മാതൃഭൂമി ദിനപത്രത്തെ ആക്രമിക്കൽ/ MATHRUBHUMI/ Jinachandran/ M P Virendrakumar/ KTC
മാതൃഭൂമി ദിനപത്രത്തെ ആക്രമിക്കൽ
-------------------------------------------------------
ഞാൻ എന്റെ കുട്ടികാലം മുതൽ കാണുന്ന പത്രം. 1955 മുതൽ. കെ പി കേശവമേനോന്റെയും കോഴിപ്പുറത്തു മാധവൻ നായരുടെയും കൃഷ്ണ മേനോന്റെയും ഒക്കെ പത്രം. സാമ്പത്തീക ശക്തിയായി പിറകിൽ നില കൊണ്ടത് കൽപ്പറ്റയിലെ ജിനചന്ദ്രൻ, മറ്റൊരു ശക്തി എറണാകുളത്തെ ഓഡിറ്റർ വർമ്മ ആൻഡ് വർമ്മ. പിന്നീട് നാലപ്പാട്ടുകാരുടെ ഷെയറുകൾ കെ ടി സി ഗ്രൂപ്പിന്റെ കൈകളിൽ എത്തി. എന്നിട്ടും ഇപ്പോൾ കൽപ്പറ്റ ഫാമിലിയുടെ കൈവശം ആണ് 42 ശതമാനം ഷെയറുകൾ . 22 ശതമാനം കെ ടി സി ഗ്രൂപ്പിന്റെ കൈവശം . ബാക്കി പൊതുജനത്തിന്റെ. ഇതിൽ വർമ്മ ആൻഡ് വർമ്മ ഉൾപ്പെടെ . ഇതിൽ ഒരു ശതമാനത്തിൽ ഏറെ ഷെയറുകൾ ഉള്ളത് വർമ്മ കടുംബത്തിനു മറ്റു നായർ ഫാമിലികൾക്കും . പുറത്തുനിന്നു മറ്റാർക്കും ഒരു ശതമാനത്തിൽ അധികം ഷെയറുകൾ ഇല്ല. ഇതിനർത്ഥം ഡയറക്ടർ ബോർഡിലും എഡിറ്റിങ്ങിലും മറ്റാര്ക്കും സ്വാധീനക്കാൻ കഴിയില്ല ഈ രണ്ടു ഗ്രുപ്പുകൾക്കും അല്ലാതെ. എന്നാൽ ഇപ്പോൾ രണ്ടു സ്വതന്ത്ര ഡയറക്ടർ മാർ ഉണ്ട്. പുറത്തു നിന്നും സമ്മർദം ഉണ്ടായാൽ അങ്ങനെ ചെയ്യാം. ഒരാൾ ഇടതിന്റെ ആവണം . മറ്റൊരാൾ (അഡ്വ ഷഹീർ സിംഗ് ) ലീഗിന്റേതും ആയിരിക്കാം . വെറും ഊഹം മാത്രം.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ എന്ന് വിളിക്കപ്പെടുന്ന ലോകത്തെ ഭൂരിപക്ഷ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ വ്യാപാര വ്യവസായങ്ങൾ ഹിന്ദുക്കൾക്ക് നടത്തിക്കൊണ്ടുപോകാൻ വളരെ പ്രയാസമാണ്. അവരുടെ ആൾക്കാർക്ക് പിരിവു കൊടുക്കണം/ ജോലി കൊടുക്കണം എന്നൊക്കെ ആവ്യശ്യപെട്ടു ശല്യം ചെയ്തുകൊണ്ടിരിക്കും. അവർക്കു എതിരെ നീങ്ങിയാൽ കൊച്ചുവെളുപ്പാം കാലത്തു വഴിയരുകിൽ ഇടുന്ന പത്രക്കെട്ടുകൾ പുറകെ വന്നു എടുത്തുകൊണ്ടുപോയി കത്തിക്കുന്നത് നമ്മൾ കണ്ടതല്ലേ ? അന്നേരം ഞാൻ ഉൾപ്പെടെ ഉള്ള ഹിന്ദുക്കൾ ഇവർക്കൊപ്പം ഉണ്ടായിരുന്നോ? . സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാൽ എന്തുഗുണം ? അവർ പ്രീണന നയം സ്വീകരിക്കുന്നതിൽ തെറ്റ് പറയാനാകില്ല. തലക്കെട്ടുകൾ നമ്മെ അലോസരപ്പെടുത്തും എങ്കിലും സത്യങ്ങൾ ഉൾപേജുകളിൽ കൊള്ളിച്ചു പത്ര ധർമം ചെയ്യുന്നുണ്ട് എന്നാണ് എൻ്റെ തോന്നൽ. രാഹുൽ രാജീവിന്റെ ലോക്സഭാ അഭിനയ വാർത്തയുടെ തലക്കെട്ടു എന്നേയും വേദനിപ്പിച്ചു . വരാന്തയിൽ കിടന്നപത്രം എടുത്തു ഹെഡിങ് വായിച്ചു ഉറക്കെ ഒരു കുണ്ടറ തെറി വിളിച്ചാണ് അകത്തെ ധനകാര്യത്തിലേക്കു കടന്നത്. ( ഷെയർ ട്രേഡിങ്ങ് ഉള്ളതുകൊണ്ട് ) പിറ്റേ ദിവസം മോദിയുടെ കത്തിക്കയറൽ ഫ്രണ്ട് പേജിൽ കൊടുത്ത ത് ഭാഗ്യമായി കരുതി . അകത്തെ പേജിൽഎല്ലാം വ്യക്തമായി കുറിച്ചിട്ടുണ്ട്. അവരുടെ പ്രീണനം നിലനിൽപ്പിന്റെ പ്രശനം. കൂട്ടത്തിൽ നമ്മളും എതിർത്താൽ കമ്പനി ഇല്ലാതായി എന്നുവരാം. കമ്പനി ഇല്ലാതായാൽ മൈനോരിറ്റികൾക്കു ഒന്നും സംഭവിക്കുകയില്ല. കുറെ ഹിന്ദുക്കളുടെ പ്രത്യേകിച്ചു കുറച്ചു നായന്മാരുടെ കുടുംബങ്ങൾ വഴിയാധാരം ആകും.
എന്റെ കൺമുന്നിൽ ഉണ്ടായ ചില സംഭവങ്ങൾ താഴെ.
1 . എറണാകുളത്ത് നായർ സ്ത്രീ ഒരു ബ്യൂട്ടി പാർലർ തുറന്നു. പച്ചപിടിച്ചു. അല്പം ദൂരെ മാറിയുള്ള മറ്റൊന്നിൽ ആൾ കുറഞ്ഞുതുടങ്ങി . അവർ അപഖ്യാതികൾ പറഞ്ഞു പരത്തി . ഫേഷ്യൽ ചെയ്ത ആളുടെ മുഖം തന്നെ കരിഞ്ഞു പോയി എന്നൊക്കെ. പതിയെ ബിസ്സിനെസ്സ് കുറഞ്ഞു. കോസ്റ്റ കവർ ചെയ്യാനാകാതെ പൂട്ടിപ്പോയി.
2 . വളരെ വർഷങ്ങൾക്ക് മുൻപ് മാവേലിക്കരയിൽ ഒരു നായരുടെ ആശുപത്രി ഉണ്ടായിരുന്നു. നല്ല ചികിത്സ . എൻ്റെ ബന്ധുവിനെ കാണാൻ ആ ആശുപത്രി സന്ദർശിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സഭയുടെ ആശുപത്രിയിൽ ആൾ തീരെ കുറഞ്ഞു. കോൺഗ്രസ്സിന്റെ ഭരണകാലത്തുള്ള ഭരണപരാജയങ്ങൾ മോദിയുടേതാക്കി രാഹുൽ രാജീവ് വിളിച്ചുപറയുന്നപോലെ ഇവരും പറഞ്ഞുണ്ടാക്കി . അതായതു തൊഴിൽ ഇല്ലായ്മ കോൺഗ്രസ്സ് ഭരണത്തിൽ ആയിരുന്നല്ലോ കൂടുതൽ. ഇന്ന് ജോലിക്കു ബാങ്കുകളിൽ പോലും ആളെ കിട്ടാനില്ല. എന്നിട്ടും ആയാൾ വിളിച്ചു കൂവുന്നത് തൊഴില്ലായ്മ ആണെന്നാണല്ലോ . ആ ആശുപത്രിയിൽ മരുന്ന് മാറികൊടുത്തു എന്നും രോഗി മരിച്ചുപോയി എന്നും ഒക്കെ. പതിയെ ആളുകുറഞ്ഞു. പൂട്ടി പോയി എന്നാണ് എന്റെ തോന്നൽ. ഇപ്പോഴത്തെ കാര്യം അറിയില്ല.
3 . ഇതേപോലെ തന്നെ ആണ് വടക്കൻ പറവൂർ കെ എം കെ ഹോസ്പിറ്റലിനും പറ്റിയത്. തള്ളി ഉന്തി മുന്നോട്ടു പോകുന്നു എന്നാണറിവ് .
4 . കുണ്ടറ അലിൻഡിനു അലൂമിനിയം കേബിൾ ചുറ്റാൻ റീലുകൾ വാങ്ങിയിരുന്നത് കായംകുളം വരെ വ്യാപിച്ചുകിടന്നിരുന്ന പല സോ മില്ലുകളിൽനിന്നും. ടെൻഡറുകൾ അനുസരിച്ചു. കരിക്കോട്ടെ നായരുടെ സോ മില്ലിനുംഓർഡർ ഉണ്ടായിരുന്നു. കുണ്ടറനിന്നും കൊല്ലത്തേക്ക് ബസ്സിൽ പോകുമ്പോൾ കരിക്കോട്ടു (കിളികളൂർ ) ഓവർ ബ്രിഡ്ജിലേക്കു കയറുന്നതിനു മുൻപായി വലതുവശത്തു ആയിരുന്നു ഈ മിൽ . ഞാൻ ബസ്സിൽ കോളേജിൽ പോകുമ്പോൾ ഒക്കെ ശ്രദ്ധിക്കുമായിരുന്നു അലിൻഡിനുവേണ്ടി റീൽ ഉണ്ടാക്കുന്ന ഈ സ്ഥാപനത്തെ. വലിയ ചങ്ങലയിൽ തൂങ്ങി നീങ്ങുന്ന മരത്തിന്റെ റീലുകളും കൃത്യ അളവിൽ മുറിച്ചു ഭംഗിയായി അടുക്കിവെച്ചിരുന്ന തടി കഷ്ണങ്ങൾ (വുഡ് ലാഗിൻസ് ) കാണാൻ നല്ല ചന്തമായിരുന്നു. ഒരു മിനി പ്ലാന്റ് . ഈ സോ മില്ലിന് പുറകിൽ മറ്റൊരാളിന്റെ ചെറിയ മില്ലും ഉണ്ടായിരുന്നു.
വർഷങ്ങൾക്ക് ശേഷം ഞാൻ അലിൻഡിൽ ഒരു ജീവനക്കാരനായി . കറങ്ങിത്തിരിഞ്ഞ് സെയിൽസ് ഡിപ്പാർട്മെന്റിൽ വന്നു. വിവാഹിതനായി വാടകക്ക് താമസം തുടങ്ങി . ഒരു ദിവസം രാത്രിയിൽ മുട്ടിവിളിച്ചു വീട്ടുടമസ്ഥൻ അറക്ക വാൾ ഉൾപ്പെടെ സോ മില്ലിലെ പലതും സ്റ്റോർ റൂമിൽ കൊണ്ടുവച്ചു പിന്നെ എടുത്തോള്ളാം എന്ന കണ്ടിഷനിൽ . ആഴ്‌ചകൾ കഴിഞ്ഞു കൊണ്ടുപോയി. ഉമ്മ സംഭവങ്ങൾ മായ യോട് പറഞ്ഞിരുന്നു. അതുവഴി ഞാനും അറിഞ്ഞു. വീട്ടുടമസ്ഥന്റെ ബന്ധു ആളാണ് പിറകിലെ മില്ലിന്റെ ഉടമ . കാശ്മീർ ഉൾപ്പെടെ എല്ലാ സ്റ്റേറ്റിലും കേബിൾ എത്തിക്കുന്ന കാലം. ഈ സോ മില്ലിൽ നിന്നും റീലുകൾ സമയത്തിനു കിട്ടാഞ്ഞു കൊണ്ട് അന്വേഷണം ഉണ്ടായി . മെഷീനറികൾ മോഷണം പോയതായി അറിഞ്ഞു . ഞങ്ങൾ ഈ മില്ലിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തു. നമുക്ക് അവരുടെ ഇന്റർനാൽ കാര്യങ്ങൾ അറിയണ്ടല്ലോ . ഡെസ്റ്റിനേഷനിൽ കൃത്യ സമയത്തു കേബിൾ ചെന്നില്ലെങ്കിൽ ബില്ലിൽനിന്നും പിഴ ഈടാക്കും രണ്ടു മുതൽ അഞ്ചു ശതമാനം വരെ . ഇത് തിരിച്ചുകിട്ടുകയില്ല . യഥാർത്ഥത്തിൽ ഇതായിരുന്നു അലിൻഡിന്റെ ലാഭം. കിട്ടേണ്ട ലാഭം പിഴ ആയി പോയാൽ അലിൻഡിന്റെ നഷ്ട്ടം ആര് തരും? ....ഈ സോ മിൽ ഉടമയുടെ വളർച്ച സഹിക്കാൻ കഴിയാഞ്ഞ തൊട്ടു പിറകിൽ ഉള്ള സോ മിൽ ഉടമ ചെയ്ത പണിയാണ് ഈ മോഷണം. പതിയെ ഈ സോ മിൽ പൂട്ടി. പിറകിലെ സോ മിൽ വളരുകയും ചെയ്തു.
കൃത്യമായാ ഉദ്ദേശത്തോടെ പാവങ്ങൾ ഹിന്ദുക്കളുടെ സ്ഥാപനങ്ങൾ ഇല്ലാതാക്കുന്നവരോടൊപ്പം നമ്മളും കൂടെ അവരുടെ കൂടെ കൂടിയാലുള്ള കഥ പറയാനുണ്ടോ? ആയതിനാൽ
മാതൃഭൂമി സബ്സ്ക്രിപ്ഷൻ നിർത്തരുത് എന്നാണ് എന്റെ എളിയ അപേക്ഷ
5. പാലാരിവട്ടത് ദമ്പതികൾ "ഹലാൽ ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ല " എന്ന ബോർഡുമായി ബേക്കറി /ടി /സന്ക്കസ് കട തുടങ്ങിയിരുന്നു കുറേകാലം മുൻപ് . അതായതു മുസ്ലിo കസ്റ്റമേഴ്സ് വരണ്ട എന്ന അർദ്ധമാകുന്നില്ലേ? ഞാൻ ഉൾപ്പെടുന്ന ഹിന്ദുസമൂഹം അവിടെ ചെന്ന് ചായകുടിച്ചു അവരെ വാനോളം വളർത്താൻ ശ്രമിച്ചോ? പി ഫ് ഐ കാർ ആക്രമിച്ചപ്പോൾ സംരക്ഷണം കൊടുത്തോ? കടയുടമസ്ഥർ ഇറക്കി വിട്ടു . അവരുടെ മുടക്കുമുതൽ നഷ്ടമായത് മിച്ചം. ഞാൻ ഉൾപ്പെടെ നമ്മളിൽ പലരും ധാരാളം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ഇട്ടു. കുറെ നാൾ കഴിഞ്ഞു ഇവർ കാക്കനാട് വീണ്ടും കട തുടങ്ങി . ഇതിനുമുടക്കാൻ പൈസ എങ്ങനെ ഉണ്ടാക്കുന്നു എന്നത് നമ്മൾ ആലോചിക്കാറില്ല. ഹിന്ദുക്കൾ മൊത്തം ക്യാപിറ്റലിനു ബുദ്ധിമുട്ടുന്നവർ. പലർക്കും ഗുദ സ്വർണ്ണമല്ല ബാങ്ക് ലോൺ ആണ് സഹായം. പലിശയും ഇൻസ്റ്റാൾമെന്റും അടയാനുള്ളത് വിറ്റു കിട്ടണം . ബാക്കിയുള്ളതുകൊണ്ടു അവരുടെ ചിലവും പിറ്റേദിവസത്തേക്കുള്ള വർക്കിംഗ് ക്യാപിറ്റലും ഉണ്ടാകണം . കാക്കനാട്ടും മുകളിലെത്തെ തരം ബോർഡ് വെച്ചോ എന്നറിയില്ല . അതും പൂട്ടി പോയി എന്നാണ് അറിവ് . അവിടെയും പി ഫ് ഐ കാർ കൂട്ടമായി പരാജയപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഒരു സ്വയംസേവകർ എന്ന നിലയിൽ ഇവരെ സഹായിക്കാൻ കഴിയാഞ്ഞതിൽ ഞാൻ വേദനിച്ചു. അതിലും വേദനിപ്പിച്ചത് എന്റെ പോസ്റ്റിന്റെ കമന്റ് കോളത്തിൽ ഇത്തരം ബോർഡ് വെക്കണമായിരുന്നോ / നൂലാമാലകൾ ഉണ്ടാക്കണമായിരുന്നോ എന്ന് നമ്മളിൽ ചിലർ എഴുതിക്കണ്ടതിൽ ആണ്. അതായതു മതേതരൻ ആയികൂടായിരുന്നോ എന്ന് . ഹിന്ദുക്കൾക്ക് വ്യാപാര വ്യവസായങ്ങൾ നിലനിർത്താൻ മതേതരൻ ആകുകയോ കുറഞ്ഞ പക്ഷം അത്തരം അഭിനയമോ , പ്രീണന മോ വേണ്ടിവരുന്ന കാലമാണ് . രണ്ടു ന്യൂന പക്ഷങ്ങളും കൂടി മുപ്പതു ശതമാനത്തിൽ ഏറെ ആണ് എന്ന വസ്തുത മറക്കരുത്. (ഹിന്ദുക്കളുടെ എണ്ണം പറയുന്നത് കാട്ടിൽ കിടക്കുന്ന ആദിവാസികളുടെ എണ്ണം കൂടെ ചേർത്താണ് .) ക്രിസ്താനികളുടെ കയ്യിൽ ഇരിപ്പു വ്യക്തമായി അറിയാമെങ്കിലും അവരെ നമ്മളോടൊപ്പം കൂട്ടാൻ ശ്രമിക്കുന്നത് അവരുടെ ശക്തിയും കൂടെ കൂട്ടി പിടിച്ചു നിൽക്കാൻ ആണെന്നാണ് എൻ്റെ വിശ്വാസം . നമുക്ക് ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥ. മാതൃഭൂമിയുടെ പ്രീണന നയം അങ്ങനെ കണ്ടാൽ പോരെ എന്നാണ് എന്റെ വക്തിപരമായ അഭിപ്രായം. മാതൃഭൂമി പ്രവാചക നിന്ദ നടത്തിയപ്പോൾ ഓഫീസ് ആക്രമിക്കുകയും വിതരണത്തിനായി കാലത്തു റോഡരുകിൽ ഇട്ടിരുന്ന പത്രക്കെട്ടുകൾ പുറകെ ചെന്ന് പിക്ക് അപ്പ് വാനിൽ ഇട്ടു കൊണ്ടുപോയി കൂട്ടിയിട്ടു കത്തിച്ചപ്പോൾ നമ്മൾ നോക്കി നിൽക്കുകയല്ലായിരുന്നോ ? വീരേന്ദ്രകുമാർ പാണക്കാട്ടും കാന്തപുരത്തെയും നേരിൽകണ്ട് ക്ഷമ ചോദിച്ചു . പബ്ലിക് ആയി ലെറ്റർ ഹെഡിൽ ക്ഷമിക്കാൻ എഴുതിക്കൊടുത്തു പ്രസ്ഥാനം നിലനിർത്താൻ. ജനാധിപത്യ രാജ്യത്താണ് ഇത് നടന്നത്. ഈ പത്രത്തിന്റെ വരിക്കാർ മൊത്തം മുസ്ലിങ്ങൾ ആണോ . അല്ല അവർക്കു ചന്ദ്രികയും സുപ്രഭാതവും സിറാജ് ഉം ഒക്കെയുണ്ട് . അവരുടെ ഇടയിൽ പിടിച്ചുനിൽക്കാനുള്ള കളി ആയി കണ്ടാൽ പോരെ?. ഹിന്ദുക്കളുടെ പ്രസ്ഥാനങ്ങൾ പൂട്ടാൻ കൂടെ നിൽക്കണോ എന്ന ഒരു പുനർ ചിന്തനം നല്ലതല്ലേ ? ബി ജെ പി മെമ്പർ ആണ് . ഓൺലൈനിലൂടെ ആണ് ആയതു . അഭിപ്രായം പാർട്ടിയുടേയോ മറ്റു പരിവാർ സംഘടനകളുടെയോ അല്ല. തികച്ചും വ്യക്തിപരം. മറ്റൊരു സംഭവം പുറകെ കുറിക്കാൻ ശ്രമിക്കാം . എല്ലാം എന്റെ ജീവിതവുമായി ബന്ധപ്പെട്ടത് .
N B നമ്മുടെ കടയിൽ കയറിവന്നാൽ ദൈവത്തിന്റെ പടം മാലയിട്ടു വെച്ചിട്ടുണ്ടോ? വിളക്കുകത്തിച്ചു വെച്ചിട്ടുണ്ടോ എന്ന് ശ്രദ്ധക്കാറുണ്ട്. ഇതുകണ്ടാൽ ചിലർ അപ്പോൾ തന്നെ ഇറങ്ങിപോകും . ചിലർ രണ്ടാമത് വരികയില്ല. അത്ര വെറുപ്പോടുകൂടിയാണ് നമ്മളെ കാണുന്നത്. ഞങ്ങളുടെ ഓഫീസ് ഒരു വക്കീൽ ഓഫീസ് ആയിട്ടുപോലും ഇതുണ്ട്. എന്നാലും കാലത്തു വിളക്കും ചന്ദനത്തിരിയും ഒക്കെ കത്തിവെക്കാറുണ്ട് . ബ്രോഡ്‌വേ യിൽ 2002 ൽ അനിയന്റെ കടയിൽ ഓഫീസ് തുടങ്ങിയപ്പോഴും പിന്നെ 2005 ൽ സ്വന്തം ഓഫീസ് ഹൈ കോർട്ട് ജംഗ്ഷനിൽ തുടങ്ങിയപ്പോഴും ഇത് തുടരുന്നു.
കുറിപ്പ് : മനോരമ കൊച്ചിയിൽ എത്തുംമുമ്പ് മാതൃഭൂമിയിൽ തൊഴിലാളി സമരം ഉണ്ടാക്കി 1978 ൽ ഏകദേശം മൂന്നുമാസം അടച്ചു ഇടിപ്പിച്ചായിരുന്നു മനോരമയുടെ വരവ് . നല്ലൊരുഭാഗം ആൾക്കാരും മനോരമ വരിക്കാരായി. ഞങ്ങളും മനോരമ വാങ്ങിയിരുന്നു. മാതൃഭൂമി പ്രിന്റിംഗ് തുടങ്ങിയപ്പോൾ മടങ്ങി വന്നു. എന്നാൽ വീരേന്ദ്രകുമാർ നിശബ്ദമായി കോട്ടയത്ത് മാതൃഭൂമി തുടങ്ങി. ചതിയുടെ ആവശ്യം ഉണ്ടായിരുന്നില്ല.
Comments
Post a Comment