി ( മമ്മത് , ഹമീദ് , ഷറഫുദീൻ എന്നിവരുടെ ബാപ്പ ) ഈ സംഭവങ്ങൾക്കു ശേഷമാണ് ഞാൻ നാറാണത്തു ശാഖയിൽ എത്തപ്പെടുന്നത് . അവിടെ എത്താൻ ഇതും ഒരു കാരണമായി വേണമെങ്കിൽ ബന്ധപ്പെടുത്താം. നാറാണത്തു ശാഖയിൽ തുളസി എന്നൊരാളെ പരിചയപ്പെട്ടു . എന്റെ വീടിനു പുറകിൽ അൽപ്പം ദൂരെ മാറിയാണ് വീട്. വല്ലപ്പോഴുമേ ശാഖയിൽ വരാറുള്ളൂ..
ഒരുദിവസം തുളസി യോടൊപ്പം നടക്കുന്നതിനിടയിൽ തുളസി പറഞ്ഞു നമ്മുടെ വീടിനടുത്തു ഒരു ശാഖ ഉണ്ടായിരുന്നു എന്നും ഞാനായിരുന്നു മുഖ്യ ശിക്ഷകൻ എന്നും. പാർട്ടിക്കാരും മുസ്ലിങ്ങളും ചേർന്ന് സംഘസ്ഥനിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കി പൂട്ടിച്ചെന്നുംഒക്കെ.
എൻ്റെ വീടിനടുത്തുതന്നെ പള്ളി ഉണ്ട്. കുണ്ടറ ഏളമ്പളൂർ ദേവി ക്ഷേത്രത്തിനു അടുത്ത് ഉള്ള പള്ളിയിൽനിന്നും ബാങ്ക് വിളി കെട്ടിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി അഞ്ചുനേരം തൊട്ടടുത്തുനിന്നും ബാങ്ക് വിളി കേൾക്കുന്നത് ഏലൂരിൽ വന്നശേഷം. ഏലൂർ , കയന്റിക്കര, തോട്ടക്കാട്ടുകാര, മുപ്പത്തടം കളമശ്ശേരി, കടുങ്ങലൂർ, ദേശം, ആലുവ മുതൽ സ്ഥലങ്ങളിൽ മുസ്ലിങ്ങൾ എങ്ങനെ എത്തി എന്നതിന് ചരിത്രം ഉണ്ട്. സുബാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം" എന്ന നോവലിൽ അല്പം പരമാർശിച്ചിട്ടുണ്ട്. നായന്മാരെ അല്പം കളിയാക്കിയിട്ടുണ്ടെങ്കിലും ആ രീതിയിൽ ആലുവയുടെ ചരിത്രം പറയുന്നതാണ് ആ നോവൽ. തിരുവിതാംകൂർ ആദ്യം ആക്രമിക്കാൻ വന്നത് ഹൈദരലി 1767 ൽ . ആദ്യം തടഞ്ഞത് ഏലൂർ മൂപ്പൻ. മൂപ്പനെയും സംഘത്തെയും തോൽപ്പിച്ചു മതം മാറ്റി. നാണക്കേടുകൊണ്ടു ഇവരൊന്നും തിരിച്ചു വീട്ടിൽ ചെന്നില്ല. ആലുവയിലും പരിസരങ്ങളിലും തങ്ങി . പിന്നെ ടിപ്പുവിന്റെ ആക്രമണങ്ങളിലും മതം മാറ്റം ഉണ്ടായി. ഇവരുടെ പിൻഗാമികൾ ആണ് ഇപ്പോഴുള്ള മുസ്ലിങ്ങൾ. നോവൽ രൂപേണ യുള്ള ചരിത്രത്തിൽ പരാമർശം മാത്രമേയുള്ളു . മുഴുവൻ ചരിത്രം ഇല്ല . ആ ചരിത്രം പിന്നെ പറയാം. പള്ളി പരിസരം മുഴുവൻ അവർതന്നെ . ഇപ്പോഴത്തെ കാര്യം പറയേണ്ടതില്ല .
തുളസി തുടർന്നു " നമുക്ക് ആ ശാഖ വീണ്ടും തുടങ്ങിയാലോ ? " . "നോക്കാം " എന്ന് ഞാൻ. ഒരുദിവസം ഞാനും തുളസിയും ശങ്കറും സംഘസ്ഥാൻ കാണാൻ ചെന്നു . ഇ എസ് ഐ ഡിസ്പെന്സറിക്കും ഇന്ത്യൻ അലൂമിനിയം കമ്പനിയിൽ നിന്നും വിരമിച്ച നാരായൺകുട്ടിയുടെ മകൻ മുരുകൻ നടത്തുന്ന കടയുടെ ഇടയിലുള്ള വഴിയിലൂടെ കുറേ ദൂരം നടന്നു വളവിൽ /തിരുവിൽ ആയി ഒരുവീടുണ്ട്. ആൾ താമസം ഇല്ലാത്ത വീട്. ഉടമസ്ഥൻ ദൂരെ മറ്റെവിടെയോ താമസിക്കുന്നയാൾ . എൻ ആർ ഐ ആയിരുന്നോ എന്ന് ഇപ്പോൾ ഓർമയില്ല. രണ്ടു കരിങ്കൽ കെട്ടിനിടയിൽ ഗേറ്റ് ഉണ്ടെങ്കിലും പൊട്ടിപൊളിഞ്ഞത് . ആർക്കും അതുവഴി കയറി ചെല്ലാം. ഞങ്ങൾ അകത്തുകയറി പരിശോധിച്ചു . ചുറ്റിലും നല്ല പറമ്പും ഉണ്ട് . വീടിനു പുറകിൽ കാടുപിടിച്ചുകിടന്നിരുന്ന സ്ഥലത്താണ് ശാഖ നടന്നിരുന്നത്. തൊട്ടടുത്തുള്ളത് എഛ് ഐ എൽ (HINDUSTAN INSECTICIDES LIMITED) ക്വാർട്ടേഴ്‌സ് . ശങ്കർ ഈ ക്വാർട്ടേഴ്സിൽ ആണ് താമസിച്ചു എറണാകുളത്തു ഏതോ കോഴ്സിന് പഠിച്ചിരുന്നത്. ശങ്കർ എഛ് ഐ എൽ ജീവനക്കാരൻ ആയ ചേട്ടനൊപ്പം ആണ് താമസം. ബോഡി ബിൽഡർ. കൂടാതെ ജിംനാസ്റ്റിക്‌സും അറിയാം . നിന്ന നിൽപ്പിൽ പുറകോട്ടു നിമിഷ നേരം കൊണ്ട് കരണം മറിയാൻ കഴിയും . ഒരുദിവസം ഞങ്ങൾ കാടുവെട്ടിത്തെളിച്ചു ശാഖ തുടങ്ങി . തുളസി എങ്ങുനിന്നോ കുറച്ചു കുട്ടികളെയും കൊണ്ടുവന്നു. ഒരു ദിവസം ശാഖ കഴിഞ്ഞു പോകുമ്പോൾ മേല്പറഞ്ഞ ആൾ തുളസിയെ വിളിച്ചു മാറ്റി നിർത്തി ഞാനും ശങ്കറും കേൾക്കാതെ എന്തോ പറഞ്ഞട്ടു പോയി. അവിടെ ശാഖ നടത്തരുത് എന്നായിരുന്നു ആവശ്യം. ഞങ്ങൾ അത് മൈൻഡ് ചെയ്യാതെ ശാഖ തുടർന്നു . ശാഖ നിർത്തിക്കേണ്ടത് അവരുടെ ആവശ്യമാണല്ലോ. ലക്‌ഷ്യം കുട്ടികൾ. ഹിന്ദുകുട്ടികൾ മൊത്തം ശാഖയിൽ വന്നാൽ അവർക്കു ആളെ കിട്ടാതാകും. അവരുടെ വിഷമം ശാഖ നടക്കുന്നതിൽ അല്ല കുട്ടികളെ നല്ല പൗരന്മാരായി മാറ്റിയെടുക്കുന്നതിൽ. ക്യാമ്പസ് രാഷ്‌ടീയത്തിന്റെ ലക്ഷ്യവും അതാണല്ലോ. കുട്ടികൾ "ശക്തിയുള്ളവരെ" ഇഷ്ടപ്പെടുന്നവർ . ക്യാമ്പ്‌സിൽ അടിപിടി ഉണ്ടാക്കി വിജയിച്ചുകൊണ്ടിരുന്നാൽ രാഷ്ട്രീയമില്ലാത്ത സ്കൂളിൽ നിന്നും വരുന്ന കുട്ടികൾ എസ് എഫ് ഐ യിലേക്ക് അടുക്കും. കാലക്രമേണ നേതാക്കൾ ആകും. .വയസ്സായിക്കഴിയുമ്പോൾ ആണ് സത്യങ്ങൾ പിടികിട്ടുന്നത് നമ്മുടെ ജി. സുധാകരനെ പോലെ. അവർ അടങ്ങിയിരുന്നില്ല . വീട്ടുടമസ്ഥനെ കണ്ടുപിടിച്ചു വിരട്ടി ശാഖ നടത്തിക്കരുത് ആ പറമ്പിൽ എന്നാവശ്യപ്പെട്ടു. ഒരുദിവസം വീട്ടുടമസ്ഥൻ ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപെട്ടു . ദയനീയാവസ്ഥ പറഞ്ഞു. സങ്കടപ്പെട്ടു . ഞങ്ങൾ നിർത്താം എന്ന് സമ്മതിച്ചു വാക്കുകൊടുത്തു . വലിയ താമസമില്ലാതെ രണ്ടു കരിങ്കൽ തൂണിനിടയിൽ ബലമുള്ള ഇരുമ്പു ഗേറ്റ് ഇട്ടു പറമ്പു പൂട്ടി. ഞാൻ കുണ്ടറക്കു പോയി. ശങ്കറിന്റെ പഠിത്തം കഴിഞ്ഞു ശങ്കറും പോയി . തുളസി ഇപ്പോൾ ഉണ്ടോ എന്നറിയില്ല. ഇതെല്ലം നടന്നത് രണ്ടുവർഷവും നാല് മാസത്തിനകവും . അതായത് 1978 ഏപ്രിലും 1980 സെപ്റ്റംബറിനകവും.
ഈ പരിസരത്തു ഒരു ശാഖ തുടങ്ങാൻ സ്കോപ്പ് ഉണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ ഞാനും സഹകരിക്കാം വയസ്സ് എഴുപതിനോട് അടുക്കുന്നു എങ്കിലും. ആഴ്ചയിൽ ഒന്നായി തുടങ്ങാം . പിന്നെ എണ്ണം കൂട്ടാം . എഴുത്തു ദീർഘമായി പോയത് ക്ഷമിക്കണം .
കുറിപ്പ് : കിഴക്കും ഭാഗത്തു രണ്ടു ക്ഷേത്രം ഉണ്ട്. ഇലഞ്ഞിക്കൽ ദേവി ക്ഷേത്രം ഞങ്ങളുടെ ഭരദേവത ക്ഷേത്രം ആണ്. തൊട്ടടുത്ത് ശിവ ക്ഷേത്രം. നടുക്ക് ചെറിയ നാഗ ക്ഷേത്രം . എൻ്റെ അച്ചാമ്മയുടേ എടക്കത്താഴത്തു വീട്ടുകാർ ആണ് ഇപ്പോൾ ക്ഷേത്രങ്ങൾ ഭരിക്കുന്നത് . എല്ലാവരും കോൺഗ്രസ്സുകാർ. എൻ്റെ കസിൻ ബ്രദർ ഇ കെ സേതു ചേട്ടൻ ആണ് നേതാവ് . ഈ ക്ഷേത്രങ്ങളിൽ ശാഖ നടത്താൻ സമ്മതിക്കുകയില്ല . ഇ കെ സേതുചേട്ടൻ പ്രസിഡന്റ് ആയ ഏലൂർ കോപ്പറേറ്റീവ് ബാങ്കിൽ പോലും എന്നെ വോട്ട് ചെയ്യാൻ സമ്മതിക്കുകയില്ല.
Comments
Post a Comment