Thanthri Rajeevarar/ Sabarimala/ K S Radhakrishnan
തന്ത്രി ഇപ്പോഴും പ്ലീറ്റു, ഷിർട്ടിനു പുറകിൽ ഉപയോഗിക്കുന്നത് അത്ഭുതപ്പെടുത്തുന്നു. ഞാനും ഉപയോഗിച്ചിട്ടുണ്ട് . അതു 1970 കൾ ആണെന്ന് തോന്നുന്നു. ബെൽ ബോട്ടവും ആ കാലങ്ങളിൽ. ഈ ഷർട്ട് ആ കാലത്ത് തൈപിച്ച് സൂക്ഷിച്ചു വെച്ചിരുന്നതാണെന്ന് വിശ്വസിക്കുന്നില്ല. എങ്കിൽ ഈ ഫാഷൻ തിരിച്ചു വന്നട്ടുണ്ടാകണം. എങ്കിൽ തന്ത്രി uptodate. മിടുക്കൻ.
ആചാര ലംഘനം തന്ത്രി നടത്തിയിട്ടുണ്ട് എന്നു സിറ്റിനു പറയാൻ എന്തു അവകാശം. മല്ലയ്യ സ്വർണം എവിടെ പോയി? വിദേശത്തേക്ക് പോയോ? ഉരുക്കിയോ? ഉരുക്കിയെങ്കിൽ എന്തു ചെയ്തു. ആരൊക്കെ കൊണ്ടുപോയി എന്നൊക്കെ ഉള്ള അന്വേഷണത്തിന് പകരം ആചാര ലംഘനം / പോറ്റി യുമായുള്ള ബന്ധം / ഒപ്പിടീൽ/ മൗനാനുവാദം /അനുഞ കൊടുത്തില്ല എന്നൊക്കെ ഉള്ള കണ്ടുപിടുത്തങ്ങൾ ആണ് സിറ്റ് ചെയ്യുന്നത്. രാജീവരർ തന്ത്രി ആയുള്ള അമ്പലത്തിലെ മേലശാന്തി ആയിരുന്നല്ലോ പോ റ്റി. അതുവഴി ശബരിമലയിൽ എത്തിയതിൽ എന്തു തെറ്റാണ് എന്നു മനസ്സിലായില്ല. ഇനി പോ റ്റി യും തന്ത്രിയും വിചാരിച്ചാൽ എന്തെങ്കിലും സാധനങ്ങൾ അവിടെ നിന്നും കടത്താൻ കഴിയുമോ? അനുഞ കൊടുത്താൽ ആണ് കുടിങ്ങുന്നത്. കൊടുത്തില്ല. അതിനർത്ഥം പാളികൾ കൊണ്ടുപോകാൻ അനുവദിച്ചിട്ടില്ല. അപ്പോൾ ബലാൽക്കാരം ആണ് കൊണ്ടുപോയത്. അതിനു തന്ത്രി ആണോ കുറ്റക്കാരൻ. അനുഞാ കിട്ടാതെ എന്തിനു കൊണ്ടുപോയി. അനുഞാ ഇല്ലാതെ കൊണ്ടുപോയവർ അല്ലേ തെറ്റു ചെയ്തിരിക്കുന്നവർ.ഇവിടെ മുതൽ ബോർഡിൻറെ മോഷണം ആരംഭിക്കുന്നു. സ്ത്രീ ( ബിന്ദു/ കനക ദുർഗ)പ്രവേശനത്തിന് ഇടതു സർക്കാർ പോലീസിനെ കൊണ്ട് ചെയ്യിച്ചത് തന്ത്രിയും ജനവും ഒക്കെ കണ്ടതാണ്. ബ്രമണർ ഭയം ഉള്ളവർ. തന്തി അങ്ങനെ പേടിച്ചിട്ടുണ്ട്. ബോർഡ് പ്രസിഡന്റ് ,മെമ്പേഴ്സ്, അഡ്മിനിസ്റ്റ്റീവ് ഓഫീസർസ്, കമ്മീഷണർ, മന്ത്രി ഒക്കെ പറയുന്നിടത്തു തന്ത്രിക്ക് ഒപ്പിടാതെ പറ്റുമോ? സിറ്റ്, തന്ത്രി എതിർത്തില്ല എന്നു ആരോപിക്കുന്നത് അർത്ഥ ശൂന്യം. മൗനാനുവാദം നൽകി എന്നതും കോടതിയിൽ വില പ്പോ കില്ല. മൗനം അനുവാദം ആണെന്ന് സിറ്റിനു തീരുമാനിക്കാൻ കഴിയുമോ? എതിർപ്പും അല്ലേ?
സാമ്പത്തീക നേട്ടം ഉണ്ടാക്കി എന്നതിൽ അല്പം കഴമ്പ് ഉണ്ട്. അതു തെളിയിക്കാൻ കഴിയണം. ജയ റാ മിന്റെ വീട്ടിൽ കൊണ്ടുപോയി ( കട്ടി ള യും വാതിലും) പൂജിച്ചു . അതുപോലെ മാറ്റിടങ്ങളിൽ കൊണ്ടുപോയി പൂജി ക്കുമ്പോൾ ദക്ഷിണകൾ കിട്ടും . ഇതാണ് സമ്പത്തീക ലാഭം എന്നു ഉദേശിക്കുന്നതെങ്കിൽ സിറ്റിന്റെ അന്വേഷണങ്ങൾ സർക്കാരിനെ രക്ഷിക്കാൻ. മല്ലയ്യ യുടെ സ്വർണം വിറ്റ പങ്കു തന്ത്രിക്ക് കിട്ടിയിട്ടുണ്ടെങ്കിൽ തന്ത്രി തീർച്ചയായും ശിക്ഷിക്കപ്പെടണം.
തന്ത്രി സൂക്ഷിച്ചത് വാജി വാഹനം. അതു തിരിച്ചുകൊടുത്തു. ഇത് തന്ത്രി വശം അല്ലായിരുന്നേൽ വിദേശത്തു എത്തിയേനെ. ഡി മണി ക്കു സ്വർണകടത്തുമായി ഒരു ബന്ധവും ഇല്ല എന്നു ക്ലീൻ ചിറ്റു കൊടുത്തു ഈ കേസിലെ സോണിയ ബന്ധം ഒഴിവാക്കിയിട്ടുണ്ട്. പഞ്ച ലോഹ വിഗ്രഹങ്ങൾ കടത്തിയ തിൽ അന്വേഷണമില്ല. എന്തുകൊണ്ട്? അതു മല്ലയ്യ സ്വർണ മോഷണത്തിന് വെളിയിൽ. ഇതിൽ കോടതി പറഞ്ഞെങ്കിലേ ഇടപെടു. മണി കേരളത്തിൽ രണ്ടു പ്രാവശ്യമേ വന്നിട്ടുള്ളൂ പോലും. മണി പറഞ്ഞത് സിറ്റ് അംഗീകരിച്ചു. മോഷ്ട്ടിക്കാൻ വരുന്നവൻ ഒഫീഷ്യൽ ആയ് ആണോ വരുന്നത് ?. ദാവൂദ് മണി എത്രപ്രാവശ്യം രാത്രികാലങ്ങളിൽ തലയിൽ മുണ്ടിട്ടു വന്നിട്ടുണ്ട് എന്നു ആർക്കെങ്കിലും അറിയാമോ. പോ റ്റി യെയും അയാളുടെ പരിചയങ്ങളെയും ബോർഡ് നന്നായി ഉപയോഗിച്ചു . സ്ത്രീകളെ എത്തിക്കാൻ പരാജയപ്പെട്ടതി ന്റെ ( വജയം ആയിരുന്നല്ലോ) പക സ്വർണം വിറ്റ്/ വിദേശത്തേക്ക് കടത്തി വീട്ടി.
സിറ്റ് ന്റെ അന്വേഷണത്തിൽ ഹൈ കോടതി സംപ്തൃപ്തി കണ്ടതും അത്ഭുതപ്പെടുത്തുന്നു.
ചുരുക്കി പറഞ്ഞാൽ കമ്മ്യൂണിസ്റ്റുകൾ സ്വർണം പുറത്തു എത്തിച്ചുകൊടുത്തു. കോൺഗ്രസ്സ് വിദേശത്തേക്ക് കടത്തി കാശാക്കി മാറ്റി.
കുറിപ്പ്: അയ്യപ്പൻറെ പിതൃതുല്യൻ തന്ത്രി അല്ല. പന്തളം രാജാവ്. രാജാവ് അയ്യന് മുന്നിൽ വന്നു തൊഴുകയില്ല. പിതാവ് വന്നാൽ പുത്രൻ എഴുനേൽക്കണം ബഹുമാന സൂചകമായി എന്നാണല്ലോ വൈപ്പ്. അതു ഒഴുവാക്കാൻ ആണ് പിതാവിന്റെ സ്ഥാനത്തുള്ള ആൾ വരാത്തത് തലമുറകൾ കഴിഞ്ഞു പോയെങ്കിലും. പ്രതിപുരുഷനെ ആണ് അയക്കുന്നത് . പമ്പ ഗണപതി കോവിലിനു അടുത്തുണ്ടായിരുന്ന പന്തളം രാജാവിന്റെ സ്ഥാനം എടുത്തു കളഞ്ഞതും ഇടതു സർക്കാർ ഭരിക്കുന്ന ബോർഡ് . അല്ലാതെ തന്ത്രി അല്ല. പിതാവ് പൂജക്ക് ഏർപ്പെടുത്തിയിരിക്കുന്ന ആൾ ആണ് തന്ത്രി. തന്ത്രി സ്ഥാനം, മേ ൽ ശാന്തി ഏർപ്പാടൊക്കെ പിന്നെ വന്നത്. കീഴ് ശാന്തിമാരും പരികർമികളും സഹായികളും ഒക്കെ തീർത്ഥാടകർ പെരുകിയപ്പോൾ വന്നത്.
മല അരയന്മാർ ഇങ്ങനെ പറയുന്നുണ്ട് :
ശബരിമലയുടെ ആദ്യത്തെ പൂജാരി കരിമലയരയനായിരുന്നു. രണ്ടാമത്തെ പൂജാരി താളനാനി അരയനാണ്. മൂന്നാമത്തെ പൂജാരി കോർമൻ അരയനും. പിന്നീട് 1902 മുതൽമാണ് താഴ്മൺ കുടുംബം ശബരിമല അയ്യപ്പന്റെ പൂജാരിമാരായി വരുന്നത്.
ശബരിമലയിലെ ഒന്നാമത്തെ പടി കമഴ്ത്തിവെച്ചിരിക്കുകയാണ് അതിൽ കരിമലയരയൻ വക എന്ന് കൊത്തിവെച്ചിട്ടുണ്ട്. പിന്നീട്,, ജാതി പറഞ്ഞ് അവിടെ നിന്ന് യഥാർത്ഥ അവകാശികളെ സവർണ്ണ ബ്രാഹ്മണർ ഓടിക്കുകയായിരിന്നു എന്ന് അവർ അവകാശ പ്പെടുന്നു.
തന്ത്രിയെ കുറ്റപ്പെടുത്താൻ ഞാനില്ല. തന്ത്രി നിസ്സാഹയൻ. ബോർഡ് ശക്തമായ ഭരണ സംവിധാനത്തിന്റെ ഭാഗം. കരുതി കൂട്ടി നടത്തിയ അപഹരണം. സ്തീകളെ കയറ്റാൻ കഴിയാത്തില്ലുള്ള വൈരാഗ്യം മൂലം നടത്തിയ കൊള്ള. ഒറ്റക്ക് ഒരു ബ്രാഹ്മണന് എങ്ങനെ എതിർക്കാൻ കഴിയും. ബിന്ദുവും ക നകയും കയറിയപ്പോൾ ശുദ്ധിക ല ശം ചെയ്തതിനു എന്തെല്ലാം പഴികൾ കേട്ടു. dyfi പോലുള്ള സംഘടനകൾ കൈയേറ്റം ചെയ്യാതെ ചീത്ത വിളിച്ചാൽ പോലും തകരുന്നവർ. എന്നാൽ സാമ്പത്തീക ലാഭം / മോഷ്ട്ടിച്ച സ്വർണത്തിന്റെ പങ്കു പറ്റിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. തന്ത്രി കുണ്ട റ യിൽ പൂട്ടിപോയ അലിണ്ട് കമ്പനിയിലെ സെക്രട്ടറയും പിന്നെ ഡയറക്ടർ ഫിനാൻസ് വരെ ആയ വിശ്വ നാഥൻ സ്വാമിയുടെ സ്ഥാനത്തു നിൽക്കുന്നു. കമ്പനിയുടെ തെറ്റായ സമ്പത്തീക ഇടപാടുകൾക്ക് സാക്ഷിയായി നിൽക്കേണ്ടിവന്നു. ഒപ്പിടേണ്ട സ്ഥാനങ്ങളിൽ ഒപ്പിട്ടു. ഒപ്പിടേണ്ടിവന്നു. തന്ത്രിയും അതു ചെയ്തു. സ്വാമി, തന്ത്രിക്കും അപ്പുറത്തേക്ക് പോയി. ബോർഡിൽ തെറ്റുകൾ ശരിയാണെന്ന് ന്യായീകരിച്ചു. എല്ലാം ഭയം മൂലം. അലിണ്ട് വിട്ടുപോകാൻ താല്പര്യം ഇല്ലാത്തതുകൊണ്ട്. അവസാനം എന്തായി. കമ്പനി പൂട്ടാൻ ഉള്ള കാരണങ്ങളിൽ പ്രമുഖ ഒന്നായി സാമ്പത്തീക കുഴപ്പങ്ങൾ. ഇതൊക്കെ വിളിച്ചുപറഞ്ഞു എന്നെ വളരെ ഉപദ്രവിച്ചു. ഗ്രാറ്റ്വിറ്റിയും പ്രോ വിഡന്റ് ഫണ്ടും തന്നില്ല എന്നുപറയാം. തന്നത് നാമ മാത്രം. 30 വർഷ സർവീസിന് 30000 രൂപ. പ്രൊവിഡന്റഫണ്ട് 9000 . അങ്ങനെ ആകെ 39000/-
തന്ത്രി യെ പിരിച്ചുവിടാൻ കഴിയില്ലെങ്കിലും പല രീതിയിൽ ഉപദ്രവിക്കാം. ശുദ്ധിക ല ശം നടത്തിയതിനു ആദ്യം നിർത്തിയത് തന്ത്രി റൂമിൽ ഇരുന്നു ഭക്തരെ കണ്ടു പ്രസാദം കൊടുക്കുമ്പോൾ കിട്ടുന്ന ദക്ഷിണ. ദക്ഷിണ ദേവസ്വം പെട്ടിയിൽ ഇടണം. കൊണ്ടുപോകാൻ പാടില്ല. ഭക്തർ നേരിട്ടു കൊടുക്കുന്നത് വിലക്കിയത് വൈരാഗ്യം മൂലമല്ലേ? ഭയം ഉണ്ടാകുകയില്ലേ?
ശ്രീമാൻ കെ എസ് രാധാകൃഷ്ണൻ ഇന്നലെ 11 .01 .2026 തന്ത്രിയുടെ നട്ടെല്ലില്ലായ്മ കുറിച്ച് രൂക്ഷമായി വിമര്ശിച്ചു എഴുതി . ആദ്യം അറസ്റ്റ് ചെയ്യേണ്ടിരുന്നത് തന്ത്രിയെ ആയിരുന്നു എന്ന് വാദം . കൂടാതെ ഒരു പൊട്ടൻ വക്കീലിനെ കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട് . ആരാണെന്നു എഴുതിയിട്ടില്ല. വക്കീലന്മാരെ മൊത്തം ആയി ആണോ ഏതെങ്കിലും സ്പെസിഫിക് വക്കീലാണോ എന്ന പരാമർശം ഇല്ല. ഒരു പ്രതേക വകീൽ ആണെങ്കിൽ അത് എഴുതാൻ നട്ടെല്ല് ഇല്ലാത്ത ആളാണ് തന്ത്രിയുടെ നട്ടെല്ലിനെ ചോദ്യം ചെയ്യുന്നത്. ആദ്യം മുതൽ അവസാനം വരെ പൊട്ടത്തെറ്റാണ് എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആദ്യം പോയി തന്ത്രി വല്ലതും എഴുതിയോ എന്നും അതിൽ തിരുത്തു വരുത്തിയിട്ടിണ്ടോ എന്നും ഒക്കെ അന്വേഷിക്കു. കൈയ്യടി കിട്ടാൻ സത്യങ്ങളെ മറച്ചു വെക്ക രു ത്. ദക്ഷിണ ആണ് ഇവരുടെ ജീവിത മാർഗം. 37 വർഷം ഞാൻ അവിടെ/മല ചെന്നിട്ടു ഒന്നോ രണ്ടോ പ്രാവശ്യം ആണ് തന്ത്രിയെ കണ്ടത്. രാജീവ്/ മോഹൻ രണ്ടുപേരയും കണ്ടിട്ടില്ല. ഈശ്വരർ മറ്റോ ആണ് കണ്ടത്. 2 രൂപ ആണ് ദക്ഷിണ കൊടുത്തതു എന്നാണ് ഓർമ . അതു മനസ്സറിഞ്ഞു കൊടുക്കുന്നതാണ്. ദൈവത്തിന്റെ / ബ്രമാണന്റെ അനുഗ്രഹം കിട്ടും എന്ന് കരുതിയും അല്ല. അമ്പലത്തിൽ ചെല്ലുമ്പോൾ 50 ps വഞ്ചിയിൽ ഇടുന്ന ചടങ്ങുപോലെ ഉള്ളൂ. എന്നോട് വഞ്ചിയിൽ ഇട്ടേക്കാൻ പറഞ്ഞു. പ്രസാദം തന്നു. കൈ ഉയർത്തി അനുഗ്രഹിക്കും അതും ഒരു ചടങ്ങ് ആണ്. അപ്പോൾ തല കുനിച്ചു അനുഗ്രഹം വാങ്ങുന്ന ഞാൻ ആ മിന്നിട്ടു മുതൽ പുണ്യ പുരുഷൻ ആകും എന്ന് കരുതിയും അല്ല. ദൈവാനുഗ്രഹം കിട്ടും എന്നും പ്രതിഷിക്കുന്നില്ല. വാതുക്കൾ തന്നെ ദൈവം ആരാണെന്ന് എഴുതി വെച്ചിട്ടുണ്ടല്ലോ. തന്ത്രി യെ തൂക്കി കൊല്ലാൻ വിധിച്ചാൽ രാധാകൃഷ്ണന് പെരുത്തു സന്തോഷം ആകും എന്നറിയാം.
1970 കളിൽ 2 രൂപ അത്ര മോശം ആണോ? ഞാൻ ആദ്യത്തെ കല്ലുപടിയിൽ തേങ്ങ എറിഞ്ഞു ഉടച്ചു ആരുടെയും സഹായം ഇല്ലാതെ കയറിയവനാണ്. ഇപ്പോൾ ലിഫ്റ്റ് പോലെ . താഴെ വെറുതെ നിന്നാൽ മതി. നമ്മൾ അറിയാതെ മുകളിൽ എത്തും. ദീപരാധനക്ക് മണി അടിക്കുമ്പോൾ ഓടിച്ചെത്തു തൊഴു തിട്ടുണ്ട്. ഹരിവരാസനം പാടി തുടങ്ങുമ്പോൾ കേട്ടു ഓടിച്ചെത്തു കേൾക്കുകയും തൊഴുകയും ചെയ്തിട്ടുണ്ട്.
സിറ്റിന്റെ എല്ലാ അറസ്റ്റ്റും നാടകം എന്നാണ് ഞാൻ
കരുതുന്നത് . ഈസി ആയി ഇറങ്ങിപോരാനുള്ള പഴുതുകൾ ഇട്ടാണ് അറസ്റ്റ്. ഇലക്ഷൻ കഴിയും വരെ സിറ്റിന്റെ ഒത്തിരി നാടകങ്ങൾ കാണാം എന്നും കരുതുന്നു . സാധാരണ കുറ്റം ചെത്യ്തവരെ പിടിച്ചിട്ടാണ് ഗൂഡാലോചന അന്വേഷിക്കുന്നത്. ഇിവിടെ നേരെ തിരിച്ചു. സ്വർണം എവിടെ എന്നറിയില്ല.
ശബരിമലയിൽ ചെന്നാൽ നമ്മൾ എന്തിനാണ് ഇത്ര കഴ്ട്ടപ്പെട്ടു തന്ത്രിയെ കാണാൻ ചെല്ലുന്നതു. ? കാണാതിരുന്നാൽ പോരേ? 37 വർഷം പോയിട്ട് ഞാൻ ആകെ രണ്ടു തവണ ആണ് കണ്ടത്. പിതാവ് ആയിരുന്നപ്പോഴോ മറ്റോ ആണ്. അന്ന് രണ്ടു രൂപ ദക്ഷിണ നീട്ടിയപ്പോൾ വാഞ്ചിയിൽ ഇട്ടേക്കാൻ പറഞ്ഞു. പ്രസാദം തന്നു.
ശ്രീമാൻ കെ എസ്സാറിന്റെ ലേഖനം താഴെ വായിക്കാം :
ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാൾ തന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല; തന്ത്രി കണ്ഠര് രാജീവര് നിഷ്കളങ്കനല്ല; വ്യാജരേഖ ചമച്ചവനാണ്
തന്ത്രിയെ സംരക്ഷിക്കാൻ ഭക്തജന സംഘം ഇറങ്ങിക്കഴിഞ്ഞു. അവർ ഇങ്ങനെ പറയുന്നു: തന്ത്രി നഷ്കളങ്കനാണ്. അദ്ദേഹം നിരപരാധിയാണ്. അദ്ദേഹത്തിന് എതിരെ തെളിവുകൾ ഇല്ല. സർക്കാർ പകതീർക്കാൻ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്ന കാര്യങ്ങൾ നുണയാണ്. ഇങ്ങനെ നീളുന്നു ന്യായീകരണങ്ങൾ.
സത്യത്തിൽ ആദ്യം അറസ്റ്റ് ചെയ്യപ്പെടേണ്ട പ്രതിയാണ് തന്ത്രി. എന്തുകൊണ്ട്? 2025 ഒക്ടോബർ പത്താം തിയതി
കേരള ഹൈക്കോടതി പുറപ്പെടുവിപ്പിച്ച വിധിന്യായത്തിലെ
നാലാം ഖണ്ഡികയിൽ വ്യാജമഹസർ (18/5/2019) എഴുതിയുണ്ടാക്കിയ പത്ത് പേരുടെ പട്ടിക നൽകിയിട്ടുണ്ട്. അതിൽ ഒന്നാം പേരുകാരൻ കണ്ഠര് രാജീവര് ആണ്. രണ്ടാം പേരുകാരൻ മേൽശാന്തിയും. ശബരിമലയിലെ സ്വർണ്ണ കൊള്ളക്ക് തുടക്കം കുറിച്ചത് ഈ വ്യാജരേഖയാണ്. കാരണം, ശബരിമലയിലെ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികൾ എന്നു സാക്ഷ്യപ്പെടുത്തിയത് ഈ രേഖയാണ്. എന്തുകൊണ്ടാണ് ഈ രേഖ വ്യാജമാണെന്നു പറയുന്നത്?
കാരണം വ്യക്തം. ശബരിമല ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുതകിടാണെന്ന് തന്ത്രിക്ക് മുന്നറിവുണ്ടായിരുന്നു. എന്തെന്നാൽ മല്യ ശബരിമലയിൽ
38 കിലോ തങ്കം കൊണ്ടുവന്നു സ്വണ്ണം പൊതിയുമ്പോഴും കണ്ഠര് രാജീവര് തന്ത്രിയായിരുന്നു . ഇക്കാര്യം മന:പൂർവ്വം മറച്ച് വെച്ചു കൊണ്ടാണ് തന്ത്രി വ്യാജരേഖ ചമച്ചത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം വ്യാജരേഖ ചമയ്ക്കൽ ഏഴ് വർഷം തടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഈ വ്യാജരേഖയെ പ്രമാണമായി സ്വീകരിച്ചാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്.
എന്നാൽ ഈ ന്യായം നിരത്തി ദേവസ്വം ബോർഡിന് ഉത്തര വാദിത്വത്തിൽ നിന്നും ഒഴിയാനാകില്ല. കാരണം ശബരിമല ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികൾ കൊണ്ട് നിർമ്മിച്ചതാണെന്ന മുന്നറിവ്
ബോർഡിനും ഉണ്ടായിരുന്നു.
ഈ രേഖയിൽ ഒപ്പുവെച്ച പത്ത് പേർക്കും ഇക്കാര്യത്തിൽ
മുന്നറിവുണ്ടായിരുന്നു. എന്നിട്ടും ഇവരെല്ലാവരും ഈ വ്യാജ രേഖ ചമയ്ക്കാൻ ഒരുമിച്ചു ചേർന്നു. ഇത് വെറും യാദൃശ്ചികതയാണെന്ന് ഏത് പൊട്ടൻ വക്കിൽ പറഞ്ഞാലും അതിന് വിശ്വസനീയത ഇല്ല.
ഈ ഗുഢാലോചന നടത്തിയതുകൊണ്ടാണ് പോറ്റിക്ക്
സ്വർണ്ണം അടിച്ചു മാറ്റി വിൽക്കാനും പണം കൊയ്യാനും
കഴിഞ്ഞത്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെങ്കിൽ
അതിൽ നിന്നും വ്യക്തിപരമായി ലാഭം ലഭിച്ചില്ലെങ്കിലും
കുറ്റകൃത്യത്തിൽ പോറ്റിയെ പോലെ തന്ത്രിയും പങ്കാളിയാണ്. അതുകൊണ്ട് കുറ്റകൃത്യത്തിന് ഉത്തരവാദിയുമാണ്.
തന്ത്രി ക്ഷേത്ര സ്വത്തുക്കളുടെ കസ്റ്റോഡിയനല്ല. അതുകൊണ്ട് കട്ടിളപാളികളും ദ്വാരപാലക വിഗ്രഹങ്ങളും
ക്ഷേത്രത്തിന് പുറത്ത് കടത്തിയതിൽ തന്ത്രിക്ക് ഉത്തരവാദിത്വമില്ല എന്നാണ് മറ്റൊരു വാദം. ക്ഷേത്രത്തിൻ്റെ ശ്രീകോവിലുമായി ബന്ധപ്പെട്ട എന്ത് മരാമത്ത് ജോലി ചെയ്യണമെങ്കിലും അതിന് വേണ്ടി തന്ത്രി രേഖാമൂലം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കണം. ആ രേഖയാണ് ദേവൻ്റെ അനുജ്ഞയായി ബോർഡ് പരിഗണിക്കുന്നത്. ശ്രീകോവിലുമായി ബന്ധപ്പെട്ട ഏത് സാധനവും ക്ഷേത്രസന്നിധിക്ക് പുറത്തു വെച്ച് അറ്റകുറ്റപ്പണി ചെയ്യരുത് എന്നത് ക്ഷേത്ര ആചാരാനുഷ്ടാനത്തിൻ്റെ ഭാഗമാണ്. അക്കാര്യം ദേവസ്വം ചട്ടങ്ങളിൽ പറയുന്നുമുണ്ട്. അനുഷ്ടാനാചാര ലംഘനം ആര് നടത്തിയാലും അത് തിരുത്തേണ്ട ബാദ്ധ്യത
തന്ത്രിയുടേതാണ്. എന്നാൽ ഇക്കാര്യത്തിൽ തന്ത്രി അത് ചെയ്തില്ല എന്നു മാത്രമല്ല അതിനു കൂട്ടുനിൽക്കുകയും ചെയ്തു. മാത്രമല്ല ഈ ആചാരാനുഷ്ഠാന ലംഘനം ഭക്തജനങ്ങളിൽ നിന്നും മറച്ചുവെക്കുകയും ചെയ്തു. ഇതാകട്ടെ ഗുരുതരമായ വിശ്വാസ വഞ്ചനയും കൃത്യവിലോപവുമാണ്. അങ്ങനെ ദേവനേയും ഭക്തരേയും ഒരുപോലെ വഞ്ചിച്ച ഒരാൾ തന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനുമല്ല.
ദേവൻ്റെ രക്ഷിതാവാണ് തന്ത്രി. നിയമപരമായി പ്രതിഷ്ഠാ മൂർത്തി പ്രായ പൂർത്തിയാകാത്ത വ്യക്തിയാണ്. പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് രക്ഷിതാവിൻ്റെ
കടമയാണ്. അതുകൊണ്ട് ദേവൻ്റെ സ്വത്തു വഹകൾ സംരക്ഷിക്കുക എന്നത് ദേവസ്വം ബോർഡിനോടൊപ്പം തന്ത്രിയുടേയും ചുമതലയാണ്. തന്ത്രി അത് ചെയ്തില്ല എന്ന് മാത്രമല്ല തൻ്റെ സംരക്ഷണയിലുള്ള പ്രായപൂർത്തിയാകാത്ത വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കുന്നതിന് വേണ്ടി തല്പരകക്ഷികൾക്ക് കൂട്ടുനിൽക്കുകയും ചെയ്തു. ഇത് ഗുരുതരമായ കുറ്റ കൃത്യമാണ്.
പോറ്റിയെ ശബരിമലയിൽ കയറ്റിയതിൽ ബോർഡിനെ പോലെ തന്ത്രിക്കും ഉത്തരവാദിത്വമുണ്ട്. പോറ്റി ശബരിമലയിൽ എത്തിയ ദിവസം മുതൽ പോറ്റിയും തന്ത്രിയും ഉറ്റ ചണ്ടാതിമാരായി. കാരണം പോറ്റി ശബരിമലയിൽ എത്തുന്നതിന് മുമ്പേ അവർക്ക് പരസ്പരം അറിയാമായിരുന്നു. അതുകൊണ്ട് രണ്ട് പേർക്കും സാമ്പത്തിക ലാഭം ഉണ്ടായി. അവർ പരസ്പരം സഹായിക്കുകയും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് വേണ്ടി പരസ്പരം സഹകരിക്കുകയും ചെയ്തു. എന്നാൽ, തന്ത്രി ഇക്കാര്യത്തിലും ആദ്യം മുതലേ കളവാണ് പറഞ്ഞത്. തനിക്ക് പോറ്റിയെ അറിയാമെന്നല്ലാതെ തനിക്ക് പോറ്റിയുമായി യാതൊരുവിധ ബന്ധവും ഇല്ല എന്നായിരുന്നു തന്ത്രിയുടെ വാദം. അത് കളവാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു.
ഇത്തരത്തിൽ ഈ കൊള്ളയിൽ പ്രതിയായ തന്ത്രിയെ പോറ്റിയോടൊപ്പം തന്നെ അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ തന്ത്രിയെ അറസ്റ്റ് ചെയ്യാതെ സ്വതന്ത്രമായി പുറത്ത് മേയാൻ എസ് ഐ ടി അനുവാദം നൽകിയത് സംശയാസ്പദമാണ്. ഇക്കാലയളവിൽ സുപ്രധാനമായ പല തെളിവുകളും തന്ത്രി നശിപ്പിച്ചിരിക്കാനാണ് സാദ്ധ്യത.
പണം, അധികാരം, സ്വാധീനം ഇവയെല്ലാം ഉള്ളവർ കുറ്റവാളികളായാൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും തന്ത്രിയും ചെയ്യും. ആശുപത്രിവാസമടക്കം എല്ലാം. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)

Comments
Post a Comment