Posts

Showing posts from November, 2023

ബൈജൂസ്‌

ബൈജൂസ്‌ ഇന്റെ വരുമാനം 3569 കോടി ആയി ഉയർന്നു 21 - 22 കാലത്തു . ഫിനാൻഷ്യൽ റിപ്പോർട്ട് ഫയൽ ചെയ്തിട്ടില്ല , നഷ്ടം കുറഞ്ഞിട്ടുണ്ട് . മറ്റു ഭാരത വ്യവസായികൾക്ക് അബദ്ധം പറ്റിയത് ബൈജുവിനും പറ്റി . വിദേശ യൂണിറ്റുകൾ ഏറ്റെടുക്കൽ. ലക്ഷ്മി മിറ്റലിനും രത്തൻ ടാറ്റയ്ക്ക് പറ്റിയതു കണ്ടിട്ടും ബൈജു രവീന്ദ്രൻ പഠിച്ചില്ല . കടം വാങ്ങി ഏറ്റെടുക്കൽ നടത്തി. ആഴ്‌സണൽ വാങ്ങിയാണ് ലക്ഷ്മി മിറ്റൽ ഒതുങ്ങിപോയതു . ജാഗർ വാങ്ങി ടാറ്റ മോട്ടോഴ്സും . അമേരിക്കൻ/ യൂറോപ്പ്യൻ കമ്പനികളുടെ ഒരു തരം വേല /വിദ്യ ആണ് ഷെയർ മാർക്കറ്റിലെ പോലെ കൂടിയ വിലക്ക് വില്പനയും , കുറഞ്ഞവിലയ്ക്ക് മറ്റൊരു സ്ഥാപനം വഴി തിരിച്ചുവാങ്ങലും . 50 കോടി ഡോളറിനു വാങ്ങിയത് ബൈജു 40 കോടി ഡോളറിനു മറ്റൊരു അമേരിക്കൻ കമ്പനിക്കു വിൽക്കാൻ തയ്യാറായി എന്നാണ് അറിയുന്നത്. ടാറ്റയും മിറ്റലും മിടുക്കന്മാരായതുകൊണ്ടു വിൽക്കാതെ തള്ളിക്കൊണ്ട് പോകുന്നു . ബൈജു മിടുക്കൻ . നഷ്ട്ടങ്ങൾ നികത്തി മുന്നോട്ടു പോകും. നമ്മൾ ഏതുവിധേനയും ഈ കേരളാ കമ്പനിയെ സപ്പോർട്ട് ചെയ്തു വിജയത്തിൽ എത്തിക്കാൻ ശ്രമിക്കേണ്ടതല്ലേ ? ഓരോ കേരള ദേശ സ്‌നേഹി കളും അതാണ് ചെയ്യേണ്ടത്. കുട്ടികൾക്ക് ബൈജൂസ്‌ അപ്ലിക്കേഷൻ നല്...

പകൽ വീടു PAKAL VEEDU (DAY CARE CENTRE FOR AGED.)

പകൽ വീടുകളിൽ പരിശോധന --------------------------------- പകൽ വീടുകളിൽ പരിശോധന നടത്തുന്നതായി ഇന്നത്തെ പത്രത്തിൽ കണ്ടു. ഗ്രാൻഡ് വെട്ടിക്കുന്നതായി കണ്ടുപിടിച്ചു. അടഞ്ഞു കിടക്കുന്ന പകൽ വീടുകളിൽ, വീടിന്റെ കെയർ ടേക്കർ സർക്കാർ ആനുകൂല്യങ്ങൾ കൈ പറ്റുന്നതായി ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെത്തി . പകൽ വീടിനെ ക്കുറിച്ചു ഞാൻ മുൻപുതന്നെ ഇവിടെ (ഫേസ്ബുക്കിൽ )കുറിച്ചിട്ടുണ്ട് തൊട്ടടുത്തുള്ള പകൽവീട്ടി ലെ പലതും കണ്ടതുകൊണ്ടു. ഇവിടെ നടത്തിപ്പു കാരന് മൂന്നും നാലും പകൽ വീടുകൾ നടത്തിപ്പ് ഉണ്ട് . ഈ നാലുവീട്ടിലും പങ്കെടുക്കുന്നത് സ്ഥിരമായി വരുന്ന ചില വയസ്സന്മാരും വയസ്സികളും . ഇവരെ നാല് വീട്ടിലും കൊണ്ടുപോകുന്നതും കൊണ്ട് വരുന്നതും ഓട്ടോയിൽ . നാലിടത്തും അറ്റെൻഡൻസ് /ഹാജർ വയ്പ്പു . ഹോം സ്റ്റേ ആയും ഈ വീടുകൾ ആയി പ്രവർത്തിച്ചു. അങ്ങനെ യും വരുമാനം. ഈ പരിസരത്തു ലോട്ടറി വിൽക്കുന്ന ഇവിടെ സ്ഥിരതാമസം ഉണ്ട് . ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നാണ് താമസം . രാത്രിയിൽ മറ്റു ബിസ്സിനസ്സുകളും ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട് , പല വണ്ടികൾ/കാറുകൾ വന്നു പോകുന്നത് കൊണ്ട് . വെള്ളിയാഴ്ച ഉച്ചക്ക് മോസ്‌കിലെ മുള്ള/മൗലവി മാർ എന്ന് തോന്നിക്ക...

ബാങ്കുകളുടെ ലാഭo/ Lord Krisha Bank/ Centurion bank/ profit of banks

Image
ബാങ്കുകളുടെ ലാഭം ലോർഡ് കൃഷ്ണ ബാങ്കിലെ ട്രേഡ് യൂണിയന്റെ ശക്തിയെ എടുത്തുകാണിക്കുന്ന സംഭവങ്ങൾ ആണ് സുഹൃത്ത് ജയന്ത് മുഖപുസ്തകത്തിൽ കുറിക്കുന്നത് . ഇവർ ഈ ശക്തി എന്നോടും പ്രയോഗിച്ചിട്ടുണ്ട്. ബാങ്കുകളിലെ ട്രേഡ് യൂണിയൻ ബലത്തിൽ എന്നോടും ആ ബാങ്കിലെ തന്നെ (എസ് ബി ഐ) ചീഫ് മാനേജർ ആയിരുന്ന ജോസഫ് സാറിനോടും അപമര്യാദ ആയി പെരുമാറിയ ക്ലാർക്കിനെ ഓർമ വന്നു. കുണ്ടറ അലിൻഡിലെ പ്രിവിഡന്റ് ഫണ്ട് , എക്സ് എംപ്റ്റഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആയിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ EXEMPTED ESTABLISHMENT. പിന്നെ കൊല്ലം കോ ഓപ്പറേറ്റീവ് ബാങ്കിലും ചവറ മിനറൽസ് ആൻഡ് മെറ്റൽസിലും ആയി. ജീവനക്കാരുടെയും കമ്പനിയുടെയും പി ഫ് വിഹിതം നിക്ഷേപിക്കേണ്ടത് സംസ്ഥാന / കേന്ദ്ര സർക്കാർ ബോണ്ട്/ സെക്യൂരിറ്റീസിൽ . ഇതിനു ഒരു ഇൻവെസ്റ്റ്മെന്റ് പാറ്റേൺ / RATIO ഉണ്ട് . സർട്ടിഫിക്കറ്റ് കളുടെ കസ്റ്റോഡിയനും എസ് ബി ഐ . ഇന്റെരെസ്റ്റ് /INTEREST വാറൻറ്റുകൾ കളക്ഷന് അയക്കുന്നത് എസ് ബി ഐ യിൽ . കളക്ഷൻ ചാർജ് എടുക്കും . ഒരേ തുകയുടെ വാറന്റ് മൂന്നുമാസത്തെ കാലാവധിക്കുള്ളിൽ രണ്ടുതരം കളക്ഷൻ ചാർജ് ഈടാക്കിയത് എന്നിൽ സംശയം ഉണ്ടാക്കി . ഈ സംശയം കമ്പനി സെക്രട്ടറി ( എൻ...

V. K SREEKUMAR/JAYANTH/ ALIND KUNDARA

Image
ശ്രീകുമാർ വി. കെ. എന്റെയും സുഹൃത്ത് ജയന്ത് മേനോന്റെയും ഒരു ക്ലാസ് സീനിയർ ബി.കോമിന് ...മിതഭാഷി, സൗമ്യൻ. ഞങ്ങളുടെ കുസൃതികൾക്കു ഒക്കെ സാക്ഷിയും , ഇതൊന്നും വേണ്ട എന്ന് ഉപദേശവും തരുമായിരുന്നു. ഒരുകാലത്ത് വ്യവസായിയും ആയിരുന്നല്ലോ . എല്ലാം നിർത്തി സ്വസ്ഥമായി ഇരിക്കുന്നു ഇപ്പോൾ . വീട്ടിൽ വന്നിട്ടുണ്ട്. അച്ഛൻ കൃഷ്ണ പിള്ള ചേട്ടൻ സർക്കാർ സെർവീസിൽ നിന്നും അലിൻഡിൽ എത്തിയ ആൾ. എന്റെ അച്ഛൻ എത്തിയത് പട്ടാളത്തിൽ ഇ എം ഇ സെന്റർ ജബൽപൂരിൽനിന്നും. രണ്ടുപേരും അടുത്ത സുഹൃത്തുക്കൾ . അച്ഛൻ അലിൻഡിൽ മെഷീൻ ഷോപ്പിൽ. ചേട്ടൻ മെക്കാനിക്കൽ മെയിന്റനൻസിൽ . രണ്ടുപേരുടെയും ചാർജ്‌ മാൻ ആയി ജയന്തിന്റെ അച്ഛൻ വി എസ് മേനോൻ സാർ. ARMOR ROD പുറത്തുനിന്നും വാങ്ങുന്നതാണ് ലാഭം എന്നുകണ്ടു മെഷീൻ ഷോപ് നിർത്തി . അച്ഛനും മെക്കാനിക്കൽ മെയിന്റനൻസ് ൽ ആയി . സെക്ഷൻ സീനിയോറിറ്റി നഷ്ടപ്പെട്ടു . അവിടെ ജൂനിയർ ആയി. അത് ചില പ്രശ്നങ്ങളിലേക്ക് നയിച്ചു . മേനോൻ സാറിന്റെ കാലത്തു 11 KV സബ്‌സ്റ്റേഷൻ അലിൻഡിൽ ഉണ്ടാക്കി . എലെക്ട്രിക്കൽ, മെക്കാനിക്കൽ , ഓട്ടോമൊബൈൽ, മൈന്റെനൻസ്‌ സെക്ഷൻ ന്റെ സുവർണ കാലഘട്ടമായിരുന്നു അത് . സാർ റിട്ടയർ ചെയ്യുന്നത് എക്സിക്യൂട...

Indaliyappan temple kundara/mariyamman kovil

മാരിയമ്മൻ കോവിൽ ഇവിടെ അടുത്തുണ്ട്. മിക്ക പ്രദേശത്തും ഉണ്ട് എന്നാണ് എൻ്റെ തോന്നൽ. തമിഴരാണ് നടത്തിപ്പ്. വെളിച്ചപ്പാട് ഉണ്ട് . കുണ്ടറയിലും ഏലൂരിലും വെളിച്ചപ്പാടിനെ നേരിട്ട് അടുത്ത് കണ്ടിട്ടില്ല . വിവാഹം കഴിഞ്ഞു ഭാര്യവീട്ടിൽ എത്തിയപ്പോഴാണ് കണ്ടത് . ആനയും അമ്പാരിയും, പറയും, കതിനയും , ചെണ്ടയും ഒക്കെയായി ഒരുകൂട്ടം തമിഴർ വരും വർഷത്തിൽ ഒരുപ്രാവശ്യം . ഒച്ചയും ബഹളവും. ചുറ്റുപാടുകര (ഞങ്ങളുടെ കരയുടെ പേർ . ഇപ്പോൾ ഇത് പോസ്റ്റ് ഓഫീസ് കാർക്ക് മാത്രമേ അറിയൂ ) മുഴുവൻ മുഴങ്ങും. വെളിച്ചപ്പാട് വാൾ പറയിൽ കുത്തി നമുക്കിവേണ്ടി പ്രാർത്ഥിക്കും . അടുത്ത ഒരുവർഷത്തെ ഫലം / ഭാവി പറയും ഗൃഹനാഥനോടു. അയ്മ്പറ നിറയ്ക്കും. ദക്ഷിണകൊടുക്കും. . ആന പ്രോബ്ലം വന്നപ്പോൾ ആന നിന്നു . വർഷങ്ങൾ കഴിയുംതോറും ഇത് കുറഞ്ഞുവന്നു. പ്രാർത്ഥന മാത്രമായി , ഭാവി ഇല്ല . ഉപദേശം ഇല്ല. കതിന ഇല്ല. ചെണ്ട ഇല്ല. ആളിന്റെ എണ്ണം കുറഞ്ഞു . ബഹളങ്ങൾ തീരെ ഇല്ലാതായി. ആൾക്കാരുടെ എണ്ണം (ഹിന്ദു ജനസംഖ്യ ) കുറയുമ്പോൾ സമ്പത്തും കുറയു മല്ലോ . ഈ അവസ്ഥക്ക് കാരണക്കാർ സ്ത്രീകൾ മാത്രം. ഇവർക്ക് ബോധവത്കരണം/പ്രക്ഷാളനം നടത്തേണ്ട സമയം കഴിഞ്ഞു. മാക്സിമം രണ്ട് . പുരുഷ കേസരികൾ ഇപ്പോ...