വി എസ് അച്യുതാനന്ദൻ V S ACHUTHANANDAN
.
സുരേഷ് സിദ്ധാർഥ് എന്ന ആൾ എഴുതിയത് ആണ് താഴെ. ഇതിനു മറുപടി ആയി ഞാൻ കമന്റ് കോളത്തിൽ എഴുതിയത് അതിനും താഴെ.....
"ആത്മാക്കൾ ആകാശത്തുനിന്ന് ഇറങ്ങിവരുന്ന ദിവസമാണിന്ന് !
അവിടേക്ക്,
സ്വർഗ്ഗവാതിലുകൾ തള്ളിത്തുറന്ന്,
ഇന്നൊരുവിപ്ലവകാരി കയറിച്ചെന്ന് ദൈവത്തിന്റെ മുഖത്ത്‌നോക്കി ചോദിക്കും..
"അല്ലെയോ ദൈവമേ"..
"ബാല്യത്തിൽ വസൂരിയെന്ന മഹാവിപത്തിന്റെരൂപത്തിൽ എന്റെഅമ്മയേ....
എന്നിൽ നിന്നകറ്റിയത് നീതിയായിരുന്നോ......?"
"അല്ലയോ ദൈവമേ"..
"അതേബാല്യത്തിൽ എന്റെപിതാവിനെയും .....
എന്നിൽ നിന്നകറ്റിയത് നീതിയായിരുന്നോ........? "
"അല്ലെയോ ദൈവമേ.."
"ബാല്യംമുതൽ എനിക്ക് ദുരിതക്കയങ്ങൾമാത്രം നൽകിയത് നീതിയായിരുന്നോ........?"
എന്ന്..!!
ആ വിപ്ലവകാരി ഇന്ന് ദൈവത്തിന്റെ മുഖത്തുനോക്കിത്തന്നെ പറയും..
"ഇതൊക്കെകൊണ്ടുതന്നെ നിങ്ങളെ,
"ദൈവം ........" "ദൈവം ........" "ദൈവം ........"
എന്ന് വിളിക്കാൻ എനിക്ക്........
മനസില്ലാ..........മനസ്സില്ലാാ.........
മനസ്സില്ലാാാാാ".........
ഇന്നുമുതൽ ദൈവത്തിന്റെ അസ്തിത്വംപോലും അയാളാൽ ചോദ്യംചെയ്യപ്പെടും.
Comrade..
Rest In Peace
------------------------------
സുഹൃത്തേ, സുരേഷ് സിദ്ധാർഥ്:- ഇങ്ങനെയൊക്കെ അനേകം പേരുണ്ട്. എന്റെ അമ്മ യുടെ അമ്മ അഞ്ചു വയസ്സിൽ മരിച്ചു. അമ്മ യുടെ അച്ഛൻ ഏഴു വയസ്സിൽ മരിച്ചു. രണ്ടുപേരും പോയത് മഹോദരം എന്ന അസുഖം മൂലം. 1930 കളിൽ ഇതിനൊന്നും ട്രീറ്റ് മെന്റ് ഇല്ല. അമ്മക്ക് മൂത്തത് രണ്ടു സഹോദരിമാർ. ഇളയത് രണ്ടു ആൺകുട്ടികൾ. എങ്ങനെ ജീവിക്കും എന്ന് താങ്കൾ ആലോചിച്ചു നോക്കു. അമ്മ യുടെ അമ്മ യുടെ അമ്മ ( എന്റെ അമ്മുമ്മയുടെ അമ്മ) മാത്രം ആണ് എല്ലാ കുട്ടികളെയും നോക്കാൻ ഉണ്ടായിരുന്നത്. വി എസ് നു ചേട്ടൻ ഉണ്ടായിരുന്നു. വ്യത്യാസം മനസ്സിലാക്കാനുള്ള ബുദ്ധി താങ്കൾക്ക് ഉണ്ടാകുമെന്ന് കരുതുന്നു. ഇങ്ങനെ ഒക്കെ അനേകം പേരുണ്ട് ഈ ലോകത്തു. വി എസ് ന്റെ ജീവിതം മാത്രം കണ്ട് തീരുമാനങ്ങളിൽ എത്തരുത്. ഇദ്ദേഹത്തിന്റെ ചേട്ടന്റെ ജീവിതം ചര്യകൾ അറിയാമോ? വി എസ് നെ പോലെ ലോകം ഇദ്ദേഹത്തെ അറിഞ്ഞോ? കഷ്ടപ്പാടുകൾ ബുദ്ധിമുട്ട് കൾ നിന്നും യുദ്ധം ചെയ്താണ് മുന്നോട്ടു പോകുക. എവിടെങ്കിലും എപ്പോഴെങ്കിലും കൈപിടിച്ച് ഉയർത്താൻ ആരെങ്കിലും കാണും. വി എസ് നും ഉണ്ടായിരുന്നു. വിശ്വാസികൾ ദൈവം സഹായം എന്നോ വിധി എന്നോ പറയും. ആവിശ്വാസികൾ പരിശ്രമം എന്ന് പറഞ്ഞേക്കാം. പിന്നെയും ചിലർ ഇത്രയും സഹായങ്ങൾ കിട്ടി യിട്ടും "സെൽഫ് made " എന്ന് തട്ടും. മരണം ആരുടേയും നിയന്ത്രണത്തിൽ അല്ലാത്തതുപോലെ തന്നെ ആണല്ലോ ജനനവും. ഇതിനിടയ്ക്കുള്ള ജീവിതവും അങ്ങനെ തന്നെ അല്ലെ സുഹൃത്തേ. അതുകൊണ്ട് വിമര്ശനങ്ങളുടെ ആവശ്യം ഉണ്ടോ എന്ന് ചിന്തിക്കുക.
V.S. Achuthanandan's early life was marked by a strong connection to temples, where he would frequently visit the temple pond to bathe and wash his clothes, drying them on the steps. The main priest would generously offer him leftover food, including Neyyedya rice and payasam, after the pooja. A notable fact that he appears to have not distanced himself from these experiences later in life. Many times he visited temples removing his shirt, and even embarked on a trek to Sabarimala, purportedly to evaluate the facilities for pilgrims. Despite his communist affiliations, his actions suggest a profound spiritual inclination, albeit one that was silently practiced.
അമ്പല കുളത്തിലെ കുളിയും അലക്കലും, പടവുകളിൽ നനച്ചിട്ട് തുണി ഉണക്കലും പൂജാരി കൊടുക്കുന്ന നിവേദ്യ ചോറും പായസവും ഒക്കെ വി എസ് ഒരിക്കലും തള്ളി പറഞ്ഞിട്ടില്ല എന്നോർക്കണം. അമ്പലത്തിൽ ഷർട്ട് അ ഴിച്ചേ കയറുക ഉണ്ടായിരുന്നുള്ളു എന്നതിന് തെളിവുകൾ ഉണ്ടല്ലോ. അദ്ദേഹം ദൈവം നിന്ദ നടത്തിയിട്ടില്ല . ഒരു കുട്ടി കമ്മ്യൂണിസ്റ്റ് ആയതിനെ കുറിച്ചു ചോദിച്ചപ്പോൾ മാത്രമാണ് സ്വന്തം ബാല്യ ത്തെ പറ്റി പറഞ്ഞത്. ശബരിമല വിഷയത്തിൽ അയ്യപ്പനെ നിന്ദിച്ചിട്ടില്ല. ബാല്യ ത്തിലെ ഈ സംഭവ ത്തിനു ഇത്ര മാത്രം പ്രാധാന്യം കൊടുക്കണോ സുഹൃത്തേ. എങ്കിൽ നിങ്ങൾ എന്റെ അമ്മയുടെ കഥ പറയു.. ഒരു സ്ത്രീ ദൈവം വിശ്വാസം കൈവിടാതെ കയറിവന്ന കഥ / ജീവിതം ആണ് എന്റെ അമ്മയുടേത്.
Comments
Post a Comment