ഉള്ളൊഴുക്ക്/ ULLOZHUKKU (UNDER CURRENT) FILM/ URVASI/ PARVATHI THIRUVOTH/J BABY/ NEE ENTE MOIDHEEN

 "ഉള്ളൊഴുക്ക് "സിനിമ കാണാതെ വിമർശനം  ഉന്നയിച്ചിരുന്നു.  ഇന്ന് 06 .08 .2024 ആമസോണിൽ കണ്ടു . ഇവിടെ യഥാർത്ഥ വില്ലത്തി ജിജി  അഞ്ജുവിന്റെ  'അമ്മ. ജോർജ് (അലന്സിയർ ) ന്റെ ഭാര്യ. തോമസ്സുകുട്ടിക്കു ബ്രെയിൻ ട്യൂമർ ആണെന്ന് അറിയിക്കാൻ പാതിരി വീട്ടിൽ വന്നു. ഈ പുരോഹിതൻ ആണ്  യഥാർത്ഥ വില്ലൻ. (സിനമയിൽ കാണിക്കുന്നില്ല) . പാതിരിക്കു ജോർജിനെ വിളിപ്പിച്ചു പറയാമായിരുന്നത് ജോർജില്ലാത്ത നേരം വീട്ടിൽ വന്നു മെത്തയിൽ ജിജിയെ ആശീർവദിച്ചു കാര്യം ധരിപ്പിച്ചു സ്ഥലവിട്ടു. ലീലാമ്മയാണ് പതിയോടു പറഞ്ഞതും. ജോർജിനോട് പാതിരി  വന്ന കാര്യം ജിജിക്ക്‌  അങ്ങനെ പറയാൻ കഴിഞ്ഞില്ല. അതുകൊണ്ടു തോമാസ്‌കുട്ടിയുടെ ട്യൂമർ വിശേഷവും   അറിയിക്കാൻ കഴിഞ്ഞില്ല. ജോർജ് ഹിന്ദു ചെറുക്കന്റെ കൂടെ പോകാതെ ഇരിക്കാനും കൂടി തോമസ്കുട്ടിയെകൊണ്ട് വിവാഹം കഴിപ്പിച്ചു. ട്യൂമർ വിവരം അറിയാൻ കഴിഞ്ഞിരുന്നേൽ തോമസുകുട്ടിക്കു വിവാഹം കഴിപ്പിച്ചു കൊടുക്കുകയില്ലായിരുന്നു എന്ന് ജോർജ് മകൾ അഞ്ജുവിനോട് പറയുന്നുണ്ട്.  അസുഖക്കാരനായ തോമസ്സുകുട്ടിക്കു (പ്രശാന്ത് മുരളി ) നല്ല ഭർത്താവാകാൻ കഴിഞ്ഞില്ല . രാജീവ് (അർജുൻ രാധാകൃഷ്‌ണൻ)   ആയുള്ള ബന്ധം തുടർന്നു . ഗർഭിണി ആയി.  ഉർവശി (ലീലാമ്മ ) എന്ന അമ്മായിയമ്മ യും ഭർത്താവ് നേരത്തെ മരിച്ചുപോയതിനാൽ ആഗ്രഹങ്ങൾ ഒതുക്കി കുഞ്ഞുങ്ങളെ വളർത്തി. അതുകൊണ്ടു മരുമകളുടെ മാനസിക തലങ്ങൾ മനസ്സിലാക്കുന്നു. അഞ്ജു (പാർവതി തിരുവോത് ) കാമുകൻ ഒപ്പം പോകാൻ ആദ്യം മുതലേ തയ്യാറാവുന്നു. അയാൾ ബാർ ജീവനക്കാരൻ . തുച്ഛ വരുമാനം. അതായിരുന്നു തടസ്സം . ഇവിടെ കഥാകൃത്തും തിരക്കഥാ  കൃത്തും സംവിധായകനും നിർമാതാവും കൂടി ഹിന്ദു സമുദായത്തെ അവഹേളിക്കുന്നു. രാജീവിനെ  ക്രിസ്തു മത വിശ്വാസി തന്നെ ആക്കിക്കൂടായിരുന്നോ? അല്ലങ്കിൽ തുച്ഛ വരുമാനക്കാരൻ ആക്കിയതെന്തിന് ?  സാമ്പത്തീക ഭദ്രത ഇല്ലാത്തതുകൊണ്ട് അർഹത ഇല്ലാത്ത വീട് ലീലാമ്മ (ഉർവശി ) യുടെ  എഴുതിവാങ്ങാൻ ആവശ്യപ്പെടുന്ന രംഗം സൃഷിടിച്ചത്  എന്തിനു? മനഃപൂർവം ഹിന്ദുക്കളെ അത്യാർത്തിക്കാരാക്കി കാണിക്കാനല്ലേ? രാജീവിന്റെ വിദ്യാഭാസ കുറവും,  കുറഞ്ഞ ജോലിയും, സ്വത്തു ആവശ്യപ്പെടലും കൊണ്ട് ഉള്ളൊഴുക്ക് സിനിമയിലെ പ്രധാനകഥാപാത്രമായ അഞ്ചുവിന്റെയും ലീലാമ്മയുടെയും ജിജിയുടെയും  മാനസിക വ്യാപാരങ്ങൾ കളഞ്ഞുകുളിച്ചു. സിനിമ കാര്യമായി വിജയിക്കാതെ പോയതും ഇതുകൊണ്ടു തന്നെ ആയിരിക്കണം. ഉർവശി നന്നായിട്ടുണ്ട് എങ്കിലും തമിഴിലെ  ജെ ബേബി യോളം എത്തിയിട്ടില്ല. പാർവതി തിരുവോത്ന്റെ   അഭിനയം മികച്ചത് അല്ല . നീ എൻ്റെ മൊയ്തീനിലെ ശാലീനത നഷ്ടപ്പെട്ടു . ഒരു കരയുന്ന സീനിൽ കീഴ്ച്ചുണ്ടു തടിപ്പിച്ചു മെനകെടാക്കി.

ലീലാമ്മയോടു ഒപ്പം നിൽക്കുന്ന കഥാപാത്രമാണ് ജോർജിന്റേത് . എന്നാൽ ജോർജിനെ അപ്രധാനമാക്കി.  ഭാര്യ ജിജി പുരോഹിതൻ വന്ന വിവരം (മേളിച്ചത് നമുക്ക് മനസ്സിലാക്കാം  ) ജോർജിനോട് പറയുമ്പോൾ  അദ്ദേഹത്തിന്റെ മാനസീക സംഘര്ഷങ്ങളും ചിന്തകൾ പുറകോട്ടു പോകുന്നതും ഒക്കെ ആ അച്ഛനിൽ പ്രതിഫലിക്കുന്നു . ( അലന്സിയര് ഒപ്പിക്കുന്നു).  ട്യൂമർ ഉള്ളയാൾ ആണ് മകളെ കെട്ടിയതു എന്നറിയുമ്പോഴും ആ അച്ഛൻ കഠിനമായി വേദനിക്കുന്നു. ഭാര്യ ഇത് രണ്ടും മറച്ചു വെച്ചു. എന്നാലും ഭാര്യയെകുറ്റപ്പെടുത്തുന്നില്ല. മകളോട് കുറ്റ  സമ്മതം നടത്തുന്നു ( അറിഞ്ഞിരുന്നെങ്കിൽ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്ന്). പ്രായശ്ചിത്തമായി മകളെ (രാജീവിനൊപ്പം സന്തുഷ്ട ജീവിതം നയിക്കാൻ) അയക്കാൻ ബാഗുകൾ എടുത്തു പുറകെ ചെന്ന് വള്ളത്തിൽ വെക്കുന്ന അച്ഛൻ. അതി സംഘർഷഭരിതമായ രംഗങ്ങൾ അപ്രധാനമാക്കി എഴുത്തുകാരനും സംവിധായകനും. ലീലാമ്മക്കു ആണ് വലിയ പ്രാധാന്യം കൊടുത്ത്.   യഥാർത്ഥത്തിൽ  ഈ അച്ഛനെ ആയാണ് എനിക്ക് ഏറെ ഇഷ്ടം.  അലന്സിയർ ഒപ്പിക്കുന്നുണ്ടെങ്കിലും ആത്മ സംഘഷർഷങ്ങൾ മുഖത്ത് തെളിയുന്ന മറ്റൊരു അഭിനേതാവിനെ നോക്കാമായിരുന്നു.  ജോർജിനും ലീലാമ്മക്കും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആക്കാമായിരുന്നു.  എഴുത്തുകാരനും സംവിധായകനും മറ്റൊരു അബദ്ധവും കൂടി പറ്റിയിട്ടുണ്ട്. ലീലാമ്മ വീടും വസ്തുവും വില്ല് എഴുതികൊടുക്കാമെന്നും രാജീവും ആയി ആ വീട്ടിൽ തന്നെ താമസിച്ചോളാൻ അഞ്ജുവിനോട് തോമസ്സുകുട്ടിയുടെ അടക്കത്തിന് മുന്നേ പറയുന്നു. അതിനാൽ പതിയെ രാജീവ് എത്തുകയും മൂന്നുപേരും പിന്നെ രാജീവിന്റെ കുട്ടിയും ആയി സുഖമായി ആ വീട്ടിൽ ജീവിക്കുന്ന രംഗം നമുക്ക് ഉള്ളിൽ കാണാൻ കഴിയും. സംവിധായകന്റെ വിചാരം/ശ്രമം  അഞ്ജു, രാജീവിനെ രണ്ടാമതും തേച്ചിട്ടു പോകുന്നു എന്ന് വരുത്തിത്തീർക്കാനാണെങ്കിലും മേല്പറഞ്ഞതാണ് സംഭവിക്കുക എന്നത് അഞ്ജുവിന്റെ പ്രായം, അയാളോടുള്ള സ്നേഹം , കുഞ്ഞിനെ അച്ഛൻ , കുഞ്ഞിന്റെ വളർച്ചക്ക് അച്ഛന്റെ ആവശ്യം മുതലായവകൊണ്ടു നമുക്ക് മനസ്സിലാവുന്നതാണ്. സ്ത്രീകൾ എല്ലാം വികാര ജീവികൾ ആണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളോടും യോജിക്കാൻ കഴിയില്ല.ഉർവശിയുടെ പോരായ്മ മുക്കിനു താഴെ താടിക്കു മുകളിലും ഉള്ള ഭാഗം.  ഇവിടെ വപ്പൻ /വപ്പി എന്ന് പറയാറുണ്ട്.

ലീലാമ്മയായി ഉർവ്വശി

അഞ്ജുവായി പാർവതി തിരുവോത്ത്

രാജീവായി അർജുൻ രാധാകൃഷ്ണൻ

റോസമ്മ, സിസ്റ്റർ ആൻ്റിയായി ജയ കുറുപ്പ്

തോമസ്കുട്ടിയായി പ്രശാന്ത് മുരളി

രാജീവിൻ്റെ സുഹൃത്തായി ഷെബിൻ ബെൻസൺ

ജോർജ്  അലൻസിയർ ലേ ലോപ്പസ്




Comments

Popular posts from this blog

വയനാട് /മേപ്പാടി/ മുണ്ടകൈ / ചൂരമല /പുഞ്ചിരിമറ്റം Mundakai/chooramala/ തീവ്ര സ്വഭാവം ഉള്ളവർ

ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM

V. K SREEKUMAR/JAYANTH/ ALIND KUNDARA