VCR/ JUSTICE SUDHAKARAN/JUSTICE SHAMSUDHEEN/ VIDEOCON/ VENUGOPAL DHOOT/CONSUMER DISPUTES REDRESSAL COMMISSION
ഒരു അത്ഭുതം : താഴെ ഫോട്ടോയിൽ കാണുന്നത് എൻ്റെ വീഡിയോകോൺ VCR . കൊല്ലത്തു ക്ലോക്ക് ടൗറിനു അടുത്തുള്ള അന്ന് ബി പി എൽ ടി വി ഡീലർ ആയിരുന്ന ആളുടെ കടയിൽ നിന്നും വാങ്ങിയത് .14000 രൂപ. ഗ്യാരന്റീ പീരിഡിനുള്ളിൽ തന്നെ പ്രവർത്തന രഹിതമായി. വാങ്ങിയ കടയിൽ തന്നെ കൊടുത്തു റിപ്പർ ചെയ്തു വാങ്ങി . പത്തുമിനിറ്റ് വർക് ചെയ്യും പിന്നെ നിന്നുപോകും. ഇതായിരുന്നു പ്രശ്നവും . വീണ്ടും അവിടെകൊടുത്തപ്പോൾ അവർ നിസ്സഹായത പ്രകടിപ്പിച്ചു . തിരുവനന്തപുരത്തു തമ്പാനൂരിലെ വീഡിയോകോൺ ഓഫീസിൽ കൊടുക്കാനും നിർദേശിച്ചു. ഒരുദിവസം ഇതുംകൊണ്ട് അവിടെ എത്തി . ശരിയാക്കി തരാം അടുത്ത ആഴ്‌ച വന്നു വാങ്ങാൻ പറഞ്ഞു . അടുത്ത ആഴ്ച ചെന്ന് കൊണ്ടുപോന്നു . പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ നിന്നുപോയി . പിന്നെയും അവിടെ തന്നെ ചെന്നു, കൊടുത്തു വിവരങ്ങൾ പറഞ്ഞു . ബസ്സിലാണ് പോകുന്നത് . പിന്നെ വരാൻ അറിയിച്ചു എന്നെ തിരിച്ചയച്ചു . പിന്നെ ചെന്നപ്പോൾ ഒരു സാധനം മാറ്റിയിടണം എന്നും അത് അവിടെ ഇല്ല മദ്രാസ്സിൽ നിന്നും വരണം എന്നും അതിനാൽ കാത്തിരിക്കണം എന്നും പറഞ്ഞു എന്നെ മടക്കി . ഇതുതന്നെ രണ്ടുമൂന്നു തവണ ആവർത്തിച്ചു . അവസാനം പറഞ്ഞു മദ്രാസ്സിൽ സാധനം സ്റ്റോക്കില്ല . അതുകൊണ്ടു ഞങ്ങ...