ഹേമ കമ്മീഷൻ റിപ്പോർട്ട. JUSTICE HEMA COMMISSION REPORT/NATURE/PRAPANJAM
ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാതികൾ പുരുഷ വർഗത്തെ പറ്റിയുള്ളതു പഴയതായിപ്പോയല്ലോ. പോലീസിലോ കോടതിയിലോ എത്തിയില്ല. അതിനു കാരണം പറയുന്നുണ്ട്. "ഭയം". ഇനി ആവർത്തിക്കാതിരിക്കാനുള്ള വ്യവസ്ഥകൾ അതിൽ ഉണ്ടല്ലോ. അതുൾപ്പെടുത്തി പുതിയ നിയമ നിർമാണം അനിവാര്യം. ഒപ്പം ഒരു വിദക്ത സമിതി യുടെ പുതിയ അഭിപ്രായങ്ങളും ഉൾപ്പെടുത്തിവേണം നിയമങ്ങൾ ആവിഷ്കരിക്കേണ്ടത്. എന്നെ വേദനിപ്പിച്ചത് ഭക്ഷണത്തിലെ വേർതിരിവുകൾ/ ഉള്ളതും നൽകാതിരിക്കൽ, യൂറിനൽസിന്റെ അഭാവം മുതലായവ. ഈ മേഖലയിലുള്ളവർ അല്പം വിവരം ഉള്ളവർ എന്ന എൻ്റെ ധാരണ മാറ്റി. ഹേമ അവർകൾ അല്പം പെരിപ്പിച്ചോ എന്നും എനിക്ക് സംശയം ഉണ്ട്. മന്ത്രി മാർക്കിടയിൽ (ഒരു മുഖ്യമന്ത്രി ഉൾപ്പെടെ ) ഐ എ എസ്സ് കാർക്കിടയിലും ഡോക്ടർ മാർക്കിടയിലും വക്കീലന്മാർക്കിടയിലും എന്തിനേറെ ജഡ്ജസ് മാർക്കിടയിലും ഇതുണ്ടല്ലോ. (ഹേമ അവർകൾക്കു വ്യകതമായി അറിയാം എന്ന് വിശ്വസിക്കുന്നു.) സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗോഗോയ് അവർകൾ തൻ്റെ സ്വന്തം പീഡനക്കേസ് വിലയിരുത്തിയത് നമുക്ക് അറിയരുതോ? ആണും പെണ്ണും ആകുമ്പോൾ ഇതോക്കെ ഉള്ളതല്ലേ? നിയമങ്ങളും പോലീസും കോടതിയും ഒക്കെ മനുഷ്യർക്കിടയിലല്ലേ ഉള്ളു. ഇതനുസരിച്ചു ശ...